SportsTRENDING

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇടുക്കി സ്വദേശിനിയായ യുവതിയുടെ പ്രകടനം; പറന്നെടുത്ത ക്യാച്ച് കണ്ട് തലയിൽ കൈവച്ച് മുൻനിര താരങ്ങൾ

തലശ്ശേരി: ക്രിക്കറ്റ് മത്സരത്തിനിടെ ഇടുക്കി സ്വദേശിനിയായ യുവതി പറന്നെടുത്ത ക്യാച്ചാണ് ഇപ്പോള്‍ സൈബർ ലോകത്തെ ചർച്ചാവിഷയം.

കേരള സീനിയർ ക്രിക്കറ്റ് താരം അലീന സുരേന്ദ്രൻ പറന്നെടുത്ത ക്യാച്ചിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. വ്യാഴാഴ്ച തലശ്ശേരിയില്‍നടന്ന കോടിയേരി ബാലകൃഷ്ണൻ സ്മാരക വനിതാ ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിലാണ് അന്തർദേശീയ താരങ്ങളെപ്പോലും ഞെട്ടിപ്പിച്ച പ്രകടനം അലീന കാഴ്ച്ചവെച്ചത്.

കോടിയേരി ബാലകൃഷ്ണൻ സ്മാരക വനിതാ ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റില്‍ നെസ്റ്റ് കണ്‍സ്ട്രഷൻസും ഓഫറി ക്ലബ്ബും തമ്മില്‍നടന്ന മത്സരത്തിലാണ് അലീനയുടെ തകർപ്പൻ പ്രകടനം. നെസ്റ്റ് കണ്‍സ്ട്രഷൻസ് ടീമിന് വേണ്ടിയാണ് അലീന കളിച്ചത്. 17-ാം ഓവറില്‍ 10 മീറ്ററോളം ഓടിയശേഷമായിരുന്നു അലീനയുടെ പറക്കും ക്യാച്ച്‌. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, അഞ്ജലി സർവാനി, ആശ ശോഭന തുടങ്ങി ഒട്ടേറെയാളുകള്‍ ക്യാച്ചിന് അഭിനന്ദവുമായെത്തി.

Signature-ad

 

അലീനയുടെ ടീം ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച ഇതിന്റെ വീഡിയോ രണ്ടുദിവസത്തിനിടെ ആറുലക്ഷത്തിലേറെ ആളുകളാണ് കണ്ടത്.ഇടുക്കി അടിമാലി സ്വദേശിയായ അലീന ഇടംകൈ ബാറ്ററാണ്. ഐ.പി.എല്‍ കളിക്കണമെന്നും അതുവഴി ഇന്ത്യൻ ടീമിലെത്തണമെന്നുമാണ് ഈ ഇരുപത്തിമൂന്നുകാരിയുടെ ആഗ്രഹം.

Back to top button
error: