KeralaNEWS

ഉഷ്ണതരംഗം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് ചത്തത് 497 പശുക്കള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂടില്‍ രണ്ടു മാസത്തിനിടെ 497 കറവ പശുക്കള്‍ ചത്തുവെന്ന് മൃഗസംരക്ഷ വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്.

പശുക്കള്‍ ചത്തതിനെ തുടർന്ന് പ്രതിദിന പാല്‍ ഉല്‍പാദം കുത്തനെ കുറഞ്ഞുവെന്നും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കൊല്ലത്ത് മാത്രം 105 കറവ പശുക്കളാണ് ഇതുവരെ ചത്തത്. രാവിലെ 11 മണി മുതല്‍ മൂന്ന് മണി വരെയുള്ള സമയങ്ങളില്‍ കന്നുകാലികളെ തുറസായ പ്രദേശത്ത് മേയാൻ വിടുന്നത് സൂര്യഘാതത്തിന് ഇടയാക്കുമെന്നതിനാല്‍ ഈ സമയത്തു മേയാൻ വിടുന്നതും വെയിലത്തു കെട്ടിയിടുന്നതും ഒഴിവാക്കണമെന്നും മൃഗസംരക്ഷ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.

സംസ്ഥാനത്ത് പച്ചപ്പുല്ലും വെള്ളവും കിട്ടാത്ത അവസ്ഥയാണുള്ളത്. 44 പഞ്ചായത്തുകളില്‍ പൂർണമായും ശുദ്ധജലം ലഭിക്കുന്നില്ല. ഇതും പശുക്കള്‍ ചത്തൊടുങ്ങുന്നതിന് കാരണമായി.അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കർഷകർക്ക് സഹായം ഉറപ്പാക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: