KeralaNEWS

പത്തനാപുരത്ത് കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

പത്തനാപുരം :കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.പത്തനംതിട്ട
കുളനട സ്വദേശി നിഖിൽ (20), പത്തനാപുരം മഞ്ചള്ളൂർ സ്വദേശി സുജിൻ (20) എന്നിവരാണ് മരിച്ചത്.
മഞ്ചള്ളൂർ മണക്കാട് കടവിൽ ഇന്ന് വൈകിട്ടായിരുന്നു സംഭവം.
പന്തളം,കുളനട കൈപ്പുഴ നോർത്ത് തടത്തിൽ വീട്ടിൽ സുരേന്ദ്രൻ്റെ മകൻ നിഖിൽ സുരേന്ദ്രൻ(20)
കോഴഞ്ചേരി സെൻ്റ് തോമസ് കോളജ് രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിയാണ്.
അമ്മ സുജാതയുടെ വീടായ പത്തനാപുരത്ത് ശനിയാഴ്ച പോയതാണ് ഏക മകൻ കൂടിയായ നിഖിൽ.
 പത്തനാപുരം മഞ്ചള്ളൂർ സ്വദേശി സുജിൻ (20),ആണ് മരിച്ച മറ്റൊരാൾ  പത്തനാപുരം മഞ്ചള്ളൂർ മണക്കാട്ട് കടവിൽ വെച്ചാണ് ഇരുവരും മുങ്ങി മരിച്ചത്.
 ഇന്ന് വൈകുന്നേരമാണ് ഏഴംഗസംഘം കടവിൽ കുളിക്കാൻ എത്തിയത്. നിഖിൽ മുങ്ങിത്താഴുന്നതു കണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സുജിനും ആറ്റിലെ കയത്തിൽ അകപ്പെടുകയായിരുന്നു.മറ്റുള്ളവർ വിവരം അറിയിച്ചതിനെ തുടർന്ന്
 അഗ്നി രക്ഷാ സേനാംഗങ്ങൾ എത്തി ഇരുവരുടെയും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Back to top button
error: