KeralaNEWS

എയര്‍ കൂളറില്‍ നിന്ന് ഷോക്കേറ്റ് രണ്ട് വയസുകാരന്‍ മരിച്ചു

പാലക്കാട്: വടക്കാഞ്ചേരിയില്‍ കളിക്കുന്നതിനിടെ എയര്‍ കൂളറില്‍ തൊട്ട രണ്ട് വയസുകാരന്‍ ഷോക്കേറ്റ് മരിച്ചു.എളനാട് കോലോത്ത്പറമ്ബില്‍ എല്‍ദോസിന്‍റെയും ആഷ്‌ലിയുടെയും മകന്‍ ഏദനാണ് മരിച്ചത്.

ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.കണക്കന്‍തുരുത്തിയില്‍ അമ്മയുടെ വീട്ടില്‍ വിരുന്നു വന്നതായിരുന്നു ഇവര്‍. സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടെ കുട്ടി എയര്‍കൂളറില്‍ തൊട്ടപ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നു.

Signature-ad

ഷോക്കേറ്റ് തെറിച്ചു വീണ ഏദനെ ആദ്യം വടക്കഞ്ചേരിയിലും തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Back to top button
error: