KeralaNEWS

ജര്‍മന്‍ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു, നാട്ടികയില്‍ 24കാരന്‍ അറസ്റ്റില്‍

തൃശൂര്‍: നാട്ടികയില്‍ വിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി അഴകേശനെയാണ് ( 24 ) വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.

 കടപ്പുറത്ത് നടക്കുന്നതിനിടെയാണ് ജർമ്മൻ സ്വദേശിയായ വനിതയെ ഇയാള്‍ പീഡിപ്പിക്കാൻ ശ്രമിച്ചത്. തൊട്ടടുത്ത റിസോർട്ടിലെത്തിയതായിരുന്നു വനിത.

പരാതിയെ തുടർന്ന് വലപ്പാട് പൊലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: