Month: May 2024

  • Kerala

    തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ പിറ്റ് ലൈൻ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു

    തിരുവല്ല:മധ്യതിരുവിതാംകൂറിലെ പ്രധാനപ്പെട്ട ഒരു റയിൽവേ സ്റ്റേഷനാണ് തിരുവല്ല. എന്നാല്‍ പിറ്റ് ലൈൻ സൗകര്യം ഇല്ലാത്തത് ദീർഘദൂര സർവീസുകള്‍ ഇവിടെ നിന്ന് തുടങ്ങാൻ തടസമാകുകയാണ്.പിറ്റ് ലൈനുകള്‍ ഉണ്ടെങ്കില്‍  ട്രെയിനുകള്‍ ഇവിടെ നിന്ന് സർവീസ് ആരംഭിക്കാനും അവസാനിപ്പിക്കാനും കഴിയും. മാത്രമല്ല വണ്ടികളുടെ മെയിന്‍റനൻസിനും ഇത് കൂടുതല്‍ ഉപകരിക്കും. എറണാകുളത്ത് യാത്ര അവസാനിപ്പിക്കുന്ന പല ട്രെയിനുകളും തിരുവല്ല വരെ നീട്ടാൻ പിറ്റ് ലൈൻ വന്നാല്‍ സാധിക്കും. എത്രയും വേഗം തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ പിറ്റ് ലൈൻ സ്ഥാപിക്കാൻ വേണ്ട നടപടികള്‍ റെയില്‍വേയുടെ ഭാഗത്തു നിന്നും, ഇവിടുത്തെ രാഷ്ട്രീയ നേതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നാണ് ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് അടക്കമുള്ള യാത്രക്കാരുടെ സംഘടനകളും ആവശ്യപ്പെടുന്നത്. നിലവില്‍ തിരുവനന്തപുരം ഡിവിഷന് കീഴില്‍ നാഗർകോവില്‍, തിരുവനന്തപുരം സെൻട്രല്‍, എറണാകുളം ടൗണ്‍, ആലപ്പുഴ സ്റ്റേഷനുകളില്‍ മാത്രമാണ് പിറ്റ് ലൈൻ സൗകര്യം ഉള്ളത്. തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ ഇപ്പോള്‍ വലിയ രീതിയിലുള്ള നവീകരണ പുനരുദ്ധാരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇതില്‍ ഉള്‍പ്പെടുത്തി പിറ്റ് ലൈനും…

    Read More »
  • NEWS

    അമേരിക്കയിൽ തൊഴിൽ അന്വേഷിക്കുന്നവർ വായിക്കുക: ഏറെ ഡിമാൻഡുള്ള ജോലികൾ, ഒപ്പം വിസ നിയമങ്ങളും മറ്റു വിലപ്പെട്ട വിവരങ്ങളും

        അമേരിക്കയിൽ തൊഴിൽ നേടുക എന്നത് ഏതൊരു മലയാളിയുടെയും സ്വപ്നമാണ്.   കഴിവും കഠിനാധ്വാനവും വിലമതിക്കുന്ന അമേരിക്കൻ കമ്പനികളിൽ ഇന്ത്യക്കാർക്ക് ഏറ്റവും ഡിമാൻഡുള്ള ജോലികൾ ധാരാളമുണ്ട്. അവയിൽ ചിലത് ഇതോടൊപ്പം: 1.വിവര സാങ്കേതികവിദ്യ (IT) യുഎസ്എയിലെ ജോലി വിപണിയിൽ ഏറ്റവും ആവശ്യമുള്ള മേഖലയാണ് വിവര സാങ്കേതികവിദ്യ. സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ, വെബ് ഡവലപ്പർമാർ, ഡാറ്റ സയന്റിസ്റ്റുകൾ, സൈബർ സുരക്ഷാ വിദഗ്ധർ തുടങ്ങിയ വിവിധ തസ്കികൾക്കായി യോഗ്യതയുള്ള ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ഏറെ ഡിമാന്റുണ്ട്. 2. ഡോക്ടർമാർ,നഴ്സുമാർ രാജ്യത്തുടനീങ്ങുന്ന ജനസംഖ്യാ വളർച്ചയും ആയുർദൈർഘ്യവർദ്ധനയും കാരണം യുഎസ്എയിൽ ആരോഗ്യ പരിരക്ഷ രംഗത്ത് നിരന്തരം ജീവനക്കാരുടെ ആവശ്യങ്ങളുണ്ട്. രജിസ്റ്റർ ചെയ്ത ഡോക്ടർമാർ,നഴ്സുമാർ, ഫിസിക്കൽ തെറാപ്പിസ്റ്റുകൾ, ഫാർമസിസ്റ്റുകൾ എന്നിവർക്ക് ഡിമാന്റുണ്ട്. 3. എഞ്ചിനീയറിംഗ് വിദഗ്ധർ യുഎസ്എയിലെ അടിസ്ഥാന സൗകര്യ വികസനം, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് വിവിധ എഞ്ചിനീയറിംഗ് മേഖലകളിൽ നിന്നുള്ള വിദഗ്ധരെ ആവശ്യമുണ്ട്. സിവിൽ എഞ്ചിനീയർമാർ, മെക്കാനിക്കൽ എഞ്ചിനീയർമാർ, എലക്ട്രിക്കൽ എഞ്ചിനീയർമാർ എന്നിവർക്ക് നല്ല ഡിമാന്റുണ്ട്. 4. ബിസിനസ് മാനേജ്‌മെന്റ്…

    Read More »
  • Kerala

    മീനുകളിൽ സുരക്ഷിതം മത്തി; ആരോഗ്യ ഗുണങ്ങളിലും ഒന്നാമൻ

    ചെറിയ മത്സ്യമായതിനാല്‍ മത്തിയില്‍ മലിനീകരണത്തിനു സാധ്യത തീരെ കുറവാണ്.അതിനാൽ തന്നെ ഏറെ സുരക്ഷിതമായ ഒരു മീനാണ് മത്തി.വിലയും കുറവാണ്.എന്നാല്‍, പോഷകനിലവാരത്തില്‍ ഏറെ മുന്നിലാണ് താനും. ഒമേഗ-3 കൊഴുപ്പും കാത്സ്യവും മത്തിയില്‍ നിന്നു ധാരാളമായി ലഭിക്കും.ഇതെല്ലാം മത്തിയെ സാധാരണക്കാരന്റെ പ്രിയ മത്സ്യമാക്കുന്നു.മത്തി വറുത്തു കഴിക്കുന്നതിലും നല്ലത് മുളകരച്ച് കറിവച്ചു കൂട്ടുന്നതാണ്.നെത്തോലി പോലുള്ള ചെറിയ മത്സ്യങ്ങളും താരതമ്യേന സുരക്ഷിതമാണ്. ഇത്തരം മീനുകള്‍ പാചകം ചെയ്യും മുമ്പ് ഉപ്പു ചേര്‍ത്ത് ഉരച്ചു കഴുകിയിട്ടേ ഉപയോഗിക്കാവൂ. കാല്‍സ്യം ധാരാളമായി മത്തിയിൽ അടഞ്ഞിരിക്കുന്നു.അതുകൊണ്ട് തന്നെ 90 ശതമാനം എല്ലുമായി ബന്ധപ്പെട്ട എല്ലാ അസുഖത്തിനും മത്തി ഒരു പ്രതിരോധ മാർഗമാണ്.വിറ്റാമിന്‍ ബി 12, വിറ്റാമിന്‍ ഡി തുടങ്ങിയ നിരവധി വിറ്റാമിനുകളും മത്തിയില്‍ അടങ്ങിയിട്ടുണ്ട്.   അതേപോലെ പ്രോട്ടീൻ നിറയെ ഉള്ള ഒരു മത്സ്യമാണ് മത്തി.മത്തിയില്‍ 23 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ മത്തി സ്ഥിരമായി കഴിച്ചാലും ആരോഗ്യത്തിന് ഒരു കുഴപ്പവും വരികയില്ല എന്ന് തന്നെ പറയാം.   ധാരാളം ഗുണമേന്മയുള്ള…

    Read More »
  • Sports

    ലോകകപ്പ് ടീമിലെത്തി; പിന്നാലെ രണ്ടാമത്തെ ഗോള്‍ഡൻ ഡക്കുമായി ശിവം ദുബെ; മറ്റുള്ളവരും മോശമല്ല

    ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനത്തിന് പിന്നാലെ 15 അംഗ ടീമിലെത്തിയ താരങ്ങളുടെ മോശം പ്രകടനം തുടരുന്നു.ഐപിഎല്‍ ആദ്യ പകുതിയില്‍ അടിച്ചു തകര്‍ത്ത ശിവം ദുബെയാണ് ഏറ്റവും ഒടുവില്‍ നിരാശപ്പെടുത്തിയ താരം. ഇന്നലെ പഞ്ചാബ് കിംഗ്സിനെതിരെ ഗോള്‍ഡന്‍ ഡക്കായ ശിവം ദുബെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ഗോള്‍ഡന്‍ ഡക്കാവുന്നത്. ഐപിഎല്ലിലെ ആദ്യ ഒമ്ബത് കളികളില്‍ 43.75 ശരാശരിയിലും 170.73 സ്ട്രൈക്ക് റേറ്റിലും 350 റണ്‍സടിച്ച ശിവം ദുബെ ലോകകപ്പ് ടീമിലെത്തിയതിന് പിന്നാലെ നിരാശപ്പെടുത്തിയത് ഇന്ത്യയെ ആശങ്കയിലാക്കുന്ന കാര്യമാണ്. നേരത്തെ ലോകകപ്പ് ടീമിലെത്തിയതിന് പിന്നാലെ മുംബൈ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ നേരിട്ട ആദ്യ പന്തില്‍ പുറത്തായി ഗോള്‍ഡന്‍ ഡക്കായപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണും ഹൈദരാബാദിനെതിരെ ഡക്കായി പുറത്തായിരുന്നു. ലോകകപ്പ് ടീം പ്രഖ്യാപനത്തിന് പിന്നാലെ നടന്ന രണ്ട് മത്സരങ്ങളിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മ നിരാശപ്പെടുത്തിയപ്പോള്‍ സ്പിന്നറായി ലോകകപ്പ് ടീമിലെത്തിയ യുസ്‌വേന്ദ്ര ചാഹല്‍ നാലോവറില്‍ 62 റണ്‍സ് വഴങ്ങി ഭൂലോക തോൽവിയായി.  …

    Read More »
  • India

    തമിഴ്നാട്ടിൽ കാണാതായ കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

    തിരുനെൽവേലി: രണ്ട് ദിവസമായി കാണാതായ തമിഴ്നാട് കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കെപികെ ജയകുമാറിന്റെ മൃതദേഹമാണ് ഇയാളുടെ തന്നെ തിരുനല്‍വേലിയിലെ കൃഷിയിടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ജയകുമാർ തിരുനല്‍വേലി ഈസ്റ്റ് കോൺഗ്രസ് ജില്ലാ യൂണിറ്റ് പ്രസിഡന്റായിരുന്നു. ശനിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച മുതല്‍ ജയകുമാറിനെ കാണാനുണ്ടായിരുന്നില്ല. ഇതോടെ മകൻ പൊലീസില്‍ പരാതി നല്‍കി. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെങ്കിലും ഇത് ജയകുമാറിന്റേതാണോ എന്നതില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ആത്മഹത്യാ കുറിപ്പ് ജയകുമാറിന്റേതാണെങ്കില്‍, കത്തില്‍ സൂചിപ്പിച്ചിരിക്കുന്നവരിലേക്ക് അന്വേഷണം നീങ്ങും. ചില പ്രമുഖ കോൺഗ്രസ് ബിജെപി നേതാക്കളുടെ പേരുകള്‍ ആത്മഹത്യാ കുറിപ്പില്‍ ഉണ്ട്. തന്നെ ഭയപ്പെടുത്തുകയും പണം തട്ടിയെടുക്കുകയും ചെയ്തുവെന്നതാണ് ഇവ‍‌ർക്കെതിരെ കുറിപ്പില്‍ ഉയ‍ർത്തിയിരിക്കുന്ന ആരോപണം. സംഭവം പ്രത്യേക അന്വേഷണ സംഘം വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് സൂപ്രണ്ട് എൻ സിലമ്ബരസൻ വ്യക്തമാക്കി.അതേസമയം ജയകുമാറിന്റെ ദുരൂഹമരണത്തില്‍ ഡിഎംകെ സ‍ർക്കാരിനെതിരെ എഐഎഡിഎംകെ രംഗത്തെത്തി. സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നുവെന്നാണ് എഐഎഡിഎംകെയുടെ ആരോപണം. ഉത്തരവാദികളെ ഉടനെ അറസ്റ്റ്…

    Read More »
  • Kerala

    എലിവിഷം കഴിച്ച എസ്. ഐ മരിച്ചു

    കാസർകോട്:വോട്ടെടുപ്പിന്റെ പിറ്റേ ദിവസം എലിവിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച ബേഡകം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയും രാജപുരം കോളിച്ചാല്‍ സ്വദേശിയുമായ വിജയൻ (52) കൊച്ചിയിലെ അമൃത ആശുപത്രിയില്‍ മരിച്ചു.  മദ്യത്തില്‍ എലിവിഷം കലർത്തി കഴിക്കുകയായിരുന്ന ഇദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.ജീവനൊടുക്കാൻ മാത്രം മറ്റു പ്രശ്നങ്ങള്‍ വിജയന് ഉണ്ടായിരുന്നില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. കോളിച്ചാലിലെ കുട്ടിനായ്കിന്റെയും അക്കാച്ചു ഭായുടെയും മകനാണ് വിജയൻ. ശ്രീജയാണ് ഭാര്യ. മക്കള്‍: ആവണി, അഭിജിത്ത് (ഇരുവരും വിദ്യാർത്ഥികള്‍)

    Read More »
  • Kerala

    തണ്ണിമത്തൻ കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം : അഞ്ചുപേര്‍ ചികിത്സ തേടി

    പാലക്കാട്: തണ്ണിമത്തൻ കഴിച്ചു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അഞ്ചുപേർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അരിയൂർ കണ്ടമംഗലം സ്വദേശികളായ സുലൈഖ (45), ഷംനമോള്‍ (16), മുബഷീറ (18), സലീന (40), ആത്തിക (39) എന്നിവരെയാണ് ഇന്നലെ  രാത്രി ഒൻപതരയോടെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ടാണ് ഇവർ തണ്ണിമത്തൻ കഴിച്ചത്. തുടർന്നു കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഛർദിയും വയറുവേദനയും അനുഭവപ്പെടുകയായിരുന്നു.

    Read More »
  • Kerala

    46 പവൻ കവര്‍ന്ന ജ്വല്ലറി ജീവനക്കാരൻ പിടിയില്‍

    കാട്ടാക്കട: പേയാട്ടെ ജ്വല്ലറിയില്‍ നിന്നും 46 പവന്‍റെ സ്വർണാഭരങ്ങള്‍ മോഷ്ടിച്ച ജ്വല്ലറി ജീവനക്കാരനെ വീളപ്പില്‍ശാല പോലീസ് പിടികൂടി.നടത്തറ, രുദ്രമാല ഭഗവതികുന്ന് ക്ഷേത്രത്തിന് സമീപം അയണിക്കുന്ന് വീട്ടില്‍ കിരണ്‍ (30 ) ആണ് അറസ്റ്റിലായത്. ആഭരണ നിർമാണത്തിലും രൂപകല്‍പ്പനയിലും വിദഗ്ധനാണ് ഇയാള്‍ ഇതേ ജ്വല്ലറിയിലെ ജീവനക്കാരനായിരുന്നു. സിസിടിവി ദൃശ‍്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പോലീസ് പിടികൂടിയത്. എന്നാല്‍ പ്രതിയില്‍ നിന്നും മോഷ്ടിക്കപ്പെട്ട സ്വർണം കണ്ടെത്തിയിട്ടില്ല. പോലീസ് ഇൻസ്പെക്ടർ പി. രാജേഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

    Read More »
  • Kerala

    ഇൻസ്റ്റാഗ്രാമിലൂടെ സുഹൃത്തുക്കളായി; മരണത്തിലും അവര്‍ ഒരുമിച്ചു

    ചാത്തന്നൂർ:ഇൻസ്റ്റാഗ്രാമിലൂടെപരിചയപ്പെട്ട് സുഹൃത്തുക്കളായ അവർ മൂന്നുപേരും മരണത്തിലും ഒരുമിച്ചു. കഴിഞ്ഞദിവസം സന്ധ്യയ്ക്ക് നെടുമ്ബന മുട്ടയ്ക്കാവ് പാകിസ്താൻ മുക്കില്‍ കയത്തില്‍ മുങ്ങിമരിച്ച ദമ്ബതികളും സുഹൃത്തായ യുവതിയും ഒരാഴ്ച മുമ്ബാണ് മുട്ടയ്ക്കാവില്‍ താമസിക്കാനെത്തിയത്. മുളവറക്കുന്ന് ബിജു ഭവനില്‍ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം കഠിനംകുളം ചിറ്റാറ്റുമുക്ക് തെക്കതില്‍ വീട്ടില്‍ ഷെബീർ (35) ,ഭാര്യ തിരുവനന്തപുരം വെമ്ബായം നന്നാട്ടുകാവ് റിഹാസ് മൻസിലില്‍ സുമയ്യ (30), ഇവരുടെ സുഹൃത്തായ കൊല്ലം പള്ളിത്തോട്ടം ഡിപ്പോ പുരയിടത്തില്‍ അര്‍ഷാദിന്‍റെ ഭാര്യ കായംകുളം വള്ളിക്കുന്നം സ്വദേശി സജീന (30) എന്നിവരാണ് മരിച്ചത്. ഷെബീറും ഭാര്യയും ഒരാഴ്ച മുമ്ബാണ് മുട്ടയ്ക്കാവിലേക്ക് വാടയ്ക്ക് താമസിക്കാനെത്തിയത്. വെള്ളിയാഴ്ച സന്ധ്യയ്ക്ക് ഏഴോടെയായിരുന്നു അപകടം. വീടിന് സമീപത്തെ ചെളിയെടുത്ത കുളത്തില്‍ കുളിക്കാന്‍ പോകുമ്ബോള്‍ വരമ്ബിലൂടെ നടന്ന സജീന കാല്‍വഴുതി ചെളിയെടുത്ത കയത്തില്‍ അകപ്പെടുകയായിരുന്നു. ഇവരെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഷെബീറും സുമയ്യയും വെള്ളക്കെട്ടിലെ ചെളിയില്‍ താഴ്ന്നത്.ബഹളം കേട്ട് നാട്ടുകാര്‍ ഓടി കൂടി ഷെബീറിനെയും സുമയ്യയെയും കരയ്‌ക്കെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഏറെക്കഴിയും മുമ്ബേ മരിച്ചു.…

    Read More »
  • Kerala

    ഗള്‍ഫില്‍ നിന്ന് കണ്ണൂരിലേക്ക് കൂടുതല്‍ സര്‍വീസുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

    കണ്ണൂർ: പ്രവാസികള്‍ക്ക് ആശ്വാസമായി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കണ്ണൂരിലേക്ക് കൂടുതല്‍ വിമാന സർവീസുകള്‍ പ്രഖ്യാപിച്ച്‌ എയർ ഇന്ത്യ എക്‌സ്പ്രസ്. യുഎഇയിലെ റാസല്‍ഖൈമ, സൗദിയിലെ ദമാം എന്നിവിടങ്ങളില്‍ നിന്നാണ് പുതിയ സർവീസുകള്‍ എയർ ഇന്ത്യ എക്‌സ്പ്രസ് ആരംഭിച്ചത്. കൂടാതെ അബുദാബി, മസ്‌കത്ത് എന്നിവിടങ്ങളില്‍ നിന്ന് കണ്ണൂരിലേക്കുള്ള സേവനങ്ങള്‍ കൂട്ടാനും എയർലൈൻ തീരുമാനിച്ചിട്ടുണ്ട്. പുതിയ തീരുമാനത്തോടെ  1302 സീറ്റുകള്‍ വർധിച്ച്‌ 6138 പേർക്ക് യാത്ര ചെയ്യാൻ സൗകര്യമായി. ഇതുവരെ ആഴ്‌ചയില്‍ 4836 പേർക്കായിരുന്നു യാത്ര ചെയ്യാൻ അവസരമുണ്ടായിരുന്നത്. ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് റാസല്‍ഖൈമ-കണ്ണൂർ സർവീസ് നടക്കുക. രാത്രി 9.45ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 3.10ന് കണ്ണൂരില്‍ എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ദമാമില്‍നിന്ന് കണ്ണൂരിലേക്ക് വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ആഴ്‌ചയില്‍ 3 സർവീസുകളാണ് ഉള്ളത്. കണ്ണൂരില്‍ നിന്ന് കൂടുതല്‍ മേഖലകളിലേക്ക് സർവീസ് തുടങ്ങാനുള്ള തയാറെടുപ്പിലാണ് എയർഇന്ത്യ എക്‌സ്പ്രസ്. ഇതിന്റെ ആദ്യപടിയാണ് ഇപ്പോഴത്തെ പ്രഖ്യാപനങ്ങള്‍. മലബാർ മേഖലയില്‍ പ്രത്യേകിച്ച്‌ വടക്കൻ മലബാറിലെ പ്രവാസികള്‍ക്ക് കൂടുതല്‍…

    Read More »
Back to top button
error: