KeralaNEWS

നേതൃത്വത്തിൽ നിന്നും തന്നെ മാറ്റാന്‍ ബോധപൂര്‍വ്വമുള്ള ശ്രമമാണെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ പദവിയില്‍ നിന്ന് തന്നെ മാറ്റാന്‍ ബോധപൂര്‍വ്വമുള്ള ശ്രമമാണ് നടക്കുന്നതെന്ന് കെ.സുധാകരന്‍. കെപിസിസി അധ്യക്ഷ പദവി ഉടന്‍ തിരികെ വേണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

 നേതൃത്വമാറ്റമെങ്കില്‍ വിഡി.സതീശനും പദവി ഒഴിയണമെന്നും സുധാകരന്‍ ഹൈക്കമാന്റിനെ അറിയിച്ചു. തനിക്ക് മാത്രമായി ഒരു അയോഗ്യതയില്ല. തന്നെ അവഹേളിച്ച്‌ ഇറക്കി വിടാനാണ് നീക്കമെങ്കില്‍ പരസ്യമായി പ്രതികരിക്കുമെന്നും സുധാകരന്‍  അറിയിച്ചു.

Signature-ad

തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും പദവി തിരിച്ചു നല്‍കുന്നില്ലെന്നും സുധാകരൻ പറഞ്ഞു തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാന്‍ ചേര്‍ന്ന നേതൃയോഗത്തില്‍ പദവി ഏറ്റെടുക്കാനെത്തിയ സുധാകരനെ നേതൃത്വം തഴയുകയായിരുന്നു.

യോഗം കഴിഞ്ഞുടന്‍  ഹസന്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടിരുന്നു. കെപിസിസിയുടെ തുടര്‍ പരിപാടികളും ഹസന്‍ പ്രഖ്യാപിച്ചു.ഇതോടെയാണ്  സുധാകരന്‍ ഇടഞ്ഞത്. തീരുമാനം നീളുന്നത് തന്നെ ഒഴിവാക്കാനാണെന്ന് മനസിലായതോടെ കടുത്ത പ്രതിഷേധത്തിലാണ് സുധാകരന്‍.

ഹൈക്കമാന്‍ഡ് ഇക്കാര്യത്തില്‍ വ്യക്തവരുത്തണമെന്ന് സുധാകരന്‍ നേതൃത്വത്തെ അറിയിച്ചു. നേതൃമാറ്റമാണ് പാര്‍ട്ടി തീരുമാനിക്കുന്നതെങ്കില്‍ താന്‍ ഒഴിയാം. പക്ഷെ വിഡി. സതീശനും പദവി ഒഴിയണം. പ്രത്യേക സാഹചര്യത്തില്‍ രണ്ടുപേരെയും ഒരുമിച്ചാണ് പദവിയില്‍ പാര്‍ട്ടി നിയോഗിച്ചത്- അദ്ദേഹം പറഞ്ഞു

Back to top button
error: