Month: April 2024
-
Kerala
വെറുതെ സംഘര്‍ഷമുണ്ടാക്കേണ്ട കാര്യമുണ്ടോ? തൃശ്ശൂര്‍പൂരം വിവാദത്തില്‍ പോലീസിനെതിരേ ഗോവിന്ദന്‍
കൊല്ലം: തൃശ്ശൂര്‍ പൂരം പോലീസ് കൈകാര്യംചെയ്ത രീതി ശരിയായില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ആവശ്യമില്ലാത്ത സംഘര്‍ഷമുണ്ടാക്കേണ്ട കാര്യമുണ്ടോയെന്ന് ചോദിച്ച അദ്ദേഹം ശരിയായ രീതിയില്‍ കൈകാര്യംചെയ്തുപോവുകയല്ലേ പോലീസ് ചെയ്യേണ്ടതെന്നും പറഞ്ഞു. കൊല്ലം പ്രസ് ക്ലബ്ബിന്റെ ഫേസ് ടു ഫേസ് പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും പ്രതിപക്ഷനേതാവ് അടക്കമുള്ള നേതാക്കള്‍ക്കെതിരേയും അദ്ദേഹം കടുത്ത വിമര്‍ശനം ഉന്നയിച്ചു. അശ്ലീല പ്രചാരണത്തിന് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ പൂര്‍ണ്ണപിന്തുണ നല്‍കുന്നുണ്ടെന്ന് എം.വി. ഗോവിന്ദന്‍ ആരോപിച്ചു. കനുഗോലു സിദ്ധാന്തത്തിന്റെ ഭാഗമായി വന്ന എന്തോ വ്യതിചലനമാണിതെന്നാണ് തന്റെ തോന്നലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘സിപിഎമ്മിന് തിരഞ്ഞെടുപ്പ് ബോണ്ട് കിട്ടിയെന്ന് വി.ഡി. സതീശന്‍ പറയുന്നതിന് തെളിവുണ്ടെങ്കില്‍ അത് ഹാജരാക്കട്ടെ. എന്തു തോന്നിവാസവും പറയാം, എന്ത് വിവരക്കേടും എഴുന്നെള്ളിക്കാം. എന്നിട്ട് വിവരക്കേട് എഴുന്നെള്ളിക്കുക. തെളിവുണ്ടെങ്കില്‍ അത് പുറത്തുകൊണ്ടുവാ. പുറത്തുകൊണ്ടുവന്നാല്‍ വി.ഡി. സതീശന്‍ പറയുന്നകാര്യം ഞാന്‍ ചെയ്യാം’, എം.വി. ഗോവിന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി…
Read More » -
India
ചോക്ലേറ്റ് കഴിച്ച് രക്തം ഛര്‍ദിച്ച് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം
ചണ്ഡിഗഢ്: ചോക്ലേറ്റ് കഴിച്ചതിനു പിന്നാലെ രക്തം ഛര്‍ദിച്ച് ഒന്നര വയസുകാരിക്കു ദാരുണാന്ത്യം. പഞ്ചാബിലെ ലുധിയാനയിലാണു സംഭവം. കാലാവധി കഴിഞ്ഞ ചോക്ലേറ്റ് ആണു കുഞ്ഞ് കഴിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. പട്യാലയിലെ ബേക്കറിയില്‍നിന്നു വാങ്ങിയ ചോക്ലേറ്റ് കഴിച്ചാണു ലുധിയാന സ്വദേശികളായ ദമ്പതികളുടെ മകള്‍ റാബിയ മരിച്ചതെന്ന് ‘ന്യൂസ് 9 ലൈവ്’ റിപ്പോര്‍ട്ട് ചെയ്തു. ചോക്ലേറ്റ് കഴിച്ചതിനു പിന്നാലെ കുഞ്ഞ് അവശനിലയിലാകുകയും രക്തം ഛര്‍ദിച്ചു മരിക്കുകയുമായിരുന്നുവെന്നു മാതാപിതാക്കള്‍ വെളിപ്പെടുത്തി. ഏതാനും ദിവസങ്ങള്‍ക്കുമുന്‍പ് പട്യാലയിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു ഇവര്‍. വീട്ടില്‍നിന്നു ബന്ധുക്കള്‍ നല്‍കിയ ചോക്ലേറ്റ് ആണ് കുഞ്ഞ് കഴിച്ചത്. കുട്ടിയുടെ മരണത്തില്‍ ബന്ധുക്കളുടെ പ്രതിഷേധത്തിനു പിന്നാലെ പട്യാലയിലെ കടയില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ചോക്ലേറ്റ് ഉള്‍പ്പെടെയുള്ള മിഠായികളുടെയും മധുരപലഹാരങ്ങളുടെയും സാംപിളുകള്‍ ശേഖരിച്ചു. കാലാവധി തീര്‍ന്നതും പഴകിയതുമായ വസ്തുക്കളും കടയില്‍നിന്നു പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. കടയുടമകള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം പട്യാലയില്‍ തന്നെ കേക്ക് കഴിച്ച്…
Read More » -
Crime
വീട്ടില്‍നിന്ന് മാന്‍കൊമ്പും മാരകായുധങ്ങളും പിടിച്ചെടുത്തു; ക്രിമിനല്‍ കേസുകളിലെ പ്രതി അറസ്റ്റില്‍
തിരുവനന്തപുരം: വീട്ടില്‍ ആയുധനിര്‍മാണം നടക്കുന്നതായി ജില്ലാ പോലീസ് മേധാവിക്കു വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പരിശോധന നടത്തിയ ഡാന്‍സാഫ് ടീമും പോലീസും കണ്ടത് മാരകായുധങ്ങളും മാന്‍കൊമ്പും. ഇവയ്ക്കു പുറമേ ആയുധങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ഉപകരണങ്ങളും എയര്‍ഗണ്ണുമായി പിടികൂടിയത് നിരവധി കേസുകളിലെ പ്രതിയെ. വിതുര ആനപ്പാറ ചിറ്റാര്‍ നാസ് കോട്ടേജില്‍ ചിറ്റാര്‍ ഷഫീഖ് എന്നറിയപ്പെടുന്ന ഷഫീഖ്(35) ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍ ആയുധനിര്‍മാണം നടക്കുന്നതായി ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. വിതുര, കല്ലാര്‍ മേഖലകളിലെ പതിവു കുറ്റവാളിയായ ഇയാള്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി വധശ്രമം, മയക്കുമരുന്ന് കച്ചവടം ഉള്‍പ്പെടെയുള്ള നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അടുത്തിടെ വിതുരയില്‍ കാര്‍ അടിച്ചുതകര്‍ത്ത കേസിലും വീട്ടില്‍ ബോംബ് എറിഞ്ഞ കേസിലുമായി ജയില്‍ശിക്ഷ അനുഭവിച്ച ഷഫീഖ് രണ്ടുമാസം മുന്‍പാണ് പുറത്തിറങ്ങിയത്. ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച വിവരത്തെത്തുടര്‍ന്ന് ഷഫീഖിന്റെ വീട് വളഞ്ഞ് കഴിഞ്ഞദിവസം നടത്തിയ…
Read More » -
Kerala
”നിപ വന്നിട്ട് പതറിയില്ല, പിന്നെയല്ലേ ഈ വൈറസ്? മോര്‍ഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ല”
കോഴിക്കോട്: സൈബര്‍ ആക്രമണ വിവാദത്തില്‍ വിശദീകരണവുമായി വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ. ശൈലജ. തനിക്കെതിരെ മോര്‍ഫ് ചെയ്ത വിഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ലെന്ന് ശൈലജ വ്യക്തമാക്കി. പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്. പല കുടുംബ ഗ്രൂപ്പുകളിലും ഇത്തരം പോസ്റ്ററുകള്‍ പ്രചരിക്കുന്നുണ്ട്. സൈബര്‍ ആക്രമണങ്ങള്‍ തളര്‍ത്തിയിട്ടില്ല. പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും ശൈലജ പറഞ്ഞു. ”സൈബര്‍ ആക്രമണം എനിക്ക് ക്ഷീണം ഉണ്ടാക്കിയെന്ന് ആരും കരുതേണ്ട. എനിക്കെതിരെ എത്ര നുണ പ്രചരിപ്പിച്ചാലും ജനം അത് വിശ്വസിക്കില്ല. ജനം കാണട്ടെ, മനസിലാക്കട്ടെ. അവഗണിക്കാനാണ് ആദ്യം തീരുമാനിച്ചത്. സഹികെട്ടപ്പോഴാണ് പറഞ്ഞത്. ഞാന്‍ പറഞ്ഞത് പോസ്റ്ററിനെക്കുറിച്ചാണ്. ”ആരാണ് ഈ മനോരോഗികള്‍? ചില മുസ്ലിം പേരുകളില്‍ ഐഡി ക്രിയേറ്റ് ചെയ്ത് തെറി വിളിച്ച് ഐഡി ഡിലീറ്റ് ചെയ്യുകയാണ് അവര്‍ ഇപ്പോള്‍ ചെയ്യുന്നത്. ഇതെല്ലാം പൊതുജനം മനസിലാക്കണം. എത്ര നുണ പ്രചരിപ്പിച്ചാലും ജനം വിശ്വസിക്കില്ല. നിപ വന്നിട്ട് പതറിയില്ല, പിന്നെയല്ലേ ഈ വൈറസ്.” കെ.കെ.ശൈലജ പറഞ്ഞു. പിആര്‍ ഉപയോഗിക്കുന്നവര്‍ക്ക് എന്തു കണ്ടാലും പിആര്‍ ആണെന്ന്…
Read More » -
Kerala
രജപുത്ര രഞ്ജിത്ത് നിർമ്മിക്കുന്ന മോഹൻലാൽ ചിത്രത്തിൽ ശോഭന നായിക
മലയാള സിനിമയിലെ ഏറെ ആകർഷക കൂട്ടുകെട്ടായിരുന്നു മോഹൻലാൽ – ശോഭന. നീണ്ട ഇടവേളക്കുശേഷം വീണ്ടും ഈ കൂട്ടുകെട്ട് കടന്നു വരുന്നു. മോഹൻലാലിനെ നായകനാക്കി രജപുത്ര വിഷ്യൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ശോഭന നായികയായി എത്തുന്നത്. സുരേഷ് ഗോപി, ദുൽക്കർ സൽമാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘വരന്മാരെ ആവശ്യമുണ്ട് ‘എന്ന ചിത്രമാണ് ശോഭന യുടേതായി എത്തിയ ഒടുവിലത്തെ ചിത്രം. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങൾക്കും പ്രാധാന്യമുള്ള ചിത്രമാണ് രജപുത്ര വിഷ്യൽ മീഡിയായുടെ ചിത്രം. വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന് 90 ദിവസത്തെ ചിത്രീകരണമാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ഈ സിനിമ ഏപ്രിൽ 22 ചിത്രീകരണം ആരംഭിക്കും. വാഴൂർ ജോസ്.
Read More » -
Crime
ഉടനീളം ദുരൂഹത: ഉറങ്ങാൻ കിടന്ന കുടുംബത്തിലെ 4 പേർ ക്രൂരമായി കൊല്ലപ്പെട്ടു, അക്രമികളെയും കാരണവും കണ്ടെത്താനാവാതെ പൊലീസ് ഇരുട്ടിൽ
മംഗ്ളുറു: കർണാടകയിലെ ഗദഗ് നഗരത്തിൽ ഒരേ കുടുംബത്തിലെ 4 പേരെ ക്രൂരമായി കൊല്ലപ്പെട്ടു. ബെത്തഗേരി മുനിസിപ്പാലിറ്റി വൈസ് പ്രസിഡൻ്റ് സുനന്ദ ബകലെയുടെ മകൻ കാർത്തിക് (27), കൊപ്പൽ സ്വദേശികളായ പരശുരാമൻ (55), ഭാര്യ ലക്ഷ്മി (45), മകൾ ആകാംക്ഷ (16) എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെയാണ് നാലുപേരെ വെട്ടിക്കൊലപ്പെടുത്തി എന്ന വിവരം പുറത്തറിയുന്നത്. പ്രതികൾ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ചാണ് കുറ്റകൃത്യം ചെയ്തതെന്നു ഗദഗ് എസ് പി ബി.എസ് നേമഗൗഡ പറഞ്ഞു. ക്രൂരമായ കുറ്റകൃത്യത്തിന്റെ കാരണമോ പ്രതികളെ കുറിച്ചുള്ള സൂചനകളോ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ ദുരൂഹത വർധിക്കുകയാണ്. കാർത്തിക്കിൻ്റെ വിവാഹ നിശ്ചയ ചടങ്ങ് നടക്കുന്നതു കൊണ്ട് കൊപ്പലിൽ നിന്ന് ഗദഗ് നഗരത്തിൽ എത്തിയതായിരുന്നു പരശുരാമനും കുടുംബവും. പരശുരാമൻ്റെ ഭാര്യ ലക്ഷ്മിയുടെ ജന്മദിനവും വ്യാഴാഴ്ച രാത്രി ആഘോഷിച്ച് ബന്ധുവീടിൻ്റെ ഒന്നാം നിലയിലെ മുറിയിൽ എല്ലാവരും സന്തോഷത്തോടെ ഉറങ്ങാൻ കിടന്നതായിരുന്നു. പുലർച്ചെയോടെ പരശുരാമനും കുടുംബവും ഉറങ്ങിക്കിടന്ന മുറിയുടെ ജനൽ ചില്ലു തകർത്ത് അകത്തുകടന്ന ഘാതകർ, മൂന്നു…
Read More » -
Kerala
ദമ്പതിമാരെന്ന വ്യാജേന താമസിച്ച് കഞ്ചാവ് വില്‍പ്പന, യുവാവും യുവതിയും പൊലീസ് വലയിൽ കുടുങ്ങി
ദമ്പതിമാരെന്ന വ്യാജേന താമസിച്ച് കഞ്ചാവ് വില്‍പ്പന നടത്തുകയായിരുന്ന യുവാവിനെയും യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ തളിപ്പറമ്പ് കരിമ്പത്തെ വാടകവീട്ടില്‍ ദമ്പതിമാരെന്ന വ്യാജേന താമസിച്ച് കഞ്ചാവ് വില്‍പ്പന നടത്തി വന്ന യുവാവും യുവതിയുമാണ് പൊലീസ് വലയിൽ കുടുങ്ങിയത്. ഉത്തർപ്രദേശ് സിദ്ധാര്‍ഥ് നഗറിലെ അബ്ദുള്‍ റഹ്‌മാന്‍ അന്‍സാരി (21), അസം നാഗോണിലെ മോനറ ബീഗം (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 1.21 കിലോ കഞ്ചാവും പിടിച്ചെടുത്തു. അന്യസംസ്ഥാനക്കാർ ഉള്‍പ്പെടെ ഒട്ടേറെപ്പേർ പകലും രാത്രിയിലും, ഈ വീട്ടിൽ സന്ദര്‍ശകരായി എത്തിയിരുന്നു. ഇതിൽ സംശയം തോന്നിയ പരിസരവാസികള്‍ പൊലീസിന്റെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് പോലീസ് സംഘം വീട്ടിലെത്തിയത്. തളിപ്പറമ്പ് ഡിവൈ.എസ്.പി പ്രമോദിൻ്റെ നിർദ്ദേശപ്രകാരം എസ്.ഐ, പി. റഫീഖ്, സി.പി.ഒ.മാരായ ഷാജു തോമസ്, ലതിക, ഡ്രൈവര്‍ മുജീബ് തുടങ്ങിയവരാണ് പ്രതികളെ കുടുക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ ദമ്പതിമാർ എന്ന വ്യാജേന താമസിച്ച്…
Read More » -
Kerala
കേരളം തുലച്ചത് കോടികളുടെ കേന്ദ്ര ഫണ്ട്; നേട്ടമുണ്ടാക്കി തമിഴ്നാടും കര്‍ണാടകയും
തിരുവനന്തപുരം: കേന്ദ്ര നാളികേര വികസന ബോര്‍ഡ് നാളികേരവികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന് അനുവദിച്ച തുകയില്‍ 8.73 കോടി രൂപ കേരളം പാഴാക്കി. തെങ്ങ് പുനരുദ്ധാരണത്തിനും പ്രദര്‍ശനത്തോട്ടം ഒരുക്കാനുമായുള്ള പദ്ധതിക്കായി 2017 മുതല്‍ 2022 വരെ അനുവദിച്ച 39.14 കോടിയില്‍ 30.41 കോടി മാത്രമാണ് കേരളം ചെലവഴിച്ചത്. ഈ കാലയളവില്‍ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട് 77.49 കോടിയും കര്‍ണാടകം 62.43 കോടിയും ആന്ധ്രപ്രദേശ് 41.62 കോടിയും ചെലവഴിച്ചതായാണ് കണക്കുകള്‍. സംസ്ഥാനത്ത് 7,65,440 ഹെക്ടറിലാണ് നാളികേരക്കൃഷി. കര്‍ണാടകയില്‍ 6,04,230 ഹെക്ടറിലും തമിഴ്‌നാട്ടില്‍ 4,46,150 ഹെക്ടറിലും ആന്ധ്രയില്‍ 1,06,000 ഹെക്ടറിലും നാളികേരക്കൃഷിയുണ്ട്. കേര ഗ്രാം എന്ന പേരിലാണ് കേരളത്തില്‍ പദ്ധതി നടപ്പാക്കുന്നത്. രൂപരേഖ തയ്യാറാക്കിയ പദ്ധതികള്‍ക്ക് തുക ചെലവഴിച്ചെന്നും സംസ്ഥാനത്തെ സാഹചര്യത്തിന് യോജിക്കാത്ത മാനദണ്ഡങ്ങളും വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിരുന്നതിനാലാണ് തുക പൂര്‍ണമായി ചെലവഴിക്കാനാവാതെ വന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം. കൊവിഡ് കാലത്തും പ്രളയ കാലത്തും പദ്ധതിനടത്തിപ്പിന് തടസം നേരിടുകയും ചെയ്തിരുന്നു. പദ്ധതികളും ഫണ്ടും നേടിയെടുക്കുന്നതിലും നാളികേരക്കൃഷി വ്യാപിപ്പിക്കുന്നതിലും കേരളം…
Read More » -
India
കുട്ടികളെ അശ്ലീല വീഡിയോകളില്‍ ഉപയോഗിക്കുന്നത് കുറ്റകരം; ഡിലീറ്റ് ചെയ്തില്ലെങ്കില്‍ നിയമനടപടി ഉണ്ടാകും
ന്യൂഡല്‍ഹി: കുട്ടികളെ അശ്ലീല വീഡിയോകളില്‍ ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന് സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം. കുട്ടികളുള്ള അശ്ലീല വീഡിയോ ഇന്‍ബോക്സില്‍ ലഭിച്ചാല്‍ ഉടന്‍ ഡിലീറ്റ് ചെയ്യണം. അല്ലാത്ത പക്ഷം നിയമപരമായ നടപടികള്‍ നേരിടേണ്ടി വരുമെന്ന് സുപ്രിംകോടതി മുന്നറിയിപ്പ് നല്‍കി. കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുന്നത് കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ ഹരജി പരിഗണിക്കവേയാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. ഹരജി വിധി പറയാനായി സുപ്രിംകോടതി മാറ്റി. ‘ഒരു കുട്ടി അശ്ലീലം കാണുന്നത് കുറ്റമായിരിക്കില്ല, എന്നാല്‍ കുട്ടികളെ അശ്ലീല ചിത്രങ്ങളില്‍ ഉപയോഗിക്കുന്നത് തെറ്റാണ്, അത് ഗുരുതരമായ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്’ ബെഞ്ച് പറഞ്ഞു. കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയും കാണുകയും ചെയ്യുന്നത് പോക്‌സോ നിയമപ്രകാരവും ഐ.ടി നിയമപ്രകാരവും കുറ്റകരമല്ലെന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധി. എന്നാല്‍ വീഡിയോ ഡൗണ്‍ലോഡ് ചെയ്ത ശേഷം മറ്റാര്‍ക്കെങ്കിലും ഫോര്‍വേഡ് ചെയ്താല്‍ മാത്രമേ ഐ.ടി ആക്ടിലെ 67-ബി പ്രകാരം കുറ്റകരമാവുകയുള്ളൂവെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.
Read More » -
Kerala
പൊലീസിന്റെ ബലപ്രയോഗം അതിരുവിട്ടു; ചരിത്രത്തില്‍ ആദ്യം, പൂരംനിര്‍ത്തിവച്ച് തിരുവമ്പാടി വിഭാഗം
തൃശൂര്‍: രാത്രി പൂരത്തിനിടെ പൊലീസ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് തിരുവമ്പാടി വിഭാഗം പൂരംനിര്‍ത്തിവച്ചു. വെടിക്കെട്ട് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുന്നേ പൊലീസ് ആളുകളെ തടഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. പൂരപ്പന്തലിലെ ലൈറ്റുകള്‍ കെടുത്തി സംഘാടകര്‍ മടങ്ങി. ഇതോടെ രാത്രിപൂരം പകുതിയില്‍വെച്ച് അവസാനിപ്പിക്കുകയായിരുന്നു. രാത്രിയില്‍ മഠത്തില്‍ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാല്‍ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞതാണു പ്രകോപനമായതെന്നറിയുന്നു. പുലര്‍ച്ചെ ഒന്നരയോടെയാണു സംഭവം. ഇതോടെ പഞ്ചവാദ്യക്കാരും പൂരപ്രേമികളും മടങ്ങി. ആനകളെ പന്തലില്‍ നിര്‍ത്തി സംഘാടകരും മടങ്ങി. തൃശൂര്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ. രാജനും ജില്ലാ ഭരണകൂടവും തിരുവമ്പാടി വിഭാഗവുമായി ചര്‍ച്ചകള്‍ നടത്തി. വെടിക്കെട്ട് നടത്തുമെന്നും എന്നാല്‍ എപ്പോള്‍ നടത്താന്‍ കഴിയുമെന്ന് പറയാനാവില്ലെന്നും പുലര്‍ച്ചെ അഞ്ച് മണിയോടെ വാര്‍ത്താ സമ്മേളനത്തില്‍ തിരുവമ്പാടി വിഭാഗം അറിയിച്ചു. ഇതിനിടെ പാറമേക്കാവിന്റെ വെടിക്കെട്ട് 6.30 ന് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതേതുടര്‍ന്ന് മന്ത്രി കെ. രാജന്‍ വീണ്ടും നടത്തിയ ചര്‍ച്ചയില്‍ പാറമേക്കാവിന്റെ വെടിക്കെട്ടിനു ശേഷം വെടിക്കെട്ട് നടത്താന്‍ തയാറാണെന്ന്…
Read More »