Month: April 2024

  • Kerala

    കെ.എസ്.ആർ.ടി.സി ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു, കൊട്ടാരക്കരയ്ക്കടുത്ത് നെടുമ്പായിക്കുളത്താണ് സംഭവം

         കൊട്ടാരക്കരയ്ക്കു  സമീപം നെടുമ്പായിക്കുളത്ത് കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കുമായി കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികന്‍ മരിച്ചു. പള്ളിക്കല്‍ സ്വദേശി അരുണ്‍കുമാര്‍ ആണ് മരിച്ചത്. നെടുമ്പായിക്കുളം ജങ്ഷന്‌ സമീപം  ഇന്നലെ (ശനി) രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. കൊട്ടാരക്കര നിന്നും കൊല്ലത്തേക്കു പോയ കെ.എസ്.ആര്‍.ടി.സി ബസ് എതിരെവന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ ബൈക്ക് യാത്രികന്‍ മരിച്ചു. എഴുകോണ്‍ പൊലീസും ഫയര്‍ ഫോഴ്‌സും എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

    Read More »
  • Crime

    പിറന്നാള്‍ പാര്‍ട്ടിക്കിടെ സംഘര്‍ഷം: 4 പേർക്ക് കുത്തേറ്റു, രണ്ട് പേരുടെ നില ​ഗുരുതരം; തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം

         പിറന്നാൾ പാർട്ടിക്കിടെ ബാറിലുണ്ടായ സംഘർഷത്തിൽ 4 പേർക്ക് കുത്തേറ്റു. ഇന്നലെ രാത്രി 10 മണിയോടെ തിരുവനന്തപുരം കഴക്കൂട്ടം ടെക്നോപാർക്കിന് സമീപമുള്ള ബാർ റെസ്റ്റോറന്റിലാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തു. ശ്രീകാര്യം സ്വാദേശികളായ ഷാലു, സൂരജ്, വിശാഖ്, സ്വരൂപ് എന്നിവര്‍ക്കാണ് കുത്തേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ശസ്ത്രക്രിയ കഴിഞ്ഞു. ഇതിൽ 2 പേരുടെ നില ​ഗുരുതരമാണ്. സംഭവുമായി ബന്ധപ്പെട്ട് 3 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിക്കിടെ ഉണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നി​ഗമനം. കസ്റ്റഡിയിലുള്ളവർക്ക് മറ്റേതെങ്കിലും കേസുമായി ബന്ധമുണ്ടായിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

    Read More »
  • NEWS

    കോട്ടയം  മാഞ്ഞൂർ സ്വദേശിയായ  മെയിൽ നഴ്സ് യു.കെയിൽ മരിച്ച നിലയിൽ

        കോട്ടയം  മാഞ്ഞൂർ സ്വദേശിയായ  മെയിൽ നഴ്‌സിനെ യു.കെയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി.    ഹാൽലോ പ്രിൻസ് അലക്സാൻഡ്ര ആശുപത്രിയിലെ നഴ്സായ മാഞ്ഞൂർ നരിതൂക്കിൽ കുഞ്ഞപ്പൻ- കോമളവല്ലി ദമ്പതികളുടെ മകൻ അരുൺ എൻ. കുഞ്ഞപ്പനെയാണ് (36) വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അരുൺ യുകെയിൽ എത്തിയിട്ട് ഒരു വർഷത്തിലേറെ മാത്രമേ ആയിട്ടുള്ളൂ. ലണ്ടനിലെ പ്രിൻസ് അലക്സാൻഡ്ര ആശുപത്രിയിൽ നഴ്സ് ആയി ജോലി നോക്കുകയാണ്. ജോലി സംബന്ധമായ ചില പ്രശ്നങ്ങൾ മൂലം യുവാവ് കടുത്ത മാനസിക പ്രയാസത്തിൽ ആയിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. ഏതാനും മാസം മുൻപ് ഭാര്യ ലേഖയും മക്കളായ പ്രണവും ഗായത്രിയും യുകെയിൽ എത്തിയിരുന്നു. അരുൺ ജോലി ചെയ്യുന്ന ആശുപത്രിയിലേക്കു തന്നെയാണ് മൃതദേഹം മാറ്റിയിരിക്കുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

    Read More »
  • Food

    നമ്മുടെ വയർ നമുക്കു നൽകുന്ന മുന്നറിയിപ്പുകൾ, അത് അവഗണിച്ചാൽ ഫലം ഗുരുതരം

    ലൈഫ്‌സ്റ്റൈൽ സുനിൽ കെ ചെറിയാൻ     നെഞ്ചെരിച്ചിലിന്റെ മറ്റൊരു രൂപമായ ആസിഡ് ഇൻഫ്ലക്സ്  പലരയും അലട്ടുന്ന പ്രശ്നമാണ്. വയറ്റിലെ അമ്ലം അന്നനാളത്തിലേയ്ക്ക് വരുന്ന ഈ അവസ്ഥ അസഹനീയമാണ്. ഒരു കല്യാണപ്പാർട്ടി കഴിഞ്ഞാൽ ഒരു ഉപ്പ് സോഡ അങ്ങനെയാണ് നമ്മുടെ ശീലമായത്. വയറ്റിലെ പ്രശ്നങ്ങൾ തലച്ചോറിനെയും ബാധിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. അത്തരം ഒരു ഗവേഷണഫലം പറഞ്ഞത്, വിഷാദരോഗിയായ ഒരാളുടെ വയറ്റിലെ മൈക്രോബ് എന്ന് വിളിക്കുന്ന ബാക്റ്റീരിയ, എലികളിൽ കുത്തിവച്ചപ്പോൾ എലികളെയും അത്  ദോഷകരമായി ബാധിച്ചു എന്നാണ്. അപ്പോൾ വയറിനെ സംരക്ഷിക്കാൻ നമ്മുടെ ഭക്ഷണശീലം തന്നെ മാറ്റേണ്ടി വരും എന്നുർത്ഥം. തൈര് ആണ് നമ്മുടെ ഉള്ളിലെ മൈക്രോബുകൾക്ക് ഉത്തമമായത്. ഈ ചൂട് കാലത്ത് സംഭാരത്തോളം പോന്ന ദാഹശമനി വേറെയില്ല. സൂപ്പർമാർക്കറ്റുകളിലെ ഷെൽഫുകളിൽ ഇരിക്കുന്ന പ്രോസസ്‌ഡ്‌ ഭക്ഷണ പായ്ക്കറ്റുകളെ വിശ്വസിക്കരുതെന്നും ഗവേഷകർ മുന്നറിയിപ്പു നൽകുന്നു. എക്സ്പെയറി തീയതിയെ അതിജീവിക്കാൻ കമ്പനികൾ ഭക്ഷണത്തിൽ ചേർക്കുന്ന എമൾസിഫയർ എന്ന പദാർത്ഥം താൽക്കാലിക രുചിയും സംതൃപ്‌തിയും നൽകുമെങ്കിലും പിന്നീട്…

    Read More »
  • Kerala

    മുസ്ലിം സമുദായം ആർക്ക് വോട്ട് ചെയ്യും…? കേരളത്തിലെ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ  ജയപരാജയങ്ങൾ അത് തീരുമാനിക്കും

       കേരളത്തിലെ 27 ശതമാനത്തോളം വരുന്ന മുസ്ലീം സമുദായത്തിൻ്റെ വോട്ടുകളാകും  ഈ ലോക് സഭാ തെരഞ്ഞെടുപ്പിൽ  സ്ഥാനാർത്ഥികളുടെ വിജയ പരാജയങ്ങൾ തീരുമാനിക്കുക.    ഭയത്തോടെയാണ്  ബിജെപി ഭരണത്തെ മുസ്ലിം സമുദായം നോക്കി കാണുന്നത്. ഒരു പാർട്ടി കേന്ദ്ര ഭരണം കയ്യാളുമ്പോൾ ഒരു സമുദായം ഭയത്തോടെ ജീവിക്കുന്നത് ശരിയായ കാര്യമല്ലെന്ന് ഒരു കത്തോലിക്കാ ബിഷപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മുസ്ലിം സമുദായത്തെ ഒറ്റപ്പെടുത്തി ഭരിക്കുന്ന തന്ത്രമാണ് ബി.ജെ.പി  വച്ചു പുലർത്തിക്കൊണ്ടിരിക്കുന്നത് എന്നാണ് പരാതി. പൗരത്വ ഭേദഗതി ബിൽ നടപ്പാക്കിയതുൾപ്പെടെയുള്ള പല കാര്യങ്ങളിലും മുസ്ലിം സമുദായത്തിൻ്റെ താല്പര്യങ്ങൾ പരിഗണിച്ചില്ല. പൗരത്വ ബിൽ ഭേദഗതിയ്ക്കെതിരെ മുസ്ലിം വിഭാഗങ്ങൾ നടത്തിയ പ്രക്ഷോഭങ്ങൾക്ക് സി.പി.എമ്മും ഇടതുമുന്നണിയും ശക്തമായ പിന്തുണ നൽകിയെങ്കിലും അവർക്ക് ഇതിൽ എത്രമാത്രം ആത്മാർത്ഥതയുണ്ടെന്ന് സംശയിക്കുന്നവരാണ് പലരും. മാത്രമല്ല ദേശീയ തലത്തിൽ ഇടതുമുന്നണിക്കോ സി.പി.എമ്മിനോ പൗരത്വ ഭേദഗതി ബില്ലിനെതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ പറ്റില്ലെന്ന് ഏവർക്കും അറിയാം. കാരണം, ഒന്നോ രണ്ടോ സംസ്ഥാനങ്ങളിൽ മാത്രം ഒതുങ്ങുന്നതാണ് ഇടതു…

    Read More »
  • India

    പരിശുദ്ധ മാത്യൂസ്  തൃതിയൻ  ബാവായ്ക്ക്  റഷ്യൻ ഓർത്തഡോക്സ് സഭയുടെ പരമോന്നത ബഹുമതി

        മലങ്കര സഭയുടെ തലവൻ പരിശുദ്ധ മാർത്തോമാ  മാത്യൂസ് ത്രിതീയൻ   ബാവായ്ക്ക് റഷ്യൻ ഓർത്തഡോക്സ് സഭയുടെ പരമോന്നത ബഹുമതിയായ ‘ഗ്ലോറി ആൻഡ് ഹോണർ’ നൽകി ആദരിച്ചു. മലങ്കര ഓർത്തഡോക്സ് സഭയും റഷ്യൻ ഓർത്തഡോക്സ് സഭയും തമ്മിലുള്ള ബന്ധത്തിന്റെ  ശാക്തീകരണ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചാണ് റഷ്യൻ  സഭയുടെ തലവൻ  പരിശുദ്ധ കീറിൽ  പാത്രിയർക്കീസ് ഈ ബഹുമതി  കാതോലിക്കായ്ക്ക് സമ്മാനിച്ചത്. ഓർഡർ ഓഫ് ‘ഗ്ലോറി ആൻഡ് ഹോണർ’ 2004-ൽ സ്ഥാപിതമായതാണ്. രാഷ്ട്രത്തലവന്മാർക്കും ശ്രദ്ധേയരായ  വ്യക്തികൾക്കും അവരുടെ പ്രവർത്തനങ്ങൾ മാനിച്ച് റഷ്യൻ സഭ നൽകുന്ന ഫസ്റ്റ് ഡിഗ്രി ബഹുമതിയാണ്. ഈ അവാർഡിൻ്റെ ചിഹ്നം ഒരു നിഷ്പക്ഷ മതപരമായ രൂപം നിലനിർത്താൻ രൂപകൽപ്പന ചെയ്തിരിക്കുന്നതിനാൽ ബാഡ്ജിൽ ഒലിവ്, ലോറൽ ശാഖകളുടെ പ്രാതിനിധ്യം ഉണ്ട്, അതേസമയം ഒലിവ് ശാഖ പിടിച്ചിരിക്കുന്ന പ്രാവിനെ പ്രദർശിപ്പിക്കുന്നു.

    Read More »
  • NEWS

    ദൈവം അപരിചത പാതകളിലല്ല, സ്വന്തം ഹൃദയത്തിൽ തന്നെ

    വെളിച്ചം ഒരുപാട് നാളത്തെ ആലോചനയ്ക്ക് ശേഷമാണ് അയാള്‍ ആ തീരുമാനമെടുത്തത്. തന്റെ രണ്ട് ഫാക്ടറികളും അടച്ചുപൂട്ടുക, എന്നിട്ട് ഈശ്വരാന്വേഷകനാകുക. അയാളുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ ധാരാളം ആളുകളെത്തി. ഒരിക്കല്‍ പ്രഭാഷണത്തിനിടയില്‍ താന്‍ എല്ലാം ഉപേക്ഷിക്കാനുണ്ടായ കാരണം അയാള്‍ പറഞ്ഞു. അയാളുടെ ഫാക്ടറിക്കടുത്ത് ഒരു നായ അപകടത്തില്‍ പെട്ട് രണ്ടുകാലും പരിക്കേറ്റ് കിടക്കുന്നു. അതിനെ അയാള്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. പിറ്റേന്ന് അയാള്‍ മറ്റൊരു കാഴ്ചകണ്ടു. അനങ്ങാന്‍ കഴിയാതെ കിടക്കുന്ന ആ നായയ്ക്ക് വേറൊരു നായ ഭക്ഷണമെത്തിക്കുന്നു. പല ദിവസങ്ങളിലും ഇതാവര്‍ത്തിച്ചു. “ദൈവം എല്ലാവരേയും സംരക്ഷിക്കുമെന്ന് അന്നെനിക്ക് മനസ്സിലായി. അതുകൊണ്ടാണ് ഞാൻ ഫാക്ടറിയും മറ്റു സ്ഥാപനങ്ങളും പൂട്ടിയത്. ഇന്നുവരെ എനിക്ക് യാതൊരു കുറവും വന്നിട്ടില്ല … ” പ്രഭാഷണം കേട്ടുകൊണ്ടിരുന്ന ഒരാൾ അപ്പോള്‍ ആള്‍ക്കൂട്ടത്തിൽ നിന്ന് എഴുന്നേറ്റ് നിന്ന് അയാളെ പരിഹസിച്ചു കൊണ്ടു പറഞ്ഞു: “നിങ്ങളിപ്പോള്‍ കാലൊടിഞ്ഞ നായയാണ്. മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്നു. പണ്ടു ഭക്ഷണം കൊടുത്ത നായയായിരുന്നു നിങ്ങള്‍….” ഇത് കേട്ട് അയാളുടെ…

    Read More »
  • Kerala

    ശോഭന പറയുന്നു: ‘മോഹൻലാലിനൊപ്പം 55 സിനിമകൾ.’ അതു തെറ്റന്നും ഒന്നിച്ചെത്തിയത് 25 ൽ മാത്രമെന്നും ആരാധകർ

        രജപുത്ര രഞ്ജിത് നിർമിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ മോഹൻ‍ലാലും ശോഭനയും 15 വർഷങ്ങൾക്കു ശേഷം വീണ്ടും ഒന്നിക്കുന്നു. മോഹൻലാലിന് ഒപ്പമുള്ള തന്റെ 56-ാം സിനിമയാണിതെന്ന് ശോഭന പറയുന്നു. എന്നാൽ മോഹൻലാലും ശോഭനയും  55 സിനിമകളിൽ ഒരുമിച്ചഭിനയിച്ചിട്ടില്ലെന്നും കേവലം 25 സിനിമകളിൽ മാത്രമാണ് ഒന്നിച്ചിട്ടുള്ളതെന്നും സഫീർ അഹമദ് എന്ന പ്രേക്ഷകൻ സോഷ്യൽ മീഡിയയിൽ എഴുതുന്നു. 1985 മുതൽ 2009 വരെ 25 സിനിമകളിൽ മാത്രമാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളതെന്ന് തെളിവുകൾ നിരത്തി സഫീർ സമർത്ഥിക്കുന്നു. സഫീറിന്റെ കുറിപ്പ്: ‘‘മോഹൻലാലും ശോഭനയും മലയാളികളുടെ എക്കാലത്തെയും ഇഷ്ട താര ജോഡികളാണ്. തരുൺ മൂർത്തിയുടെ പുതിയ മോഹൻലാൽ സിനിമയിലും താനാണ് നായിക എന്ന് ശോഭന ഒരു വിഡിയോയിലൂടെ പങ്കുവച്ചിരുന്നു, ഒപ്പം ഇത് മോഹൻലാലിനോടൊപ്പം ഉള്ള 56ാം സിനിമയാണെന്നും ശോഭന പറഞ്ഞു. മുമ്പ് പല വേദികളിലും മോഹൻലാലിന്റെ കൂടെ 50 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എന്ന് ശോഭന പറഞ്ഞിട്ടുണ്ട്. മോഹൻലാൽ അത്…

    Read More »
  • Kerala

    വീട് ജപ്തി ചെയ്യുന്നതിനിടെ, ബാങ്ക് ജീവനക്കാർക്കും പൊലീസിനും മുന്നിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ വീട്ടമ്മ മരിച്ചു, ബാങ്കിനെതിരെ പ്രതിഷേധം ഇരമ്പുന്നു

        ഇടുക്കി നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. ആശാരികണ്ടം സ്വദേശി ദിലീപിന്റെ ഭാര്യ ഷീബ (49) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണു സംഭവം. തൊടുപുഴ സിജെഎം കോടതി വിധിയെത്തുടർന്നാണു സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാർ പൊലീസ് അകമ്പടിയോടെ ഷീബയുടെ വീടും സ്ഥലവും ജപ്തി ചെയ്യാനെത്തിയത്. വീട്ടിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ചാണു ഷീബ സ്വയം തീകൊളുത്തിയത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് ഇന്ന് ഉച്ചയ്ക്കു ശേഷമാണ് മരണം സംഭവിച്ചത്. ഷീബയുടെ ശരീരത്തിൽ 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ഷീബയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നെടുങ്കണ്ടം എസ്ഐ ബിനോയ് ഏബ്രഹാം, വനിതാ സിവിൽ പൊലീസ് ഓഫിസർ ടി.അമ്പിളി എന്നിവർക്കു പൊള്ളലേറ്റിരുന്നു. 40 ശതമാനം പൊള്ളലേറ്റ അമ്പിളി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ബിനോയ്‌ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഷീബയും കുടുംബവും താമസിക്കുന്ന വീടും 13 സെന്റ് സ്ഥലവും പണയപ്പെടുത്തി മുൻ ഉടമ വായ്പയെടുത്തിരുന്നു. ഈ തുകയിൽ…

    Read More »
  • Kerala

    എരിതീയില്‍നിന്ന് വറചട്ടിയിലേക്ക്; ചൂടിനിയും കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

    തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്ന സാഹചര്യത്തില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഞ്ഞ അലര്‍ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. പാലക്കാട്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ ഏപ്രില്‍ 20 മുതല്‍ 24 വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. ഈ ദിവസങ്ങളില്‍ പാലക്കാട് ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുയരും. ആലപ്പുഴയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരും. കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. സാധാരണയെക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടില്‍ വര്‍ധനവുണ്ടാകുക. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 ഏപ്രില്‍ 20 മുതല്‍ 24 വരെ ചൂടും ഈര്‍പ്പവുമുള്ള…

    Read More »
Back to top button
error: