Month: April 2024

  • Kerala

    സംസ്ഥാനവും കേന്ദ്രവുംചേര്‍ന്ന് പൂരം കുളമാക്കിയെന്ന് മുരളീധരന്‍; വോട്ടുനേടാനുള്ള തിരക്കഥയെന്ന് സുരേഷ് ഗോപി

    തൃശൂര്‍: പൂരം കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് കുളമാക്കിയെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന്‍. കുടമാറ്റംവരെ ഭംഗിയായി നടന്ന തൃശൂര്‍ പൂരം പോലീസിന്റെ ധിക്കാരപരമായ സമീപനത്തെത്തുടര്‍ന്നാണ് നിര്‍ത്തിവെക്കേണ്ടിവന്നതെന്ന് മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വൈകുന്നേരം കുടമാറ്റംവരെ ഭംഗിയായി നടന്ന തൃശൂര്‍പൂരം രാത്രിയാണ് പോലീസിന്റെ ധിക്കാരപരമായ സമീപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെക്കേണ്ടിവന്നത്. പുലര്‍ച്ചെ മൂന്നുമണിക്ക് നടക്കേണ്ട വെടിക്കെട്ട് നടന്നത് രാവിലെ ഏഴ് മണിയോടെയാണ്. സാധാരണ വെടിക്കെട്ടിനുണ്ടാകേണ്ട യാതൊരു പൊലിമയും ഉണ്ടായില്ലെന്നും മുരളീധരന്‍ പറഞ്ഞു. പോലീസിന്റേത് ഏകാധിപത്യ പ്രവണതയാണ്. പോലീസിനെ നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടവും സംസ്ഥാന ഭരണകൂടവും ഇല്ലേ? എന്തുകൊണ്ട് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയില്ല. ചുമതലയില്‍ ഉണ്ടായിരുന്ന മന്ത്രി എന്തുകൊണ്ട് രാത്രിതന്നെ പ്രശ്‌നം പരിഹരിച്ചില്ല? പതിനൊന്ന് മണിക്ക് തുടങ്ങിയ അനിശ്ചിതത്വം പരിഹരിച്ചത് കാലത്ത് ആറ് മണിക്കാണ്. ഇത്രയും സമയം മന്ത്രി എന്ത് ചെയ്തു? സര്‍ക്കാര്‍ എന്ത് നിലപാടെടുത്തു? പൂരത്തിന്റെ തുടക്കം മുതല്‍ എങ്ങനെ ഇല്ലാതാക്കാം എന്ന ശ്രമമാണ് നടന്നത്, കെ മുരളീധരന്‍ ആരോപിച്ചു. കേന്ദ്രത്തിനും ഇതിന് പങ്കുണ്ടെന്ന്…

    Read More »
  • India

    കോണ്‍ഗ്രസ് കൗണ്‍സിലറുടെ മകളെ ജൂനിയര്‍ വിദ്യാര്‍ഥി കുത്തിക്കൊന്നു; രാഷ്ട്രീയ ആയുധമാക്കി ബിജെപി

    ബംഗളൂരു: പ്രണയാഭ്യര്‍ഥന നിരസിച്ച കോളജ് വിദ്യാര്‍ഥിനിയെ ജൂനിയര്‍ വിദ്യാര്‍ഥി കുത്തിക്കൊലപ്പെടുത്തിയ സംഭവം സിദ്ധരാമയ്യ സര്‍ക്കാരിനെതിരെ രാഷ്ട്രീയ ആയുധമാക്കി ബിജെപി. ഹുബ്ബള്ളി ധാര്‍വാഡ് കോര്‍പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ നിരഞ്ജന്‍ മഠിന്റെ മകള്‍ നേഹ ഹിരേമഠിന്റെ (21) മരണമാണ് രാഷ്ട്രീയ വിവാദങ്ങള്‍ക്കു തിരി കൊളുത്തിയത്. നേഹയെ കുത്തി കൊലപ്പെടുത്തിയ ബെളഗാവി സ്വദേശി ഫയാസിനെ (19) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹുബ്ബള്ളി ബി.വി.ഭൂമമറാഡി കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ എംസിഎ വിദ്യാര്‍ഥിനിയാണ് നേഹ. ഇതേ കോളജിലെ ബിസിഎ വിദ്യാര്‍ഥിയാണ് അറസ്റ്റിലായ ബെളഗാവി സ്വദേശി ഫയാസ് (19). പ്രണയാഭ്യര്‍ഥനയുമായി ഫയാസ് പലതവണ നേഹയെ സമീപിച്ചെങ്കിലും നിരസിക്കപ്പെട്ടതോടെ, ക്യാംപസിലേക്കു കത്തിയുമായെത്തിയ ഇയാള്‍ നേഹയെ കുത്തിവീഴ്ത്തുകയായിരുന്നു. സഹപാഠികള്‍ ചേര്‍ന്ന് പിടികൂടിയ ഫയാസിനെ പിന്നീട് വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രത്യേക സമുദായത്തെ പ്രീണിപ്പിക്കാന്‍ സര്‍ക്കാര്‍ കേസ് അന്വേഷണം കാര്യക്ഷമമാക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വിജയേന്ദ്ര ആരോപിച്ചു. കൊലപാതകത്തില്‍ ലൗ ജിഹാദ് ആരോപണവും ഉയരുന്നുണ്ട്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയത് മുതല്‍ സ്ത്രീകള്‍…

    Read More »
  • Local

    വയനാട് സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു

        വയനാട് കല്പറ്റയിൽ പിണങ്ങോട് പന്നിയാർ റോഡിൽ നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് മെഡിക്കൽ വിദ്യാർത്ഥിനി ഫാത്തിമ തസ്കിയ മരിച്ചത് 2 നാൾ മുമ്പാണ്. ഇന്നലെ വൈകിട്ട് കല്പറ്റയ്ക്കടുത്ത് കൈനാട്ടിയിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവതി മരിച്ചു. കണ്ണൂർ കണ്ണവം തൊടിക്കളം ആർ.കെ നിവാസിൽ രഞ്ജിത കൃഷ്ണൻ (28) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് അപകടം നടന്നത്. നിലവിൽ മുട്ടിൽ അമ്പുകുത്തിയിലാണ് താമസം. ഫാർമസിസ്റ്റായ യുവതി കൽപ്പറ്റയിൽ പുതിയ മെഡിക്കൽ സ്റ്റോർ ആരംഭിക്കുന്നതിനായുള്ള നടപടികൾ നടത്തിവരികയായിരുന്നു. രാമകൃഷ്‌ണൻ്റെയും രാധാമണിയുടേയും മകളാണ്.

    Read More »
  • LIFE

    സലിം കുമാര്‍ പറ്റില്ലെന്ന് മുഖത്തടിച്ച പോലെ പറഞ്ഞു; സങ്കടമായി, പിന്നെ സംഭവിച്ചത്… കുളപ്പുള്ളി ലീല

    മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയാണ് കുളപ്പുള്ളി ലീല. അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തില്‍ നായികയുടെ ജോലിക്കാരിയായാണ് മലയാള സിനിമയില്‍ അഭിനയിക്കാനെത്തുന്നത്. തുടര്‍ന്ന് മധുര നൊമ്പരക്കാറ്റ്, സൂത്രധാരന്‍, നമ്മള്‍, കസ്തൂരി മാന്‍, മിഴി രണ്ടിലും തുടങ്ങി നിരവധി സിനിമകളില്‍ മലയാളി മനസുകളെ ചിരിപ്പിച്ച കഥാപാത്രമാണ് കുളപ്പുള്ളി ലീല ചെയ്തത്. കസ്തൂരി മാന്‍, പുലിവാല്‍ കല്യാണം കതുടങ്ങിയ സിനിമകളിലെ കുളപ്പുള്ളി ലീലയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുളപ്പുള്ളി ലീലയും സലിം കുമാറും തമ്മിലുള്ള കോമ്പിനേഷനുകളാണ് പുലിവാല്‍ കല്യാണത്തില്‍ ഏറ്റവും കൂടുതല്‍ കോമഡി സൃഷ്ടിച്ചിട്ടുള്ളത്. ഇപ്പോഴിതാ സലിം കുമാറിനൊപ്പം മൈല്‍സ്റ്റോണ്‍ മേക്കേഴ്സിനൊപ്പം അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കുളപ്പുള്ളി ലീലയും. ആദ്യമായി താന്‍ അഭിനയിച്ചത് സലിം കുമാറിനൊപ്പമാണ്. സൂത്രധാരനില്‍ സലിം കുമാറിന്റെ അമ്മയായിട്ടാണ് അഭിനയിച്ചത്. തന്റെ ആദ്യത്തെ മകന്‍ സലിം കുമാര്‍ ആണ് എന്ന് എപ്പോഴും ഓര്‍ക്കാറുണ്ട് എന്നും കുളപ്പുള്ളി ലീല അഭിമുഖത്തില്‍ പറയുന്നു. ഇതുപോലെ പുലിവാല്‍ കല്യാണം നടക്കുന്ന സമയത്തോ മറ്റോ, സലിമേ, നിങ്ങള്‍ ഒക്കെ അഭിനയിക്കാന്‍ പോകുമ്പോള്‍,…

    Read More »
  • India

    റിസര്‍വ് ചെയ്തിട്ടും എ.സി കോച്ചില്‍ കയറ്റിയില്ല; ഡോറിന്റെ ചില്ല് തകര്‍ത്ത് യാത്രക്കാരന്‍

    ന്യൂഡല്‍ഹി: ട്രെയിനിന്റെ എ.സി കോച്ചില്‍ കയറാന്‍ കഴിയാത്തതില്‍ ക്ഷുപിതനായി യാത്രക്കാരന്‍ ഡോറിന്റെ ചില്ല് അടിച്ച് പൊട്ടിച്ചു. എസി-3 കോച്ചില്‍ സീറ്റ് റിസര്‍വ് ചെയ്തിരുന്നുവെങ്കിലും ടിക്കറ്റില്ലാത്ത യാത്രക്കാര്‍ അയാളെ അകത്തേക്ക് കടത്തിവിടാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്നാണ് യാത്രക്കാരന്റെ പ്രതികരണം. അസംഗഡില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകുന്ന കഫിയാത്ത് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിലാണ് സംഭവം. കോച്ചില്‍ വാതിലിനു മുന്നില്‍ തറയില്‍ ആളുകള്‍ ഇരിക്കുമ്പോള്‍ യാത്രക്കാരന്‍ ആളുകളോട് വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇവിടെ സ്ഥലമില്ല എന്നായിരുന്നു അവരുടെ മറുപടി. ഇതില്‍ പ്രകോപിതനായി യാത്രക്കാരന്‍ വാതിലിന്റെ ഗ്ലാസ് തകര്‍ക്കുകയായിരുന്നു. അതേസമയം, സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ‘ഘര്‍ കെ കലാഷ്’ എന്ന എക്സ് അക്കൗണ്ടില്‍ നിന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 32 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഇതുവരെ രണ്ട് മില്യണിലേറെ ആളുകളാണ് കണ്ടത്. ടിക്കെറ്റെടുക്കാതെ യാത്രക്കാര്‍ ട്രെയിനില്‍ കയറുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളും സമൂഹമാധ്യമങ്ങളിലൂടെ സ്ഥിരം കണ്ടുവരുന്ന കാഴ്ചയായി മാറിയിരിക്കുകയാണ്. എ.സി കോച്ചില്‍ ടിക്കറ്റില്ലാതെ ആളുകള്‍ കയറുന്നത് ഒഴിവാക്കാന്‍ അടിയന്തര…

    Read More »
  • Crime

    ഒരു രൂപ ബാക്കിവച്ച് നല്ല കള്ളന്‍! പെട്ടിക്കടയിലെ മിഠായിയടക്കം കൊണ്ടുപോയി

    പത്തനംതിട്ട: നിര്‍ധന യുവതി നടത്തിയ പെട്ടിക്കടയുടെ പൂട്ടുപൊളിച്ച് പണവും മിഠായികളുമടക്കം പൂര്‍ണമായി കവര്‍ന്ന് മോഷ്ടാവ്. മുട്ടം കാവിന്റെ പടിഞ്ഞാറ്റേതില്‍ മല്ലിക, അമ്പലക്കടവ് പാലത്തിനു സമീപം നടത്തുന്ന കടയിലാണ് മോഷണം. കടയിലുണ്ടായിരുന്ന മിഠായി, വെറ്റില, പാക്ക്, സി?ഗരറ്റ്, ബീഡി, ജ്യൂസ്, എട്ട് കിലോ നാരങ്ങ അടക്കം എല്ലാ സാധനങ്ങളും കള്ളന്‍ അടിച്ചു മാറ്റി. വായ്പയുടെ പലിശയടക്കാന്‍ ടിന്നില്‍ സൂക്ഷിച്ച 14,000 രൂപയും നാണയത്തുട്ടുകളും മോഷ്ടാവ് എടുത്തു. ഒരു രൂപ മാത്രമാണ് ബാക്കി വച്ചതെന്നു മല്ലിക പറയുന്നു. മിഠായികള്‍ എടുത്ത ശേഷം ടിന്നുകള്‍ ഉപേക്ഷിച്ചാണ് കള്ളന്‍ പോയത്. നട്ടെല്ലിനു തകരാര്‍ ഉള്ളതിനാല്‍ മറ്റു ജോലികള്‍ക്ക് പോകാന്‍ മല്ലികയ്ക്ക് സാധിക്കില്ല. നാല് വര്‍ഷമായി പെട്ടിക്കട നടത്തുകയാണ്. വായ്പയെടുത്താണ് കടയിലേക്കുള്ള സാധനങ്ങള്‍ വാങ്ങാറുള്ളതെന്നു മല്ലിക പറഞ്ഞു. പന്തളം പൊലീസ് എത്തി പരിശോധന നടത്തി. അന്വേഷണം തുടരുകയാണെന്നു പൊലീസ് വ്യക്തമാക്കി.  

    Read More »
  • NEWS

    കോവിഡുമായുള്ള 613 ദിവസം നീണ്ട പോരാട്ടം; ഒടുവില്‍ മരണത്തിന് കീഴടങ്ങി വയോധികന്‍

    ആംസ്റ്റര്‍ഡാം: ഏറ്റവുമധികം കാലം കോവിഡിനോട് മല്ലിട്ടതിന്റെ റെക്കോഡുമായി ജീവിച്ച എഴുപത്തിരണ്ടുകാരന്‍ വിടവാങ്ങി. ഡച്ചുകാരനായ ഇദ്ദേഹം 613 ദിവസം നീണ്ട പോരാട്ടത്തിനൊടുവിലാണ് മരണമടഞ്ഞത്. ഇദ്ദേഹത്തിന്റെ ആരോഗ്യപ്രശ്‌നത്തേക്കുറിച്ച് ആംസ്റ്റര്‍ഡാം സര്‍വകലാശാല മെഡിക്കല്‍ സെന്ററിലെ ഗവേഷകര്‍ പഠനം നടത്തുകയും ചെയ്തിട്ടുണ്ട്. ബാഴ്‌സലോണയില്‍ വച്ച് നടക്കാനിരിക്കുന്ന മെഡിക്കല്‍ സമ്മിറ്റില്‍ ഗവേഷണത്തിലെ കണ്ടെത്തലുകള്‍ അവതരിപ്പിക്കും. 2022 ഫെബ്രുവരിയിലാണ് ഇദ്ദേഹത്തിന് കോവിഡ് ബാധിക്കുന്നത്. ഇതിനുമുമ്പ് രക്തത്തെ ബാധിക്കുന്ന തകരാറും ഉണ്ടായിരുന്നു. കോവിഡ് ബാധിച്ചതിനുപിന്നാലെ അമ്പതു പ്രാവശ്യത്തിലേറെ വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ഇരുപതുമാസത്തോളമാണ് ദീര്‍ഘകാല കോവിഡുമായി വയോധികന്‍ ജീവിച്ചത്. ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും നീളമേറിയ കോവിഡ് കാലയളവും ഇദ്ദേഹത്തിന്റേതാണ്. നേരത്തേ 505 ദിവസത്തെ കോവിഡ് പോരാട്ടത്തിനൊടുവില്‍ മരണപ്പെട്ട ബ്രിട്ടീഷ് പൗരന്റെ വാര്‍ത്ത പുറത്തുവന്നിരുന്നു. അതിനേയും മറികടക്കുന്നതായിരുന്നു ഇദ്ദേഹത്തിന്റെ പോരാട്ടം. ഒമിക്രോണ്‍ വകഭേദം ബാധിക്കുന്നതിനുമുമ്പേ പലവിധ വാക്‌സിനുകള്‍ സ്വീകരിച്ചിരുന്നുവെങ്കിലും പ്രതിരോധശക്തി പാടേ നഷ്ടപ്പെടുകയായിരുന്നു. കോവിഡ് ആന്റിബോഡ് ട്രീറ്റ്‌മെന്റായ സോട്രോവിമാബിനെപ്പോലുള്ള ചികിത്സകളേയെല്ലാം പ്രതിരോധിക്കുന്നതായിരുന്നു ഈ വൈറസ്. വകഭേദം സംഭവിച്ച…

    Read More »
  • Kerala

    മ്യൂസിയത്തിലേക്കല്ല, നവകേരള ബസ് ‘പെരുവഴിയിലേക്ക്’! കോഴിക്കോട്-ബംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തും

    തിരുവനന്തപുരം: നവകേരള ബസ് മ്യൂസിയത്തില്‍ വയ്ക്കാനില്ല, വാടകയ്ക്ക് കൊടുക്കാനുമില്ല. ബസ് വാങ്ങാന്‍ ചെലവായ പണം കുറച്ചെങ്കിലും തിരിച്ചുപിടിക്കാന്‍ സംസ്ഥാനാന്തര സര്‍വീസിന് അയയ്ക്കാന്‍ തീരുമാനിച്ചു. കോഴിക്കോട് ബംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തുമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പറഞ്ഞു. ഇതിനായി ഈ ബസ് കോണ്‍ട്രാക്ട് കാര്യേജില്‍ നിന്നു മാറ്റി സര്‍വീസ് നടത്തുന്നതിനുള്ള സ്റ്റേജ് കാര്യേജ് ലൈസന്‍സ് എടുക്കണം. ഇതിനായി ബസ് ബംഗളൂരുവില്‍ നിന്നു മൂന്നാഴ്ച മുന്‍പ് തിരുവനന്തപുരത്ത് എത്തിച്ചെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. ഭാരത് ബെന്‍സിന്റെ ലക്ഷ്വറി ബസില്‍ മുഖ്യമന്ത്രിയിരുന്ന റിവോള്‍വിങ് ചെയര്‍ ഇളക്കി മാറ്റി, മന്ത്രിമാര്‍ ഇരുന്ന കസേരകളും മാറ്റി. പകരം 25 പുഷ്ബാക് സീറ്റുകള്‍ ഘടിപ്പിച്ചു. കണ്ടക്ടര്‍ക്കായി മറ്റൊരു സീറ്റും ചേര്‍ത്തു. ശുചിമുറിയും ഹൈഡ്രോളിക് ലിഫ്റ്റും വാഷ് ബെയ്‌സിനും നിലനിര്‍ത്തി. സീറ്റുകള്‍ അടുപ്പിച്ചതോടെ ലഗേജ് വയ്ക്കുന്നതിനും സ്ഥലം കിട്ടി. ടിവിയും മ്യൂസിക് സിസ്റ്റവും ഉണ്ട്. നവകേരള യാത്ര കഴിഞ്ഞയുടന്‍ ഈ ബസ് ആര്‍ക്കും വാടകയ്‌ക്കെടുത്ത് ടൂര്‍ പോകാമെന്നായിരുന്നു അന്നു മന്ത്രിയായിരുന്ന ആന്റണി രാജുവും…

    Read More »
  • Crime

    ബിഹാറില്‍ മുട്ടുചിറക്കാരന്‍ സുവിശേഷകന് നേരെ ആക്രമണം; ജയ് ശ്രീരാം വിളിപ്പിച്ചതായി ആരോപണം

    പട്‌ന: ബിഹാറില്‍ മലയാളി സുവിശേഷകന് നേരെ സംഘപരിവാര്‍ ആക്രമണം. കോട്ടയം മുട്ടുചിറ സ്വദേശി പാസ്റ്റര്‍ സി.പി സണ്ണിയാണ് ആക്രമണത്തിന് ഇരയായത്. മാര്‍ച്ച് മൂന്നിന് ജമോയ് ജില്ലയിലാണ് ക്രൂരമായ ആക്രമണം നടന്നത്. പാസ്റ്ററെ മര്‍ദിച്ച അക്രമികള്‍ ഭീഷണിപ്പെടുത്തി ജയ് ശ്രീരാം വിളിപ്പിക്കുകയും ചെയ്തു. മര്‍ദനത്തിന് പാസ്റ്ററുടെ കഴുത്തിന് ഗുരുതര പരുക്കേറ്റു. ഞരമ്പുകള്‍ക്ക് ക്ഷതം സംഭവിച്ചിട്ടുണ്ട്. സമാനതകളില്ലാത്ത ആക്രമണമാണ് നടന്നതെന്ന് പാസ്റ്റര്‍ സണ്ണി മീഡിയവണിനോട് പറഞ്ഞു. മര്‍ദനം അക്രമിസംഘം തന്നെ ഫോണില്‍ ചിത്രീകരിച്ചു. ഭാര്യ കൊച്ചുറാണി പോളിന്റെ മുന്നില്‍ വെച്ചായിരുന്നു ആക്രമണം. അതേസമയം, തെലങ്കാനയിലെ ലക്‌സേറ്റിപ്പെട്ടില്‍ മദര്‍ തെരേസാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് നേരേ കഴിഞ്ഞ ദിവസം ആക്രമണം നടന്നിരുന്നു. സ്‌കൂള്‍ യൂണിഫോമിന് പകരം മതപരമായ വസ്ത്രങ്ങള്‍ ധരിച്ചുവന്നത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. അക്രമികള്‍ മദര്‍ തെരേസയുടെ രൂപം അടിച്ചു തകര്‍ക്കുകയും മലയാളി വൈദികനെ മര്‍ദിക്കുകയും ചെയ്തു. നൂറോളം പേരാണ് സ്‌കൂളിന് നേരേ അക്രമം നടത്തിയത്. കഴിഞ്ഞദിവസം രാവിലെ എട്ടരയോടെയായിരുന്നു ആക്രമണം. മറ്റു…

    Read More »
  • Crime

    അമ്മയുടെ അക്കൗണ്ടില്‍ കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയില്‍

    തിരുവനന്തപുരം: കാഷ് ഡെപ്പോസിറ്റ് മെഷീന്‍ (സിഡിഎം) വഴി അമ്മയുടെ അക്കൗണ്ടില്‍ 4000 രൂപയുടെ കള്ളനോട്ട് നിക്ഷേപിച്ച സംഭവത്തില്‍ മകന്‍ പിടിയില്‍. ഇയാളുടെ ബന്ധുവും സംഭവത്തില്‍ അറസ്റ്റിലായി. ആര്യനാട് കീഴ്പാലൂര്‍ ഈന്തിവെട്ട വീട്ടില്‍ എസ് ബിനീഷ് (27), ഇയാളുടെ ബന്ധു പറണ്ടോട് മുള്ളന്‍കല്ല് വിജയ ഭവനില്‍ ജെ ജയന്‍ (47) എന്നിവരാണ് പിടിയിലായത്. ഇരുവരുടേയും വീടുകളില്‍ നടത്തിയ പരിശോധനയില്‍ 500, 100 രൂപ നോട്ടുകള്‍ നിര്‍മിക്കാന്‍ ഉപയോ?ഗിച്ച കമ്പ്യൂട്ടര്‍, പ്രിന്റര്‍, മഷി എന്നിവയും 100 രൂപയുടെ പ്രിന്റുകളും പൊലീസ് പിടിച്ചെടുത്തു. മൂന്നിന് എസ്ബിഐ ബാങ്കിനു മുന്നിലെ സിഡിഎമ്മിലാണു ബിനീഷിന്റെ അമ്മയുടെ അക്കൗണ്ടിലേക്ക് 500 രൂപയുടെ എട്ട് കള്ള നോട്ടുകള്‍ ബിനീഷും ജയനും ചേര്‍ന്നു നിക്ഷേപിച്ചത്. ആറിനു ബാങ്ക് അധികൃതര്‍ സിഡിഎം പരിശോധിച്ചപ്പോഴാണു പ്രത്യേക അറയില്‍ കള്ളനോട്ട് കണ്ടെത്തിയത്.

    Read More »
Back to top button
error: