IndiaNEWS

കുട്ടികളെ അശ്ലീല വീഡിയോകളില്‍ ഉപയോഗിക്കുന്നത് കുറ്റകരം; ഡിലീറ്റ് ചെയ്തില്ലെങ്കില്‍ നിയമനടപടി ഉണ്ടാകും

ന്യൂഡല്‍ഹി: കുട്ടികളെ അശ്ലീല വീഡിയോകളില്‍ ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന് സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം. കുട്ടികളുള്ള അശ്ലീല വീഡിയോ ഇന്‍ബോക്സില്‍ ലഭിച്ചാല്‍ ഉടന്‍ ഡിലീറ്റ് ചെയ്യണം. അല്ലാത്ത പക്ഷം നിയമപരമായ നടപടികള്‍ നേരിടേണ്ടി വരുമെന്ന് സുപ്രിംകോടതി മുന്നറിയിപ്പ് നല്‍കി.

കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുന്നത് കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ ഹരജി പരിഗണിക്കവേയാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. ഹരജി വിധി പറയാനായി സുപ്രിംകോടതി മാറ്റി.

‘ഒരു കുട്ടി അശ്ലീലം കാണുന്നത് കുറ്റമായിരിക്കില്ല, എന്നാല്‍ കുട്ടികളെ അശ്ലീല ചിത്രങ്ങളില്‍ ഉപയോഗിക്കുന്നത് തെറ്റാണ്, അത് ഗുരുതരമായ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്’ ബെഞ്ച് പറഞ്ഞു.

കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയും കാണുകയും ചെയ്യുന്നത് പോക്‌സോ നിയമപ്രകാരവും ഐ.ടി നിയമപ്രകാരവും കുറ്റകരമല്ലെന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധി. എന്നാല്‍ വീഡിയോ ഡൗണ്‍ലോഡ് ചെയ്ത ശേഷം മറ്റാര്‍ക്കെങ്കിലും ഫോര്‍വേഡ് ചെയ്താല്‍ മാത്രമേ ഐ.ടി ആക്ടിലെ 67-ബി പ്രകാരം കുറ്റകരമാവുകയുള്ളൂവെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: