SportsTRENDING

കോച്ചിന്റെ മണ്ടൻ തീരുമാനം; കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്തായതിന് പിന്നിൽ

ഭുവനേശ്വർ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്‍റെ പ്ലേ ഓഫിൽ ഒഡീഷ എഫ്സിയോട് പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്. ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരേ രണ്ടു ഗോളിനാണു കേരളം പുറത്തായത്. വിജയത്തോടെ ഒഡീഷ സെമിയിൽ കടന്നു.
നിശ്ചിത സമയത്ത് 1-1 സമനിലയിലായതിനെത്തുടർന്ന് അധിക സമയത്തേക്കു നീണ്ട മത്സരത്തിലാണു കേരളത്തിന്‍റെ തോൽവി.എക്സ്ട്രാ ടൈമിലാണ് ആതിഥേയരുടെ വിജയഗോൾ.
 67ാം മിനിറ്റിൽ ലിത്വാനിയ ദേശീയ ടീമിന്‍റെ ക്യാപ്റ്റൻ കൂടിയായ ഫെഡർ സെർനിച്ചിന്‍റെ ഗോളിലൂടെ മുന്നിലെത്തിയ കേരള ടീം സെമി ബർത്ത് ഉറപ്പിക്കുമെന്ന പ്രതീക്ഷയുണർത്തിയിരുന്നു.എന്നാൽ, 87ാം മിനിറ്റിൽ ഡീഗോ മൗറീഷ്യോയിലൂടെ ഒഡീഷ നൽകിയ തിരിച്ചടി മത്സരം അധിക സമയത്തേക്കു നീട്ടി. എക്സ്ട്രാ ടൈമിന്‍റെ ഒന്നാം പകുതിയിൽ തന്നെ ഇസാക്ക് വൻലൽറുവേത്ഫിയയിലൂടെ ഒഡീഷ ലീഡ് (2-1) നേടുകയും ചെയ്തു.

67-ാം മിനിറ്റില്‍ ഫെദോർ ചെർനിച്ചിലൂടെ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിനെതിരേ ഡീഗോ മൗറീസിയോ (87′), ഐസക്ക് (98′) എന്നിവരിലൂടെ സ്കോർ ചെയ്ത ഒഡിഷ ബ്ലാസ്റ്റേഴ്സിന്റെ കൈയ്യിൽ നിന്നും തട്ടിപ്പറിച്ച വിജയവുമായി സെമിയിൽ കടക്കുകയായിരുന്നു. സെമിയില്‍ മോഹൻ ബഗാനാണ് ഒഡിഷയുടെ എതിരാളികള്‍.

നേരത്തെ ഒന്നാം ഗോളി സച്ചിൻ സുരേഷ്‌ പരിക്കേറ്റതിനെ തുടർന്ന് രണ്ടാം ഗോളി കരൺജിത്തിനെ പരീക്ഷിച്ച മത്സരങ്ങളിലെ ല്ലാം ബ്ലാസ്‌റ്റേഴ്‌സിന് തോൽവിയായിരുന്നു ഫലം.അതിനാൽ തന്നെ മത്സരത്തിൽ മൂന്നാം ഗോളി ലാറ  ശർമ്മയെയായിരുന്നു കോച്ച് ഇവാൻ വുകമനോവിച്ച്‌ പരീക്ഷിച്ചത്.
ക്രോസ് ബാറിന് കീഴിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച ശർമ്മയും ഇടയ്ക്കു പരിക്കേറ്റ് പുറത്തുപോയതോടെ വീണ്ടും കരൺജിത്തിനെ തന്നെ കോച്ചിന് ഇറക്കേണ്ടി വന്നതോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് തോൽവി വഴങ്ങിയത്.ബ്ലാസ്റ്റേഴ്സിനെതിരേ വീണ രണ്ടു ഗോളുകളും കരൺജിത്ത് ഇറങ്ങിയതിനു ശേഷമായിരുന്നു.

ഒഡിഷക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങാനുണ്ടായ പ്രധാന കാരണങ്ങളിലൊന്ന് ഗോൾകീപ്പർ ലാറാ ശർമ്മ പുറത്തു പോയതാണ്. അതുവരെ ഒഡിഷ എഫ്‌സിയുടെ ആക്രമണങ്ങളെ മികച്ച സേവുകളും ഇടപെടലുകളും നടത്തി തടഞ്ഞ താരം പരിക്കേറ്റു പുറത്തു പോയത് ബ്ലാസ്റ്റേഴ്‌സിന്റെ ചെറുത്തു നിൽപ്പിനെ കാര്യമായി തന്നെ ബാധിച്ചു. ഇതോടെ ഒരു പകരക്കാരനെ ഇറക്കാനുള്ള അവസരം കൂടിയാണ് നഷ്‌ടമായാത്.

Signature-ad

അതിനു പുറമെ മൊഹമ്മദ് അയ്‌മനെ പിൻവലിച്ചത് ഏറ്റവും വലിയ തിരിച്ചടിയായി. ഒഡിഷ എഫ്‌സി താരങ്ങളിൽ ഏറ്റവും വലിയ ഭീഷണി അഹ്മദ് ജാഹു ആയിരുന്നു.മൊറോക്കൻ താരത്തെ അത്രയും നേരം കൃത്യമായി പൂട്ടിയത് അയ്‌മൻ ആയിരുന്നു. എന്നാൽ അയ്‌മൻ പോയതോടെ കൂടുതൽ സ്വാതന്ത്ര്യം ലഭിച്ച ജാഹു ഒഡിഷ നേടിയ രണ്ടു ഗോളുകളിലും നിർണായകമായ പങ്കു വഹിക്കുകയും ചെയ്‌തു.ഐമനേയും ഗോൾ നേടിയ ഫെദോർ ചേർണിചിനെയും പിൻവലിക്കാനുള്ള കോച്ച് ഇവാൻ വുകമനോവിച്ചിന്റെ തീരുമാനം ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയായി മാറി.

 

സൂപ്പർ സ്‌ട്രൈക്കറായ ദിമിത്രിയോസിന്റെ അഭാവം ടീമിനെ ബാധിച്ചുവെന്നത് മത്സരം കണ്ട ഏതൊരാൾക്കും മനസിലായിട്ടുണ്ടാകും.ദിമിയുൾപ്പടെ ടീമിലെ പല പ്രധാന താരങ്ങളും പുറത്തായിരുന്നെങ്കിലും മത്സരത്തിൽ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. നിരവധി കരുത്തുറ്റ താരങ്ങളുള്ള ഒഡിഷ എഫ്‌സിക്കെതിരെ മികച്ച പോരാട്ടവീര്യം കാഴ്‌ച വെക്കാനും അവരെ വിറപ്പിക്കാനും ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞു.

Back to top button
error: