Month: April 2024

  • Kerala

    ക്രൈസ്തവര്‍ക്കെതിരെ രാജ്യവ്യാപകമായി ആക്രമണങ്ങൾ; കണ്ടില്ലെന്നു നടിച്ച് കോൺഗ്രസും 

    ന്യൂഡൽഹി: ബി.ജെ.പി  അധികാരത്തിലെത്തിയ ശേഷം  ക്രൈസ്തവര്‍ക്കെതിരെ രാജ്യത്ത് വ്യാപകമായ ആക്രമണങ്ങളാണ് നടക്കുന്നത്.ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം തെലങ്കാനയിൽ നടന്നത്.  ഹൈദരാബാദ് രൂപതയുടെ കീഴിലുള്ള സ്‌കൂള്‍ ആക്രമിച്ച് മദര്‍ തെരേസ പ്രതിമ തകർക്കുകയും വൈദികനെ മര്‍ദ്ദിക്കുകയും  കൂടാതെ നിർബന്ധമായി ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്തു.  മണിപ്പൂരില്‍ മൂന്നൂറോളം ക്രൈസ്തവ പള്ളികള്‍ കത്തിക്കുകയും നൂറു കണക്കിന് ആളുകളെ കൊലപ്പെടുത്തുകയും ചെയ്തിട്ടും അവിടം സന്ദർശിക്കാത്ത മോദി തൃശൂരില്‍ സുരേഷ്‌ ഗോപിയുടെ മകളുടെ കല്യാണത്തിനുൾപ്പടെ നാലു തവണയാണ് രണ്ടു മാസങ്ങൾക്കുള്ളിൽ തൃശൂരിലെത്തിയത്. മാതാവിന് സ്വർണക്കിരീടം സമർപ്പിച്ച സുരേഷ്‌ ഗോപി ക്രൈസ്തവര്‍ക്കെതിരെ രാജ്യവ്യാപകമായി ആക്രമണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയും ഇതിനെതിരെ ഒരക്ഷരം പോലും  ശബ്ദിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. തെലങ്കാനയിലെ  മദർ തെരേസ സ്കൂള്‍ തകർത്തതും വൈദികരെയും കന്യാസ്ത്രീകളെയും കൈയേറ്റം ചെയ്തതും ഹനുമാൻസേനയാണ്.എന്നാൽ സംഭവത്തില്‍ സ്കൂളധികൃതർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. മതസ്പർധ വളർത്താൻ ശ്രമിച്ചുവെന്നാണ് കേസ്. ഹൈദരാബാദില്‍നിന്ന് 225 കിലോമീറ്റർ അകലെ ലക്ഷേട്ടിപ്പേട്ട് എന്ന സ്ഥലത്തുള്ള സ്കൂളാണ് ചൊവ്വാഴ്ച ആക്രമിക്കപ്പെട്ടത്.വൻജനക്കൂട്ടം എത്തി സ്കൂള്‍ അടിച്ചുതകർക്കുകയും…

    Read More »
  • Kerala

    തൊടുപുഴയിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തി

    തൊടുപുഴ: കരിങ്കുന്നം ഇല്ലിചാരിയിൽ വനം വകുപ്പ് സ്ഥാപിച്ച നിരീക്ഷണ കാമറയിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തി. ഇല്ലിചാരി ഭാഗത്ത് അഞ്ജാത ജീവി മൃഗങ്ങളെ ആക്രമിക്കുന്നതായി നേരത്ത നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് സംഭവത്തിന്റെ നിജസ്ഥിതി അറിയാനായി വനം വകുപ്പ് നിരീക്ഷണ കാമറ സ്ഥാപിച്ചത്. ഈ നിരീക്ഷണ കാമറയിലാണ് കഴിഞ്ഞ ദിവസം പുലിയുടെ ദൃശൃം പതിഞ്ഞത്. തുടങ്ങനാട്- പഴയമറ്റം തുടങ്ങിയ ജനവാസ കേന്ദ്രങ്ങൾക്ക് സമീപമാണ് ഇല്ലിചാരി. ഒരാഴ്‌ച മുമ്പാണ് മുട്ടം പോളിടെക്‌നിക്കിന് സമീപത്ത് നിന്ന് പട്ടിയെ അജ്ഞാത ജീവി പിടിച്ചു കൊണ്ട് പോയത്. ഇല്ലിചാരിയുടെ ഒരു ഭാഗം വനം വകുപ്പിൻ്റെ റിസർവ് വനമേഖലയാണ്. ഈ ഭാഗവും പോളിടെക്നിക്ക് സ്ഥിതി ചെയ്യുന്ന പ്രദേശവുമായി ഏറെ അകലെയല്ല. പോളിടെക്നിക്ക് ഭാഗത്ത് കണ്ട മൃഗം ഇല്ലിചാരിയിൽ കണ്ടെത്തിയ പുലി തന്നെ ആകാനാണ് സാധ്യത. ജനവാസ മേഖലയോട് ചേർന്ന് പുലിയുടെ സാന്നിധ്യം കണ്ടതോടെ ജനങ്ങൾ ആശങ്കയിലായി. വനം വകുപ്പ് അധികൃതർ ഇന്നലെ അടിയന്തിര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പുലിയുടെ…

    Read More »
  • Kerala

    സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും വജ്രാഭരണങ്ങളും  മോഷ്ടിച്ച കള്ളൻ പൊലീസ് വലയിൽ കുടുങ്ങി

       സംവിധായകന്‍ ജോഷിയുടെ കൊച്ചി പനമ്പള്ളി നഗറിലെ വീട്ടില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. മുംബൈ സ്വദേശിയായ പ്രതിയെ കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. മോഷ്ടിച്ച ആഭരണങ്ങളും ഇയാള്‍ സഞ്ചരിച്ച കാറും പൊലീസ് പിടിച്ചെടുത്തു. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള കാറിലാണ് പ്രതി കടന്നു കളഞ്ഞതെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് വിവരം കര്‍ണാടക പൊലീസിന് കൈമാറുകയായിരുന്നു. മുംബൈയില്‍ നിന്നും ഒറ്റയ്ക്ക് വാഹനം ഓടിച്ച് എത്തി പ്രതി മോഷണം നടത്തി കടന്നുകളയുകയായിരുന്നു എന്നാണ് സൂചന. മോഷണം നടന്നത് കഴിഞ്ഞ ദിവസമായിരുന്നു. ഒരു കോടിയോളം മൂല്യമുള്ള സ്വര്‍ണവും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. വീടിന്റെ പിന്‍ഭാഗം അടുക്കള ഭാഗത്തെ ജനല്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തു കടന്നത്. സിസിടിവി ദൃശ്യങ്ങളില്‍ കള്ളന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.

    Read More »
  • Kerala

    യുഡിഎഫ് 16, എൽഡിഎഫ് 4; അവസാന ലാപ്പിൽ യുഡിഎഫ് കിതയ്ക്കുന്നു

    തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ യുഡിഎഫ് കിതയ്ക്കുന്നു.ആദ്യ ഘട്ടത്തിൽ കേരളത്തിലെ 20 ൽ 20 സീറ്റും നേടുമെന്ന് തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ച യുഡിഎഫ് അവസാന ലാപ്പിൽ കിതയ്ക്കുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 20ൽ 19 സീറ്റുകളിലും വിജയിച്ചത് യുഡിഎഫ് ആയിരുന്നു.ആലപ്പുഴയിൽ എ എം ആരിഫ് മാത്രമായിരുന്നു എൽഡിഎഫ് സ്ഥാനാർഥികളിൽ വിജയിച്ചത്. എന്നാൽ ഇത്തവണ നാല് സീറ്റുകൾ എൽഡിഎഫ് നേടുമെന്നാണ് വിവിധ സർവേകളിൽ സൂചിപ്പിക്കുന്നത്.ആലപ്പുഴയ്ക്കൊപ്പം കോട്ടയം, ആലത്തൂർ,വടകര സീറ്റുകളിലാണ് എൽഡിഎഫ് വിജയിക്കുക.പത്തനംതിട്ടയിൽ തോമസ് ഐസക്ക് ഉജ്ജ്വല പ്രകടനമാണ് നിലവിൽ കാഴ്ചവയ്ക്കുന്നത്.സീറ്റുമായി ബന്ധപ്പെട്ട തർക്കം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ട് ഇടപെട്ട് പരിഹരിച്ചതോടെ അണികളിലും ഇതിന്റെ ആവേശം കാണാനുണ്ട്. അതേസമയം ഇത്തവണയും ബിജെപി കേരളത്തിൽ ഒരിടത്തും അക്കൗണ്ട് തുറക്കില്ലെന്നാണ് സൂചന.

    Read More »
  • Crime

    സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ വന്‍കവര്‍ച്ച; ഒരു കോടിയിലേറെ വിലയുള്ള സ്വര്‍ണ, വജ്രാഭരണങ്ങള്‍ മോഷണം പോയി

    കൊച്ചി: സംവിധായകന്‍ ജോഷിയുടെ പനമ്പിള്ളി നഗറിലെ വീട്ടില്‍ വന്‍കവര്‍ച്ച. ഒരുകോടിയിലേറെ രൂപ വിലമതിക്കുന്ന സ്വര്‍ണ, വജ്രാഭരണങ്ങളും വാച്ചുകളും മോഷണം പോയി. ഇന്നലെ പുലര്‍ച്ചെ ഒന്നിനും രണ്ടിനും ഇടയ്ക്കാണ് ബി സ്ട്രീറ്റിലുള്ള ‘അഭിലാഷം’വീട്ടില്‍ തൊപ്പിവച്ച് കഴുത്തില്‍ ഷാളിട്ട് എത്തിയ മോഷ്ടാവ് കടന്നത്. ഇയാളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഉത്തരേന്ത്യയില്‍ നിന്നെത്തി കവര്‍ച്ച നടത്തി മടങ്ങുന്ന സംഘമാണ് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രാദേശിക മോഷ്ടാക്കളും അടുത്തിടെ ശിക്ഷകഴിഞ്ഞിറങ്ങിയ കള്ളന്മാരും അന്വേഷണപരിധിയിലുണ്ട്. എറണാകുളം അസി. പൊലീസ് കമ്മിഷണര്‍ പി. രാജ്കുമാറിനാണ് അന്വേഷണച്ചുമതല. കവര്‍ച്ച നടക്കുമ്പോള്‍ ജോഷിയും ഭാര്യയും മരുമകളും കുട്ടികളും വീട്ടിലുണ്ടായിരുന്നു. പുലര്‍ച്ചെ 5.30ന് ജോഷിയുടെ ഭാര്യ സിന്ധു ഉണര്‍ന്നപ്പോഴാണ് ജനലും അടുക്കള വാതിലും തുറന്നുകിടക്കുന്നതായി കണ്ട് പരിശോധിച്ചത്. ജോഷിയുടെ മകന്‍ അഭിലാഷിന്റെ പരാതിയില്‍ സൗത്ത് പൊലീസും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. വീടിന് ചുറ്റുമുള്ള സി.സി ടി.വി ക്യാമറകളിലെ ദൃശ്യങ്ങളെല്ലാം പൊലീസ് ശേഖരിച്ചു. പൂര്‍ണമായും മുഖം മറയ്ക്കാത്ത…

    Read More »
  • Kerala

    സുരേന്ദ്രന്റെ ജയത്തിന് വേണ്ടി പോരാടും;വയനാട് ഡിസിസി ജന. സെക്രട്ടറി ബിജെപിയിൽ

    കല്‍പറ്റ: വയനാട് ഡിസിസി ജനറല്‍ സെക്രട്ടറി പി.എം. സുധാകരൻ ബിജെപിയില്‍ ചേർന്നു. നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയമാണ് തന്നെ ബിജെപിയിലേക്ക് ആകര്‍ഷിച്ചതെന്ന് സുധാകരൻ പറഞ്ഞു. സുരേന്ദ്രന്റെ ജയത്തിന് വേണ്ടി പോരാടും. ബിജെപി സംസ്ഥാന അധ്യക്ഷനെ വയനാട്ടുകാർ വിജയിപ്പിച്ചാല്‍ അതിന്റെ നേട്ടം നാടിനായിരിക്കുമെന്നും സുധാകരൻ പറഞ്ഞു. ”ഡിസിസി ജനറല്‍ സെക്രട്ടറിയായ എനിക്കു പോലും രാഹുല്‍ ഗാന്ധി അപ്രാപ്യനാണ്. സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കും? അഞ്ചു വർഷക്കാലം ജനത്തെ വഞ്ചിച്ച രാഹുലിന് ഇനിയും അവസരം കൊടുത്താല്‍ വയനാട് നശിച്ചു പോകും. അമേഠിയില്‍ മത്സരിക്കില്ലെന്ന് വയനാട്ടുകാർക്ക് ഉറപ്പ് നല്‍കാൻ രാഹുല്‍ തയ്യാറുണ്ടോ? കാലഘട്ടത്തിന് അനുയോജ്യമായ പാർട്ടിയാണ് ബിജെപി.” – സുധാകരൻ പറഞ്ഞു. റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശശികുമാർ, പ്രജീഷ് എന്നിവരും ബിജെപിയില്‍ ചേർന്നു. വയനാട് ജില്ലാ പ്രഭാരി ടി.പി.ജയചന്ദ്രൻ, ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍, സംസ്ഥാന സമിതി അംഗം സജി ശങ്കർ തുടങ്ങിയ നേതാക്കള്‍ ചേർന്നാണ് മൂവരെയും പാർട്ടിയിലേക്ക് സ്വീകരിച്ചത്.

    Read More »
  • Kerala

    ഊട്ടിയില്‍ കാട്ടാന ആക്രമണം: കോട്ടയം സ്വദേശിനിക്ക് ഗുരുതരപരുക്ക്

    ഊട്ടി: കാട്ടാന ആക്രമണത്തില്‍ മലയാളി സ്ത്രീക്ക് ഗുരുതരപരുക്ക്. കോട്ടയം കാഞ്ഞിരപ്പള്ളി ഈറ്റക്കുഴിയില്‍ തങ്കമ്മ(65) യക്കാണ് പരുക്കേറ്റത്. ഊട്ടിയില്‍ വിനോദ യാത്രയ്‌ക്കെത്തിയപ്പോഴായിരുന്നു സംഭവം. ആക്രമണത്തില്‍ തലയ്ക്കും വാരിയെല്ലിനും പരുക്കേറ്റ ഇവരെ ഊട്ടി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയത്ത് നിന്നും മൈസൂരുവിലേക്ക് പോകുന്ന വിനോദയാത്ര സംഘത്തിലെ അംഗമായ ഇവരെ ശനിയാഴ്ച രാവിലെ തൊറപ്പള്ളിയില്‍ വച്ചാണ് കാട്ടാന ആക്രമിച്ചത്. രാവിലെ 5.30 ന് പ്രഭാതകൃത്യത്തിനായി കൂടെയുള്ളവര്‍ക്കൊപ്പം പോയി തിരിച്ചു വരുമ്ബോഴായിരുന്നു ബസിന് പിറകില്‍ മറഞ്ഞിരുന്ന കാട്ടാന ആക്രമിച്ചത്.

    Read More »
  • Kerala

    ആളുമാറി വോട്ട് ചെയ്ത സംഭവത്തില്‍ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

    കോഴിക്കോട്: പെരുവയലില്‍ ആളുമാറി വോട്ട് ചെയ്ത സംഭവത്തില്‍ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. സ്പെഷ്യല്‍ പോളിംഗ് ഓഫീസര്‍, പോളിംഗ് ഓഫീസര്‍, മൈക്രോ ഒബ്സര്‍വര്‍, ബൂത്ത് ലെവല്‍ ഓഫീസര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇവര്‍ക്കെതിരേ കേസെടുക്കാന്‍ സിറ്റി പോലിസ് കമ്മീഷണര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ജനപ്രാതിനിധ്യ നിയമം (ആര്‍പി ആക്ട്) 134 വകുപ്പ് പ്രകാരമാണ് നടപടി. ഹോം വോട്ടിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്പെഷ്യല്‍ പോളിംഗ് ഓഫീസര്‍, പോളിംഗ് ഓഫീസര്‍, മൈക്രോ ഒബ്സര്‍വര്‍, ബൂത്ത് ലെവല്‍ ഓഫീസര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പെരുവയലിലെ എണ്‍പത്തി നാലാം ബൂത്തിലെ വോട്ടറായ 91കാരി ജാനകിയമ്മ പായുംപുറത്തിന്റെ വോട്ട് മറ്റൊരു വോട്ടറായ 80കാരി ജാനകിയമ്മ കൊടശ്ശേരി ചെയ്യാനിടയായ സംഭവത്തിലാണ് സസ്പെന്‍ഷന്‍. ഇതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിന്റെ ബൂത്ത് ലെവല്‍ ഏജന്റ് നല്‍കിയ പരാതിയുടെയും മാധ്യമ വാര്‍ത്തകളുടെയും മേല്‍ ഉപവരണാധികാരി നല്‍കിയ റിപ്പോര്‍ട്ടിന്റെയും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ നടത്തിയ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് നടപടി.  

    Read More »
  • Kerala

    എന്‍ഡിഎ സ്ഥാനാര്‍ഥി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്ക്

    കൊല്ലം: കൊല്ലം എന്‍ഡിഎ സ്ഥാനാര്‍ഥി കൃഷ്ണകുമാറിന് പ്രചാരണത്തിനിടെ പരിക്ക്. കുണ്ടറ മുളവന ചന്തമുക്കില്‍ ശനിയാഴ്ച വൈകീട്ട് അഞ്ചിനാണ് അപകടമുണ്ടായത്. സ്വീകരണത്തിനിടെ കൂര്‍ത്ത വസ്തു കണ്ണിന്റെ കൃഷ്ണമണിയില്‍ കൊണ്ടാണ് പരിക്ക്. കുണ്ടറയില്‍ സ്വകാര്യ ആശുപത്രിയില്‍ നിന്നും ചികിത്സ തേടിയ ശേഷം വീണ്ടും പ്രചാരണ പരിപാടികള്‍ തുടര്‍ന്നു. കുണ്ടറ മണ്ഡലത്തിലെ പ്രചാരണയോഗത്തിന്റെ ഉദ്ഘാടനം പടപ്പക്കരയില്‍ വൈകീട്ട് നാലിന് ദേശീയസമിതി അംഗം എം എസ് ശ്യാംകുമാര്‍ നിര്‍വഹിച്ചു. പടപ്പക്കര, കുമ്പളം ഭാഗങ്ങളില്‍ സ്വീകരണപരിപാടികള്‍ക്കുശേഷമാണ് മുളവനയിലെത്തിയത്.  

    Read More »
  • India

    കര്‍ണാടക ‘കൈ’ വിടില്ല; ഈഡിനയുടെ രണ്ടാം സര്‍വേയും കോണ്‍ഗ്രസിനൊപ്പം

    ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിലും കർണാടകയില്‍ കോണ്‍ഗ്രസിന് മികച്ച നേട്ടമുണ്ടാക്കുമെന്ന് കന്നഡ പോർട്ടലായ ഈഡിനയുടെ ഏറ്റവും പുതിയ സർവേ. 2023ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ 132 മുതല്‍ 140 വരെ സീറ്റുകളോടെ കോണ്‍ഗ്രസ് വിജയിക്കുമെന്ന് കൃത്യമായി പ്രവചിച്ച ഏക മാധ്യമ സ്ഥാപനമാണ് ഈഡിന. 2004 മുതലുള്ള എല്ലാ ലോക്സഭാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയെ പിന്തുണക്കുന്ന സംസ്ഥാനം, ഇത്തവണ മാറി ചിന്തിക്കുമെന്ന് സർവേ പറയുന്നു. കർണാടകയില്‍ 46.41 ശതമാനം വോട്ടോടെ 23 സീറ്റുകൾ വരെ  കോണ്‍ഗ്രസ് നേടുമെന്ന് സർവേ പ്രവചിക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത്തരത്തില്‍ രണ്ടാമത്തെ സർവേയാണ് നടക്കുന്നത്. സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്ബ് നടത്തിയ ആദ്യ സർവേയും കോണ്‍ഗ്രസിന് മുൻതൂക്കം നല്‍കിയിരുന്നു. പ്രചാരണത്തിന്‍റെ അവസാന ഘട്ടത്തില്‍ ബി.ജെ.പി-ജെ.ഡി.എസ് സഖ്യത്തിന് മോദി ഘടകം അനുകൂലമായി പ്രവർത്തിച്ചേക്കുമെന്ന് സർവേ സൂചിപ്പിക്കുന്നു. മോദിയുടെ പത്തുവർഷത്തെ ഭരണത്തില്‍ പണപ്പെരുപ്പവും തൊഴിലില്ലായ്മയും അഴിമതിയും വർധിച്ചതായി സർവേയില്‍ പങ്കെടുത്തവർ വിശ്വസിക്കുന്നുണ്ടെങ്കിലും മോദി അഴിമതിക്കാരനല്ലെന്ന് പറയുന്നവരുടെ എണ്ണവും കൂടുതലാണ്.

    Read More »
Back to top button
error: