Month: April 2024

  • Crime

    രാത്രി 9 മണിക്ക് ശേഷം മദ്യം നല്‍കിയില്ല; ഉഴവൂരില്‍ ബിവറേജസ് ജീവനക്കാരന്റെ കാര്‍ അടിച്ചുതകര്‍ത്തു

    കോട്ടയം: രാത്രി ഒന്‍പത് മണിക്ക് ശേഷം മദ്യം നല്‍കാത്തതിന് ബിവറേജസ് ജീവനക്കാരന്റെ കാര്‍ അടിച്ചുതകര്‍ത്തു. ഉഴവൂര്‍ ബിവറേജസ് ഔട്ട്ലെറ്റിലെ ഷോപ്പ് ഇന്‍ ചാര്‍ജും തിരുവല്ല സ്വദേശിയുമായ കൃഷ്ണകുമാറിന്റെ കാറാണ് അടിച്ചുതകര്‍ത്തത്. അയര്‍ക്കുന്നം സ്വദേശിയായ തോമയാണ് ആക്രമണം നടത്തിയത്. ഹെല്‍മെറ്റ് ധരിച്ചെത്തിയ ഇയാള്‍ കാറിന്റെ ചില്ല് അടക്കം തല്ലിതകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ കൃഷ്ണകുമാര്‍ കുറവിലങ്ങാട് പോലീസില്‍ പരാതി നല്‍കി.

    Read More »
  • NEWS

    ഹമാസ് ആക്രമണം തടയാന്‍ കഴിയാതിരുന്നത് ഇന്റലിജന്‍സ് വീഴ്ച; ഇസ്രയേല്‍ സൈനിക ഇന്റലിജന്‍സ് മേധാവി രാജി നല്‍കി

    ജറുസലേം: ഒക്ടോബര്‍ 7ന് ഹമാസ് നടത്തിയ മിന്നലാക്രമണവുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് വീഴ്ചയുടെ ഉത്തരവാദിത്തമേറ്റ് ഇസ്രയേല്‍ മിലിറ്ററി ഇന്റലിജന്‍സ് മേധാവി മേജര്‍ ജനറല്‍ ആഹറോണ്‍ ഹലീവ രാജിവച്ചു. ആക്രമണം മുന്‍കൂട്ടി അറിയാനും തടയാനും കഴിഞ്ഞില്ലെന്ന് ഹലീവ രാജിക്കത്തില്‍ വ്യക്തമാക്കി. പിന്‍ഗാമിയെ നിയോഗിക്കും വരെ അദ്ദേഹം പദവിയില്‍ തുടരും. ഉന്നത സൈനികപദവികളില്‍നിന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ രാജിയുണ്ടാകുമെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ 7നു പുലര്‍ച്ചെ തെക്കന്‍ ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ 1200 പേരാണു കൊല്ലപ്പെട്ടത്. 250 പേരെ ബന്ദികളാക്കുകയും ചെയ്തു. സംഭവത്തിന്റെ ഉത്തരവാദിത്തമേറ്റ് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണു സൈനിക മേധാവിയുടെ രാജി. അതേസമയം, ഗാസയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 54 പേര്‍ കൊല്ലപ്പെട്ടു. 104 പേര്‍ക്കു പരുക്കേറ്റു. ഒക്ടോബര്‍ 7നുശേഷം ഇതുവരെ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 34,151 ആയി ഉയര്‍ന്നു. 77,084 പേര്‍ക്കു പരുക്കേറ്റു. കഴിഞ്ഞ ദിവസം ഖാന്‍ യൂനിസിലെ നാസര്‍ ഹോസ്പിറ്റലിലെ…

    Read More »
  • Kerala

    മനോരമയുടെ സര്‍ക്കുലേഷനില്‍ അഞ്ചരലക്ഷത്തിൻ്റെ ഇടിവ്; ദേശാഭിമാനിക്ക് വായനക്കാർ കൂടുന്നു

    കോട്ടയം: രാജ്യത്തെ തന്നെ ഭാഷാദിന പത്രങ്ങളില്‍ ഒന്നാമതുള്ള മലയാള മനോരമയുടെ സർക്കുലേഷൻ അഞ്ചരലക്ഷം കുറഞ്ഞതായി ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ്റെ (ABC) കണക്ക്. അഞ്ചുവർഷം കൊണ്ടാണിത്. 2018ല്‍ മനോരമക്ക് പ്രതിദിനം 23.68 ലക്ഷം കോപ്പികളുണ്ടായിരുന്നു. മാതൃഭൂമിയേക്കാള്‍ 10 ലക്ഷം അധികമായിരുന്നു ഇത്. പ്രചാരം കുറഞ്ഞെങ്കിലും ഇപ്പോഴും മാതൃഭൂമിയേക്കാള്‍ ഏറെ മുന്നിലാണ് മനോരമ. എബിസിയുടെ പുതിയ കണക്കനുസരിച്ച്‌ 18,16,081 ആണ് മനോരമയുടെ സർക്കുലേഷൻ. അതായത് അഞ്ച് വർഷത്തിനിടയില്‍ 5,51,919 കോപ്പികള്‍ കുറഞ്ഞു. അതേസമയം മനോരമയുടെ വിശ്വാസ്യതയിലുണ്ടായ ഇടിവാണ് കോപ്പി കുറയാൻ കാരണമെന്ന് ദേശാഭിമാനി  ആരോപിച്ചു.ദേശാഭിമാനിയുടെ സർക്കുലേഷൻ കൂടിയിട്ടുമുണ്ട്.17,414 കോപ്പികളുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

    Read More »
  • Crime

    തൃശൂരില്‍ ബാങ്കിന്റെ ലോക്കറില്‍ വിഷവാതകം; മൂന്ന് ജീവനക്കാര്‍ക്ക് ബോധക്ഷയം

    തൃശൂര്‍: മാപ്രാണം സെന്ററില്‍ തൃശ്ശൂര്‍ ബസ്സ്റ്റോപ്പിനു സമീപമുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖയിലെ ലോക്കറില്‍ നിന്നും വമിച്ച വിഷവാതകം ശ്വസിച്ച് മൂന്ന് ജീവനക്കാര്‍ക്ക് ബോധക്ഷയം. തിങ്കളാഴ്ച വൈകീട്ട് ആറരയോടെ സ്വര്‍ണം എടുത്തുവെക്കാന്‍ പോയ ബാങ്കിലെ ക്ലാര്‍ക്കുമാരായ ചേര്‍പ്പ് സ്വദേശി ഇമാ ജേക്കബ് (24), ഇരിങ്ങാലക്കുട സ്വദേശി പി.എല്‍. ലോന്റി (38),പത്തനംതിട്ട സ്വദേശി സ്റ്റെഫി (23) എന്നിവര്‍ക്കാണ് ബോധക്കേടുണ്ടായത്. ഇവരെ കൂര്‍ക്കഞ്ചേരി എലൈറ്റ് മിഷന്‍ ആശുപത്രി ഐ.സി.യു.വില്‍ പ്രവേശിപ്പിച്ചു. ലോക്കര്‍മുറിയിലേക്കു പോയവരെ തിരികെക്കാണാതായതിനെത്തുടര്‍ന്ന് അസിസ്റ്റന്റ് മാനേജര്‍ ടിന്റോ അന്വേഷിച്ചുചെന്നപ്പോഴാണ് മൂന്നുപേരും ബോധരഹിതയായി കിടക്കുന്നതു കണ്ടത്. മുറിയിലേക്ക് കയറിയ ടിന്റോയ്ക്കും അസ്വസ്ഥത അനുഭവപ്പെട്ടു. ഉടന്‍ ബാങ്കിലെ ഗോള്‍ഡ് അപ്രൈസര്‍ നാട്ടുകാരുടെ സഹായത്തോടെ ഇവരെ സമീപത്തെ ലാല്‍ മെമ്മോറിയല്‍ ആശുപത്രിയിലെത്തിച്ചു. ഗുരുതരാവസ്ഥയിലുള്ള മൂന്നുപേരെ പിന്നീട് എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇരിങ്ങാലക്കുട പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ബാങ്കിനകത്ത് കാര്‍ബണ്‍ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിദ്ധ്യം സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. തിങ്കളാഴ്ച മണിക്കൂറുകളോളം പ്രദേശത്ത് വൈദ്യുതി ഉണ്ടായിരുന്നില്ല. അതിനാല്‍ ജനറേറ്ററാണ്…

    Read More »
  • Crime

    ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ കയറി അജ്ഞാതന്‍ കുത്തിവെപ്പ് നല്‍കി

    പത്തനംതിട്ട: റാന്നിയില്‍ ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ കയറി അജ്ഞാതന്‍ കുത്തിവെയ്പ്പ് നല്‍കി. കഴിഞ്ഞ ദിവസമാണ് സംഭവം. റാന്നി വലിയകലുങ്ക് സ്വദേശിനി ചിന്നമ്മയെയാണ് കോവിഡ് ബൂസ്റ്റര്‍ ഡോസ് എന്ന് തെറ്റിദ്ധരിപ്പിച്ചു കുത്തിവെച്ചത്. മൂന്നാമത്തെ ഡോസ് കോവിഡ് വാക്‌സിന്‍ എടുക്കാത്തതിനാല്‍ അതിനായി എത്തിയതാണെന്നാണ് ബൈക്കില്‍ എത്തിയ യുവാവ് ചിന്നമ്മയോട് പറഞ്ഞത്. നിരവധി തവണ ചിന്നമ്മ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും യുവാവ് നിര്‍ബന്ധിച്ച് കുത്തിവെച്ചു. നടുവിന് ഇരുവശത്തും ഇഞ്ചക്ഷന്‍ നല്‍കി എന്ന് ചിന്നമ്മ പറഞ്ഞു. കുത്തിവെയ്ക്കാന്‍ ഉപയോഗിച്ച സിറിഞ്ച് ചിന്നമ്മയ്ക്ക് നല്‍കിയ ശേഷമാണ് യുവാവ് മടങ്ങിയത്. റാന്നി താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ചിന്നമ്മയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ആരാണ് കുത്തിവെച്ചതെന്നോ എന്താണ് കുത്തിവെച്ചതെന്നോ വ്യക്തതയില്ല. സംഭവത്തില്‍ റാന്നി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  

    Read More »
  • Crime

    വിവാഹസത്കാരവേദിയില്‍നിന്ന് വധുവിനെ തട്ടിക്കൊണ്ടുപോകാന്‍ ബന്ധുക്കളുടെ ശ്രമം; മുളകുപൊടിയെറിഞ്ഞു

    വിശാഖപട്ടണം: വിവാഹ സത്കാരത്തിനിടെ വധുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച് ബന്ധുക്കള്‍. ആന്ധ്ര പ്രദേശിലെ കിഴക്കന്‍ ഗോദാവരിയിലാണ് സംഭവം. തടയാന്‍ ശ്രമിച്ചവര്‍ക്കുനേരെ മുളകുപൊടിയെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് അമ്മ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇവര്‍ക്കൊപ്പം പോകാന്‍ തയ്യാറാകാതിരുന്ന പെണ്‍കുട്ടിയെ വലിച്ചിഴയ്ക്കുന്നതിന്റെ ഉള്‍പ്പെടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഞായറാഴ്ചയാണ് സംഭവം നടന്നത്. വധുവായ സ്നേഹയും ബാട്ടിന വെങ്കടനന്ദുവും ഏപ്രില്‍ 13-ന് വിവാഹിതരായിരുന്നു. പ്രണയത്തിലായിരുന്ന ഇരുവരും വിജയവാഡയിലെ പ്രശസ്ത ദുര്‍ഗാക്ഷേത്രത്തില്‍ വെച്ചാണ് വിവാഹിതരായത്. വിവാഹശേഷം ഇരുവരും വെങ്കടനന്ദുവിന്റെ വീട്ടിലേക്ക് പോകുകയും ഞായറാഴ്ച വിവാഹസത്കാരം നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു. ചടങ്ങിനെ കുറിച്ച് സ്നേഹയുടെ വീട്ടുകാരോടും പറഞ്ഞിരുന്നു. സത്കാരത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് സ്നേഹയുടെ അമ്മ പത്മാവതിയും ബന്ധുക്കളായ ചരണ്‍കുമാര്‍, ചന്ദു, നക്ക ഭരത് എന്നിവര്‍ ഇരച്ചെത്തിയത്. തുടര്‍ന്ന് അവിടെയുണ്ടായിരുന്നവര്‍ക്കുനേരെ മുളകുപൊടി എറിയുകയും സ്നേഹയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ വരന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് ഇത് തടഞ്ഞു. വരന്റെ ബന്ധുവായ ഒരാള്‍ക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വെങ്കടനന്ദുവിന്റെ കുടുംബം വധുവിന്റെ ബന്ധുക്കള്‍ക്കെതിരെ പോലീസില്‍…

    Read More »
  • Kerala

    പത്തനംതിട്ട കള്ളവോട്ട് കേസ്; ഒന്നാംപ്രതി അമ്ബിളി അറസ്റ്റില്‍

    പത്തനംതിട്ട: ആറന്മുള മെഴുവേലിയില്‍ മരിച്ചയാളുടെ പേരില്‍ കള്ളവോട്ട് ചെയ്ത സംഭവത്തില്‍ ഒന്നാംപ്രതി അമ്ബിളി അറസ്റ്റില്‍.ബൂത്ത് ലെവല്‍ ഓഫീസർ (ബി.എല്‍.ഒ) അമ്ബിളിയാണ് അറസ്റ്റിലായത്. അമ്ബിളിയെ അറസ്റ്റിനുശേഷം സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ (എ.ആർ.ഓ.) നല്‍കിയ റിപ്പോർട്ടിനെ തുടർന്ന് മെഴുവേലി ഒന്നാംവാർഡ് മെമ്ബർ ശുഭാനന്ദൻ, ബി.എല്‍.ഒ. അമ്ബിളി എന്നിവർക്കെതിയാണ് ഇലവുംതിട്ട പോലീസ് കേസെടുത്തിരുന്നത്. നാല് വർഷം മുമ്ബ് മരിച്ച പത്തനംതിട്ട മെഴുവേലി പഞ്ചായത്തിലെ കാരിത്തോട്ട വാഴവിള വടക്കേച്ചെരിവില്‍ അന്നമ്മയുടെ പേരില്‍ കള്ളവോട്ട് ചെയ്തു എന്നാണ് കേസ്. ഇവരുടെ പേരില്‍ വീട്ടില്‍ വോട്ടിന് അപേക്ഷ സമർപ്പിക്കപ്പെട്ടിരുന്നു. തുടർന്ന് 18-ാം തീയതി വ്യാഴാഴ്ച ഉച്ചയ്ക്ക് ബി.എല്‍.ഒയും വാർഡ് മെമ്ബറും അടക്കമുള്ളവർ വീട്ടിലെത്തി. 94-കാരിയുടെ പേരില്‍ ലഭിച്ച അപേക്ഷയിന്മേല്‍ ഇവരുടെ മരുമകള്‍ 72-കാരി അന്നമ്മ വോട്ട് രേഖപ്പെടുത്തി എന്നായിരുന്നു പരാതി. എല്‍.ഡി.എഫ്. പ്രാദേശിക നേതൃത്വമാണ് ഇതുസംബന്ധിച്ച്‌ കളക്ടർക്ക് പരാതി നല്‍കിയത്. ബി.എല്‍.ഒ. യു.ഡി.എഫ്. പ്രവർത്തകയാണെന്നും ബി.എല്‍.ഒയും വാർഡ് അംഗവും ഒത്തുകളിച്ചതാണെന്നും എല്‍.ഡി.എഫ്. ആരോപിച്ചിരുന്നു. സംഭവത്തില്‍ പിഴവ്…

    Read More »
  • India

    പ്രമേഹം മൂര്‍ഛിച്ചു; ജയിലില്‍ കേജ്രിവാളിന് ഇന്‍സുലിന്‍ നല്‍കി അധികൃതര്‍

    ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഒടുവില്‍ ഇന്‍സുലിന്‍ നല്‍കി. രക്തത്തിലെ പഞ്ചസാരയുടെ അളവ് 320 ആയതിനെ തുടര്‍ന്നാണ് നടപടി. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇന്‍സുലിന്‍ നല്‍കാന്‍ ജയില്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന് കേജ്രിവാള്‍ ആരോപിച്ചിരുന്നു. അതേസമയം എംയിസില്‍നിന്നുള്ള വിദഗ്ധരുമായി നടത്തിയ വിഡിയോ കണ്‍സള്‍ട്ടേഷനില്‍ ഇക്കാര്യം കേജ്രിവാള്‍ ഉന്നയിച്ചിട്ടില്ലെന്നാണ് ജയില്‍ അധികൃതരുടെ വാദം. ഇന്‍സുലിന്‍ ആവശ്യമാണെന്നു കേജ്രിവാള്‍ പറഞ്ഞതാണു ശരിയെന്നു തെളിഞ്ഞുവെന്ന് ഡല്‍ഹി മന്ത്രിയും എഎപി നേതാവുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു. എന്നാല്‍ ബിജെപി സര്‍ക്കാരിനു കീഴിലുള്ള ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിനു ചികില്‍സ നിഷേധിക്കുകയാണ്. ഇന്‍സുലിന്‍ വേണ്ടെങ്കില്‍ ഇപ്പോള്‍ എന്തിനാണു നല്‍കിയതെന്നു ബിജെപി പറയണം.- സൗരഭ് പറഞ്ഞു. കേജ്രിവാളിന് ഇന്‍സുലിന്‍ ആവശ്യമാണോയെന്നു വിലയിരുക്കാന്‍ മെഡിക്കല്‍ സംഘത്തെ രൂപീകരിക്കാന്‍ ഡല്‍ഹി റൗസ് അവന്യൂവിലെ പ്രത്യേക കോടതി എയിംസിനു നിര്‍ദേശം നല്‍കിയിരുന്നു. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച ഭക്ഷണക്രമത്തിനു വിരുദ്ധമായി വീട്ടില്‍നിന്നു മാമ്പഴം ഉള്‍പ്പെടെ എത്തിച്ചു കഴിച്ചതില്‍ കോടതി അമര്‍ഷം രേഖപ്പെടുത്തുകയും ചെയ്തു. പ്രമേഹരോഗം വര്‍ധിച്ച…

    Read More »
  • Kerala

    കരയ്ക്കു കയറാന്‍ കാത്തില്ല; തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

    തൃശൂര്‍: മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെയാണ് ആന ചരിഞ്ഞത്. ജെസിബി ഉപയോഗിച്ചു അരികിലെ മണ്ണ് നീക്കി പുറത്തെത്തിക്കാനാണ് ശ്രമിച്ചത്. ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്റെ കിണറ്റിലാണ് കാട്ടാന വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ സ്ഥലത്തെത്തി രക്ഷാ ദൗത്യം തുടരുകയായിരുന്നു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് ആന കിണറ്റില്‍ വീണത്. വീട്ടുകാര്‍ ഉപയോഗിക്കുന്ന കിണര്‍ തന്നെയാണിത്. അല്‍പ്പം ആഴമുള്ള കിണറ്റില്‍ ആന അബദ്ധത്തില്‍ വീഴുകയായിരുന്നു. കാടിനോടു ചേര്‍ന്നുള്ള പ്രദേശമാണിത്.  

    Read More »
  • India

    ട്രെയിനിന്റെ ഒരു ഭാഗം പൊട്ടിത്തെറിച്ചു; ഉത്തർപ്രദേശിൽ പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

    മുസാഫര്‍പൂര്‍: ട്രെയിനിന്റെ ഒരു ഭാഗം പൊട്ടിത്തെറിച്ചു പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം.ഉത്തർപ്രദേശിലെ മുസാഫര്‍പൂര്‍ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. വിനോദ് യാദവ് എന്ന ആര്‍പിഎഫ് കോണ്‍സ്റ്റബിളാണ് മരിച്ചത്.തീവണ്ടിയുടെ ഒഴിഞ്ഞ കോച്ചില്‍ നിന്ന് പുക ഉയരുന്നത് നിയന്ത്രിക്കുന്നതിനിടെ കോച്ചിന്റെ ഒരു ഭാഗം പൊട്ടിത്തെറിച്ചായിരുന്നു അപകടം. ഗുരുതരമായ പരിക്കുകളോടെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നു. സംഭവം നടക്കുമ്ബോള്‍ ട്രെയിനില്‍ ആരും ഇല്ലായിരുന്നും എന്നും മുസാഫര്‍പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ അവസാനിപ്പിച്ചിരുന്നുവെന്നും സിപിആര്‍ഒ അറിയിച്ചു. സംഭവസ്ഥലത്തു നിന്നും ശേഖരിച്ച എല്ലാ തെളിവുകളും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തീപ്പിടുത്തമല്ലെന്നാണ് പ്രാഥമിക നിഗമനം.

    Read More »
Back to top button
error: