CrimeNEWS

രാത്രി 9 മണിക്ക് ശേഷം മദ്യം നല്‍കിയില്ല; ഉഴവൂരില്‍ ബിവറേജസ് ജീവനക്കാരന്റെ കാര്‍ അടിച്ചുതകര്‍ത്തു

കോട്ടയം: രാത്രി ഒന്‍പത് മണിക്ക് ശേഷം മദ്യം നല്‍കാത്തതിന് ബിവറേജസ് ജീവനക്കാരന്റെ കാര്‍ അടിച്ചുതകര്‍ത്തു. ഉഴവൂര്‍ ബിവറേജസ് ഔട്ട്ലെറ്റിലെ ഷോപ്പ് ഇന്‍ ചാര്‍ജും തിരുവല്ല സ്വദേശിയുമായ കൃഷ്ണകുമാറിന്റെ കാറാണ് അടിച്ചുതകര്‍ത്തത്.

അയര്‍ക്കുന്നം സ്വദേശിയായ തോമയാണ് ആക്രമണം നടത്തിയത്. ഹെല്‍മെറ്റ് ധരിച്ചെത്തിയ ഇയാള്‍ കാറിന്റെ ചില്ല് അടക്കം തല്ലിതകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ കൃഷ്ണകുമാര്‍ കുറവിലങ്ങാട് പോലീസില്‍ പരാതി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: