Month: April 2024
-
Kerala
തെരഞ്ഞെടുപ്പ് സ്പെഷല്‍ സര്‍വീസുമായി കര്‍ണാടക ആര്‍ടിസി
ബംഗളൂരു: ഉത്സവസീസണുകളിൽ മാത്രമല്ല, തെരഞ്ഞെടുപ്പ് കാലത്തും സ്പെഷല്‍ സർവീസുകള്‍ നടത്തി ലാഭം കൊയ്യാനൊരുങ്ങുകയാണ് കർണാടക ആർടിസി. ബംഗളൂരുവിലും മൈസൂരുവിലും നിന്ന് കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കായി 10 തെരഞ്ഞെടുപ്പ് സ്പെഷല്‍ സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 25നു പുറപ്പെട്ട് 26നു രാവിലെ കേരളത്തിലെത്തുന്ന രീതിയിലാണു ട്രിപ്പുകള്‍ ക്രമീകരിച്ചിട്ടുള്ളത്. ഇവയിലേക്കുള്ള സീറ്റുകളുടെ ബുക്കിംഗും തുടങ്ങി. 26നു വൈകുന്നേരം ഇതേ ബസിനു മടക്കയാത്രകൂടി ബുക്കുചെയ്താല്‍ യാത്രാനിരക്കില്‍ 10 ശതമാനം ഇളവും അനുവദിക്കും. ആവശ്യക്കാരുടെ എണ്ണം കൂടുതലാണെങ്കില്‍ കൂടുതല്‍ ബസുകള്‍ ഏർപ്പെടുത്താനും നീക്കമുണ്ട്. കേരളത്തിലെ എല്ലാ മണ്ഡലങ്ങളില്‍ നിന്നുമായി ആയിരക്കണക്കിന് മലയാളികള്‍ ബംഗളൂരുവിലുള്ളതിനാല്‍ മുന്നണികളുടെ ഭാഗത്തുനിന്നുതന്നെ കൂട്ടത്തോടെ സീറ്റുകള്‍ ബുക്ക് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷ.
Read More » -
Kerala
തൃശൂരിൽ എൽഡിഎഫ് മുന്നിൽ; ഇടതുപക്ഷ എംപിയേയും ഫ്ലക്സിൽ ചേർത്ത് അവസാന അടവുമായി സുരേഷ് ഗോപി
തൃശൂർ: അന്തരിച്ച നടനും ചാലക്കുടിയിലെ ഇടതുപക്ഷ എം.പിയുമായിരുന്ന ഇന്നസെന്റിന്റെ ചിത്രം തന്റെ പ്രചാരണ ബോര്‍ഡിൽ ചേർത്ത് തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയായ സുരേഷ് ഗോപി. ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിനടുത്ത് സ്ഥാപിച്ച ബോര്‍ഡിലാണ് ഇന്നസെന്റിന്റെ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്.സുരേഷ് ഗോപിയോടൊപ്പം നില്‍ക്കുന്ന ചിത്രമാണ് ബോര്‍ഡില്‍.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ഇതോടൊപ്പമുണ്ട്.എല്ലാത്തിനുമപ്പുറം സൗഹൃദമെന്നാണ് ബോര്‍ഡിലെ കുറിപ്പ്. അതേസമയം, തങ്ങളുടെ അറിവോടെയല്ല ബി.ജെ.പി ഇത്തരത്തിലൊരു ബോര്‍ഡ് സ്ഥാപിച്ചതെന്ന് ഇന്നസെന്റിന്റെ കുടുംബം വ്യക്തമാക്കി. വിഷയത്തില്‍ പരാതി നല്‍കുന്ന കാര്യം പാര്‍ട്ടിയുമായി ആലോചിക്കുമെന്നും അവര്‍ അറിയിച്ചു.
Read More » -
Kerala
കുറഞ്ഞനിരക്കിൽ ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് കപ്പല്‍; താല്‍പര്യമറിയിച്ച് മൂന്നു കമ്പനികൾ
കൊച്ചി: കേരളത്തിൽ നിന്നും ഗള്‍ഫിലേക്ക് കുറഞ്ഞ ചെലവില്‍ യാത്രാകപ്പല്‍ സർവീസ് ആരംഭിക്കുന്നതിന് മൂന്ന് കമ്ബനികള്‍ താത്പര്യമറിയിച്ചു. കോഴിക്കോട് കേന്ദ്രമായ ജമാല്‍ വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് അടക്കം മൂന്നു കമ്ബനികളാണ് രംഗത്തെത്തിയത്. ചെന്നൈ, മുംബൈ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതാണ് മറ്റ് കമ്ബനികള്‍. കമ്ബനികള്‍ക്ക് താത്പര്യപത്രം സമർപ്പിക്കാൻ ഏപ്രില്‍ 22 വരെയാണ് സമയം അനുവദിച്ചിരുന്നത്. സർവീസിനെ കുറിച്ചുള്ള പ്രാരംഭ ചർച്ച കഴിഞ്ഞ മാസം കൊച്ചിയില്‍ നടന്നിരുന്നു. യാത്രാസമയം, നിരക്ക്, തുറമുഖ നവീകരണമടക്കമുള്ള കാര്യങ്ങള്‍ താത്പര്യപ്പെട്ട കമ്ബനി പ്രതിനിധികളുമായി തുടർ ദിവസങ്ങളില്‍ ചർച്ച നടത്തുമെന്ന് മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള പറഞ്ഞു. പദ്ധതി നടപ്പിലായാല്‍ അവധിക്കാലത്തും മറ്റും കുടുംബസമേതം ഗള്‍ഫിലേക്കുള്ള യാത്രക്കാർ, മെഡിക്കല്‍ ടൂറിസത്തിന് കേരളത്തിലേക്കെത്തുന്ന വിദേശികള്‍ അടക്കമുള്ളവർക്ക് കുറഞ്ഞനിരക്കില്‍ യാത്രയ്ക്ക് അവസരമൊരുങ്ങുമെന്നാണ് പ്രതീക്ഷ.
Read More » -
Kerala
യാത്രക്കാരുടെ ആവശ്യങ്ങളറിയാൻ ട്രെയിൻ യാത്രയുമായി രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: യാത്രക്കാരുടെ ആവശ്യങ്ങളറിയാൻ ട്രെയിൻ യാത്ര നടത്തി തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. പാറശാല മുതല്‍ തിരുവനന്തപുരം വരെയാണ് യാത്രക്കാരോടൊപ്പം സഞ്ചരിച്ചത്. യാത്രക്കാരുടെ അസൗകര്യങ്ങള്‍ അറിയുന്നതിനും തന്റെ ഡോക്യുമെന്ററി നല്‍കുന്നതിനും വേണ്ടിയാണ് യാത്ര നടത്തിയതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എല്ലായിടത്തും ജനങ്ങളെ പോയി കണ്ട് ഡോക്യുമെന്ററി നല്‍കും. എംപിയായി ജയിച്ചു കഴിഞ്ഞാല്‍ തിരുവനന്തപുരത്ത് ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാനസൗകര്യ വികസനങ്ങള്‍ നടപ്പിലാക്കും. അതില്‍ വലിയൊരു ഭാഗമാണ് മൊബിലിറ്റി, ട്രെയിൻ വികസനം. നിലവിലുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും കൃത്യമായ പരിഹാരം കണ്ടെത്തും. തീരദേശത്തായാലും റെയില്‍വേയിലായാലും വികസനം കൊണ്ടുവരികയും നിക്ഷേപങ്ങള്‍ വർദ്ധിപ്പിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. മുറിയിലിരുന്ന് എന്റെ അറിവ് വച്ച് എഴുതിയതല്ല, ഈ ഡോക്യുമെന്ററി. എല്ലാവരുടെയും പ്രശ്നങ്ങളും ദുരിതങ്ങളും മനസിലാക്കിയ ശേഷമാണ് തയ്യാറാക്കിയത്. ട്രെയിനിന്റെ എണ്ണം വർദ്ധിപ്പിക്കുക, യാത്രക്കാർക്ക് സൗകര്യങ്ങള്‍ വർദ്ധിപ്പിക്കുക, സുരക്ഷ വർദ്ധിപ്പിക്കുക, റെയില്‍വേ സ്റ്റേഷന്റെ സൗകര്യങ്ങള്‍ ഉയർത്തുക, എന്നിവയാണ് പ്രഥമ ലക്ഷ്യങ്ങള്‍- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Read More » -
Kerala
മമ്മൂട്ടിയെ കാണാനെത്തി ഷൈൻ ടീച്ചറും ഹൈബിയും
കൊച്ചി: പറവൂർ മണ്ഡലത്തിലെ താമരവളവില്‍ ഒരുക്കിയ സ്‌നേഹക്കൂട്ടായ്മയില്‍ പങ്കെടുത്ത് പര്യടനം ആരംഭിച്ച എല്‍.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. ഷൈന് ജന്മനാടായ ഗോതുരുത്തില്‍ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. തുടർന്ന് നോർത്ത് പറവൂരിലെ ഡോണ്‍ബോസ്‌കൊ ആശുപത്രി, എസ്.എൻ.ഡി.പി യോഗം യൂണിയൻ എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി. ഉച്ചയ്ക്ക് ശേഷം നടൻ മമ്മൂട്ടിയെ കടവന്ത്രയിലെ വീട്ടിലെത്തി സന്ദർശിച്ച ടീച്ചർക്ക് വിജയാശംസകളും പിന്തുണയും അറിയിച്ചാണ് മമ്മൂട്ടി യാത്രയാക്കിയത്. വൈകിട്ട് കടമക്കുടി പഞ്ചായത്തില്‍ സ്വീകരണം ഏറ്റുവാങ്ങി. കണ്ടനാട്,കോതാട് കാഞ്ഞിരക്കാട് ജെട്ടി, കോരാമ്ബാടം, മൂലമ്ബിള്ളി ഫ്രണ്ട്‌സ് ക്ലബ്ബിന് സമീപം, മൂലമ്ബിള്ളി സൗത്ത്, പിഴല പള്ളി, കടമകുടി എന്നീ കേന്ദ്രങ്ങളിലും ആവേശകരമായ സ്വീകരണം ലഭിച്ചു. രാവിലെ തന്നെ മമ്മൂട്ടിയെ വീട്ടിലെത്തി കണ്ട ശേഷമാണ് ഹൈബി ഈഡൻ പ്രചാരണം തുടങ്ങിയത്. രമേഷ് പിഷാരടിയും മമ്മൂട്ടിയുടെ വസതിയിലുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തെ കുറിച്ചും സാദ്ധ്യതകളെ കുറിച്ചുമൊക്കെ മമ്മൂട്ടി ചോദിച്ചറിഞ്ഞു. വിജയാശംസകള്‍ നേർന്നാണ് മമ്മൂട്ടി ഹൈബിയെ യാത്രയാക്കിയത്. രാവിലെ തേവര ഫെറിയില്‍ നിന്നാരംഭിച്ച തുറന്ന വാഹനത്തിലെ പര്യടനത്തിന് നൂറുകണക്കിന് പ്രവർത്തകർ…
Read More » -
India
13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളില്‍ 26ന് ജനവിധി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിലേക്കാണ് കേരളം കടക്കുന്നത്. ഇനിയൊരു ദിനം മാത്രം മുന്നില്‍. ഇന്നും നാളെയുമായി സ്ഥാനാർത്ഥികളുടെ അവസനാവട്ട മണ്ഡലപര്യടനങ്ങള്‍ നടക്കും. ദേശീയനേതാക്കളും പലയിടങ്ങളിലായി ക്യാമ്ബ് ചെയ്യുന്നുണ്ട്. നാളെ വൈകീട്ട് ആറ് വരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം. വ്യാഴാഴ്ച നിശബ്ദപ്രചാരണമാണ്. വെള്ളിയാഴ്ച കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങും. കേരളത്തിനൊപ്പം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പോളിംഗ് ബൂത്തിലെത്തുന്നത് 13 സംസ്ഥാനങ്ങളില്‍ നിന്നായി 88 മണ്ഡലങ്ങളാണ്. കർണാടകയിലെ 14, രാജസ്ഥാനിലെ 13 മണ്ഡലങ്ങളിലും ഈ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്. കലാപബാധിത മേഖലയായ ഔട്ടർ മണിപ്പുരിലെ ശേഷിക്കുന്ന ബൂത്തുകളിലും ഈ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്. ഒപ്പം യുപി, മഹാരാഷ്ട്ര, അസം, ബിഹാര്‍, ഛത്തീസ്ഗഢ്, മദ്ധ്യപ്രദേശ്, തൃപുര, ബംഗാള്‍, ജമ്മു & കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാമുള്ള മണ്ഡലങ്ങളിലേക്കുള്ള പോളിങ് 26ന് നടക്കും.
Read More » -
Kerala
കൊച്ചുമകളോട് ലൈംഗികാതിക്രമം; 72-കാരന് 20 വര്‍ഷം കഠിന തടവ്
ആറ്റിങ്ങല്‍: മകളുടെ മകളോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിയെ 20-വർഷം കഠിനതടവിന് ശിക്ഷിച്ച് കോടതി. പ്രതിയായ 72 വയസ്സുകാരനെയാണ് ആറ്റിങ്ങല്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്.20 വർഷം കഠിന തടവിന് പുറമേ നാലുലക്ഷം രൂപ പിഴ ശിക്ഷയുമുണ്ട്. 2019 നവംബർ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. മകളെ കാണാൻ എത്തി കൂടെ താമസിച്ചു വന്ന ദിവസമാണ് പ്രതി മാതാവിനൊപ്പം താമസിച്ച് വന്നിരുന്ന പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയത്. ബലാത്സംഗ കുറ്റം, പോക്സോ നിയമപ്രകാരമുള്ള ലൈംഗിക അതിക്രമം എന്നീ കുറ്റങ്ങള്‍ പ്രതിക്കെതിരെ തെളിയിക്കപ്പെട്ടതായി കണ്ട കോടതി, പ്രതി 20 വർഷം കഠിനതടവ് ശിക്ഷയായി അനുഭവിക്കണമെന്നും, 4 ലക്ഷം രൂപ പിഴത്തുകയായി കെട്ടിവയ്ക്കണമെന്നും ഉത്തരവിട്ടു. പിഴ തുക കെട്ടിവെക്കുന്ന സാഹചര്യത്തില്‍ മൂന്നര ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണമെന്നും ഉത്തരവുണ്ട്. പിഴ തുക കെട്ടിവയ്ക്കാത്ത സാഹചര്യത്തില്‍ പ്രതി എട്ട് മാസം കഠിനതടവ് അധികമായി അനുഭവിക്കണം.
Read More » -
Kerala
മുസ്ലിംലീഗിന് പിന്തുണയുമായി ഇടതുപക്ഷത്തിന്‍റെ പ്രകടനം
മലപ്പുറം: വണ്ടൂരില്‍ മുസ്ലിംലീഗിന് പിന്തുണയുമായി ലീഗിന്‍റെ കൊടിയേന്തി എല്‍ഡിഎഫ് പ്രകടനം. കഴിഞ്ഞ ദിവസം വണ്ടൂരില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണ പരിപാടിക്കിടെ ലീഗിന്‍റെ കൊടി വീശിയത് എംഎസ്‌എഫ്-കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ കൈയ്യാങ്കളിയിലാണ് കലാശിച്ചത്.ഇതോടെയാണ് ലീഗിന് പിന്തുണയുമായി എല്‍ഡിഎഫ് രംഗത്തെത്തിയത്. കഴിഞ്ഞദിവസം വൈകുന്നേരം ഏഴുമണിയോടെയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മുസ്ലിംലീഗിന്‍റെ കൊടിയുമായി എത്തിയത്. ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ പറഞ്ഞിട്ടാണ് കോണ്‍ഗ്രസ്, മുസ്ലിം ലീഗിന്‍റെ പതാക ഒഴിവാക്കുന്നതെന്നാണ് എല്‍ഡിഎഫ് ആരോപിക്കുന്നത്. മുസ്ലിം ലീഗിന്‍റെ കൊടിയുമായി പ്രവര്‍ത്തകര്‍ അങ്ങാടിയില്‍ നൃത്തം വച്ചു. സിപിഎം ഏരിയാ സെക്രട്ടറി ബി. മുഹമ്മദ് റസാഖ്, ലോക്കല്‍ സെക്രട്ടറി സി. ജയപ്രകാശ്, അഡ്വ. അനില്‍, വി. അര്‍ജുനന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Read More » -
Kerala
കേരളത്തില്‍ 2004 ആവര്‍ത്തിക്കും, ഇടതിന് 18 സീറ്റ് : യെച്ചൂരി
കോഴിക്കോട്: കേരളത്തില്‍ 2004ലേതു പോലെ ഇടതുമുന്നണിക്ക് 18 സീറ്റ് വരെ കിട്ടുന്ന സ്ഥിതിയെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിൽ കണ്ട ജനങ്ങളുടെ ആവേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി ജീവിക്കുന്നത് സങ്കല്‍പ സ്വര്‍ഗത്തിലായതിനാലാണ് കേരളത്തില്‍ രണ്ടക്ക സീറ്റ് കിട്ടുമെന്ന് പറയുന്നതെന്നും യെച്ചൂരി പരിഹസിച്ചു.
Read More » -
Kerala
മോദിയുടെ പഴയ ഗ്യാരന്റികൾ ; സോഷ്യൽ മീഡിയ കുത്തിപ്പൊക്ക് തുടരുന്നു
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയകാല ട്വീറ്റുകൾ വൈറലാവുകയാണ്.വോട്ട് ചെയ്യാന്‍ പോകുമ്ബോള്‍ വീട്ടിലെ ഗ്യാസ് സിലിണ്ടറിന് നമസ്‌കാരം ചെയ്യൂ, എന്ന നരേന്ദ്ര മോദിയുടെ ട്വീറ്റ് ഉൾപ്പെടെയാണ് വൈറലാകുന്നത്. 2013ൽ യുപിഎ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഗ്യാസ് സിലിണ്ടര്‍ വില വര്‍ദ്ധനയെ സൂചിപ്പിക്കുന്നതായിരുന്നു മോദിയുടെ ട്വീറ്റ്. വോട്ട് ചെയ്യാന്‍ പോകുമ്ബോള്‍ വീട്ടിലെ ഗ്യാസ് സിലിണ്ടറിന് നമസ്‌കാരം ചെയ്യൂ എന്നതായിരുന്നു അത്. അന്ന് 14.2 കിലോയുടെ സബ്‌സിഡി ഗാര്‍ഹിക പാചക വാതക സിലിണ്ടര്‍ 414 രൂപയ്ക്ക് ലഭിച്ചപ്പോള്‍ പിന്നീടത് 1100 രൂപയിലേറെയായി വര്‍ദ്ധിപ്പിച്ചത് മോദി സര്‍ക്കാരാണ്.തുടര്‍ച്ചയായി പെട്രോളിനും ഗ്യാസിനും വില കൂട്ടുക മാത്രമല്ല, എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ സബ്‌സിഡി തുക അക്കൗണ്ടിലെത്തുന്നതും കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. ഇതിലൂടെ സഹസ്രകോടികളാണ് ഓരോ വര്‍ഷവും സര്‍ക്കാര്‍ ലാഭിച്ചത്. പെട്രോളിനും ഡീസലിനും വില വര്‍ദ്ധിച്ചതോടെ നിത്യോപയോഗ സാധനങ്ങളെല്ലാം വിലകയറി. രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതും മോദി സര്‍ക്കാരിന്റെ കാലത്താണ്.തെരഞ്ഞെടുപ്പ് അടുത്തതോടെ സോഷ്യൽ മീഡിയ പഴയ വീഡിയോ…
Read More »