Month: April 2024
-
Crime
സിസ്റ്റർ ജോസ് മരിയ കൊലക്കേസ്, പ്രതിയെ വെറുതെ വിട്ടു; തെളിവുകളുടെ അഭാവമെന്ന് കോടതി
സിസ്റ്റർ ജോസ് മരിയ കൊലക്കേസിൽ പ്രതിയെ വെറുതെ വിട്ട് കോടതി. പ്രതി കാസർകോട് സ്വദേശിയായ സതീശ് ബാബുവിനെയാണ് കോടതി വെറുതെ വിട്ടത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്. കോട്ടയം പിണ്ണക്കാനാട് മൈലാടി എസ്.എച്ച് കോൺവെൻ്റിലെ സിസ്റ്റർ ജോസ് മരിയയെ (75) സതീശ് ബാബു മോഷണ ശ്രമത്തിനിടെ തലയ്ക്കടിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. 2015 ഏപ്രിൽ 17 ന് പുലർച്ച ഒന്നരക്കായിരുന്നു സംഭവം നടന്നത്. പ്രതിഭാഗത്തിനായി ഷെൽജി തോമസും പ്രോസിക്യൂഷനായി ഗിരിജയും ഹാജരായി. മോഷണത്തിനായി മഠത്തിൽ കയറിയ പ്രതി, ശബ്ദം കേട്ട് ഉണർന്ന് ബഹളംവെച്ച സിസ്റ്ററെ കമ്പിവടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുയായിരുന്നത്രേ. സ്വാഭാവിക മരണമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ, പാലാ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപമുള്ള ലിസ്യു മഠത്തിലെ സിസ്റ്റർ അമലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് ജോസ് മരിയയുടേതും കൊലപാതകമാണെന്ന് വ്യക്തമായത്. സിസ്റ്റർ അമല കൊലക്കേസിൽ നിലവിൽ തിരുവനന്തപുരം സെൻട്രൽ ജയിൽ തടവിൽ…
Read More » -
Kerala
എറണാകുളത്ത് രണ്ടിടങ്ങളിലായി റെയില്‍വേ പാളത്തില്‍ മൃതദേഹങ്ങള്‍
കൊച്ചി : എറണാകുളത്ത് രണ്ടിടങ്ങളിലായി റെയില്‍വേ പാളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. നെടുമ്ബാശ്ശേരിക്കടുത്ത് നെടുവന്നൂരില്‍ റെയില്‍ പാളത്തില്‍ 30 വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെ ആലുവയ്ക്കടുത്ത് തായിക്കാട്ടുകര മാന്ത്രയ്ക്കല്‍ റെയില്‍വേ ലൈനില്‍ 53 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹവും കണ്ടെത്തി. ട്രെയിനിടിച്ച നിലയിലാണ് മൃതദേഹം. സമീപത്ത് മണ്ണംതുരുത്ത് സ്വദേശി സാബു എന്ന പേരിലുള്ള ലൈസൻസ് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് അന്വേഷണം തുടങ്ങി.
Read More » -
Sports
ഐഎസ്‌എൽ ഒന്നാംപാദ സെമി ഫൈനല്‍ മത്സരങ്ങള്‍ ഇന്നു തുടങ്ങും
ഭൂവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ പത്താം സീസണിലെ ഒന്നാംപാദ സെമി ഫൈനല്‍ മത്സരങ്ങള്‍ ഇന്നു തുടങ്ങും. കലിംഗ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഒഡീഷ എഫ്.സി. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും. നോക്കൗട്ടില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ 2-1 നു തോല്‍പ്പിച്ചാണ് ഒഡീഷ സെമിയില്‍ കടന്നത്. ലീഗ് ഷീല്‍ഡ് ജേതാക്കളെന്ന നിലയില്‍ ബഗാന്‍ സെമിയിലേക്കു നേരിട്ടു യോഗ്യത നേടുകയായിരുന്നു. 39 പോയിന്റുമായി ഒഡീഷ നാലാം സ്‌ഥാനത്താണു ഫിനിഷ് ചെയ്‌തത്. അവസാന അഞ്ച് മത്സരങ്ങളില്‍ നാലും ജയിച്ചാണു ബഗാന്‍ സീസണ്‍ അവസാനിപ്പിച്ചത്. ബഗാനെതിരേ നടന്ന ഒന്‍പത് ഐ.എസ്.എല്‍. മത്സരങ്ങളിലും ഒഡീഷയ്‌ക്കു ജയിക്കാനായില്ല. അഞ്ച് സമനിലകളും നാലു തോല്‍വിയുമാണ് ആകെ നേട്ടം. പത്താം സീസണിലെ രണ്ട് മത്സരങ്ങളും സമനിലയായി.22 മത്സരങ്ങളിലായി 47 ഗോളുകളാണു ബഗാന്‍ അടിച്ചിട്ടത്.
Read More » -
Sports
പ്ലേ ഓഫ് ഉറപ്പിച്ച് രാജസ്ഥാന്‍; മുംബൈയുടെ നില പരുങ്ങലില്‍
മുംബൈ: ഐപിഎല്‍ പ്ലേ ഓഫിലേക്ക് കൂടുതല്‍ അടുത്ത് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്ബോള്‍ ഏഴ് ജയവും ഒരു തോല്‍വിയുമുള്ള രാജസ്ഥാന് 14 പോയിന്റുണ്ട്. +0.698 നെറ്റ് റണ്‍റേറ്റോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് രാജസ്ഥാന്‍ ഇപ്പോള്‍. ഈ സീസണില്‍ ആറ് മത്സരങ്ങള്‍ കൂടി രാജസ്ഥാന് ശേഷിക്കുന്നുണ്ട്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മാത്രമാണ് രാജസ്ഥാന്‍ ഈ സീസണില്‍ തോല്‍വി വഴങ്ങിയിരിക്കുന്നത്. ലഖ്‌നൗ, ഹൈദരബാദ്, ഡല്‍ഹി, ചെന്നൈ, പഞ്ചാബ്, കൊല്‍ക്കത്ത എന്നിവര്‍ക്കെതിരെയാണ് രാജസ്ഥാന്റെ ശേഷിക്കുന്ന മത്സരങ്ങള്‍. അതേസമയം ഇന്നലെ രാജസ്ഥാനോട് ഒന്‍പത് വിക്കറ്റിനു തോറ്റ മുംബൈ ഇന്ത്യന്‍സിന്റെ നില പരുങ്ങലിലാണ്. എട്ട് കളികള്‍ പൂര്‍ത്തിയാകുമ്ബോള്‍ മൂന്ന് ജയവും അഞ്ച് തോല്‍വിയും സഹിതം ആറ് പോയിന്റുമായി ഏഴാം സ്ഥാനത്താണ് മുംബൈ. ആറ് മത്സരങ്ങള്‍ കൂടി മുംബൈക്ക് ശേഷിക്കുന്നുണ്ട്.
Read More » -
Kerala
അനില്‍ ആന്റണി 25 ലക്ഷം വാങ്ങി,ശോഭ സുരേന്ദ്രൻ 10 ലക്ഷവും; രേഖകള്‍ പുറത്തുവിട്ട് ടി ജി നന്ദകുമാര്‍
തിരുവനന്തപുരം: പത്തനംതിട്ട എൻഡിഎ സ്ഥാനാർത്ഥി അനില്‍ ആന്റണിക്കെതിരായ ആരോപണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് ടി ജി നന്ദകുമാർ.ദില്ലയില്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ തെളിവുകള്‍ പുറത്തുവിട്ടത്. 2013 ഏപ്രിലില്‍ യുപിഎ സർക്കാരിന്റെ കാലത്ത് സുഹൃത്തിനെ കേരള ഹൈക്കോടതിയിലെ സിബിഐ സ്റ്റാൻഡിംഗ് കോണ്‍സലായി നിയമിക്കാമെന്ന് പറഞ്ഞാണ് തന്റെ കൈയില്‍ നിന്ന് അനില്‍ പണം വാങ്ങിയത് എന്നാണ് നന്ദകുമാറിന്റെ ആരോപണം. ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ നിന്നും പണം വാങ്ങുന്നു എന്ന് അവകാശപ്പെടുന്ന ചിത്രമാണ് നന്ദകുമാർ പുറത്തുവിട്ടത്. 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണത്തില്‍ തെളിവുകള്‍ പുറത്തുവിടാൻ അനില്‍ ആന്റണി വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നന്ദകുമാർ വാർത്താസമ്മേളനത്തില്‍ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ബിജെപിയുടെ ക്രൗഡ് പുള്ളറായ നേതാവ് പത്ത് ലക്ഷം രൂപ വാങ്ങിയിട്ട് മടക്കിത്തന്നില്ലെന്ന ആരോപണത്തിലും ടിജി നന്ദകുമാർ വ്യക്തത വരുത്തി. ആലപ്പുഴ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ അക്കൗണ്ടിലേക്ക് പത്ത് ലക്ഷം രൂപ നിക്ഷേപിച്ചതിന്റെ തെളിവാണ് നന്ദകുമാർ പുറത്തുവിട്ടത്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അടങ്ങുന്ന…
Read More » -
Kerala
അനീഷ് മുയിപ്പോത്ത് വിടവാങ്ങി, കടത്തനാടന്‍ തെയ്യ സമൂഹത്തിന് തീരാ നഷ്ടം
ബാബുരാജന്‍ ചാക്ക്യേരി വടകര: പ്രമുഖ തെയ്യം കലാകാരൻ മുയിപ്പോത്ത് ചെറിയ പൊയിൽ മീത്തൽ അനീഷ് കുമാറിൻ്റെ (49) വിയോഗം ഞെട്ടലോടെയാണ് തെയ്യ പ്രേമികളും സമൂഹവും കേട്ടത്. ചെറുപ്രായത്തില്‍ അച്ഛന്‍ ചന്തുപണിക്കരുടെ കൈപിടിച്ചിറങ്ങിയതാണ് ചെണ്ട വാദ്യവുമായി അനീഷ്. ക്രമേണ തെയ്യം ചുവടുകള്‍ സ്വായത്തമാക്കി . കടത്തനാടില്‍ നിറഞ്ഞാടിയ ഈ യുവാവ് പിന്നീട് കോഴിക്കോട് ,കണ്ണൂര്‍ , മലപ്പുറം ജില്ലകളില്‍ വിവിധ ക്ഷേത്രങ്ങളില്‍ കൊട്ടിയാടി. ഏവർക്കും ആകസ്മികമായിരുന്നു ആ വേർപാട്. ചെറിയ കാലയളവില്‍ അനീഷ് ഉണ്ടാക്കിയെടുത്ത സ്നേഹബന്ധങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ തേങ്ങലായി ഒഴുകിയെത്തി: ”ഒരു ദേശത്തിന്‍റെ ദൈവത്തെ തന്നിലൂടെ ആവാഹിച്ച് നാടിന്‍റെ ദേവനായ പ്രിയകല്ലാടി ബാക്കിവെച്ചത് ഒരു പാട് കാവുകളിലെ കലശങ്ങളും തെയ്യപ്രേമികളുടെ മനസ്സില്‍ നൊമ്പരത്തിന്‍റെ ചായില്യ ചുവപ്പുമാണ് ” തെയ്യ പ്രേമിയും തെയ്യം ഫോട്ടോഗ്രാഫറുമായ പി.എന്‍ അരുണിന്‍റെ വാക്കുകളിൽ സ്നേഹാർദ്രതകൾ നിറഞ്ഞൊഴുകി. താന്‍ കെട്ടിയാടുന്ന സ്വരൂപത്തിന്‍റെ ഉടയാടകളും ചമയങ്ങളും കുറ്റമറ്റതായിരിക്കണം എന്നത് അനീഷിന് നിര്‍ബന്ധമാണെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. അനീഷും മകനും ചേര്‍ന്ന് ചാത്തോത്ത്…
Read More » -
Movie
ഹണി റോസിന്റെ ‘റേച്ചല്‍’; സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
ഹണി റോസ് പ്രധാനവേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് റേച്ചല്‍. പ്രഖ്യാപന വേളയില്‍ തന്നെ ശ്രദ്ധേ നേടിയ ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. എബ്രിഡ് ഷൈന്‍ സഹ നിര്‍മ്മാതാവും സഹരചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്യുന്ന പുതുമുഖ സംഴിധായികയായ ആനന്ദിനി ബാലയാണ്. ബാദുഷ പ്രൊഡക്ഷന്റെ ബാനറില്‍ ബാദുഷ എന്‍.എം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. രാഹുല്‍ മണപ്പാട്ടിന്റെ കഥയ്ക്ക് രാഹുല്‍ മണപ്പാട്ടും എബ്രിഡ് ഷൈനും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ഇഷാന്‍ ഛബ്രയാണ് സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നത് എഡിറ്റര്‍ മനോജ്, ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സുജിത്ത് രാഘവ്, സൗണ്ട് ഡിസൈന്‍ ശ്രീശങ്കര്‍,സൗണ്ട് മിക്‌സ്: രാജകൃഷ്ണന്‍ എം ആര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: മഞ്ജു ബാദുഷ, ഷൈമാ മുഹമ്മദ് ബഷീര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രതീഷ് പാലോട്, സംഘട്ടനം: രാജശേഖര്‍, മാഫിയ ശശി, പി സി സ്റ്റണ്ട്‌സ്, മേക്കപ്പ്: രതീഷ് വിജയന്‍, കോസ്റ്റ്യൂംസ്: ജാക്കി, കോ പ്രൊഡ്യൂസര്‍: ഹന്നാന്‍ മരമുട്ടം, ലൈന്‍ പ്രൊഡ്യൂസര്‍: പ്രിജിന്‍ ജെ…
Read More » -
Kerala
സി.പി.എമ്മിന് കൂടുതല്‍ സീറ്റ് കിട്ടിയാല്‍ കേന്ദ്ര ഭരണം തുലാസിലാവുമെന്ന്; കോണ്‍ഗ്രസിനെ പിന്തുണച്ച് എസ്.വൈ.എസ് നേതാവ് നാസര്‍ ഫൈസി
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണച്ച് എസ്.വൈ.എസ് നേതാവ് നാസര്‍ ഫൈസി കൂടത്തായി. സി.പി.എമ്മിന് സീറ്റ് കൂടുതല്‍ കിട്ടിയാല്‍ കേന്ദ്ര ഭരണം തുലാസിലാകും. സി.പി.എം ജയിച്ചാല്‍ ഏത് നിമിഷവും കോണ്‍ഗ്രസിനെതിരെ വോട്ട് ചെയ്യും. ബി.ജെ.പി ജയിച്ചാലും വേണ്ടില്ല കോണ്‍ഗ്രസ് തോറ്റാല്‍ മതിയെന്നാണ് സി.പി.എം നിലപാടെന്നും നാസര്‍ ഫൈസി പറഞ്ഞു. കോണ്‍ഗ്രസോ കോണ്‍ഗ്രസിനെ പിന്തുണക്കുന്നവരോ ആണ് ജയിക്കേണ്ടത്. സി.പി.എം ജയിച്ചാല്‍ അവര്‍ അതുവച്ച് അവരുടെ അജണ്ട നടപ്പാക്കുകയാണ് ചെയ്യുക. ആര് ജയിച്ചാലും ഒരുപോലെ എന്ന നിലപാട് ശരിയല്ല. ബി.ജെ.പി തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് തന്നെ ജയിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം കഴിഞ്ഞ ദിവസം എല്‍.ഡി.എഫിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നാസര്‍ ഫൈസി കോണ്‍ഗ്രസിനായി രംഗത്തെത്തിയിരിക്കുന്നത്. സമസ്തക്കകത്തുള്ള ആഭ്യന്തര തര്‍ക്കങ്ങള്‍ കൂടിയാണ് ഇതിലൂടെ വ്യക്തമാവുന്നത്.
Read More » -
Kerala
ആര്‍എല്‍വി രാമകൃഷ്ണനെതിരെ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
തിരുവനന്തപുരം: ആര്‍എല്‍വി രാമകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ നര്‍ത്തകി സത്യഭാമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. പട്ടികജാതി/വര്‍ഗ വിഭാഗക്കാര്‍ക്കു എതിരെയുള്ള കേസുകള്‍ പരിഗണിക്കുന്ന നെടുമങ്ങാട്ടെ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ചാലക്കുടിയിലെ ഒരു നൃത്താധ്യാപകനെക്കുറിച്ചാണു പറഞ്ഞതെന്നും അതു ആര്‍എല്‍വി രാമകൃഷ്ണന്‍ അല്ലെന്നുമുള്ള സത്യഭാമയുടെ വാദം കോടതി അംഗീകരിച്ചില്ല. ചാലക്കുടി സ്വദേശിയായ രാമകൃഷ്ണനും സത്യഭാമയും തമ്മില്‍ നേരത്തെ കേസുകള്‍ ഉണ്ടായിരുന്നുവെന്നും രാമകൃഷ്ണന്റെ പഠന, പ്രവേശന, അക്കാദമിക കാര്യങ്ങളെക്കുറിച്ചു സത്യഭാമയ്ക്കു അറിവുണ്ടായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍പ്പെട്ട ആളാണെന്നു അറിയില്ലെന്ന വാദവും തള്ളി. കാക്ക പോലെ കറുത്തവന്‍, പെറ്റമ്മ കണ്ടാല്‍ പോലും സഹിക്കില്ല, സുന്ദരികളായ സ്ത്രീകള്‍ മാത്രമേ മോഹിനിയാട്ടം കളിക്കാന്‍ പാടുള്ളു തുടങ്ങിയ പരാമര്‍ശങ്ങളാണ് സത്യഭാമ നടത്തിയത്. ജാതീയമായി തന്നെ അധിക്ഷേപിക്കാന്‍ ശ്രമിച്ചെന്നു കാട്ടിയാണ് രാമകൃഷ്ണന്‍ പരാതി നല്‍കിയത്. പട്ടികജാതി കലാകാരനു നൃത്ത രംഗത്തു പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത സാഹചര്യം ചിലര്‍ സൃഷ്ടിക്കുന്നതായും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.
Read More »
