പത്തനംതിട്ട: റാന്നിയില്‍ ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ കയറി അജ്ഞാതന്‍ കുത്തിവെയ്പ്പ് നല്‍കി. കഴിഞ്ഞ ദിവസമാണ് സംഭവം. റാന്നി വലിയകലുങ്ക് സ്വദേശിനി ചിന്നമ്മയെയാണ് കോവിഡ് ബൂസ്റ്റര്‍ ഡോസ് എന്ന് തെറ്റിദ്ധരിപ്പിച്ചു കുത്തിവെച്ചത്.
മൂന്നാമത്തെ ഡോസ് കോവിഡ് വാക്‌സിന്‍ എടുക്കാത്തതിനാല്‍ അതിനായി എത്തിയതാണെന്നാണ് ബൈക്കില്‍ എത്തിയ യുവാവ് ചിന്നമ്മയോട് പറഞ്ഞത്. നിരവധി തവണ ചിന്നമ്മ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും യുവാവ് നിര്‍ബന്ധിച്ച് കുത്തിവെച്ചു.
നടുവിന് ഇരുവശത്തും ഇഞ്ചക്ഷന്‍ നല്‍കി എന്ന് ചിന്നമ്മ പറഞ്ഞു. കുത്തിവെയ്ക്കാന്‍ ഉപയോഗിച്ച സിറിഞ്ച് ചിന്നമ്മയ്ക്ക് നല്‍കിയ ശേഷമാണ് യുവാവ് മടങ്ങിയത്. റാന്നി താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ചിന്നമ്മയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ആരാണ് കുത്തിവെച്ചതെന്നോ എന്താണ് കുത്തിവെച്ചതെന്നോ വ്യക്തതയില്ല. സംഭവത്തില്‍ റാന്നി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.