KeralaNEWS

പത്തനംതിട്ട കള്ളവോട്ട് കേസ്; ഒന്നാംപ്രതി അമ്ബിളി അറസ്റ്റില്‍

പത്തനംതിട്ട: ആറന്മുള മെഴുവേലിയില്‍ മരിച്ചയാളുടെ പേരില്‍ കള്ളവോട്ട് ചെയ്ത സംഭവത്തില്‍ ഒന്നാംപ്രതി അമ്ബിളി അറസ്റ്റില്‍.ബൂത്ത് ലെവല്‍ ഓഫീസർ (ബി.എല്‍.ഒ) അമ്ബിളിയാണ് അറസ്റ്റിലായത്.

അമ്ബിളിയെ അറസ്റ്റിനുശേഷം സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ (എ.ആർ.ഓ.) നല്‍കിയ റിപ്പോർട്ടിനെ തുടർന്ന് മെഴുവേലി ഒന്നാംവാർഡ് മെമ്ബർ ശുഭാനന്ദൻ, ബി.എല്‍.ഒ. അമ്ബിളി എന്നിവർക്കെതിയാണ് ഇലവുംതിട്ട പോലീസ് കേസെടുത്തിരുന്നത്.

നാല് വർഷം മുമ്ബ് മരിച്ച പത്തനംതിട്ട മെഴുവേലി പഞ്ചായത്തിലെ കാരിത്തോട്ട വാഴവിള വടക്കേച്ചെരിവില്‍ അന്നമ്മയുടെ പേരില്‍ കള്ളവോട്ട് ചെയ്തു എന്നാണ് കേസ്. ഇവരുടെ പേരില്‍ വീട്ടില്‍ വോട്ടിന് അപേക്ഷ സമർപ്പിക്കപ്പെട്ടിരുന്നു. തുടർന്ന് 18-ാം തീയതി വ്യാഴാഴ്ച ഉച്ചയ്ക്ക് ബി.എല്‍.ഒയും വാർഡ് മെമ്ബറും അടക്കമുള്ളവർ വീട്ടിലെത്തി. 94-കാരിയുടെ പേരില്‍ ലഭിച്ച അപേക്ഷയിന്മേല്‍ ഇവരുടെ മരുമകള്‍ 72-കാരി അന്നമ്മ വോട്ട് രേഖപ്പെടുത്തി എന്നായിരുന്നു പരാതി.

എല്‍.ഡി.എഫ്. പ്രാദേശിക നേതൃത്വമാണ് ഇതുസംബന്ധിച്ച്‌ കളക്ടർക്ക് പരാതി നല്‍കിയത്. ബി.എല്‍.ഒ. യു.ഡി.എഫ്. പ്രവർത്തകയാണെന്നും ബി.എല്‍.ഒയും വാർഡ് അംഗവും ഒത്തുകളിച്ചതാണെന്നും എല്‍.ഡി.എഫ്. ആരോപിച്ചിരുന്നു. സംഭവത്തില്‍ പിഴവ് സംഭവിച്ചുവെന്ന് ബി.എല്‍.ഒ. പിന്നീട് സമ്മതിച്ചിരുന്നു. പിന്നാലെ അമ്ബിളി അടക്കം പോളിങ് ഓഫീസർമാരായ ദീപ, കലാ തോമസ് എന്നിവർക്ക് സസ്പെൻഷൻ ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: