മുസാഫര്‍പൂര്‍: ട്രെയിനിന്റെ ഒരു ഭാഗം പൊട്ടിത്തെറിച്ചു പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം.ഉത്തർപ്രദേശിലെ മുസാഫര്‍പൂര്‍ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം.
വിനോദ് യാദവ് എന്ന ആര്‍പിഎഫ് കോണ്‍സ്റ്റബിളാണ് മരിച്ചത്.തീവണ്ടിയുടെ ഒഴിഞ്ഞ കോച്ചില്‍ നിന്ന് പുക ഉയരുന്നത് നിയന്ത്രിക്കുന്നതിനിടെ കോച്ചിന്റെ ഒരു ഭാഗം പൊട്ടിത്തെറിച്ചായിരുന്നു അപകടം. ഗുരുതരമായ പരിക്കുകളോടെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നു.
സംഭവം നടക്കുമ്ബോള്‍ ട്രെയിനില്‍ ആരും ഇല്ലായിരുന്നും എന്നും മുസാഫര്‍പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ അവസാനിപ്പിച്ചിരുന്നുവെന്നും സിപിആര്‍ഒ അറിയിച്ചു.
സംഭവസ്ഥലത്തു നിന്നും ശേഖരിച്ച എല്ലാ തെളിവുകളും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തീപ്പിടുത്തമല്ലെന്നാണ് പ്രാഥമിക നിഗമനം.