Month: April 2024
-
India
പുല്‍വാമയിലെ ജവാൻമാരുടെ ഭാര്യമാരുടെ താലിമാല അറുത്തതാര്? മോദിക്കെതിരെ ഡിംപിള്‍ യാദവ്
ദില്ലി: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സ്ത്രീകളുടെ താലിമാല വരെ തട്ടിയെടുക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ഡിംപിള്‍ യാദവ്. പുല്‍വാമയിലെ ജവാൻമാരുടെ ഭാര്യമാരുടെ താലിമാല അറുത്തതാരെന്ന് ഡിംപിള്‍ യാദവ് ചോദിച്ചു. ജവാൻമാർക്ക് വിമാനം നല്‍കാതെ റോഡുമാർഗം കൊണ്ടുപോയത് എന്തിനാണെന്നും മോദിക്ക് നേരെ ഡിംപിള്‍ യാദവ് ചോദ്യമുന്നയിച്ചു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സമ്ബത്ത് മുഴുവന്‍ മുസ്ലീംങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രസംഗം വന്‍വിവാദത്തിലായിരുന്നു. കൂടുതല്‍ കുട്ടികളുണ്ടാകുന്ന വിഭാഗമെന്നും, നുഴഞ്ഞു കയറ്റക്കാരെന്നും അധിക്ഷേപിച്ചാണ് മുസ്ലീങ്ങള്‍ക്കെതിരെ വിഭാഗീയ പരാമര്‍ശം പ്രധാനമന്ത്രി നടത്തിയത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാലുണ്ടാകാവുന്ന ആപത്ത് ഓര്‍മ്മപ്പെടുത്തുവെന്നവകാശപ്പെട്ടായിരുന്നു മോദിയുടെ ധ്രുവീകരണ ശ്രമം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആദ്യ പരിഗണന നല്‍കുക മുസ്ലീംങ്ങള്‍ക്കായിരിക്കും. കഷ്ടപ്പെട്ട് മറ്റുള്ളവരുണ്ടാക്കിയ പണം അവരിലേക്ക് ഒഴുക്കും. അമ്മമാരുടെയും, സഹോദരിമാരുടെയും സ്വര്‍ണ്ണത്തിന്‍റെ കണക്കെടുപ്പ് നടത്തി അത് മുസ്ലീംങ്ങള്‍ക്ക് നല്‍കുമെന്ന് പ്രകടനപത്രികയിലുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രി രാജസ്ഥാനില്‍ പറഞ്ഞത്. പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തിയിരുന്നു. രാജ്യത്തിന് വേണ്ടി താലിമാല ബലി കഴിച്ചയാളാണ് തൻ്റെ അമ്മയെന്നും ചൈന യുദ്ധവേളയില്‍ മുഴുവൻ ആഭരണങ്ങളും തൻ്റെ മുത്തശി…
Read More » -
Crime
ഓവര്‍ സ്പീഡ്, ചോദ്യംചെയ്തു; ഉദ്യോഗസ്ഥനെ ഇടിച്ചിട്ട് പാക് യുവതി
ഇസ്ലാമാബാദ്: സമൂഹമാദ്ധ്യമങ്ങളില്‍ പ്രശസ്തി നേടുന്നതിന് വേണ്ടി പല തരത്തിലുള്ള നിയമ ലംഘനങ്ങളാണ് യുവാക്കള്‍ ഇന്ന് ചെയ്യുന്നത്. ഇതിന്റെയെല്ലാം വീഡിയോയും സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. നിയമ സംവിധാനങ്ങള്‍ക്കുപോലും വില കൊടുക്കാത്ത ഇങ്ങനെയുള്ളവര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഉയരുന്നത്. ഇത്തരത്തിലുള്ള ഒരു പാകിസ്ഥാനി വ്‌ലോഗറുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കാറില്‍ അമിതവേഗത്തില്‍ യാത്ര ചെയ്തതിന് തടഞ്ഞുവച്ച ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനോട് യുവതി തട്ടിക്കയറുന്നതാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. കാറിനുള്ളിലിരുന്ന ഉറക്കെ ദേഷ്യത്തില്‍ സംസാരിക്കുന്ന ഇവര്‍ സമീപത്ത് നിന്ന മറ്റൊരു ഉദ്യോഗസ്ഥനെ ഇടിച്ച് തെറിപ്പിച്ച ശേഷം വാഹനമെടുത്ത് പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കഴിഞ്ഞ ജനുവരിയില്‍ ഇസ്ലാമാബാദിലെ ഒരു ടോള്‍ ബൂത്തിലാണ് സംഭവമുണ്ടായത്. ഉദ്യോഗസ്ഥനെ അമിത വേഗത്തില്‍ കാറോടിച്ച് ഇടിച്ചിട്ട യുവതിക്ക് പിന്നാലെ പൊലീസ് വാഹനവും കുതിക്കുന്നതാണ് വീഡിയോയുടെ അവസാനം കാണുന്നത്. മൂന്ന് ദിവസം മുമ്പ് സമൂഹമാദ്ധ്യമമായ എക്സിലൂടെയാണ് ഈ വീഡിയോ പുറത്തുവിട്ടത്. ഇതിനോടകം അറുപതിനായിരത്തിലധികം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധിപേര്‍ യുവതിക്കെതിരെ രൂക്ഷ…
Read More » -
India
ജയിലില്‍ കഴിയുന്ന ഖലിസ്ഥാന്‍ ഭീകരന്‍ അമൃത്പാല്‍ സിങ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും? പഞ്ചാബിലെ ഖദൂര്‍ സാഹിബ് പരിഗണനയിലെന്ന് അഭിഭാഷകന്‍
ചണ്ഡീഗഡ്: അസമിലെ ദിബ്രുഗഢ് ജയിലില്‍ കഴിയുന്ന ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിങ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുമെന്ന് അഭിഭാഷകന്‍. പഞ്ചാബിലെ ഖദൂര്‍ സാഹിബില്‍ നിന്നും മത്സരിച്ചേക്കുമെന്ന് അമൃത്പാലിന്റെ അഭിഭാഷകനായ രാജ്‌ദേവ് സിങ് ഖല്‍സ ബുധനാഴ്ച അറിയിച്ചു. ”വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു” നടപടിക്രമങ്ങള്‍ ആരംഭിച്ചാല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നും ഖല്‍സ കൂട്ടിച്ചേര്‍ത്തു.’ഞങ്ങള്‍ വളരെക്കാലമായി അദ്ദേഹത്തെ കണ്ടിട്ട്. നാളെ ദിബ്രുഗഢ് ജയിലില്‍ വെച്ച് അദ്ദേഹത്തെ കാണും. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് അമൃത് ഞങ്ങളോട് പറഞ്ഞിട്ടില്ല. ഞങ്ങള്‍ക്ക് അതിനെക്കുറിച്ച് അറിവില്ല. അമൃത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ ഞങ്ങള്‍ അനുകൂലിക്കുന്നില്ല, പക്ഷേ അദ്ദേഹത്തെ കണ്ട് ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമേ ഞങ്ങള്‍ക്ക് എന്തെങ്കിലും പറയാന്‍ കഴിയൂ” അമൃത്പാലിന്റെ പിതാവ് ടാര്‍സെം സിങ് പറഞ്ഞു. മാര്‍ച്ച് 18നാണ് ഖലിസ്ഥാന്‍ അനുകൂലിയും വാരിസ് പഞ്ചാബ് ദേ നേതാവുമായ അമൃത്പാല്‍ സിങ് ഒളിവില്‍ പോയത്. പൊലീസ് വ്യാപകമായി തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. 37 ദിവസങ്ങള്‍ക്ക് ശേഷമാണ് പഞ്ചാബിലെ മോഗയിലെ ഗുരുദ്വാരയക്ക് സമീപത്തു…
Read More » -
Kerala
ആലത്തൂരില്‍ രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ ആയുധങ്ങള്‍; പണിയായുധങ്ങളാണെന്ന് വിശദീകരണം
പാലക്കാട്: ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയും സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്. സംഭവം വിവാദമായതോടെ വിഷയത്തില്‍ പോലീസ് ഇടപെട്ടിട്ടുണ്ട്. ദൃശ്യങ്ങളിലുള്ളവരോട് സ്റ്റേഷനിലെത്താന്‍ ചേലക്കര പോലീസ് ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് ഹാജരാകാനാണ് നിര്‍ദേശം. അതേസമയം, കാറില്‍നിന്ന് മാറ്റിയത് പണിയായുധങ്ങളാണ് എന്നാണ് ദൃശ്യങ്ങളിലുള്ളവര്‍ പറയുന്നത്. വീഡിയോയിലുള്ളത് താന്‍ തന്നെയാണെന്ന് ഇടതുപ്രവര്‍ത്തകന്‍ സുരേന്ദ്രന്‍ സ്ഥിരീകരിച്ചു. ഫ്ളക്സ് വയ്ക്കാന്‍ പോയ മറ്റ് ചില പ്രവര്‍ത്തകരുടെ ആയുധങ്ങളാണ് വണ്ടിയിലുണ്ടായിരുന്നത്. കൊട്ടിക്കലാശത്തിന് പോകാന്‍ വണ്ടിയില്‍ കയറിയപ്പോഴാണ് ഇത് കണ്ടത്. വഴിയില്‍ പരിശോധന ഉണ്ടാകുമ്പോള്‍ പ്രശ്നമാകേണ്ട എന്നുകരുതി ആയുധങ്ങള്‍ മാറ്റിവച്ചതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. കനമുള്ള രണ്ട് വെട്ടുകത്തിയാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ആരോപണം നിഷേധിച്ച് ഇടതുസ്ഥാനാര്‍ഥി കെ. രാധാകൃഷ്ണനും രംഗത്തെത്തി. പ്രചാരണവാഹനത്തില്‍ ആയുധം കൊണ്ടുനടക്കുന്ന പരിപാടി തങ്ങള്‍ക്കില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ദൃശ്യങ്ങളിലുള്ളത് ആരാണെന്നോ എന്താണ് സംഭവമെന്നോ അറിയില്ല. ബാലറ്റ് യുദ്ധമാണ് നടക്കുന്നത്,…
Read More » -
Sports
അവസാന മിനുട്ടുകളിൽ 3 ഗോള്‍; ഗോവയെ 3-2 ന് തകർത്ത് മുംബൈ
മഡ്ഗാവ്: ഐഎസ്‌എല്‍ ഫുട്ബോള്‍ ആദ്യപാദ സെമിയില്‍ എഫ്സി ഗോവയെ 3-2 ന് തകർത്ത് മുംബൈ സിറ്റി.2-0 ന് പിന്നിൽ നിന്ന മുംബൈ ഇഞ്ചുറി ടൈമില്‍ മൂന്നു ഗേള്‍ നേടിയായിരുന്നു ഗോവയിൽ നിന്നും ജയം തട്ടിയെടുത്തത്. മുംബൈ നേടിയ മൂന്ന് ഗോളും 90-ാം മിനിറ്റുകളിലായിരുന്നു. ലാലിൻസ്വാല ഛാങ്തെ (90′, 90+6′) ഇരട്ട ഗോള്‍ നേടിയപ്പോള്‍ വിക്രം പ്രതാപ് സിംഗിന്‍റെ (90+1′) വകയായിരുന്നു ഒരു ഗോള്‍. ബോറിസ് സിംഗ് (16′), ബ്രണ്ടൻ ഫെർണാണ്ടസ് (56′) എന്നിവർ നേടിയ ഗോളിൽ നേരത്തെ ഗോവ 2-0ന്‍റെ ലീഡ് നേടിയിരുന്നു.
Read More » -
Kerala
അരുവിത്തുറ പള്ളിയിൽ സന്ദർശനം നടത്തി സുരേഷ് ഗോപി; പാലാ ബിഷപ്പുമായും കൂടിക്കാഴ്ച
കോട്ടയം: തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ചലച്ചിത്ര താരവുമായ സുരേഷ് ഗോപി പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിനെ സന്ദര്‍ശിച്ചു. മാര്‍ കല്ലറങ്ങാട്ടുമായി ഏറെക്കാലത്തെ അടുപ്പമുണ്ടെന്നും പാലായില്‍ എത്തുമ്ബോഴെല്ലാം അദ്ദേഹത്തെ കണ്ട് അനുഗ്രഹം വാങ്ങാറുള്ളതാണെന്നും സാധാരണ സന്ദര്‍ശനം മാത്രമെന്നും സുരേഷ് ഗോപി പ്രതികരിച്ചു. അരുവിത്തുറ പള്ളിയിലും സുരേഷ് ഗോപി സന്ദർശനം നടത്തി. അരുവിത്തുറ പള്ളിയില്‍ എത്തിയ സുരേഷ് ഗോപി പള്ളിക്ക് പുറത്തെ നിലവിളക്കില്‍ എണ്ണയൊഴിച്ച ശേഷം തിരുനാളിന്റെ ഭാഗമായി പ്രതിഷ്ഠിച്ചിരുന്ന വലിയച്ഛന്റെ രൂപത്തിനു മുന്നിലും പ്രാര്‍ത്ഥിച്ചു.തുടർന്ന് വൈദികരുമായും ഭക്തരുമായും സംസാരിച്ചു. പ്രാര്‍ത്ഥന തന്റെ ജീവിതത്തിന്റെ ഭാഗമാണ്. അരുവിത്തുറ വലിയച്ഛനോടുള്ള വിശ്വാസം അത്രമേല്‍ ദൃഢമാണെന്നും അതുകൊണ്ടാണ് ഇത്രയും ദൂരം പിന്നിട്ട് രാത്രി തന്നെ അരുവിത്തുറയില്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാവും ജില്ലാ പഞ്ചായത്ത് അംഗമായ ഷോണ്‍ ജോര്‍ജ്, വൈദികര്‍ എന്നിവര്‍ സുരേഷ് ഗോപിയെ സ്വീകരിച്ചു. പാലാ സ്വദേശിയും സന്തതസഹചാരിയുമായ ബിജു പുളിക്കക്കണ്ടവും സുരേഷ് ഗോപിക്ക് ഒപ്പം ഉണ്ടായിരുന്നു. ഭരണങ്ങാനത്ത് വിശുദ്ധ…
Read More » -
Kerala
വയനാട്ടിലെ കിറ്റില്‍ വെറ്റിലയും മുറുക്കും പുകയിലയും; ബിജെപിക്കെതിരെ പരാതി
കല്‍പ്പറ്റ: വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകള്‍ എത്തിച്ച സംഭവത്തില്‍ ബിജെപിയെ കുറ്റപ്പെടുത്തി ഇടത് – വലത് മുന്നണികള്‍. ബത്തേരിയില്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകിട്ട് പൊലീസ് നടത്തിയ പരിശോധനയില്‍ 1500 ഓളം ഭക്ഷ്യകിറ്റുകള്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉള്‍പ്പെട്ട കിറ്റാണ് പിടിച്ചെടുത്തത്. മാനന്തവാടി കെല്ലൂരിലും കിറ്റുകള്‍ വിതരണത്തിന് എത്തിച്ചെന്ന് ആരോപണമുണ്ട്. പിന്നാലെ, അഞ്ചാം മൈലിലെ സൂപ്പർ മാർക്കറ്റിന് മുന്നില്‍ യുഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായെത്തി. നേരെ ചൊവ്വേ മത്സരിച്ചാല്‍ വോട്ടു കിട്ടില്ലെന്നും അതുകൊണ്ട് കിറ്റ് കൊടുത്ത് തോല്‍വിയുടെ ആഘാതം കുറയ്ക്കാൻ ബിജെപി ശ്രമിക്കുന്നതായും ടി.സിദ്ദിഖ് എംഎല്‍എ ആരോപിച്ചു. ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ചാണ് കിറ്റ് വിതരണം ചെയ്യാൻ കൊണ്ടുവന്നതെന്ന് സിപിഎം ആരോപിച്ചു. ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി കൊണ്ടുവന്ന കിറ്റ് ആണെന്ന് സിപിഎം കുറ്റപ്പെടുത്തി.
Read More » -
Food
ചക്കകൊണ്ട് പുട്ട് ഉണ്ടാക്കാം
ചേരുവകള്‍ . വരിക്ക ചക്ക ചുളകള്‍ – 8-10 എണ്ണം • അരിപ്പൊടി – 1 കപ്പ് • ഉപ്പ് – ആവശ്യത്തിന് • വെള്ളം – ആവശ്യത്തിന് • തേങ്ങ ചിരകിയത് – 1/2 മുറി തയാറാക്കുന്ന വിധം ചക്ക ചുളകള്‍ ചെറുതായി അരിഞ്ഞ് വയ്ക്കുക. അരിപ്പൊടി അല്‍ ഉപ്പ് ചേര്‍ത്തിളക്കി, ആവശ്യത്തിന് വെള്ളം തളിച്ച് പുട്ടിനു പാകത്തില്‍ നനയ്ക്കുക.അര മുറി തേങ്ങ ചിരകിയെടുക്കുക. തേങ്ങ ചിരകിയത്, ചക്ക അരിഞ്ഞത്, നനച്ചു വച്ച പുട്ടുപൊടി എന്ന ക്രമത്തില്‍ പുട്ടുകുറ്റിയില്‍ നിറച്ച് ആവിയില്‍ പുഴുങ്ങിയെടുക്കുക. ചൂടോടുകൂടെ വിളമ്ബുക.
Read More » -
India
അമേത്തിയില്‍ റോബര്‍ട്ട് വദ്രക്കായി പോസ്റ്ററുകള്‍
ലക്നൗ: കോണ്‍ഗ്രസിന്റെ അമേത്തിയിലെ സ്ഥാനാർഥിയെ സംബന്ധിച്ച് സസ്‍പെൻസ് നിലനില്‍ക്കുന്നതിനിടെ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രക്കായി പോസ്റ്ററുകള്‍. പ്രാദേശിക കോണ്‍ഗ്രസ് ഓഫീസിന് പുറത്താണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇക്കുറി അമേത്തിക്ക് റോബർട്ട് വദ്രയെ വേണമെന്നാണ് പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്. മെയ് 20നാണ് അമേത്തിയില്‍ വോട്ടെടുപ്പ് നടക്കുന്നത്. മെയ് മൂന്നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. സിറ്റിങ് എം.പിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയെയാണ് ബി.ജെ.പി സ്ഥാനാർഥിയാക്കിയിരിക്കുന്നത്. എന്നാല്‍, കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. അമേത്തി ഗാന്ധി കുടുംബത്തിന്റെ സീറ്റായാണ് അറിയപ്പെടുന്നത്. സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവർ അമേത്തിയില്‍ നിന്ന് വിജയിച്ചിരുന്നു. 2019ലെ തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ രാഹുല്‍ വയനാട്ടില്‍ നിന്നും വിജയിച്ചുവെങ്കിലും അമേത്തിയില്‍ പരാജയപ്പെടാനായിരുന്നു വിധി. അതേസമയം മണ്ഡലത്തില്‍ നിന്നും മത്സരിക്കാനുള്ള താല്‍പര്യം റോബർട്ട് വദ്ര നേരത്തെ പ്രകടിപ്പിച്ചിരുന്നു. സ്മൃതി ഇറാനിയെ തെരഞ്ഞെടുത്തതിലൂടെയുണ്ടായ തെറ്റ് തിരുത്താൻ അമേത്തി ആഗ്രഹിക്കുന്നുണ്ട്. താൻ മത്സരിക്കുകയാണെങ്കില്‍ മണ്ഡലത്തില്‍ നിന്നും വലിയ ഭൂരിപക്ഷത്തോടെ…
Read More » -
India
മോദിയുടെ വർഗിയ- വിദ്വേഷ പ്രസംഗത്തിനെതിരെ 2200 ലധികം പരാതികള്‍; അനക്കമില്ലാതെ തെരഞ്ഞെടുപ്പ് കമ്മിഷൻ
മോദിയുടെ വർഗിയ- വിദ്വേഷ പ്രസംഗത്തിനെതിരെ നടപടിയെടുക്കാത്ത തെരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതി അഹമ്മദാബാദ് ഐഐഎമ്മില്‍ പ്രൊഫസറായിരുന്ന ജഗദീപ് ചോക്കർ.ഈ കത്തിനെ പിന്തുണച്ച് 93 മുൻ സിവില്‍ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും കത്തയച്ചു.എന്നിട്ടും അനക്കമില്ലാതെ തെരഞ്ഞെടുപ്പ് കമ്മിഷൻ. മുസ് ലിംകള്‍ക്കെതിരായ വിദ്വേഷം നിറഞ്ഞ പരാമർശങ്ങളായിരുന്നു മോദിയുടെ രാജസ്ഥാൻ പ്രസംഗത്തിലുണ്ടായിരുന്നത്. വർഗിയ- വിദ്വേഷ പ്രസംഗത്തിനെതിരെ 2200 ലധികം പരാതികള്‍ തെരഞ്ഞെടുപ്പ് കമീഷന് ലഭിച്ചുവെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകളിലുള്ളത്. പെരുമാറ്റച്ചട്ടം, ജനപ്രാതിനിധ്യ നിയമം, ഇന്ത്യൻ ശിക്ഷാനിയമം എന്നിവ മോദി ലംഘിച്ചുവെന്നാണ് കത്തിലുള്ളത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ജ്ഞാനേഷ് കുമാർ, ഡോ. എസ്.എസ് സന്ധു എന്നിവർക്കാണ് കത്തയച്ചിരിക്കുന്നത്. ‘കേന്ദ്ര-സംസ്ഥാന സർക്കാരുകളില്‍ വിവിധ പദവികളില്‍ സേവനമനുഷ്ഠിച്ച മുൻ സിവില്‍ സർവീസ് ഉദ്യോഗസ്ഥരുടെ ഒരു കൂട്ടമാണ് ഞങ്ങള്‍. ഞങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല, പക്ഷെ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ആശയങ്ങളോട് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. 2024 ഏപ്രില്‍ 21-ന് പ്രധാനമന്ത്രി…
Read More »