Month: April 2024
-
Kerala
പൂര്‍ണമായും സംസ്ഥാന പദ്ധതി; വാട്ടർ മെട്രോ കേന്ദ്രപദ്ധതിയെന്ന് ബിജെപിയുടെ പത്രപരസ്യം
കൊച്ചി: സംസ്ഥാന സർക്കാർ പൂർണമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന കൊച്ചി വാട്ടർ മെട്രോ പദ്ധതി മോദി തന്നതെന്ന അവകാശവാദവുമായി ബിജെപി. ‘മോടിയോടെ കേരളം’ എന്ന പേരില്‍ പത്രങ്ങള്‍ക്ക് നല്കിയ പരസ്യത്തിലാണീ എട്ടുകാലി മമ്മൂഞ്ഞുകളി. ജർമ്മൻ കമ്ബനിയില്‍ നിന്ന് 908.6 കോടി രൂപ വായ്പയെടുത്ത് സംസ്ഥാന സർക്കാർ നേരിട്ട് നടപ്പാക്കുന്ന വൻകിട വികസന പദ്ധതിയാണ് കൊച്ചി വാട്ടർ മെട്രോ. 819 കോടി വായ്പയെടുത്ത് നടപ്പാക്കുന്ന പദ്ധതിക്ക് കേന്ദ്രം പരിസ്ഥിതി അനുമതി നല്‍കിയതിനെയാണ് കേന്ദ്രസഹായമായി വ്യാഖ്യാനിക്കുന്നത്. സംസ്ഥാന സർക്കാരിൻ്റെ സ്വപ്നപദ്ധതിയായ കൊച്ചി വാട്ടർ മെട്രോ 2023 ഏപ്രില്‍ 25നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. കൊച്ചി മെട്രോയ്ക്ക് അനുബന്ധമായി വാട്ടർ മെട്രോ സർവീസുള്ള രാജ്യത്തെ ഏക നഗരം എന്ന പദവിയിലേക്ക് ഇതോടെ കൊച്ചി മാറി. കൊച്ചി വാട്ടർ മെട്രോ കേന്ദ്രസർക്കാർ പദ്ധതിയാണെന്നും 819 കോടി രൂപ കേന്ദ്രസർക്കാർ പദ്ധതിക്കായി ചെലവഴിച്ചിട്ടുണ്ട് എന്നുമായിരുന്നു മോദി അനുയായികളുടെ സോഷ്യല്‍ മീഡിയാ തള്ള്. ബിജെപിക്കാരുടെ ഈ വാദത്തിന് അടിസ്ഥാനമില്ലെന്ന്…
Read More » -
NEWS
കഥയല്ല, ഇത് കണ്ണീരും സങ്കടങ്ങളും കലർന്ന യഥാർത്ഥ ജീവിതം: 12 വർഷത്തിന് ശേഷം അമ്മയും മകളും തമ്മിൽ കണ്ടു, ഒന്നിച്ച് ഭക്ഷണം കഴിച്ചു; വധശിക്ഷയിൽ നിന്നും മകൾക്കു മോചനം ലഭിക്കുമെന്ന പ്രതീക്ഷയിൽ നിമിഷപ്രിയയുടെ അമ്മ
ഒരു വ്യാഴവട്ടം… 12 വർഷം കൂടിയാണ് ആ അമ്മ സ്വന്തം മകളെ കാണത്. അതും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിൽ കഴിയുന്ന സന്ദർഭത്തിൽ. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് യെമനിലെ സൻആ ജയിലിൽ വെച്ച് നിമിഷപ്രിയയെ അമ്മ പ്രേമകുമാരി കണ്ടത്. വർഷങ്ങൾക്കുശേഷമുള്ള ആ കൂടിക്കാഴ്ച വികാരസാന്ദ്രമായിരുന്നു. നിമിഷപ്രിയ ഓടിവന്ന് അമ്മയെ കെട്ടിപ്പിടിച്ചു. സങ്കടങ്ങൾ കണ്ണീരായി പൊട്ടി ഒഴുകി. കല്യാണം കഴിച്ചുപോയശേഷം ആദ്യമായാണ് മകളെ കാണുന്നത്. ജയിൽ അധികൃതർ അനുവാദം നൽകിയതോടെ പുറത്തുനിന്നും വാങ്ങിയ ഭക്ഷണം പ്രേമകുമാരിയും നിമിഷപ്രിയയും ഒരുമിച്ചിരുന്ന് കഴിച്ചു. ജയിൽ അധികൃതരുടെ അനുവാദത്തോടെ ഇരുവരും ഏറെനേരം സംസാരിച്ചു. സഹതടവുകാരെയും ജയിൽ ഉദ്യോഗസ്ഥരെയും നിമിഷ അമ്മയ്ക്കുപരിചയപ്പെടുത്തി. ഇന്നലെ രാവിലെ 11മണിയോടെ റോഡുമാർഗം ഏദനിൽ നിന്നും സനയിലെത്തി ജയിൽ അധികൃതർക്ക് അപേക്ഷ നൽകിയാണ് നിമിഷപ്രിയയെ കണ്ടത്. ജയിലിലെ പ്രത്യേക മുറിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.വൈകുന്നേരം അഞ്ചര വരെ അവർ മകൾക്കൊപ്പം തുടർന്നു. ഒപ്പം വന്ന രണ്ട് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോമും…
Read More » -
India
കാര്യം നിസ്സാരം, ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കൈ ശക്തമായി അമർത്തി; തർക്കമായി, യുവാവിനെ കാറിടിച്ചു കൊലപ്പെടുത്തി
നിസ്സാര കാര്യമാണ് ഗുരുതരമായ പ്രശ്നമായി പരിണമിച്ചത്. ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ ശക്തമായി അമർത്തി എന്നതാണ് കാര്യം. തർക്കമായി; തുടർന്ന് 28 വയസുകാരനായ ഒരു യുവാവിനെ കാറിടിച്ചു കൊലപ്പെടുത്തി. തിങ്കളാഴ്ച കോയമ്പത്തൂരിനടുത്ത് കോത്തഗിരി വ്യൂ പോയിന്റ് കാണാനെത്തിയ പെരിയനായ്ക്കംപാളയം സ്വദേശി അരുൾ പാണ്ടിയൻ ആണു കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ അരുൾ കുമാറും വസന്തകുമാറും സാരമായ പരുക്കുകളോടെ കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഉത്തരാഖണ്ഡ് സ്വദേശിയും കോയമ്പത്തൂരിനടുത്ത് തുടിയല്ലൂരിൽ ഫർണിച്ചർ കട നടത്തുന്നയാളുമായ ഇന്ദ്രസിങ്ങും (48) കടയിലെ 5 ജീവനക്കാരും അറസ്റ്റിലായി. കോത്തഗിരി വ്യൂ പോയിന്റിൽ വച്ച് ഇന്ദ്രസിങ്ങുമായി (48) അരുൾ പാണ്ടിയനും സുഹൃത്തുക്കളും പരിചയപ്പെട്ടു. അതിന്റെ ഭാഗമായി വസന്തകുമാറിനു കൈ കൊടുത്തപ്പോൾ ഇന്ദ്രസിങ് കയ്യിൽ ബലമായി അമർത്തിയതിനെ തുടർന്നാണ് സംഘർഷം തുടങ്ങിയത്. വസന്തകുമാർ നിലവിളിച്ചതോടെ വാക്കേറ്റവും അടിപിടിയുമുണ്ടായി. ഇന്ദ്രസിങ്ങിനെ അരുൾ പാണ്ടിയനും കൂട്ടുകാരും ചേർന്ന് തല്ലി. ജീവനക്കാരുടെ മുന്നിൽ വച്ച് തല്ലുകൊണ്ടതോടെ ഇന്ദ്രസിങ് പകരം വീട്ടാൻ തീരുമാനിച്ചു. പിന്നീടു മേട്ടുപ്പാളയം മലമ്പാതയിൽ…
Read More » -
Kerala
ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, യുവാവ് അറസ്റ്റില്‍
ചാലക്കുടി പൂലാനിയില്‍ ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. മേലൂര്‍ കുന്നപ്പിള്ളി മാരേക്കാടന്‍ ലിജ (35) ആണ് മരിച്ചത്. ഭര്‍ത്താവ് പ്രതീഷ് (38) കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. തിങ്കള്‍ രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. പൂലാനിയിലെ വാടവീട്ടിലാണ് പ്രതീഷും ലിജയും താമസിച്ചിരുന്നത്. എട്ടുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. മദ്യത്തിനടിമയായ പ്രതീഷ് ലിജയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് അയൽവാസികള്‍ പറഞ്ഞു. തിങ്കളാഴ്ചയും ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. അതിനിടെയാണ് പ്രതീഷ് ലിജയെ കഴുത്തില്‍ ഷാള്‍ കൊണ്ട് മുറുക്കി ശ്വാസംമുട്ടിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാര്‍ ലിജയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Read More » -
Kerala
കേരളത്തില്‍ ബി.ജെ.പി ഇത്തവണ എട്ട് സീറ്റ് നേടും: ഇ. ശ്രീധരൻ
മലപ്പുറം: മോദി ഗ്യാരണ്ടിയെന്ന് പറഞ്ഞാല്‍ അത് ഗ്യാരണ്ടിയാണെന്നും കേരളത്തില്‍ ബി.ജെ.പി ഇത്തവണ എട്ട് സീറ്റ് നേടുമെന്നും മെട്രോമാൻ ഇ. ശ്രീധരൻ. കേരളത്തില്‍ എല്ലാം ചെയ്യുന്നത് തങ്ങളാണെന്ന് പറഞ്ഞ് ചിലർ നടക്കുന്നുണ്ട്. കേരളത്തിലെ വികസനപ്രവർത്തനങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് ജനങ്ങള്‍ക്ക് വ്യക്തമായി അറിയാം. കേരളത്തിലെ ജനങ്ങള്‍ വിദ്യാഭ്യാസമുള്ളവാണെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ മുസ്‌ലിം വിരുദ്ധ വിദ്വേഷപ്രസ്താവന തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാവില്ല. മുൻ പ്രധാനമന്ത്രിയുടെ വാക്കുകള്‍ ആവർത്തിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. അതിനെ ആളുകള്‍ വളച്ചൊടിക്കുകയായിരുന്നു. സി.എ.എ ഒരു വിഭാഗത്തിന് എതിരല്ല. ഇന്ത്യയിലുള്ള ഒരാള്‍ക്കും സി.എ.എ ഒരു പ്രശ്‌നവും ഉണ്ടാക്കില്ലെന്നും ശ്രീധരൻ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആയ ആളാണ് ശ്രീധരൻ.പാലക്കാട് മുഖ്യമന്ത്രിയുടെ ഓഫീസ് വരെ അദ്ദേഹം തുറന്നിരുന്നു.
Read More » -
India
ജനാധിപത്യം മരിക്കുന്ന ഇന്ത്യ: മോദിക്കെതിരെ ആഗോള മാധ്യമങ്ങൾ
ന്യൂഡൽഹി: ബി.ജെ.പി. നേതൃത്വത്തിലുള്ള എൻ.ഡി.എ. സർക്കാരിന്റെ പത്തുവർഷത്തെ ഭരണം ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ ഉയർത്തിയെന്ന് ഭരണപക്ഷം വിപുലമായി പ്രചരിപ്പിക്കുമ്ബോള്‍ അന്താരാഷ്ട്ര തലത്തിൽ അങ്ങനെയല്ല കാര്യങ്ങൾ. മോദി സർക്കാരിന്റെ ഭരണം രണ്ടുവർഷം പിന്നിട്ടപ്പോള്‍ത്തന്നെ ഇന്ത്യയെക്കുറിച്ചുള്ള അന്താരാഷ്ട്ര പ്രതിച്ഛായയ്ക്ക് ഉടവുതട്ടിത്തുടങ്ങി. ”എട്ടുവർഷത്തെ ഭരണംകൊണ്ട് മോദിയുടെ ബി.ജെ.പി. സർക്കാർ ഇന്ത്യൻ ജനാധിപത്യത്തെ മോശമാക്കുകയാണ് ചെയ്തത്. 1947 ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യം നേടിയശേഷം ഇന്ത്യയെ കെട്ടിപ്പടുത്തത് മതനിരപേക്ഷത, ബഹുസ്വരത, മതസഹിഷ്ണുത, പൗരത്വതുല്യത എന്നീ ഉത്കൃഷ്ടാശയങ്ങളാണ്. എന്നാലിപ്പോള്‍ അസഹിഷ്ണുത നിറഞ്ഞ ഹിന്ദുത്വമേല്‍ക്കോയ്മയെ ആലിഗംനം ചെയ്യുകയാണ്”- 2022 ഓഗസ്റ്റ് 24-ന് ‘ന്യൂയോർക്ക് ടൈംസ്’ എഴുതി. ‘ആഗോള ജനാധിപത്യം മരിക്കുന്ന മോദിയുടെ ഇന്ത്യ’ എന്നായിരുന്നു ആ ലേഖനത്തിനു തലക്കെട്ട്. ‘ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ഫലം അസഹിഷ്ണുത വർദ്ധിപ്പിക്കുമോ’ എന്ന് ജർമ്മനിയില്‍ നിന്നുള്ള ഡച്ച് വെല്ലെ മാധ്യമം എഴുതിയപ്പോള്‍. ‘ഇന്ത്യയുടെ മോദി വത്കരണം ഏതാണ്ട് പൂർണ്ണം’ എന്നാണ് ടൈം മാഗസിൻ തലക്കെട്ട് കൊടുത്തത്. കർഷകസമരത്തോടു സ്വീകരിച്ച മനോഭാവം, മാധ്യമസ്വാതന്ത്ര്യത്തിനേർപ്പെടുത്തുന്ന നിയന്ത്രണങ്ങള്‍, ഹൈന്ദവമൂല്യ സംരക്ഷകരും ഗോരക്ഷകരും…
Read More » -
India
വിവാദ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി; നോക്കുകുത്തിയായി തെരഞ്ഞെടുപ്പ് കമ്മിഷൻ
ന്യൂഡൽഹി: തന്റെ വിവാദ പരാമർശം ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.കോണ്‍ഗ്രസ് സർക്കാർ ഉണ്ടായാല്‍ നിങ്ങളുടെ മംഗല്യസൂത്രം വരെ പിടിച്ചെടുത്ത് വിതരണം ചെയ്യുമെന്നാണ് മോദി പറഞ്ഞത്. താൻ പറയാതെ തന്നെ അത് ആർക്ക് കൊടുക്കുമെന്ന് നിങ്ങള്‍ക്ക് മനസിലായില്ലേയെന്ന് ആരാഞ്ഞ മോദി നിങ്ങള്‍ ആ പാപം ചെയ്യാൻ അനുവദിക്കുമോയെന്നും ചോദിക്കുകയുണ്ടായി. ഛത്തീസ്ഗഡിലെ സുർഗുജയിലെ റാലിയിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.നേരത്തെ രാജസ്ഥാനിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. രാജസ്ഥാനിലെ ബന്‍സാരയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് മുസ്ലിങ്ങള്‍ക്കെതിരെ വിദ്വേഷം നിറച്ച പ്രധാനമന്ത്രിയുടെ പരാമര്‍ശം.ഇതിനെതിരെ നടപടി വേണമെന്ന് കോൺഗ്രസ് ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. 10 വര്‍ഷത്തെ ചരിത്രത്തില്‍ പ്രധാനമന്ത്രിയ്ക്കും ബിജെപി നേതാക്കള്‍ക്കെതിരെയും ആക്ഷേപം പലതുണ്ടായിട്ടും ഒരു നടപടിയും എടുക്കാന്‍ കമ്മിഷന്‍ തയ്യാറായിരുന്നില്ല. സര്‍ക്കാരിന് വിധേയരായി നില്‍ക്കുന്നവരെ കമ്മിഷണർമാരായി നിയമിച്ചതോടെ, സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട കമ്മിഷന്‍ തീര്‍ത്തും ദുര്‍ബലമായെന്ന വിലയിരുത്തല്‍ ശരിവെക്കുകയാണ് സമീപകാല തീരുമാനങ്ങള്‍.
Read More » -
Kerala
പ്രധാനമന്ത്രിയായി മോദി ഉള്ളിടത്താേളം പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ കാലുകുത്തില്ല; ഇടത്‌വലത് മുന്നണികള്‍ക്കെതിരേ ആഞ്ഞടിച്ച് അമിത്ഷാ
ആലപ്പുഴ: ഇടത്,വലത് മുന്നണികളെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഭീകരസംഘടനകളുടെ പിന്തുണ തേടുന്നവരാണെന്നുപറഞ്ഞ അമിത് ഷാ, മോദി പ്രധാനമന്ത്രി കസേരയില്‍ ഉള്ളിടത്താേളം കാലം പോപ്പുലര്‍ ഫ്രണ്ട് ഒഫ് ഇന്ത്യ കേരളത്തില്‍ കാലുകുത്തില്ലെന്നും പറഞ്ഞു. ആലപ്പുഴയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. അമിത്ഷായുടെ പ്രസംഗത്തില്‍ നിന്ന് ”പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് നരേന്ദ്രമോദിയാണ്. നക്‌സല്‍ വാദത്തില്‍ നിന്നും ഭീകരവാദത്തില്‍ നിന്നും രാജ്യത്തെ മോചിപ്പിച്ചത് മോദിയാണ്.എല്‍ഡിഎഫും യുഡിഎഫും ഭീകര സംഘടനകളുടെ പിന്തുണ തേടുന്നവരാണ്. എല്‍ഡിഎഫിനെ പിഡിപി പിന്തുണയ്ക്കുമ്പോള്‍ എസ്ഡിപിഐ യുഡിഎഫിനെ പിന്തുണയ്ക്കുന്നു. ഇന്ത്യയെ ഇസ്ലാമിക സ്റ്റേറ്റ് ആക്കാന്‍ ശ്രമിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ കോണ്‍ഗ്രസിനാണ്. കരിമണല്‍ ഖനന അഴിമതിയെ സിപിഎമ്മും കോണ്‍ഗ്രസും പിന്തുണയ്ക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ ഒരക്ഷരം കോണ്‍ഗ്രസ് മിണ്ടിയില്ല. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ കയറിനുവേണ്ടി പ്രത്യേക കേന്ദ്ര പാക്കേജ് നടപ്പിലാക്കും. രാജ്യത്ത് കോണ്‍ഗ്രസും ലോകത്ത്…
Read More » -
Crime
സഹോദരിയുടെ വിവാഹത്തിന് ടി.വിയും മോതിരവും സമ്മാനം നല്‍കി; ഭര്‍ത്താവിനെ ഭാര്യ അടിച്ചുകൊന്നു
ലഖ്‌നൗ: സ്വന്തം സഹോദരിക്ക് വിവാഹസമ്മാനം നല്‍കിയതിന് പിന്നാലെ യുവാവിനെ ഭാര്യയും സഹോദന്മാരും മര്‍ദിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബരാബങ്കിക്ക് സമീപമുള്ള ഗ്രാമത്തിലാണ് ദാരുണമായ കൊലപാതകം നടന്നത്. ചന്ദ്രപ്രകാശ് മിശ്രയെന്ന യുവാവാണ് ഭാര്യവീട്ടുകാരുടെ മര്‍ദനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ടതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. സഹോദരിയുടെ വിവാഹത്തിന് സ്വര്‍ണമോതിരവും എല്‍.സി.ഡി ടിവിയുമാണ് 35 കാരനായ ചന്ദ്രപ്രകാശ് മിശ്ര സമ്മാനമായി നല്‍കിയത്. ഏപ്രില്‍ 26 നാണ് സഹോദരിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഭര്‍ത്താവ് സഹോദരിക്ക് സമ്മാനം നല്‍കുന്നതില്‍ ചന്ദ്രപ്രകാശിന്റെ ഭാര്യ ചാബി അസ്വസ്ഥയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വഴക്കിട്ടു. ഭര്‍ത്താവിനെ ഒരു പാഠം പഠിപ്പിക്കാന്‍ വേണ്ടി ചാബി തന്റെ സഹോദരങ്ങളെ വിളിച്ചുവരുത്തുകയായിരുന്നു. ചാബിയും സഹോദരനും ചന്ദ്രപ്രകാശിനെ ഒരുമണിക്കൂറോളം വടികൊണ്ടടിക്കുകയും ഇഷ്ടിക കൊണ്ട് തലക്കടിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. പരിക്കേറ്റ ഇയാളെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. അതേസമയം,ഭാര്യയുടെ ആക്രമണ സ്വഭാവം കാരണം ചന്ദ്രപ്രകാശ് കുടുംബത്തില്‍ നിന്ന് വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ ചാബിയും സഹോദരന്മാരും ഉള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തത്…
Read More » -
Crime
വീടു വാങ്ങാനെത്തി, അകത്തു കയറിപ്പോള്‍ കണ്ടത് അജ്ഞാത മൃതദേഹം
കോഴിക്കോട്: താമരശ്ശേരി ആനപ്പാറപോയില്‍ നിര്‍മാണത്തിലിരുന്ന വീട്ടില്‍ അജ്ഞാതന്‍ തൂങ്ങി മരിച്ച നിലയില്‍. വീടിന്റെ ജനലിന്റെ കമ്പിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ആനപ്പാറപോയില്‍ അനീഷ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വീടാണിത്. നാല് വര്‍ഷത്തോളമായി പണി പൂര്‍ത്തിയാകാതെ കിടക്കുകയായിരുന്നു. വീടും സ്ഥലവും വില്‍ക്കാനിട്ടിരിക്കുകയായിരുന്നു. വീടു വാങ്ങുന്നതിന് നോക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. ഉടന്‍ പൊലീസില്‍ വിവരമറിച്ചു. പൊലീസെത്തി തുടര്‍നടപടി ആരംഭിച്ചു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. ജീര്‍ണിച്ച നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്.
Read More »