മാര്‍ കല്ലറങ്ങാട്ടുമായി ഏറെക്കാലത്തെ അടുപ്പമുണ്ടെന്നും പാലായില്‍ എത്തുമ്ബോഴെല്ലാം അദ്ദേഹത്തെ കണ്ട് അനുഗ്രഹം വാങ്ങാറുള്ളതാണെന്നും സാധാരണ സന്ദര്‍ശനം മാത്രമെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
അരുവിത്തുറ പള്ളിയിലും സുരേഷ് ഗോപി സന്ദർശനം നടത്തി.
അരുവിത്തുറ പള്ളിയില്‍ എത്തിയ സുരേഷ് ഗോപി പള്ളിക്ക് പുറത്തെ നിലവിളക്കില്‍ എണ്ണയൊഴിച്ച ശേഷം തിരുനാളിന്റെ ഭാഗമായി പ്രതിഷ്ഠിച്ചിരുന്ന വലിയച്ഛന്റെ രൂപത്തിനു മുന്നിലും പ്രാര്‍ത്ഥിച്ചു.തുടർന്ന് വൈദികരുമായും ഭക്തരുമായും സംസാരിച്ചു. പ്രാര്‍ത്ഥന തന്റെ ജീവിതത്തിന്റെ ഭാഗമാണ്. അരുവിത്തുറ വലിയച്ഛനോടുള്ള വിശ്വാസം അത്രമേല്‍ ദൃഢമാണെന്നും അതുകൊണ്ടാണ് ഇത്രയും ദൂരം പിന്നിട്ട് രാത്രി തന്നെ അരുവിത്തുറയില്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി നേതാവും ജില്ലാ പഞ്ചായത്ത് അംഗമായ ഷോണ്‍ ജോര്‍ജ്, വൈദികര്‍ എന്നിവര്‍ സുരേഷ് ഗോപിയെ സ്വീകരിച്ചു. പാലാ സ്വദേശിയും സന്തതസഹചാരിയുമായ ബിജു പുളിക്കക്കണ്ടവും സുരേഷ് ഗോപിക്ക് ഒപ്പം ഉണ്ടായിരുന്നു.
ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടത്തിലും പാലാ കുരിശുപള്ളിയിലും അദ്ദേഹം പ്രാര്‍ത്ഥന നടത്തി.