SportsTRENDING

അവസാന മിനുട്ടുകളിൽ 3 ഗോള്‍; ഗോവയെ 3-2 ന് തകർത്ത് മുംബൈ

മഡ്ഗാവ്: ഐഎസ്‌എല്‍ ഫുട്ബോള്‍ ആദ്യപാദ സെമിയില്‍  എഫ്സി ഗോവയെ 3-2 ന്  തകർത്ത് മുംബൈ സിറ്റി.2-0 ന് പിന്നിൽ നിന്ന മുംബൈ ഇഞ്ചുറി ടൈമില്‍ മൂന്നു ഗേള്‍ നേടിയായിരുന്നു ഗോവയിൽ നിന്നും ജയം തട്ടിയെടുത്തത്.

മുംബൈ നേടിയ മൂന്ന് ഗോളും 90-ാം മിനിറ്റുകളിലായിരുന്നു. ലാലിൻസ്വാല ഛാങ്തെ (90′, 90+6′) ഇരട്ട ഗോള്‍ നേടിയപ്പോള്‍ വിക്രം പ്രതാപ് സിംഗിന്‍റെ (90+1′) വകയായിരുന്നു ഒരു ഗോള്‍.

ബോറിസ് സിംഗ് (16′), ബ്രണ്ടൻ ഫെർണാണ്ടസ് (56′) എന്നിവർ നേടിയ ഗോളിൽ നേരത്തെ ഗോവ 2-0ന്‍റെ ലീഡ് നേടിയിരുന്നു.

Back to top button
error: