Breaking NewsCrimeIndiaLead NewsNEWS

ഹോൺ അടിച്ചിട്ട് മാറിയില്ല, അ‍ഞ്ചുപേരെ ഇടിച്ചു തെറുപ്പിച്ച് ബിജെപി എംഎൽഎയുടെ മകൻ!! മകനെ തഴഞ്ഞ് എംഎൽഎ ‘നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ, കുടുംബത്തെക്കാൾ വലുത് പൊതുജനം, ഇരകൾക്ക് നീതി ലഭിക്കണം’- പ്രീതം ലോധി

ഭോപാൽ: മധ്യപ്രദേശിൽ ബിജെപി എംഎൽഎയുടെ മകൻ അഞ്ച് പേരെ മനഃപൂർവ്വമായി വാഹനമിടിച്ച് പരുക്കേൽപിച്ചതായി പരാതി. മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലാണ് സംഭവം നടന്നത്. ബിജെപി എംഎൽഎ പ്രീതം ലോധിയുടെ മകൻ ദിനേഷ് ലോധി അഞ്ച് പേരെ തന്റെ ഥാർ എസ്‌യുവി ഉപയോഗിച്ച് ഇടിച്ചുതെറിപ്പിക്കുകയും റോഡിൽ നിന്ന് മാറാത്തതിന് അവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന വീഡിയൊ സമൂഹമാധ്യമത്തിലൂടെ പുറത്തുവന്നു.

രാവിലെ 7:30 ഓടെയാണ് ബൈക്കിൽ സഞ്ചരിച്ചിരുന്ന മൂന്ന് പുരുഷന്മാരെയും കാൽനടയായി പോകുകയായിരുന്ന രണ്ട് സ്ത്രീകളെയും ദിനേഷ് ലോധിയുടെ വാഹനം ഇടിച്ചത്. സംഭവസ്ഥലത്തുനിന്നുള്ള വീഡിയോയിൽ ദിനേഷ് ലോധി പരുക്കേറ്റവരോട് തർക്കിച്ച് നിൽക്കുന്നത് കാണാം. “ഞാൻ സൈറൺ മുഴക്കിയപ്പോൾ എന്താണ് മാറാത്തത്?” എന്ന് നിസാരമായി ചോദിക്കുന്നുമുണ്ട്. ഇതിനിടെ സംഭവം പകർത്തിയവരെ ദിനേഷ് ലോധി ഭീഷണിപ്പെടുത്തുകയും ചെയ്തു.

Signature-ad

അതേസമയം അപകടത്തിൽ സഞ്ജയ് പരിഹാർ, ആശിഷ് പരിഹാർ, അൻഷുൽ പരിഹാർ, സീതാ വർമ്മ, പൂജ സോണി എന്നിവർ തലയ്ക്കും കൈകാലുകൾക്കും തോളെല്ലിനും പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ജോലിക്കായി പോവുകയായിരുന്നവരാണ് ബൈക്കിൽ സഞ്ചരിച്ചിരുന്നത്. രണ്ട് സ്ത്രീകളാകട്ടെ റോഡിലൂടെ നടന്നുപോകുമ്പോഴാണ് അതിവേഗത്തിലെത്തിയ വാഹനം അവരെ പിന്നിൽ നിന്ന് ഇടിച്ചത് എന്നാണ് റിപ്പോർട്ട്.

ദൃക്സാക്ഷികളും പരുക്കേറ്റവരും പറയുന്നതനുസരിച്ച്, വാഹനത്തിന്റെ മുന്നിലും പിന്നിലും പ്രീതം ലോധി എന്നും എംഎൽഎ എന്നും എഴുതിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കരേര പോലീസ് എഫ്ഐആർ രേഖപ്പെടുത്തിയിട്ടുണ്ട്. വിഷയത്തിൽ പ്രതികരിക്കവെ, നിയമം അതിന്റെ വഴിക്ക് പോകണമെന്ന് എംഎൽഎ പ്രീതം ലോധി പറഞ്ഞു. “ഒരു എംഎൽഎയെ സംബന്ധിച്ചിടത്തോളം കുടുംബത്തെക്കാൾ വലുത് പൊതുജനമാണ്. ഇരകൾക്ക് നീതി ലഭിക്കണം,” അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: