കണ്ണൂർ : മകന്റെ ഫോണിലൂടെ ഇപി ജയരാജൻ തന്നെ വിളിച്ചുവെന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ ആരോപണം തള്ളി ജയരാജന്റെ മകൻ ജിജിന്ത് രാജ്.ശോഭാ സുരേന്ദ്രനെ പോലൊരു ഭൂലോക കള്ളിയെ കണ്ടിട്ടില്ലെന്ന് ജിജിന്ത് രാജ് കൂട്ടിച്ചേർത്തു.
ബിജെപിക്കാരനെ തന്നെ ഭീക്ഷണിപ്പെടുത്തി 25 ലക്ഷം അവർ ആവശ്യപ്പെടുന്ന വീഡിയോ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്.ഇതിനിടെയിലാണ് തന്നോടു 10 ലക്ഷം വാങ്ങിയതെന്ന നന്ദകുമാറിന്റെ ആരോപണം.അതവർ ശരിവയ്ക്കുകയും ചെയ്തിട്ടുണ്ട്.എന്നാൽ വസ്തുകച്ചവടമായിരുന്നു അതെന്നാണ് അവർ പറയുന്നത്.ആ കച്ചവടം നടന്നില്ലെന്നും അവർ പറയുന്നു.അപ്പോൾ നന്ദകുമാർ നൽകിയ 10 ലക്ഷം എവിടെ?
ഇതുപോലൊരു ഭൂലോക കള്ളിയെ താൻ കണ്ടിട്ടില്ല.എറണാകുളത്തെ ഒരു വിവാഹ വീട്ടില്‍ വച്ച് തന്നെ ശോഭ സുരേന്ദ്രൻ പരിചയപ്പെട്ടിരുന്നു. ശോഭയാണ് ഫോണ്‍ നമ്ബർ ചോദിച്ചുവാങ്ങിയത്. ഒന്നുരണ്ട് തവണ ഇങ്ങോട്ട് വിളിച്ചു.താൻ സംസാരിച്ചു.പിന്നെ സംഭാക്ഷണം മാറിയതോടെ ഫോണ്‍ എടുത്തിട്ടില്ല.ഇപ്പോൾ അനാവശ്യമായി തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയാണ് – ജിജിന്ത് രാജ് പ്രതികരിച്ചു.
ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് മകന്റെ ഫോണിലൂടെ ഇ പി ജയരാജൻ തന്നെ ബന്ധപ്പെട്ടുവെന്നായിരുന്നു ശോഭാ സുരേന്ദ്രൻ ഉന്നയിച്ച ആരോപണം. പ്ലീസ് നോട്ട് മൈ നമ്ബറെന്ന് ആദ്യം വാട്‌ആപ്പില്‍ മെസ്സേജ് അയച്ചതായി ശോഭ പറയുന്നു. അതേസമയം ഇപി ജയരാജനും മകനും ഈ വാദം തള്ളുകയും പരാതി നൽകുകയും ചെയ്തിട്ടുണ്ട്.