എറണാകുളം ജംഗ്ഷനില്‍ എത്തുന്നവർക്ക് മറ്റൊരു ബദല്‍ മാർഗം ഒരുക്കാതെയാണ് ട്രെയിനിന്റെ സ്റ്റോപ്പ് നിറുത്തലാക്കുന്നതെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓണ്‍ റെയില്‍ ഭാരവാഹികള്‍ ആരോപിക്കുന്നു.
രാവിലെ 5.25ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ 12.17ന് ഷൊർണൂരിലെത്തണം.പ്ലാറ്റ് ഫോം ദൗർലഭ്യം മൂലം എറണാകുളം ഔട്ടറില്‍ പിടിച്ചിടുന്നതു മൂലം കൃത്യ സമയത്തിന് ഷൊർണൂരിലെത്താൻ പലപ്പോഴും ട്രെയിനിന് സാധിക്കുന്നില്ല.ഇതിനാൽ എറണാകുളം ജംഗ്ഷൻ ഒഴിവാക്കി ടൗണിൽ സ്റ്റോപ് ഏർപ്പെടുത്താനാണ് നിലവിൽ റയിൽവെ നീക്കം.
എന്നാൽ ട്രെയിനിന്റെ സമയക്രമീകരണത്തിനായി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതാണ് പുതിയ പരിഷ്കാരം.തൃപ്പൂണിത്തുറയില്‍ ഇറങ്ങി നഗരത്തിലേക്ക് പോകാമെന്നു വച്ചാലും പ്രതിസന്ധിയാണ്. രാവിലെ ഒമ്ബതിന് തൃപ്പൂണിത്തുറയിലെത്തുന്ന യാത്രക്കാരാൻ മെട്രോ സ്റ്റേഷനിലെത്തി രണ്ടാം നിലയിലെ പ്ലാറ്റ്ഫോമിലെത്തുമ്ബോള്‍ കുറഞ്ഞത് 15 മിനിറ്റ് എടുക്കും. 7 മിനിറ്റ് ഇടവേളകളിലാണ് മെട്രോ സർവീസ്. മെട്രോ സൗത്ത് സ്റ്റേഷനിലെത്താൻ 14 മിനിറ്റ് സമയമെടുക്കും. വേണാടിനുള്ള ടിക്കറ്റും മെട്രോയ്ക്കുള്ള 30 രൂപ ടിക്കറ്റും കൂടി കണക്കുകൂട്ടിയാല്‍ രണ്ട് വശത്തേക്കുള്ള ഒരുദിവസത്തെ യാത്രക്ക് പണച്ചെലവും ഏറെയാണ്.
വേണാടിന് യാത്രക്കാർ കൂടുതലുള്ളത് എറണാകുളം ജംഗ്ഷനിലേയ്ക്കാണ്.ഇതുകൊണ്ടുതന്
വേണാടിനും പാലരുവിക്കും ഇടയില്‍ ഒന്നരമണിക്കൂറിലേറെയാണ് ഇടവേള. ഇതിനിടയില്‍ ഒരു മെമു അനുവദിക്കണമെന്നത് യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. രണ്ട് ട്രെയിനുകളിലെ തിരക്കുകള്‍ നിയന്ത്രിക്കുന്നതിനും മെമു അനിവാര്യമാണ്. അത്യാവശ്യക്കാർ മെമു പ്രയോജനപ്പെടുത്തുമ്ബോള്‍ വേണാട് ജംഗ്ഷൻ സ്റ്റോപ്പ് ഒഴിവാക്കുന്നതില്‍ തെറ്റില്ല.ബദല്‍ മാർഗമില്ലാതെ വേണാടിന്റെ സ്റ്റോപ്പ് നിറുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് യാത്രക്കാർ പറയുന്നു.