CrimeNEWS

ഇഞ്ചക്ഷന്‍ ചെയ്യണമെന്ന് അതിയായ മോഹം! വീട്ടമ്മയെ തെറ്റിദ്ധരിപ്പിച്ച് കുത്തിവെപ്പെടുത്ത യുവാവ് പിടിയില്‍

പത്തനംതിട്ട: റാന്നിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയ്ക്ക് കൊവിഡ് ബൂസ്റ്റര്‍ വാക്‌സിന്‍ എന്നുപറഞ്ഞ് കുത്തിവെയ്‌പെടുത്തതിന് പോലീസ് അറസ്റ്റ് ചെയ്ത യുവാവിനെ കോടതി ജാമ്യത്തില്‍ വിട്ടയച്ചു. പത്തനംതിട്ട വലഞ്ചുഴി വിജയഭവനത്തില്‍ ആകാശി(22)നെയാണ് റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യത്തില്‍ വിട്ടത്.

ഉതിമൂട് വലിയകലുങ്ക് സ്വദേശിനി ചിന്നമ്മ (66)യ്ക്കാണ് കഴിഞ്ഞദിവസം വീട്ടിലെത്തി കുത്തിവെയ്പ് എടുത്തത്. ചിന്നമ്മയ്ക്ക് പരാതി ഇല്ല എന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് ജാമ്യം ലഭിച്ചത്.

Signature-ad

സിറിഞ്ചില്‍ മരുന്നോ മറ്റുദ്രാവകങ്ങളോ ഇല്ല എന്ന് പോലീസ് കണ്ടെത്തിയിരുന്നു. കോവിഡ്കാലത്ത് വാക്‌സിനെടുത്തപ്പോള്‍ മുതല്‍ ആര്‍ക്കെങ്കിലും ഇഞ്ജക്ഷന്‍ ചെയ്യണം എന്നുള്ള ആകാശിന്റെ ആഗ്രഹമാണ് ഇതിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ആകാശ് ഇപ്പോള്‍ പത്തനംതിട്ടയിലെ അപ്ഹോള്‍സ്റ്ററി സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്.

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ കയറി അജ്ഞാതന്‍ കുത്തിവെപ്പ് നല്‍കി

Back to top button
error: