Month: April 2024
-
Kerala
നടന്‍ മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു; ഓര്‍മയാകുന്നത് വള്ളുവനാടന്‍ സിനിമകകളുടെ അവിഭാജ്യഘടകം
മലപ്പുറം: സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ ഹര്‍ഷം വീട്ടില്‍ മോഹനകൃഷ്ണന്‍ (74) അന്തരിച്ചു. തിരൂര്‍ തെക്കന്‍കുറ്റൂര്‍ പരേതരായ അമ്മശ്ശം വീട്ടില്‍ കുട്ടിക്കൃഷ്ണന്‍ നായരുടെയും മണ്ണേംകുന്നത്ത് മാധവിക്കുട്ടിയമ്മയുടെയും മകനാണ്. സഹനടനായി നിരവധി സിനിമാ, സീരിയലുകളുടെ ഭാഗമായി. ഏറെക്കാലം പ്രവാസിയായിരുന്നു. മലയാളിയുടെ സിനിമാ അഭിരുചികളിലേക്ക് അതിഭാവുകത്വങ്ങളില്ലാത്ത വേഷങ്ങളിലൂടെ നിറഞ്ഞാടിയ മേഴത്തൂര്‍ മോഹനകൃഷ്ണനെ മലയാളിപ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാകില്ല. രണ്ടുപതിറ്റാണ്ടിലധികം മലയാളസിനിമയുടെ സ്‌ക്രീനില്‍ തനതായ സാന്നിധ്യമുറപ്പിച്ച നടനായിരുന്നു അദ്ദേഹം. വള്ളുവനാടന്‍ പശ്ചാത്തലത്തിലുള്ള സിനിമകള്‍ മലയാളസിനിമയുടെ അവിഭാജ്യഘടകമായിരുന്ന തൊണ്ണൂറുകളിലാണ് മോഹനകൃഷ്ണനും സിനിമയുടെ ലോകത്തേക്കെത്തുന്നത്. സംവിധായകരായ ലോഹിതദാസ്, ജയരാജ് എന്നിവരോടുള്ള അടുപ്പമാണ്, നാടകരംഗത്തുനിന്ന് മോഹനകൃഷ്ണനെ സിനിമയിലേക്കെത്തിച്ചത്. കാരുണ്യം, പൈതൃകം, ദേശാടനം, അയാള്‍ കഥയെഴുതുകയാണ്, തിളക്കം തുടങ്ങി നിരവധി സിനിമകളിലും കായംകുളം കൊച്ചുണ്ണി തുടങ്ങിയ പ്രധാന സീരിയലുകളിലും വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ലോഹിതദാസ് സംവിധാനംചെയ്ത ‘കാരുണ്യ’ത്തില്‍ മുരളി അവതരിപ്പിച്ച പ്രധാനാധ്യാപക കഥാപാത്രത്തിന്റെ നിസ്വനും ഹൃദയാലുവുമായ ചേട്ടന്‍, ‘അയാള്‍ കഥയെഴുതുകയാണ്’ എന്ന സിനിമയില്‍ തഹസില്‍ദാറായി ചാര്‍ജെടുക്കാന്‍ വരുന്ന ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെയും നന്ദിനി അവതരിപ്പിച്ച…
Read More » -
Kerala
കലിഫോര്‍ണിയയില്‍ വാഹനാപകടം; നാലംഗ മലയാളി കുടുംബത്തിനു ദാരുണാന്ത്യം
ലോസ് ഏഞ്ചല്‍സ്: യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു. മലയാളിയായ തരുണ്‍ ജോര്‍ജും ഭാര്യയും രണ്ടു കുട്ടികളുമാണ് മരിച്ചത്. സ്റ്റോണ്‍റിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹില്‍ റോഡില്‍ പ്രാദേശിക സമയം ബുധനാഴ്ച രാത്രിയായിരുന്നു അപകടം. അമിതവേഗമാണ് അപകടത്തിനു കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. അപകടത്തിനു പിന്നാലെ തീപിടിച്ച കാര്‍ പൂര്‍ണമായും കത്തിനശിച്ചു. ”ഞങ്ങള്‍ സമഗ്രമായ അന്വേഷണം നടത്തുകയാണ്. ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് ഞങ്ങള്‍ പുറത്തുവിടും.” പ്ലസന്റണ്‍ പൊലീസ് അറിയിച്ചു.
Read More » -
Kerala
വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേർ കുഴഞ്ഞ് വീണുമരിച്ചു
പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേർ കുഴഞ്ഞ് വീണുമരിച്ചു. ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശി ചന്ദ്രനാണ് മരിച്ചത്. വരി നിന്ന് വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. പോളിംഗ് ആരംഭിച്ച് 7.30 തോടെയാണ് ദാരുണ സംഭവമുണ്ടായത്. ഉടൻ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലപ്പുറം തിരൂരില്‍ വോട്ട് ചെയ്ത ശേഷം വീട്ടില്‍ മടങ്ങിയെത്തിയതിന് പിന്നാലെയാണ് വയോധികൻ കുഴഞ്ഞുവീണ് മരിച്ചത്. നിറമെരുതൂർ സ്വദേശി ആലുക്കാനകത്ത് സിദ്ധീഖ് മൗലവിയാണ് മരിച്ചത്. നിറമരതൂർ വള്ളികാഞ്ഞീരം സ്കൂള്‍ ബൂത്തിലെ ആദ്യ വോട്ടറായിരുന്നു.
Read More » -
Kerala
മകന്റെ ഫ്‌ളാറ്റില്‍ ജാവദേക്കറെ കണ്ടു, നന്ദകുമാറും കൂടെയുണ്ടായിരുന്നു; കൂടിക്കാഴ്ചയെക്കുറിച്ച് ഇ.പി ജയരാജന്‍
കണ്ണൂര്‍: ബി ജെ പി പ്രഭാരി പ്രകാശ് ജാവദേക്കറെ കണ്ടിരുന്നുവെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. . ദല്ലാള്‍ നന്ദകുമാറും ഒപ്പമുണ്ടായിരുന്നു. തിരുവനന്തപുരത്തെ മകന്റെ ഫ്‌ലാറ്റിലാണ് ഇവര്‍ എത്തിയത്. വ്യക്തിപരമായ കൂടിക്കാഴ്ചയായിരുന്നു. രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ചചെയ്തിരുന്നില്ലെന്നും ജയരാജന്‍ പറഞ്ഞു. എല്‍ ഡി എഫ് ചരിത്ര വിജയം നേടുമെന്നും നിലപാടില്‍ നിന്ന് ഒരിക്കല്‍ പോലും വ്യതിചലിക്കുന്നയാളല്ല താനെന്നും ജയരാജന്‍ വ്യക്തമാക്കി. ‘ഇടതുപക്ഷ ജനാധിപത്യമുന്നണി പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ചരിത്ര വിജയം നേടും. ഈ കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ഇടതുപക്ഷം ജയിച്ചുവന്നാല്‍ മാത്രമേ രാജ്യത്തിന് ഭാവിയുള്ളൂ. ഇടതുപക്ഷമില്ലാത്തൊരു ഇന്ത്യ ഇല്ല. ഈ ധാരണയില്‍ എല്ലാവരും വന്ന് വോട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇന്നലെ ഇവിടെയൊരു ആസൂത്രിതമായ ഗൂഢാലോചന നടന്നു. കണ്ണൂര്‍ നിയോജകമണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ സുധാകരനും അതുപോലെ ബി ജെ പിയുടെ ആലപ്പുഴ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രനും മൂന്ന് നാല് പത്രപ്രവര്‍ത്തകരും കൂടി നേരത്തെ തന്നെ…
Read More » -
Kerala
സ്ഥലത്തില്ലാത്തവരുടെ വോട്ടുകള്‍ ചുളുവില്‍ പെട്ടിയിലാക്കാമെന്ന് വിചാരിക്കേണ്ട; കള്ളവോട്ട് ചെയ്യുന്നവര്‍ ഇത്തവണ വിവരമറിയും
കണ്ണൂര്‍: തിരഞ്ഞെടുപ്പ് സമയത്ത് പോളിംഗ് ബൂത്തുകളില്‍ ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ തടയാന്‍ കര്‍ശന നടപടിയാണ് ഇക്കുറി തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിച്ചിട്ടുള്ളത്. പോളിംഗില്‍ കൃത്രിമം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ അരുണ്‍ കെ.വിജയന്‍ അറിയിച്ചു. 1.എ.എസ്.ഡി ലിസ്റ്റ് റെഡി((സ്ഥലത്തില്ലാത്തവര്‍, സ്ഥലം മാറിയവര്‍, മരിച്ചവര്‍) അന്തിമ വോട്ടര്‍ പട്ടിക പ്രകാരം ബി.എല്‍.ഒ മുഖേന വോട്ടര്‍മാര്‍ക്ക് വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ്പുകള്‍ വിതരണം ചെയ്യുകയും സ്ലിപ്പുകള്‍ കൈപ്പറ്റാന്‍ സാധിക്കാത്തവരെ ഉള്‍പ്പെടുത്തി എ.എസ്.ഡി ലിസ്റ്റ് (സ്ഥലത്തില്ലാത്തവര്‍, സ്ഥലം മാറിയവര്‍, മരിച്ചവര്‍) ബി.എല്‍.ഒമാര്‍ തയ്യാറാക്കിയിട്ടുമുണ്ട്. ഈ ലിസ്റ്റില്‍ പേര് വരുന്ന ഓരോ വോട്ടറും അവരുടെ തിരിച്ചറിയലിനായി തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കണം. 2.കര്‍ശനപരിശോധന പ്രിസൈഡിംഗ് ഓഫീസര്‍ തിരിച്ചറിയല്‍ രേഖ വ്യക്തിപരമായി പരിശോധിക്കും. കൂടാതെ ഫോറം 17 എ യിലെ വോട്ടര്‍മാരുടെ രജിസ്റ്ററില്‍ ബന്ധപ്പെട്ട പോളിംഗ് ഓഫീസര്‍ എ.എസ്.ഡി എന്ന് രേഖപ്പെടുത്തും.വോട്ടര്‍മാരുടെ രജിസ്റ്ററില്‍ ഒപ്പിന് പുറമെ അത്തരം ഇലക്ടര്‍മാരുടെ ചുണ്ടൊപ്പും വാങ്ങും. നിശ്ചിത ഫോറത്തില്‍ ഡിക്ലറേഷറനം വാങ്ങും.മൊബൈല്‍…
Read More » -
Crime
അച്ഛനേയും അമ്മയേയും മകനേയും കൊലപ്പെടുത്തി; പാറമ്പുഴ കേസില്‍ പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ഹൈക്കോടതി
കൊച്ചി: കോട്ടയം പാറമ്പുഴ കൂട്ടക്കൊല കേസില്‍ പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി. മാതാപിതാക്കളേയും മകനേയും കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി നരേന്ദ്ര കുമാറിന്റെ ശിക്ഷയാണ് ഇളവു ചെയ്തത്. പകരം 20 വര്‍ഷം ഇളവില്ലാതെ തടവുശിക്ഷ അനുഭവിക്കണം. 2015 മേയ് 16 നാണ് കൂട്ടക്കൊല നടക്കുന്നത്. പാറമ്പുഴയില്‍ ഡ്രൈക്ലീനിങ് സ്ഥാപനം നടത്തിയിരുന്ന ലാലസന്‍, ആരോഗ്യ വകുപ്പില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആയ ഭാര്യ പ്രസന്ന, മൂത്ത മകന്‍ പ്രവീണ്‍ ലാല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഡ്രൈ ക്ലീനിങ് സ്ഥാപനത്തിലെ തൊഴിലാളിയായിരുന്ന ഉത്തര്‍പ്രദേശ് ഫിറോസാബാദ് സ്വദേശി നരേന്ദ്രകുമാറായിരുന്നു പ്രതി. അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിശേഷിപ്പിച്ചാണ് 2017ല്‍ വിചാരണ കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്. വധശിക്ഷയ്‌ക്കെതിരെ പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രതി കുറ്റക്കാരനെന്നു കണ്ടെത്തിയതും ശിക്ഷിച്ചതുമായ വിചാരണ കോടതിയുടെ നടപടി ഹൈക്കോടതി ശരിവച്ചു. സാഹചര്യത്തെളിവുകളാണ് പ്രതിക്കെതിരെ ഉള്ളത് എന്നത് പരിഗണിച്ചാണ് വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചത്. അതിക്രൂരമായ കൊലപാതകമാണ് നടന്നത് എന്നതില്‍ യാതൊരു സംശയവുമില്ലെന്ന് വിധി പ്രസ്താവിച്ച ജസ്റ്റിസുമാരായ എ.കെ.ജയശങ്കരന്‍ നമ്പ്യാരും…
Read More » -
Kerala
ഗ്രൗണ്ടില്ല, ഏക നടപടി ടെസ്റ്റ് കുറയ്ക്കല്‍; ഡ്രൈവിങ് ടെസ്റ്റ് പരീക്ഷണം പാളുന്നു
തിരുവനന്തപുരം: ടെസ്റ്റിങ് ഗ്രൗണ്ട് ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങളൊന്നും ഒരുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണവുമായി മോട്ടോര്‍വാഹന വകുപ്പ് മുന്നോട്ട്. മേയ് മുതല്‍ പുതിയ രീതിയില്‍ ടെസ്റ്റ് നടത്തണമെന്ന നിര്‍ദേശം ഓഫീസ് മേധാവിമാര്‍ക്ക് നല്‍കിക്കൊണ്ട് ഉത്തരവിറങ്ങി. എന്നാല്‍ ഒരിടത്തും സ്ഥലമൊരുക്കാനുള്ള തുക അനുവദിച്ചിട്ടില്ല. വകുപ്പിന്റെ കൈവശമുള്ള എട്ട് ഓട്ടോമേറ്റഡ് ടെസ്റ്റിങ് ട്രാക്കുകള്‍ പോലും പൂര്‍ണസജ്ജമല്ല. മന്ത്രിയുടെ നിര്‍ദേശപ്രകാരം 77 ഓഫീസുകളില്‍ ടെസ്റ്റിനു സ്ഥലമൊരുക്കാന്‍ ഉദ്യോഗസ്ഥര്‍ പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാല്‍, ഒന്നരമാസം കാത്തിരുന്നിട്ടും തുക അനുവദിച്ചില്ല. ഇതിനിടെയാണ് മേയ് മുതല്‍ റിവേഴ്‌സ് പാര്‍ക്കിങ്ങും, ഗ്രേഡിയന്റ് പരീക്ഷണവും ഉള്‍പ്പെടെ ഡ്രൈവിങ് ടെസ്റ്റ് കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഉത്തരവ് ഇറക്കിയെങ്കിലും അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം നടക്കില്ല. ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കാന്‍ മാത്രമാണ് സാധ്യതയുള്ളത്. ദിവസം 20 പുതിയ അപേക്ഷകരെയും പത്ത് പരാജയപ്പെട്ടവരെയും മാത്രമാകും ഡ്രൈവിങ് ടെസ്റ്റിന് പങ്കെടുപ്പിക്കുക. എണ്ണം കുറയ്ക്കുന്നതോടെ ഡ്രൈവിങ് ലൈസന്‍സിനുള്ള കാത്തിരിപ്പു നീളും. അതേസമയം, ദിവസം 100-ല്‍ അധികം ഡ്രൈവിങ് ടെസ്റ്റ്…
Read More » -
Kerala
കലാശക്കൊട്ടിനു ശേഷം വീണ രാഷ്ട്രീയ ബോംബ്; സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ഇ.പി
തിരുവനന്തപുരം: ബിജെപിക്കെതിരെ വിട്ടുവീഴ്ചയില്ലാ യുദ്ധം നടത്തുന്നതിന്റെ പേരില്‍ വോട്ടു ചോദിച്ച ഇടതുമുന്നണിയുടെ കണ്‍വീനര്‍ തന്നെ ബിജെപിയില്‍ പോകാന്‍ ചര്‍ച്ച നടത്തിയെന്ന ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി. ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ നാളത്തെ ബിജെപിക്കാരെന്ന ആക്ഷേപം സിപിഎം ഉയര്‍ത്തുമ്പോഴാണ് ഈ അപ്രതീക്ഷിത വെളിപ്പെടുത്തല്‍ ഉണ്ടായത്. അതേസമയം, ബിജെപിയുടെയോ സിപിഎമ്മിന്റെയോ മറ്റു നേതാക്കള്‍ ഇതില്‍ കക്ഷി ചേര്‍ന്നിട്ടില്ല. പേരു പറയാതെ കഴിഞ്ഞ ചൊവ്വാഴ്ച ശോഭ നടത്തിയ ആദ്യ പ്രതികരണത്തില്‍ നേതാവ് ഇ.പി.ജയരാജനാണെന്ന സൂചനകള്‍ അടങ്ങിയിരുന്നു. ഇ.പിയുമായി സൗഹൃദമുണ്ടെന്ന് പരസ്യമായി അവകാശപ്പെട്ടിട്ടുള്ള ദല്ലാള്‍ നന്ദകുമാറാണ് ചര്‍ച്ചയ്ക്കു മധ്യസ്ഥത വഹിച്ചതെന്ന ശോഭയുടെ വാക്കുകള്‍ മാത്രമല്ല അതിനു കാരണമായത്; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ജനകീയ പ്രതിരോധ യാത്ര തൃശൂരില്‍ വന്ന ദിവസമാണ് ഇതു സംബന്ധിച്ച ചര്‍ച്ച നടന്നതെന്ന അവരുടെ വെളിപ്പെടുത്തല്‍ കൂടിയാണ്. 2023 മാര്‍ച്ചില്‍ നടന്ന ഗോവിന്ദന്റെ യാത്രയോടു തുടക്കത്തില്‍ നിസ്സഹകരിച്ച ഇ.പി പിന്നീട് പാര്‍ട്ടി കണ്ണുരുട്ടിയപ്പോഴാണ് തൃശൂരിലെത്തി ആദ്യമായി അതിന്റെ ഭാഗമായത്.…
Read More » -
Kerala
പ്രകാശ് ജാവഡേക്കറെ കണ്ടതായി സമ്മതിച്ച് ഇ.പി, ജയരാജന് ജാഗ്രതയില്ലെന്നും പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയായിടുമെന്നും പിണറായി
കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടതായി സ്ഥിരീകരിച്ച് ഇടതുമുന്നണി കൺവീനറും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി ജയരാജൻ. കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നതായി അദ്ദേഹം വ്യക്തമാക്കി: ‘‘കൂടിക്കാഴ്ച വ്യക്തിപരമായിരുന്നു. ജാവഡേക്കര്‍ ഇങ്ങോട്ടുവന്ന് കണ്ടതാണ്. എന്നെ പരിചയപ്പെടാനാണ് വന്നത്. വീട്ടിൽ വന്ന ആളോട് ഇറങ്ങി പോകാൻ പറയാൻ പറ്റുമോ? മീറ്റിങ് ഉണ്ടെന്ന് പറഞ്ഞ് ഞാൻ ഉടൻ ഇറങ്ങി. തൊട്ടു പിന്നാലെ അദ്ദേഹവും ഇറങ്ങി. ജാവഡേക്കറിനെ വീട്ടിലേക്കു കൊണ്ടുവന്നത് നന്ദകുമാറാണ്. സംസാരിച്ചാൽ മാറി പോകുന്നതല്ല എന്റെ രാഷ്ട്രീയം. എന്നെ കാണാൻ വന്നവരെക്കുറിച്ചെല്ലാം പാർട്ടിയോട് പറയേണ്ട കാര്യമില്ല.” മുഖ്യമന്ത്രി പിണറായി വിജയൻ ഇ.പി ജയരാജന്റെ ജാഗ്രതക്കുറവിനെക്കുറിച്ച് കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്: ‘പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയായിടും’ എന്നും അദ്ദേഹം പറഞ്ഞു. ”ഇന്ന് ആരെ ചതിക്കണമെന്ന് ആലോചിച്ച് ഉറക്കമുണരുന്നവര്‍ നമ്മുടെ നാട്ടിലുണ്ട്. അത്തരത്തിലുള്ള ആളുകളുമായുള്ള കൂട്ടുകെട്ട് സാധാരണഗതിയില്‍ ഉപേക്ഷിക്കേണ്ടതാണ്. സഖാവ് ജയരാജന്‍ ഇത്തരം കാര്യങ്ങളില്‍ വേണ്ടത്ര ജാഗ്രത കാണിക്കാറില്ല എന്നത്…
Read More » -
Kerala
തൃശ്ശൂരും തിരുവനന്തപുരവും ബിജെപി; 18 സീറ്റ് എൽഡിഎഫ്: കെ മുരളീധരൻ
തൃശൂർ: തൃശ്ശൂരും തിരുവനന്തപുരവും ബിജെപിയ്ക്കും 18 സീറ്റ് എൽഡിഎഫിനും എന്നതാണ് ബിജെപിയും എൽഡിഎഫും തമ്മിലുള്ള അന്തർധാരയെന്ന് തൃശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. സിപിഎമ്മും ബിജെപിയും തമ്മില്‍ അന്തർധാരയുണ്ടെന്ന് ഞാനാദ്യം പറഞ്ഞപ്പോള്‍ എല്ലാവരും തമാശയായിട്ടെടുത്തു. 18 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനും രണ്ടിടത്ത് ബിജെപിക്കും എന്നതാണ് അന്തർധാരയുടെ ഫോർമുലയെന്നും കെ.മുരളീധരൻ ആരോപിച്ചു. തൃശ്ശൂരും തിരുവനന്തപുരത്തും ബിജെപിക്ക് വിജയമൊരുക്കാനാണ് എല്‍ഡിഎഫ് ഉണ്ടാക്കിയിട്ടുള്ള ധാരണ. ഇത് ഞങ്ങള്‍ പൊളിക്കും, ഒരു സംശയവും വേണ്ട.തൃശ്ശൂരിലെ യുഡിഎഫിനെ സംബന്ധിച്ച് വിജയത്തില്‍ ഒരു സംശയവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More »