KeralaNEWS

കലിഫോര്‍ണിയയില്‍ വാഹനാപകടം; നാലംഗ മലയാളി കുടുംബത്തിനു ദാരുണാന്ത്യം

ലോസ് ഏഞ്ചല്‍സ്: യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു. മലയാളിയായ തരുണ്‍ ജോര്‍ജും ഭാര്യയും രണ്ടു കുട്ടികളുമാണ് മരിച്ചത്. സ്റ്റോണ്‍റിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹില്‍ റോഡില്‍ പ്രാദേശിക സമയം ബുധനാഴ്ച രാത്രിയായിരുന്നു അപകടം.

അമിതവേഗമാണ് അപകടത്തിനു കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. അപകടത്തിനു പിന്നാലെ തീപിടിച്ച കാര്‍ പൂര്‍ണമായും കത്തിനശിച്ചു. ”ഞങ്ങള്‍ സമഗ്രമായ അന്വേഷണം നടത്തുകയാണ്. ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് ഞങ്ങള്‍ പുറത്തുവിടും.” പ്ലസന്റണ്‍ പൊലീസ് അറിയിച്ചു.

Back to top button
error: