Month: April 2024
-
പാലക്കാടിന് പുറമേ തൃശൂരിലും കൊല്ലത്തും ഉഷ്ണതരംഗ മുന്നറിയിപ്പ്; അതീവ ജാഗ്രത
തിരുവനന്തപുരം: പാലക്കാടിന് പുറമേ കൊല്ലം, തൃശൂര്‍ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഞായറാഴ്ച വരെ കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും കൊല്ലം ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും തൃശൂര്‍ ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കൊല്ലം, തൃശൂര്‍, പാലക്കാട് എന്നി ജില്ലകള്‍ക്ക് പുറമേ മറ്റു ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയര്‍ന്ന താപനില…
Read More » -
Kerala
”കേരളത്തിലെ ഏഴോളം കോണ്‍ഗ്രസ്-CPM നേതാക്കളുമായി ചര്‍ച്ചനടത്തി”
പാലക്കാട്: കേരളത്തിലെ ഏഴോളം കോണ്‍ഗ്രസ്, സി.പി.എം. നേതാക്കളുമായി ബി.ജെ.പിയില്‍ ചേരുന്നത് സംബന്ധിച്ച് ചര്‍ച്ചനടത്തിയെന്ന് ആലപ്പുഴയിലെ ബി.ജെ.പി. സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍. പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ വോട്ട് രേഖപ്പെടുത്തിയതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ഇ.പി. ജയരാജന് ബി.ജെ.പിയില്‍ ചേരാന്‍ ഒരു ഓഫറും നല്‍കിയിരുന്നില്ലെന്നും അവര്‍ പറഞ്ഞു. ‘കേരളത്തിലെ ഏഴോളം പ്രഗത്ഭരായ നേതാക്കളെ ഞാന്‍ കണ്ടിട്ടുണ്ട്. അവരുമായി സംസാരിച്ചിട്ടുണ്ട്. അതില്‍ കോണ്‍ഗ്രസില്‍നിന്നുള്ള നേതാക്കളും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നുള്ള നേതാക്കളുമുണ്ട്. പാര്‍ട്ടി മെഷിനറി ആവശ്യപ്പെട്ടതുപ്രകാരമാണ് ഇത്തരം പ്രവര്‍ത്തനങ്ങളുമായി ഞാന്‍ മുന്നോട്ട് പോയത്. കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലേക്ക് ഭാരതീയ ജനതാ പാര്‍ട്ടി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ. കടന്നുവരുമെന്ന് പറയുന്നത് ആ ചര്‍ച്ചയുടെയൊക്കെ വെളിച്ചത്തിലാണ്’, ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ഇ.പി. ജയരാജന്‍-പ്രകാശ് ജാവഡേക്കര്‍ കൂടിക്കാഴ്ച സംബന്ധിച്ച വിവാദം തുടരുന്നതിനിടെയാണ് ശോഭ സുരേന്ദ്രന്റെ പുതിയ വെളിപ്പെടുത്തല്‍. പോളിങ് ദിനമായ വെള്ളിയാഴ്ച രാവിലെയാണ് തന്റെ മകന്റെ ഫ്ളാറ്റിലെത്തി ജാവഡേക്കര്‍ തന്നെ കണ്ടുവെന്ന് ഇ.പി. ജയരാജന്‍ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇക്കാര്യം ദല്ലാള്‍…
Read More » -
Kerala
സര്‍ക്കാരിന്റെ വിലയിരുത്തലോയെന്ന് ചോദ്യം, ക്ഷോഭിച്ച് മുഖ്യമന്ത്രി; ‘ആകാശവാണി വിജയന്‍’ ആണെന്ന് സതീശന്‍
കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകുമോയെന്നു ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷോഭിച്ചതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇതുകൊണ്ടാണ് താന്‍ അദ്ദേഹത്തിന് പണ്ട് ‘ആകാശവാണി വിജയന്‍’ എന്നു പേരിട്ടതെന്ന് സതീശന്‍ പരിഹസിച്ചു. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം ആകാശവാണി പോലെയാണെന്നും അദ്ദേഹം പറയുന്നത് കേട്ടിട്ടു പോരുകയാണ് നല്ലതെന്നും സതീശന്‍ പറഞ്ഞു. ഒറ്റ സീറ്റു പോലും കിട്ടില്ലെന്ന് ഉറപ്പായിരിക്കെ, തിരഞ്ഞെടുപ്പു ഫലം സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാണോയെന്നു ചോദിച്ചാല്‍ അദ്ദേഹം പൊട്ടിത്തെറിക്കുകയല്ലാതെ എന്തു ചെയ്യുമെന്നും സതീശന്‍ ചോദിച്ചു. ”അദ്ദേഹം പൊട്ടിത്തെറിക്കും. ഏതു ചോദ്യം ചോദിച്ചാലും അദ്ദേഹം പൊട്ടിത്തെറിക്കും. അദ്ദേഹം ഇങ്ങോട്ടു പറയുന്നതു മാത്രം കേള്‍ക്കുക. ഞാന്‍ പണ്ട് ആകാശവാണി വിജയന്‍ എന്നു പേരിട്ടത് അതുകൊണ്ടാണ്. ആകാശവാണി നമുക്കു കേള്‍ക്കാന്‍ മാത്രമേ പറ്റൂ. ആകാശവാണിയോട് തിരിച്ച് എന്തെങ്കിലും ചോദിക്കാന്‍ പറ്റുമോ? റേഡിയോയോട് ചോദിക്കാന്‍ പറ്റുമോ? അതു നിങ്ങളാണ് ശ്രദ്ധിക്കേണ്ടത്. നിങ്ങള്‍ അങ്ങോട്ടു ചോദിക്കാന്‍ പാടില്ല. പറയുന്നതു കേട്ടിട്ട് തിരിച്ചു പോരണം. മനസ്സിലായില്ലേ?…
Read More » -
Sports
സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍
മലയാളി താരം സഞ്ജു സാംസണ്‍ ട്വന്റി 20 ലോകകപ്പ് ടീമിൽ.ബിസിസിഐയുമായി അടുത്ത വൃത്തങ്ങളാണ് സഞ്ജു ലോകകപ്പ് സ്‌ക്വാഡില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രധാന വിക്കറ്റ് കീപ്പര്‍ ബാറ്ററായാകും സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തുക. ലോകകപ്പ് ടീം പ്രഖ്യാപനം മേയ് ആദ്യവാരത്തില്‍ ഉണ്ടാകും. ഐപിഎല്ലിലെ മികച്ച പ്രകടനമാണ് സഞ്ജുവിന് ലോകകപ്പ് ടീമിലേക്കുള്ള വിളി ലഭിക്കാന്‍ കാരണം. ഈ സീസണില്‍ എട്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 152.43 സ്‌ട്രൈക്ക് റേറ്റില്‍ 314 റണ്‍സാണ് സഞ്ജു നേടിയിരിക്കുന്നത്. പുറത്താകാതെ നേടിയ 82 റണ്‍സാണ് ടോപ് സ്‌കോര്‍. മൂന്ന് അര്‍ധ സെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്.
Read More » -
Kerala
സുരേഷ് ഗോപിയോട് ഇഷ്ടമുണ്ടെങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടിയോട് താത്പര്യമില്ല: നടന്‍ ശ്രീനിവാസന്‍
സുരേഷ് ഗോപിയോട് ഇഷ്ടമുണ്ടെങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടിയോട് താത്പര്യമില്ലെന്ന് നടന്‍ ശ്രീനിവാസന്‍. സമ്മതിദാനാവകാശം വിനിയോഗിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദയംപേരൂര്‍ കണ്ടനാട് സെന്റ് മേരീസ് ഹൈസ്‌കൂളിലെത്തിയാണ് ശ്രീനിവാസന്‍ വോട്ട് രേഖപ്പെടുത്തിയത്. ഇന്ത്യ അടുത്തൊന്നും കരകയറാനുള്ള യാതൊരു ലക്ഷണവുമില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.
Read More » -
Kerala
കൂടുതൽ പോളിംഗ് ആറ്റിങ്ങലിൽ; സംസ്ഥാനത്ത് പോളിങ് 31.06 ശതമാനം പിന്നിട്ടു
തിരുവനന്തപുരം: സംസ്ഥാനത്ത് പോളിംഗ് പുരോഗമിക്കുന്നു. വോട്ടെടുപ്പ് തുടങ്ങി 12 മണി കഴിഞ്ഞപ്പോള്‍ പോളിങ് ശതമാനം 31.06 കടന്നു. ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. 33.18 ശതമാനമാണ് ആറ്റിങ്ങലിലെ പോളിങ്. പൊന്നാനിയാണ് ഏറ്റവും കുറവ്. 27.20 ശതമാനമാണ് ഇവിടെ രേഖപ്പെടുത്തിയത്. 20 ലോക്സഭ മണ്ഡലങ്ങളിലായി 2.77 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുൻപേ വോട്ടർമാർ ബൂത്തുകളിലെത്തിത്തുടങ്ങിയിരുന്നു. വോട്ടർമാരുടെ നീണ്ട നിര തന്നെയാണ് പല ബൂത്തുകള്‍ക്ക് മുന്നിലും ഇപ്പോഴും ദൃശ്യമാകുന്നത്.
Read More » -
Kerala
‘ഇടത് ഉണ്ടെങ്കിലേ ഇന്ത്യയുള്ളൂ’; കുറിപ്പ് പങ്കുവെച്ച് സ്വാമി സന്ദീപാനന്ദഗിരി
ഇടത് ഉണ്ടെങ്കിലേ ഇന്ത്യയുള്ളൂവെന്ന് സ്വാമി സന്ദീപാനന്ദഗിരി. ‘നിങ്ങളുടെ വോട്ട് നിങ്ങളുടെ ശബ്ദമാണ്.ഇടതുവിരലില്‍ മഷിപുരട്ടുന്ന നേരം ഓര്‍ക്കുക.വോട്ടിംഗ് ദിനമാണിന്ന്. അഭിമാനപൂര്‍വ്വം ഇടതുമുന്നണിക്ക് നിങ്ങള്‍ വോട്ട് ചെയ്യൂ.’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് പ്രിയപ്പെട്ട സമ്മതിദായകാ, നിങ്ങളുടെ വോട്ട് നിങ്ങളുടെ ശബ്ദമാണ്. വോട്ടിംഗ് ദിനമാണിന്ന്. അഭിമാനപൂര്‍വ്വം ഇടതുമുന്നണിക്ക് നിങ്ങള്‍ വോട്ട് ചെയ്യൂ. ഇടതുവിരലില് മഷിപുരട്ടുന്ന നേരം ഓര്‍ക്കുക ഇടതു ഉണ്ടെങ്കിലേ ഇന്ത്യയുള്ളൂ.
Read More » -
Kerala
പോളിങ് ദിനത്തില്‍ പുലര്‍ച്ചെ 4.30ന് തുടങ്ങിയ ഓട്ടം നിന്നത് 22 കി.മി താണ്ടി; സ്വപ്‌നയുടെ ‘സ്വപ്‌നം’ എന്തായിരിക്കും?
തൃശൂര്‍: പുലര്‍ച്ചെ നാലരയ്ക്ക് ഓട്ടം തുടങ്ങിയതാണ് സ്വപ്ന. ഈ തെരഞ്ഞെടുപ്പ് ദിവസം ഓടിക്കിതച്ച് എങ്ങോട്ടാണെന്ന സംശയിക്കേണ്ട, വോട്ട് ചെയ്യാനാണ് സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഈ ഓട്ടം. നാലര മണിക്ക് ജോലി സ്ഥലമായ കോലഴിയില്‍ നിന്ന് തൃശൂരിലെ വരവൂരിലേക്കാണ് 22 കിലമീറ്ററോളമുള്ള ഇവരുടെ ഓട്ടം. അത്‌ലറ്റാണ് സ്വപ്ന. ഈ ഓടിവന്നുള്ള വോട്ട് ചെയ്തതിന് പിന്നില്‍ ഒരു ലക്ഷ്യവുമുണ്ട്. താന്‍ സ്‌നേഹിക്കുന്ന ഓട്ടത്തെ, അതിന്റെ പ്രാധാന്യത്തെ കുറിച്ച് മറ്റുള്ളവരെയും ബോധവല്‍ക്കരിക്കണമെന്നാണ് സ്വപ്ന ലക്ഷ്യമിട്ടത്. വ്യായാമം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ഒരാളെയെങ്കിലും മനസിലാക്കാന്‍ കഴിഞ്ഞാല്‍ സന്തോഷമെന്ന് സ്വപ്ന പറഞ്ഞു. സ്വപ്നയ്‌ക്കൊപ്പം കൂടി തൃശൂരിലെ ഈറ്റ് എന്‍ഡ്യൂറന്‍സ് അത്‌ലീറ്റ്‌സ് ഓഫ് തൃശ്ശൂര്‍ അംഗങ്ങളായ സുബിന്‍ വിഎസ്, ശരത് ടിഎസ്, സുഗന്ധന്‍, ബാബു ജോസഫ്, വികെ വിനയ്കുമാര്‍ എന്നിവരും ഉണ്ടായിരുന്നു. വരവൂര്‍ സ്വദേശിയായ സ്വപ്ന കെഎസ്എഫ്ഇയിലെ ജോലിക്കാരിയാണ്. ജോലി സംബന്ധമായി കോലഴിയിലാണ് സ്വപ്ന താമസിക്കുന്നത്. പുലര്‍ച്ചെ 4.30 ന് ആരംഭിച്ച് 22 കിലോമീറ്റര്‍ ഓടി 8.30 ന് വരവൂര്‍ പഞ്ചായത്ത് ഓഫീസിലെത്തിയാണ് സ്വപ്ന…
Read More » -
Kerala
വോട്ടിംഗ് മെഷീനിലെ ക്രമക്കേട് പരാതി വസ്തുതാ വിരുദ്ധം; വോട്ടര്‍ക്കെതിരെ നിയമ നടപടി
കോഴിക്കോട്: പോളിംഗ് ദിവസമുയര്‍ന്ന വോട്ടിംഗ് മെഷീനിലെ ക്രമക്കേട് പരാതി വസ്തുതാ വിരുദ്ധമാണെന്നും തെറ്റായ പരാതി ഉന്നയിച്ച വോട്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കോഴിക്കോട് ജില്ലാ കലക്ടര്‍. നോര്‍ത്ത് മണ്ഡലത്തിലെ പതിനേഴാം നമ്പര്‍ ബൂത്തില്‍ ഒരു ചിഹ്നത്തില്‍ ചെയ്ത വോട്ട് മറ്റൊരു ചിഹ്നത്തില്‍ പതിയുന്നുവെന്ന വോട്ടറുടെ പരാതിയെ തുടര്‍ന്ന് ടെസ്റ്റ് വോട്ട് നടത്തിയത്. ടെസ്റ്റ് വോട്ടില്‍ പരാതി ശരിയല്ലെന്ന് വ്യക്തമായി. തെറ്റായ പരാതി ഉന്നയിച്ച വോട്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തിലെ എണ്‍പത്തി മൂന്നാം നമ്പര്‍ ബൂത്തില്‍ സമാനമായ പരാതി ഉന്നയിക്കപ്പെട്ടുവെങ്കിലും ടെസ്റ്റ് വോട്ട് ചെയ്യാന്‍ പരാതിക്കാരന്‍ വിസമ്മതിച്ചതായും ജില്ലാ കലക്ടര്‍ പറഞ്ഞു. അതേസമയം, ലോക്സഭ തിരഞ്ഞെടുപ്പില്‍ ആദ്യ നാല് മണിക്കൂറില്‍ സംസ്ഥാനത്ത് 24 ശതമാനം പോളിങ്. ആദ്യമണിക്കൂറുകളില്‍ ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ്(26.03 %) രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പൊന്നാനിയിലും(20.97 %) സംസ്ഥാനത്തെ മിക്ക ബൂത്തുകളിലും രാവിലെ ഏഴുമുതല്‍ വോട്ടര്‍മാരുടെ നീണ്ടനിരയായിരുന്നു. ചിലയിടങ്ങളില്‍ വോട്ടിങ്…
Read More » -
Kerala
”ജാവഡേക്കര്‍ ചായ കുടിക്കാന്‍ പോകാന്‍ ജയരാജന്റെ വീട് ചായപ്പീടികയാണോ?”
കണ്ണൂര്‍: ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായ ഇ പി ജയരാജന്‍ ഗള്‍ഫില്‍ വച്ച് ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ‘ഇപിക്കെതിരായ ആരോപണത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കര്‍ ചായ കുടിക്കാന്‍ ഇപിയുടെ വീട്ടില്‍ പോകാന്‍ ഇപിയുടെ വീട് ചായപ്പീടികയാണോ? പൂര്‍വകാല ബന്ധമില്ലാതെ ഒരാള്‍ മറ്റൊരാളിന്റെ വീട്ടില്‍ ചായ കുടിക്കാന്‍ പോകുമോ?, ചായപ്പീടികയില്‍ പോയതല്ലല്ലോ, ജയരാജന്‍ ചായപ്പീടിക നടത്തിയിട്ടുണ്ടോ?. അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് പോകുന്നതില്‍ എനിക്ക് എന്താണ് പ്രശ്നം. എന്റെ വീട്ടില്‍ നിന്ന് പോകുന്നത് പോലെയാണല്ലോ ചോദ്യം’- സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘കച്ചവടം നടന്നില്ലേ?വലിയ ഒരു സ്ഥാപനം ഷെയര്‍ ചെയ്ത് കൊടുത്തില്ലേ , അത് ചുമ്മാ കൊടുത്തതാണോ, അല്ലല്ലോ, പറയുമ്പോള്‍ വ്യക്തത വേണം. എനിക്ക് അദ്ദേഹത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തണമെന്ന് ആഗ്രഹം ഒന്നുമില്ല. ഞാന്‍ അറിഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തി എന്നല്ലാതെ ഒന്ന് ആഡ് ചെയ്തോ അദ്ദേഹത്തെ ഒന്ന് നാറ്റിക്കാമോ…
Read More »