Month: April 2024
-
Kerala
ജാഗ്രത: ഇന്നും നാളെയും 3 ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യത, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും നാളെയും 3 ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യത. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കൊല്ലത്ത് 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, തൃശൂരില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, പാലക്കാട് 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്. സംസ്ഥാനത്ത് 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പായ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ്, തിരുവനന്തപുരം ജില്ലകളില്‍ ഈ മാസം 30 വരെയാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട്, ഇടുക്കി ജില്ലകളില്‍ മാത്രമാണ് ഈ ദിവസങ്ങളില്‍ നേരിയ ആശ്വാസമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങളും ഭരണ- ഭരണേതര സംവിധാനങ്ങളും ആവശ്യമായ ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യതാപവുമേല്‍ക്കാന്‍ സാധ്യത കൂടുതലാണെന്നും സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Read More » -
Kerala
ടൂറിസ്റ്റ് ബസ് മറിഞ്ഞ് കർണാടക സ്വദേശി മരിച്ചു, 18 പേർക്ക് പരിക്ക്; പുലര്‍ച്ചെ 2.30 ന് കോഴിക്കോട് ഫറോക്കിലാണു സംഭവം
തിരുവനന്തപുരത്തുനിന്ന് ഉടുപ്പിയിലേക്കുപോയ ടൂറിസ്റ്റ് ബസ് കോഴിക്കോട് ഫറോക്കിൽ മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റു. കോഹിനൂര്‍ എന്നപേരില്‍ സര്‍വീസ് നടത്തുന്ന ബസ് കടലുണ്ടി മണ്ണൂർ പഴയ ബാങ്കിന് സമീപത്തെ വളവില്‍ ഇന്ന് (ശനി) പുലര്‍ച്ചെ 2.30-ഓടെയാണ് അപകടത്തില്‍പ്പെട്ടത്. മരിച്ച കര്‍ണാടക സ്വദേശിയെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബസിൽ 27 യാത്രകാരും 3 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. പൊലീസും അഗ്നിരക്ഷാ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Read More » -
Kerala
വോട്ടെടുപ്പ് പൂർത്തിയായി: രാത്രി 11.45 വരെ നീണ്ടു; പോളിംങ് ശതമാനം കുറഞ്ഞത് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിൽ ഇടത് മുന്നണി
കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലെയും വിധിയെഴുതി ജനങ്ങൾ. വോട്ടെടുപ്പ് പൂർത്തിയാകേണ്ടത് 6 മണിക്കാണെങ്കിലും ടോക്കണ്‍ വാങ്ങി ക്യൂവില്‍ തുടരുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കിയിരുന്നു. പലയിടത്തും പോളിങ് രാത്രി വൈകിവരെയും തുടര്‍ന്നു. വടകര കുറ്റ്യാടി മണ്ഡലത്തിൽ മുടപ്പിലാവില്‍ എല്‍ പി സ്‌കൂളിലെ 141-ാം ബൂത്തിലാണ് ഏറ്റവും അവസാനം പോളിങ് അവസാനിച്ചത്. 11.43നാണ് അവസാനത്തെ വോട്ടർ സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. 70.35 ശതമാനം പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. തിരുവനന്തപുരം -66.43, ആറ്റിങ്ങല്‍- 69.40, കൊല്ലം- 67.92, പത്തനംതിട്ട- 63.35, മാവേലിക്കര- 65.88, ആലപ്പുഴ- 74.37, കോട്ടയം- 65.59, ഇടുക്കി- 66.39, എറണാകുളം- 68.10, ചാലക്കുടി- 71.68, തൃശൂര്‍- 72.11, പാലക്കാട്- 72.68, ആലത്തൂര്‍- 72.66, പൊന്നാനി- 67.93, മലപ്പുറം- 71.68, കോഴിക്കോട്- 73.34, വയനാട്- 72.85, വടകര- 73.36, കണ്ണൂര്‍- 75.74, കാസര്‍ഗോഡ്- 74.28 എന്നിങ്ങനെയാണ് പോളിങ് ശതമാനം. നിർണ്ണായകമായ വിധിയെഴുത്തിന് ശേഷവും ഒരുപോലെ പ്രതീക്ഷയിലും ആശങ്കയിലുമാണ് മുന്നണികൾ. പൊതുവിൽ റെക്കോർഡ് പോളിങ്ങാണ് പ്രതീക്ഷിച്ചത്.…
Read More » -
Fiction
ഒന്നില്‍ നിന്നും ഓടി രക്ഷപ്പെടുന്നതല്ല ആത്മീയത, അത് ആത്മനിയന്ത്രണമാണ്
വെളിച്ചം ആ രാജ്യത്തെ രാജാവിന് 3 പുത്രന്മാരാണ് ഉള്ളത്. അവരില്‍ ആരെ അടുത്ത രാജാവാക്കണം എന്ന ചോദ്യത്തിന് രാജഗുരു ഒരു ഉപായം രാജാവിന് പറഞ്ഞുകൊടുത്തു. മക്കളെ വിളിച്ച് രാജാവ് പറഞ്ഞു: “രാജ്യത്തെ ഏറ്റവും മികച്ച ആത്മീയ മനുഷ്യനെ കണ്ടെത്തുക.” ഒന്നാമന്‍ ഒരു മതപണ്ഡിതനെ കൊണ്ടു വന്നു. മതഗ്രന്ഥങ്ങളെല്ലാം അദ്ദേഹത്തിന് മനഃപാഠമാണ്. രാജാവ് അദ്ദേഹത്തെ സ്വാഗതം ചെയ്തു. രണ്ടാമന്‍ ഒരു താപസനെ കൊണ്ടുവന്നു. എന്നും ധ്യാനവും പ്രാര്‍ത്ഥനയുമായി കഴിയുന്ന ആളാണ് താപസന്‍. രാജാവ് അദ്ദേഹത്തെയും സ്വീകരിച്ചു. മൂന്നാമന്‍ ദരിദ്രനായ ഒരു വഴിപോക്കനെയാണ് കൊണ്ടുവന്നത്. രാജാവ് അയാളോട് ചോദിച്ചു: “എന്ത് ആത്മീയ കാര്യമാണ് താങ്കള്‍ ചെയ്യുന്നത്?” അയാള്‍ പറഞ്ഞു: “എനിക്ക് എഴുതാനും വായിക്കാനും അറിയില്ല. പ്രാര്‍ത്ഥനകളും അറിയില്ല. വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കും. ആരെങ്കിലും വഴിയില്‍ വീണുകിടന്നാല്‍ അയാളെ വൈദ്യരുടെ അടുത്തെത്തിക്കും. എന്നെക്കൊണ്ടു കഴിയുന്നതു പോലെ വയ്യാത്തവരെ ശുശ്രൂഷിക്കും…” മികച്ച ആത്മീയ വ്യക്തിക്കുളള സമ്മാനം രാജാവ് അദ്ദേഹത്തിന് നല്‍കി. മാത്രമല്ല, മൂന്നാമത്തെ മകന്…
Read More » -
Kerala
മാധ്യമ പ്രവര്‍ത്തകരെ മുസ്ലീംലീഗ്കാര്‍ അക്രമിച്ച സംഭവം, പത്ര പ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു
പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കാസർകോട് ചെര്‍ക്കള സ്കൂളില്‍ കള്ള വോട്ടിനെ ചൊല്ലി സംഘര്‍ഷം നടക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ കേരള യൂണിയൻ ഓഫ് വർകിംഗ് ജേണലിസ്റ്റ് കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കാസർകോട് നിയോജക മണ്ഡലത്തിലെ ചെർക്കള ഗവ. ഹയർസെക്കൻഡറി സ്ക്കൂളിലെയും ചെങ്കള എഎൽപി സ്‌കൂളിലെയും ബൂത്തുകളിലാണ് കള്ളവോട്ട് നടക്കുന്നുവെന്ന വിവരം ലഭിച്ചത്. ഇതേ തുടര്‍ന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ കൈരളി റിപ്പോര്‍ട്ടര്‍ സിജുകണ്ണന്‍, ക്യാമറമാന്‍ ഷൈജു പിലാത്തറ, മാത്യുഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍മാരായ സാരംഗ്, പ്രദീപ് നാരായണന്‍ എന്നിവരെയാണ് ഒരുകൂട്ടം മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ അക്രമിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രപ്രവര്‍ത്തകര്‍ക്കുള്ള ഐഡി കാര്‍ഡുണ്ടായിട്ടും യാതൊരു പ്രകോപനവുമില്ലാതെ അക്രമിക്കുകയായിരുന്നു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് കെ.യു.ഡബ്ലിയു.ജെ ജില്ലാ കമ്മിറ്റി ജില്ലാ കലക്ടറോടും ജില്ലാ പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടു.
Read More » -
Kerala
പത്താം ക്ലാസ് വിദ്യാർഥിനിയും യുവാവും ആളൊഴിഞ്ഞ വീട്ടിൽ ജീവനൊടുക്കി, മൃതദേഹങ്ങൾ കണ്ടെത്തിയത് ദുർഗന്ധം വമിച്ചപ്പോൾ നാട്ടുകാർ നടത്തിയ പരിശോധനയിൽ
കോഴിക്കോട് ജില്ലയിലെ കരിഞ്ചോലയിൽ നിന്നും കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ മുതലാണ് വിദ്യാർഥിനിയെ കാണാതായത്. എകരൂൽ സ്വദേശിയായ യുവാവിനെയും ഒപ്പം കാണാതാകുകയായിരുന്നു. താമരശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനി കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകൾ ദേവനന്ദയേയും എകരൂൽ സ്വദേശിയായ വിഷ്ണുവിനെയുമാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബാലുശ്ശേരി കണ്ണാടിപ്പൊയിൽ കാപ്പിക്കുന്നിലെ ആൾ താമസമില്ലാത്ത വീട്ടിലാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. മകളെ കാണാതായതിനെത്തുടർന്ന് പിതാവ് ബിജു പൊലീസിൽ പരാതി നൽകിയിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും പെൺകുട്ടിയെ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ പിതാവ് പൊലീസിനെതിരെ രംഗത്തെത്തി. ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. കൃത്യം 2 വർഷം മുമ്പ് കോഴിക്കോട് ബാലുശ്ശേരിയിൽ മലമുകളിൽ യുവാവിനെയും പത്താം ക്ലാസ് വിദ്യാർഥിനിയെയും ഒരു ഷാളിന്റെ രണ്ടറ്റത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കിനാലൂർ പൂളക്കണ്ടി തൊട്ടൽ മീത്തൽ…
Read More » -
Kerala
സംസ്ഥാനത്ത് നീതിയുക്തമായ തിരഞ്ഞെടുപ്പ് നടന്നില്ലെന്ന് വി ഡി സതീശനും കെ സുധാകരനും
തിരുവനന്തപുരം: സംസ്ഥാനത്ത് നീതിയുക്തമായ തിരഞ്ഞെടുപ്പ് നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. പലയിടത്തും വോട്ടര്‍മാര്‍ക്ക് മണിക്കൂറുകള്‍ കാത്തുനിന്ന ശേഷം മടങ്ങേണ്ടി വന്നു. പോളിങ് ശതമാനം കുറഞ്ഞതും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അതേസമയം വോട്ടെടുപ്പ് താമസിച്ചത് ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം കാരണമാണെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരൻ ആരോപിച്ചു.ഇത് ബിജെപിയെ സഹായിക്കാനുള്ള സിപിഐഎമ്മിന്റെ അടവാണെന്നും സുധാകരന്‍ പറഞ്ഞു.
Read More » -
Kerala
കേരളത്തിൽ പോളിംഗ് 67.21 ശതമാനം; ഇപ്പോഴും ക്യൂവിൽ ജനങ്ങൾ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ പോളിംഗ് സമയം അവസാനിച്ചു. പോളിംഗ് അവസാനിച്ചപ്പോള്‍ 67.21 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഇപ്പോഴും ക്യൂവില്‍ നിരവധി ആളുകളാണ് പലയിടത്തുമുള്ളത്. ആറ് മണി വരെ വരിയില്‍ ഉണ്ടായിരുന്നവര്‍ക്കെല്ലാം ടോക്കണ്‍ നല്‍കിയിട്ടുണ്ട്.അതിനാൽ പോളിംഗ് 70 ശതമാനം കടക്കുമെന്നാണ് സൂചന.2019ല്‍ കേരളത്തില്‍ 77.84 ശതമാനമായിരുന്നു പോളിംഗ്. ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരിലാണ് (71.54 ).കുറഞ്ഞ പോളിംഗ് പൊന്നാനിയില്‍ (63.39 ) തിരുവനന്തപുരം-64.40,ആറ്റിങ്ങല്‍-67.62, കൊല്ലം-65.33, പത്തനംതിട്ട-62.08, മാവേലിക്കര-64.27, ആലപ്പുഴ-70.90, കോട്ടയം-64.14, ഇടുക്കി-64.57, എറണാകുളം-65.53, ചാലക്കുടി-69.05, തൃശൂര്‍-68.51, പാലക്കാട്-69.45, ആലത്തൂര്‍-68.89, പൊന്നാനി-63.39, മലപ്പുറം-67.12, കോഴിക്കോട്-68.86, വയനാട്-69.69, വടകര-69.04, കണ്ണൂര്‍-71.54, കാസര്‍ഗോഡ്-70.37 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.
Read More » -
Kerala
കൽപ്പറ്റയിൽ നിർത്തിയിട്ട പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
കൽപ്പറ്റ: കൈനാട്ടിയില്‍ നിർത്തിയിട്ട പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു. മാനന്തവാടി അഞ്ചുകുന്നു സ്വദേശി എടവലൻ നാസർ-നസീമ ദമ്ബതികളുടെ മകൻ സജീർ (32) ആണ് മരിച്ചത്. വെള്ളമുണ്ടയില്‍ പ്രവർത്തിക്കുന്ന പി.കെ.കെ ഫുഡ് പ്രൊഡക്റ്റ് കമ്ബനിയുടെ പിക്കപ്പിലെ ഡ്രൈവറായിരുന്നു സജീർ. റോഡരികില്‍ നിർത്തി തൊട്ടടുത്ത കടയിലേക്ക് സാധാനങ്ങള്‍ ഇറക്കുന്നതിനിടെ ലോറി വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനത്തില്‍നിന്ന് പുറത്തേക്ക് തെറിച്ചുവീണ സജീർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
Read More » -
Health
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാം ഫൈബര്‍ അടങ്ങിയ ഈ അഞ്ച് ഭക്ഷണങ്ങള്‍…
വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പെടുത്തുകയാണ് വേണ്ടത്. ഫൈബര്‍ അഥവാ നാരുകള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരഭാരത്തെ നിയന്ത്രിക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. നാരുകള്‍ അന്നജമാണെങ്കിലും മറ്റ് അന്നജങ്ങളെപ്പോലെ ഇത് ഗ്ലൂക്കോസ് ആയി മാറ്റപ്പെടുന്നില്ല. അതുകൊണ്ടുതന്നെ രക്തത്തിലെ പഞ്ചസാരയെ അല്പംപോലും ഇവ ഉയര്‍ത്തുന്നില്ല. കൂടാതെ ഇവ കഴിക്കുമ്പോള്‍ വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നിക്കുകയും ഭക്ഷണം കഴിക്കുന്നതിന്റെ അളവ് കൂടാതിരിക്കുകയും ചെയ്യും. ഇത് അമിത വണ്ണം നിയന്ത്രിക്കുന്നതിന് സഹായിക്കും. അത്തരത്തില്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഫൈബര്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… കിഡ്‌നി ബീന്‍സ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. രണ്ട്… വാഴപ്പഴം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി, ബി6, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ വാഴപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും…
Read More »