KeralaNEWS

കേരളത്തിൽ പോളിംഗ് 67.21 ശതമാനം; ഇപ്പോഴും ക്യൂവിൽ ജനങ്ങൾ 

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ പോളിംഗ് സമയം അവസാനിച്ചു.
പോളിംഗ് അവസാനിച്ചപ്പോള്‍ 67.21 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
 അതേസമയം ഇപ്പോഴും ക്യൂവില്‍ നിരവധി ആളുകളാണ് പലയിടത്തുമുള്ളത്. ആറ് മണി വരെ വരിയില്‍ ഉണ്ടായിരുന്നവര്‍ക്കെല്ലാം ടോക്കണ്‍ നല്‍കിയിട്ടുണ്ട്.അതിനാൽ പോളിംഗ് 70 ശതമാനം കടക്കുമെന്നാണ് സൂചന.2019ല്‍ കേരളത്തില്‍ 77.84 ശതമാനമായിരുന്നു പോളിംഗ്.
ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരിലാണ് (71.54 ).കുറഞ്ഞ പോളിംഗ് പൊന്നാനിയില്‍ (63.39 )
തിരുവനന്തപുരം-64.40,ആറ്റിങ്ങല്‍-67.62, കൊല്ലം-65.33, പത്തനംതിട്ട-62.08, മാവേലിക്കര-64.27, ആലപ്പുഴ-70.90, കോട്ടയം-64.14, ഇടുക്കി-64.57, എറണാകുളം-65.53, ചാലക്കുടി-69.05, തൃശൂര്‍-68.51, പാലക്കാട്-69.45, ആലത്തൂര്‍-68.89, പൊന്നാനി-63.39, മലപ്പുറം-67.12, കോഴിക്കോട്-68.86, വയനാട്-69.69, വടകര-69.04, കണ്ണൂര്‍-71.54, കാസര്‍ഗോഡ്-70.37 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.

Back to top button
error: