Month: April 2024
-
India
ആറ് ട്രെയിനുകള്‍ റദ്ദാക്കി ; ആസാമിലും ബംഗാളിലും വോട്ട് രേഖപ്പെടുത്താൻ പുറപ്പെട്ടവര്‍ പെരുവഴിയില്‍
കൊൽക്കത്ത: രണ്ടാംഘട്ട ലോക്‌സഭാ വോട്ടെടുപ്പ് ദിനത്തില്‍ അസമില്‍ ആറ് ട്രെയിനുകള്‍ റദ്ദാക്കിയതിനെ തുടർന്നു നൂറുകണക്കിന് യാത്രക്കാർ പെരുവഴിയില്‍. അസമിലും ബംഗാളിലുമായി വോട്ട് രേഖപ്പെടുത്താനായി പുറപ്പെട്ട നിരവധി പേരാണ് വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ കുടുങ്ങിക്കിടക്കുന്നത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലേക്ക് പോകുന്ന യാത്രക്കാരെയാണ് ഇതു കൂടുതല്‍ ബാധിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് കരീംഗഞ്ചിലെ കോണ്‍ഗ്രസ് സ്ഥാനാർഥി ഹാഫിസ് റഷീദ് അഹ്മദ് ചൗധരി അറിയിച്ചു.
Read More » -
Kerala
ഇടുക്കിയില്‍ ഇരട്ട വോട്ട് ചെയ്യാനെത്തിയ യുവതിയെ ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചു
ഇടുക്കി: ഇരട്ട വോട്ട് ചെയ്യാനെത്തിയ യുവതിയെ ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചു. തമിഴ്‌നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് യുവതി മഷി പൂര്‍ണമായും മായ്ക്കാതെ വീണ്ടും വോട്ട് ചെയ്യാന്‍ എത്തിയത്. ഇടുക്കി ചെമ്മണ്ണാര്‍ സെന്റ് സേവിയേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അമ്ബത്തി ഏഴാം നമ്ബര്‍ ബൂത്തിലാണ് യുവതി വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ തിരിച്ചയക്കുകയായിരുന്നു.
Read More » -
Kerala
തൃശൂരിൽ സിപിഐഎം ബിജെപിക്ക് 31,875 വോട്ട് മറിച്ചെന്ന് ടി.എൻ.പ്രതാപൻ
തൃശൂർ: തൃശൂരിൽ സിപിഐഎം ബിജെപിക്ക് 31,875 വോട്ട് മറിച്ചെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ടി.എൻ.പ്രതാപൻ. വീണാ വിജയനെ സംരക്ഷിക്കാനും എ.സി.മൊയ്തീന്റെയും എം.കെ.കണ്ണന്റെയും അറസ്റ്റ് ഒഴിവാക്കാനുമായിട്ടുള്ള ഡീൽ പ്രകാരമാണിത്. ഒരു ബൂത്തില്‍ നിന്ന് 25 വോട്ട് വീതം മറിക്കുന്നതോടെ 31,875 വോട്ട് സിപിഎമ്മില്‍ നിന്ന് ബിജെപിക്ക് ലഭിക്കും. വ്യാജ വോട്ട് ചേർക്കാൻ ബിഎല്‍ഒമാരുടെ സഹായം ലഭിച്ചതും സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തർധാരയുടെ ഫലമാണെന്നും പ്രതാപൻ പറഞ്ഞു. ബിജെപി ജില്ലാ കമ്മിറ്റി ഓഫിസ് ആയ ദീനദയാല്‍ സ്മൃതിമണ്ഡപം വിലാസമായി 8 വോട്ട് ചേർത്തിട്ടുണ്ട്. അടഞ്ഞുകിടക്കുന്ന ഫ്ലാറ്റുകളിലെ വിലാസത്തില്‍ പാർലമെന്റ് മണ്ഡലത്തിനു പുറത്തുള്ള വോട്ടർമാരെ വ്യാപകമായി ചേർത്തിട്ടുണ്ട്. 28,000 വോട്ടുകള്‍ ഇത്തരത്തില്‍ ചേർത്തതായി ടി.എൻ.പ്രതാപൻ ആരോപിച്ചു.
Read More » -
Kerala
പത്തനംതിട്ടയിൽ തോമസ് ഐസക്ക് ജയിക്കണം: അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍
പാര്‍ലമെന്‍റിന്‍റെ നിലവാരമുയര്‍ത്താന്‍ തോമസ് ഐസക്ക് വേണമെന്നും ഇനിയുള്ള പാർലമെന്റില്‍ ഐസക്കിനെപ്പോലെയുള്ള നേതാക്കള്‍ നന്നായി ശോഭിക്കുമെന്നും അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍. ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബ്രിട്ടാസിനെ കാണുന്നില്ലേ? നിയമവും ഇംഗ്ലീഷും വശമുള്ള ഐസക്കിനൊക്കെ നിയമസഭയേക്കാള്‍ പറ്റിയ ഇടമാണ് പാർലമെന്റ് എന്നാണ് ഹരീഷ് പറയുന്നത്. ഇഡിയെ അഴിച്ചുവിട്ടു രാഷ്ട്രീയക്കാരെ പേടിപ്പിച്ച് നിശബ്ദമാക്കുന്ന ഇന്ത്യയില്‍ ഇ ഡി യ്ക്കെതിരെ കോടതിയില്‍ പോയി ഉത്തരവ് വാങ്ങി അങ്ങോട്ട് പണി കൊടുത്ത ഒരു നേതാവിന് പാർലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാൻ കിട്ടുന്ന അവസരം കേരളത്തിന് മാത്രമല്ല ഫെഡറല്‍ ഇൻഡ്യയ്ക്ക് പൊതുവില്‍ ഗുണമാകുമെന്നാണ് തന്റെ തോന്നല്‍ എന്നാണ് ഹരീഷ് വ്യക്തമാക്കിയിരിക്കുന്നത്. ആന്റോ ആന്റണിയ്ക്കൊക്കെ വോട്ട് ചെയ്യുന്ന പത്തനംതിട്ടയിലെ വോട്ടർമാരെ സമ്മതിക്കണമെന്നും കഴിഞ്ഞ 15 വർഷമായി എം പി യായിട്ടും പത്തനംതിട്ടക്ക് വേണ്ടി വേണ്ടി ഒരു പണിയും ആന്റോ ആന്റണി എടുത്തില്ലെന്നും ഹരീഷ് പറഞ്ഞു.
Read More » -
Kerala
‘വോട്ട് ചെയ്തപ്പോള്‍ വി.വി പാറ്റില്‍ കാണിച്ചത് താമര’; പത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി
പത്തനംതിട്ട: വോട്ട് ചെയ്തപ്പോള്‍ വി.വി പാറ്റില്‍ ചിഹ്നം മാറിയെന്ന് പരാതി. പത്തനംതിട്ട മണ്ഡലത്തിലെ വോട്ടറാണ് പരാതിക്കാരി. വോട്ട് ചെയ്തപ്പോള്‍ വി.വി പാറ്റില്‍ താമരയാണ് കാണിച്ചതെന്നാണ് ഇവര്‍ പറയുന്നത്. കുമ്പഴ വടക്ക് ഒന്നാം ബൂത്തിലാണ് ചിഹ്നം മാറിയെന്ന് പരാതിയുയര്‍ന്നത്. പരാതിക്കാരിക്ക് വീണ്ടും ചെയ്യാന്‍ അവസരം നല്‍കണമെന്ന് ആന്റോ ആന്റണി എം.പി ആവശ്യപ്പെട്ടു. അതിനിടെ ബി.ജെ.പി പ്രവര്‍ത്തകരും ആന്റോ ആന്റണിയും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് പരാതിക്കാരിക്ക് വീണ്ടും വോട്ട് ചെയ്യാന്‍ അവസരം നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചു. ടെസ്റ്റ് വോട്ട് ആണ് ചെയ്യുന്നതെന്നും ഇതില്‍ പരാജയപ്പെട്ടാല്‍ നടപടിയെടുക്കണോ എന്ന് പ്രിസൈഡിങ് ഓഫീസര്‍ തീരുമാനിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്. ടെസ്റ്റ് വോട്ടിങ്ങില്‍ പരാജയപ്പെട്ടാല്‍ നടപടിയുണ്ടാവുമെന്നതിനാല്‍ പരാതിക്കാരി വോട്ട് ചെയ്യാതെ മടങ്ങി.
Read More » -
Crime
വനിതാ ഹോസ്റ്റലില്‍നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐ.ടി. ജീവനക്കാരിയും സുഹൃത്തും അറസ്റ്റില്‍
ചെന്നൈ: വനിതാ ഹോസ്റ്റലില്‍നിന്ന് 1.3 കിലോ കഞ്ചാവ് പിടിച്ച സംഭവത്തില്‍ ഐ.ടി .ജീവനക്കാരിയും സുഹൃത്തായ ടാക്സി ഡ്രൈവറും അറസ്റ്റില്‍. ചൂളൈമേടിലെ വനിതാഹോസ്റ്റലില്‍ താമസിക്കുന്ന ഐ.ടി. ജീവനക്കാരിയായ ഷര്‍മിള(26), സുഹൃത്ത് സുരേഷ്(32) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കഞ്ചാവ് കടത്തല്‍ സംഘത്തിലുള്‍പ്പെട്ട സുരേഷ് 1.3 കിലോ കഞ്ചാവ് സൂക്ഷിക്കാനായി ഷര്‍മിളയ്ക്ക് നല്‍കുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു. ഷര്‍മിള തുറൈപാക്കത്തിന് സമീപമുള്ള ഐ.ടി. സ്ഥാപനത്തില്‍ ജോലിചെയ്ത് വരുകയായിരുന്നു. ഓഫീസിലേക്കും തിരിച്ചും ഐ.ടി.സ്ഥാപനത്തിന്റെ ടാക്സിയിലാണ് പോയിരുന്നത്. ഷര്‍മിള, സുരേഷ് ഓടിച്ചിരുന്ന ടാക്സിയിലാണ് സ്ഥിരമായി സഞ്ചരിച്ചിരുന്നത്. രണ്ടുപേരും സൗഹൃദത്തിലായിരുന്നു. തുടര്‍ന്നാണ് കഞ്ചാവ് സൂക്ഷിക്കാനായി ഷര്‍മിളയ്ക്ക് നല്‍കിയിരുന്നതെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ രണ്ട് പേരെയും റിമാന്‍ഡ് ചെയ്തു. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ചെന്നൈയില്‍ എത്തിക്കുന്ന കഞ്ചാവ് വിവിധഏജന്റുമാര്‍ക്ക് എല്പിക്കുന്നജോലിയും ടാക്സി ഡ്രൈവറായ സുരേഷ് ചെയ്തിരുന്നുവെന്നും പോലീസ് പറഞ്ഞു. കഞ്ചാവുവില്പനയുമായി ബന്ധപ്പെട്ട് സുരേഷിന്റെ പങ്കിനെ ക്കുറിച്ച് കൂടുതല്‍ അന്വേഷണംനടത്തി വരുകയാണെന്നും പോലീസ് അറിയിച്ചു.
Read More » -
Kerala
കോഴിക്കോട്ട് വോട്ടുചെയ്യാന്‍ പോയ കുടുംബത്തിന്റെ കാര്‍ കത്തിനശിച്ചു
കോഴിക്കോട്: കൂടരഞ്ഞി കക്കാടംപൊയിലില്‍ വോട്ടു ചെയ്യാന്‍ പോയ കുടുംബം സഞ്ചരിച്ച കാര്‍ കത്തിനശിച്ചു. പീടികപ്പാറ സ്വദേശി തേനരുവി ജോണും ഭാര്യയും സഹോദരിയും സഞ്ചരിച്ച കാറാണ് പൂര്‍ണമായും കത്തിനശിച്ചത്. കക്കാടംപൊയിലിലെ താഴെ കക്കാട് പാമ്പുംകാവില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. കക്കാടംപൊയിലിലെ 94-ാം ബൂത്തിലേക്ക് വോട്ട് ചെയ്യാന്‍ പോകുന്നതിനിടെ കാറിന്റെ മുന്‍ ഭാഗത്തുനിന്നും പുക ഉയരുന്നത് കണ്ടു. ഉടനെ കാര്‍ നിര്‍ത്തി ഉള്ളിലുണ്ടായിരുന്നവര്‍ ഇറങ്ങി. അല്‍പസമയത്തിനകം കാര്‍ പൂര്‍ണമായും കത്തിനശിക്കുകയായിരുന്നു. മുക്കത്തുനിന്നും അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീയണച്ചത്.
Read More » -
Kerala
വോട്ടെടുപ്പിനിടയില്‍ വിവിധയിടങ്ങളില്‍ ഏഴ് മരണം; മരിച്ചവരില്‍ ബൂത്ത് ഏജന്റും
തിരുവനന്തപുരം: വോട്ടെടുപ്പിനിടയില്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ഏഴ് പേര്‍ കുഴഞ്ഞുവീണു മരിച്ചു.പാലക്കാട് ജില്ലയില്‍ മാത്രം മൂന്ന് പേരാണ് കുഴഞ്ഞുവീണ് മരിച്ചത്. പാലക്കാട് ഒറ്റപ്പാലത്ത് വോട്ട് ചെയ്യാന്‍ എത്തിയ വ്യക്തിയാണ് കുഴഞ്ഞു വീണു മരിച്ചത്. ചുനങ്ങാട് വാണിവിലാസിനി സ്‌കൂളില്‍ വോട്ട് ചെയ്യാന്‍ എത്തിയ ചന്ദ്രന്‍ (68) ആണ് മരിച്ചത്. കുഴഞ്ഞു വീണതിനെതുടര്‍ന്ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. വിളയോടിയില്‍ വോട്ട് ചെയ്യാനെത്തിയയാളാണ് പാലക്കാട് ജില്ലയില്‍ കുഴഞ്ഞുവീണ് മരിച്ച രണ്ടാമത്തെയാള്‍. പുതുശേരി കുമ്പോറ്റിയില്‍ കണ്ടന്‍ (73) ആണ് മരിച്ചത്. വോട്ട് ചെയ്ത് തിരികെ പോകുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.വിളയോടി എസ് എന്‍ യു പി സ്‌കൂളിലാണ് വോട്ട് ചെയ്യാന്‍ എത്തിയത്. തേന്‍കുറിശ്ശി വടക്കേത്തറ എല്‍ പി സ്‌കൂളില്‍ വോട്ട് ചെയ്യാന്‍ എത്തിയ 32 കാരനായ തേന്‍കുറിശ്ശി സ്വദേശി ശബരി ആണ് കുഴഞ്ഞുവീണുമരിച്ച മൂന്നാമത്തെയാള്‍. മലപ്പുറം തിരൂരില്‍ വോട്ട് ചെയ്ത ശേഷം വീട്ടില്‍ മടങ്ങിയെത്തിയയാളും കുഴഞ്ഞുവീണ് മരിച്ചു. വള്ളിക്കാഞ്ഞിരം ഇര്‍ഷാദ്…
Read More » -
Movie
‘മഞ്ഞുമ്മല്‍ ബോയ്സി’ക്കും മേലേ; ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ തമിഴ്നാട്ടില്‍ റിലീസ് ചെയ്യാന്‍ ആവശ്യപ്പെട്ടത് 15 കോടി
ചെന്നൈ: വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമ തമിഴ്നാട്ടില്‍ റിലീസ് ചെയ്യാന്‍ ചോദിച്ചപ്പോള്‍ നിര്‍മാതാവായ വൈശാഖ് സുബ്രഹ്‌മണ്യം 15 കോടി ആവശ്യപ്പെട്ടതായി തമിഴ് സിനിമാ നിര്‍മാതാവ് ജി ധനഞ്ജയന്‍. മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട്ടില്‍ വമ്പന്‍ ഹിറ്റായി ഓടിക്കൊണ്ടിരുന്ന സമയമായിരുന്നു. അതുകൊണ്ടാണ് ഇത്ര വലിയ തുക ചോദിക്കാന്‍ കാരണമായത് എന്ന് അദ്ദേഹം പറയുന്നു. മഞ്ഞുമ്മലിനേക്കാള്‍ മികച്ച ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷമെന്ന് വൈശാഖ് അവകാശപ്പെട്ടതായും ധനഞ്ജയന്‍ പറഞ്ഞു. വിസില്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ധനഞ്ജയന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ‘മഞ്ഞുമ്മല്‍ ബോയ്സ്’ വമ്പന്‍ ഹിറ്റായി ഓടിക്കൊണ്ടിരുന്ന സമയമായിരുന്നു. ആ സമയത്താണ് വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ ട്രെയിലര്‍ കാണുന്നത്. അത് ഇഷ്ടപ്പെട്ടത് കൊണ്ടാണ് തമിഴിനാട്ടില്‍ ചിത്രം റിലീസ് ചെയ്യാം എന്നു കരുതി ഞാന്‍ ചിത്രത്തിന്റെ നിര്‍മാതാവിനെ വിളിക്കുന്നത്. സിനിമ തമിഴ്നാട്ടില്‍ റിലീസ് ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. ന്യായമായ തുക പറയുമെന്നാണ് ഞാന്‍ വിചാരിച്ചത്. ഇത് മഞ്ഞുമ്മല്‍ ബോയ്സിനേക്കാള്‍ മികച്ച പടമാണ് എന്നായിരുന്നു വൈശാഖ് എന്നോട് പറഞ്ഞത്. മഞ്ഞുമ്മല്‍…
Read More »