തിരുവനന്തപുരം: സംസ്ഥാനത്ത് നീതിയുക്തമായ തിരഞ്ഞെടുപ്പ് നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പലയിടത്തും വോട്ടര്‍മാര്‍ക്ക് മണിക്കൂറുകള്‍ കാത്തുനിന്ന ശേഷം മടങ്ങേണ്ടി വന്നു. പോളിങ് ശതമാനം കുറഞ്ഞതും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
അതേസമയം വോട്ടെടുപ്പ് താമസിച്ചത് ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം കാരണമാണെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരൻ ആരോപിച്ചു.ഇത് ബിജെപിയെ സഹായിക്കാനുള്ള സിപിഐഎമ്മിന്റെ അടവാണെന്നും സുധാകരന്‍ പറഞ്ഞു.