Month: April 2024
-
India
സ്കൂട്ടര്‍ ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതി മരിച്ചു
കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സ്കൂട്ടര്‍ ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതി മരിച്ചു. ഫറൂഖാബാദ് ജില്ലയിലെ നെഹ്‌റരിയ ഗ്രാമത്തില്‍ താമസിക്കുന്ന പൂജ (28) ആണ് മരിച്ചത്. പാന്‍റിന്‍റെ പോക്കറ്റില്‍ കിടന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. യുവതി ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്നും ഇയര്‍ഫോണ്‍ ചെവിയിലുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെ 10 മണിയോടെ സ്കൂട്ടറില്‍ മുംബൈയിലേക്ക് പോകാന്‍ കാണ്‍പൂര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് അപകടം. ചൗബേപൂർ പോലീസ് സ്റ്റേഷൻ പരിധിയില്‍ വരുന്ന മാൻപൂർ വില്ലേജിന് സമീപം കാണ്‍പൂർ-അലിഗഡ് ഹൈവേയില്‍ സ്ഥിതി ചെയ്യുന്ന പെട്രോള്‍ പമ്ബിന് മുന്നിലാണ് ദാരുണമായ സംഭവം. മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് സ്കൂട്ടറിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡിലെ ഡിവൈഡറില്‍ ഇടിക്കുകയുമായിരുന്നു. പൂജയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സ്കൂട്ടര്‍ അമിതവേഗത്തിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പൂജയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Read More » -
Kerala
കേരളത്തിൽ ബിജെപിക്ക് നാലു സീറ്റ്: നരേന്ദ്രമോദി
ന്യൂഡൽഹി: കേരളത്തിൽ ഇത്തവണ ബിജെപിക്ക് നാലു സീറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ലോക്സഭയിലേക്കുള്ള രാജ്യത്തെ രണ്ടാംഘട്ട തെരഞ്ഞെടുപ്പിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ സീറ്റുകളിലാണ് അദ്ദേഹം പ്രതീക്ഷ വച്ചത്. അതേസമയം കഴിഞ്ഞ തവണത്തേക്കാൾ പോളിംഗ് കുറഞ്ഞത് തങ്ങൾക്ക് അനുകൂലമെന്ന ചിന്തയിലാണ് എൽഡിഎഫും യുഡിഎഫും
Read More » -
Kerala
മാധ്യമ പ്രവർത്തകരോട് കയർത്ത് വീണ്ടും സുരേഷ് ഗോപി
തൃശൂർ: മാധ്യമ പ്രവർത്തകരോട് കയർത്ത് വീണ്ടും സുരേഷ് ഗോപി.പോളിംഗ് അവസാനിച്ചതോടെ തൃശൂർ എടുക്കുമോയെന്ന ചോദ്യവുമായെത്തിയ മാധ്യമ പ്രവർത്തകരോടാണ് സുരേഷ് ഗോപി കയർത്തു സംസാരിച്ചത്. അതേസമയം മണ്ഡലത്തിലെ കനത്ത പോളിംഗ് സുരേഷ് ഗോപിക്ക് അനുകൂലമായ സൂചനയെന്ന വിലയിരുത്തലുമായി ബിജെപി രംഗത്തെത്തി. പോളിംഗ് സമയമായ വൈകുന്നേരം ആറ് മണി വരെയുള്ള കണക്ക് അനുസരിച്ച് 71 ശതമാനമാണ് പോളിംഗ്. അന്തിമ കണക്കില്‍ ഇത് 73ന് മുകളില്‍ എത്തിയേക്കുമെന്നാണ് വിലയിരുത്തല്‍. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ രാവിലെ പോളിംഗ് തുടങ്ങിയത് മുതല്‍ പതിവില്ലാത്ത തിരക്കാണ് അനുഭവപ്പെട്ടത്. ആദ്യ മണിക്കൂറുകളില്‍ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്കുണ്ടായിരുന്നു. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഗുരുവായൂര്‍, മണലൂര്‍ എന്നിവിടങ്ങളില്‍ രാവിലെ എട്ടു മുതല്‍ കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. ചാവക്കാട്, വാടാനപ്പള്ളി എന്നീ തിരദേശ മേഖലകളിലും രാവിലെ നല്ല തിരക്കുണ്ടായിരുന്നു. പ്രശ്‌ന ബാധിത ബൂത്തുകളില്‍ സിആര്‍പിഎഫിനെ വിന്യസിച്ചാണ് വോട്ടിങ് നടന്നത്. ഒന്നര മാസത്തോളം നീണ്ടുനിന്ന മൂന്ന് മുന്നണികളുടേയും വന്‍ പ്രചാരണം വോട്ടായി മാറിയെന്നാണ് പോളിംഗ് ശതമാനം…
Read More » -
Kerala
മാസപ്പടിക്കേസ്: മുഖ്യമന്ത്രിയുടെ പങ്ക് തെളിയിക്കാനാകാതെ കുഴല്‍നാടന്‍
തിരുവനന്തപുരം: മാസപ്പടിക്കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് തെളിയിക്കാനാവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ കഴിയാതെ ഹരജിക്കാരനായ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. കോടതി ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി സി.എം.ആര്‍.എല്ലിന് അവിഹിതമായി സഹായംചെയ്തു എന്ന് കാണിക്കുന്ന രേഖ ഹാജരാക്കാനോ ഉന്നയിച്ച ആരോപണം തെളിയിക്കാനോ ആവശ്യമായ ഒന്നും ഹരജിക്കാരന് നല്‍കാനായില്ല. വ്യാഴാഴ്ച കുഴല്‍നാടന്‍ ഹാജരാക്കിയ മൂന്ന് രേഖകളിലും മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന ഒരു തെളിവുമില്ലെന്ന കാര്യം വിജിലന്‍സ് പ്രോസിക്യൂട്ടര്‍ കോടതിയെ ധരിപ്പിച്ചു. കേസ് പരിഗണിച്ച പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി എം.വി. രാജകുമാര ഹരജി വിധി പറയുന്നതിനായി മേയ് മൂന്നിലേക്ക് മാറ്റി.
Read More » -
Kerala
ശോഭാ സുരേന്ദ്രൻ പൊട്ടിച്ച നുണ ബോമ്പ്
ആലപ്പുഴ: തന്നെ വെല്ലാൻ കെ സുരേന്ദ്രനല്ല കേരളത്തിലെ മറ്റൊരു ബിജെപി നേതാവിനും ആകില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ച് ശോഭാ സുരേന്ദ്രൻ.ആറ്റിങ്ങലിൽ നിന്നും ആലപ്പുഴയിലേക്ക് തന്നെ വലിച്ചിട്ട സുരേന്ദ്രനെ വയനാടൻ മല കയറ്റിയ ചരിത്രമാണ് ശോഭയ്ക്കുള്ളത്. എന്നാൽ ഇതൊന്നുമല്ലായിരുന്നു ശോഭാ സുരേന്ദ്രൻ.ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം പോളിങ് ബൂത്തിലേക്കു പോകാൻ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയായിരുന്നു ശോഭാ സുരേന്ദ്രന്റെ ആ വെടിപൊട്ടിക്കൽ. മുഖ്യമന്ത്രി പിണറായി വിജയനോളം തലപ്പൊക്കമുള്ള ഇ പി ജയരാജൻ എന്ന കമ്യൂണിസ്റ്റ് നേതാവിന്റെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട സംഭവമായിരുന്നു അത്. ദിവസങ്ങള്‍ക്കു മുൻപ് കൊളുത്തിവിട്ട തിരിയാണ് മുനിഞ്ഞുകത്തി ഇന്നലെ പൊട്ടിത്തെറിച്ചത്.അതും അതി നിർണായകമായ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന്റെ തൊട്ടുതലേന്ന് ! സംഭവം ദല്ലാൾ നന്ദകുമാറിനോട് താൻ വാങ്ങിയ, ഇനിയും തിരിച്ചുകൊടുക്കാത്ത 10 ലക്ഷം രൂപയെ പ്രതിരോധിക്കാനായിരുന്നെങ്കിലും അത് സിപിഐഎമ്മിന് കനത്ത പ്രഹരമാണ് ഏൽപ്പിച്ചത്.നന്ദകുമാറിന്റെ ആരോപണത്തിൽ നിന്നും ശോഭാ സുരേന്ദ്രൻ തൽക്കാലം രക്ഷപെടുകയും ചെയ്തു.തെളിവ് വരെ നന്ദകുമാർ പുറത്ത് വിട്ടതോടെ ശോഭാ സുരേന്ദ്രന്റെ മുന്നിൽ മറ്റൊരു…
Read More » -
Sports
3 കോടി പ്രതിഫലം; നോഹ സദോയ് കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കും
അടുത്ത സീസണില്‍ നോഹ സദോയ് കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കും. എഫ് സി ഗോവയുടെ മൊറോക്കൻ ഫോർവേഡ് നോവ സദോയിയെ 3 കോടി രൂപയ്ക്കാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ പോകുന്നത്. നോവ 3 വർഷത്തെ കരാർ ബ്ലാസ്റ്റേഴ്സില്‍ ഒപ്പുവെക്കും എന്നാണ് പുതിയ റിപ്പോർട്ടുകള്‍. ഗോവയുടെ ഈ സീസണിലെ മത്സരങ്ങള്‍ അവസാനിച്ചാല്‍ ഉടൻ ബ്ലാസ്റ്റേഴ്സ് നോഹയുടെ സൈനിംഗ് പ്രഖ്യാപിക്കും. അവസാന രണ്ടു സീസണുകളിലായി എഫ് സി ഗോവക്ക് ഒപ്പം ഉള്ള താരമാണ് നോവ. ഈ സീസണില്‍ ഇതുവരെ ഗോവയ്ക്ക് ആയി 22 മത്സരങ്ങള്‍ ലീഗില്‍ കളിച്ച നോവ 11 ഗോളുകളും 5 അസിസ്റ്റുകളും സ്വന്തം പേരില്‍ ചേർത്തു. ഐ എസ് എല്ലില്‍ ആകെ 42 മത്സരങ്ങള്‍ കളിച്ച നോഹ 20 ഗോളുകളും 14 അസിസ്റ്റും സംഭാവന നല്‍കിയിട്ടുണ്ട്.
Read More » -
Sports
തോൽവിയിലും വിപണിമൂല്യം ഉയർത്തി കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളില്‍ സെമിഫൈനല്‍ കാണാതെ പുറത്തായെങ്കിലും കളിക്കളത്തിനു പുറത്ത് മികച്ച പ്രകടനത്തോടെ കേരള ബ്ലാസ്റ്റേഴ്സ്. ലീഗിലെ 12 ക്ലബ്ബുകളില്‍ വിപണിമൂല്യത്തിന്റെ വർധനയില്‍ ഒന്നാം സ്ഥാനവും മൊത്തം മൂല്യത്തില്‍ രണ്ടാമതുമാണ് കേരള ക്ലബ്ബ്. ഏപ്രില്‍ 15 വരെയുള്ള കണക്കില്‍ 53.2 കോടിയാണ് ബ്ലാസ്റ്റേഴ്സിന്റെ വിപണിമൂല്യം. കഴിഞ്ഞ വർഷം ഏപ്രിലില്‍ ഇത് 42.4 കോടി രൂപയായിരുന്നു. 25.5 ശതമാനമാണ് വളർച്ച. 60.2 കോടി രൂപയുടെ മൂല്യവുമായി കൊല്‍ക്കത്ത ക്ലബ്ബ് മോഹൻബഗാനാണ് ഒന്നാമത്. മുൻവർഷമിത് 52.2 കോടി രൂപയായിരുന്നു. ലീഗിലെ ക്ലബ്ബുകളില്‍ ചെന്നൈയിൻ എഫ്.സിക്കും ഹൈദരാബാദ് എഫ്.സി.ക്കുമാണ് മൂല്യത്തില്‍ ഇടിവുണ്ടായത്. 32.2 കോടിയുണ്ടായിരുന്ന ചെന്നൈയുടേത് 29.4 കോടിയായി. സീസണില്‍ തകർന്നുപോയ ഹൈദരാബാദ് എഫ്.സി.ക്ക് കളത്തിനുപുറത്തും കനത്തനഷ്ടമാണ്.32.4 കോടി മൂല്യമുണ്ടായിരുന്നത് കൂപ്പുകുത്തി 8.8 കോടിയായിമാറി. 72.8 ശതമാനമാണ് കുറവ്. മികച്ച യുവകളിക്കാരുടെ സാന്നിധ്യവും വിദേശതാരങ്ങളുടെ മികച്ച പ്രകടനവും ബ്ലാസ്റ്റേഴ്സിന്റെ ഗ്രാഫുയർത്തി. ഹോം ഗ്രൗണ്ടിലെ കാണികളുടെ എണ്ണവും അനുകൂലമായി. ലീഗില്‍ ഏറ്റവും…
Read More » -
India
വാട്‌സാപ്പ് ഇന്ത്യ വിട്ടേക്കുമെന്ന് സൂചന
ന്യൂഡൽഹി: വാട്‌സാപ്പ് ഇന്ത്യ വിട്ടേക്കുമെന്ന സൂചന. എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്ബനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ചു. അഭിഭാഷകന്‍ മുഖേനയാണ് കമ്ബനി നിലപാട് വ്യക്തമാക്കിയത്. സന്ദേശങ്ങള്‍ എന്‍ക്രിപ്ട് ചെയ്യുകയും സ്വകാര്യത നല്‍കുകയും ചെയ്യുന്നതുകൊണ്ടാണ് നിരവധിപേര്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നതെന്നും മെറ്റ കോടതിയില്‍ വ്യക്തമാക്കി. ഏതൊക്കെ സന്ദേശങ്ങളാണ് ഡിക്രീപ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നത് അറിയില്ലെന്നും ദശലക്ഷക്കണക്കിന് മെസേജുകളാണ് ദിവസേന പ്രത്യേക നെറ്റ്വര്‍ക്കില്‍ സൂക്ഷിക്കേണ്ടി വരികയെന്നും കമ്ബനി പറയുന്നു. സോഷ്യല്‍ മീഡിയ ഇടനിലക്കാര്‍ക്കുള്ള 2021 ലെ ഐടി നിയമങ്ങളെ ചോദ്യം ചെയ്ത് വാട്ട്സ്‌ആപ്പും മാതൃ കമ്ബനിയായ മെറ്റയും നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിക്കുകയായിരുന്നു. ആക്ടിംഗ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് മന്‍മീത് പ്രീതം സിംഗ് അറോറ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഇന്റര്‍മീഡിയറി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡും) റൂള്‍സ്, 2021 ഫെബ്രുവരി 25ന് കേന്ദ്രം പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഏറ്റവും പുതിയ മാനദണ്ഡങ്ങള്‍ എക്‌സ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം,…
Read More » -
Sports
ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകമനോവിച്ച് മടങ്ങുന്നു
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകമനോവിച്ച് മടങ്ങുന്നു.കേരള ബ്ലാസ്റ്റേഴ്സ് ക്ലബ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്. സെർബിയൻ പരിശീലകനായ ഇവാൻ വുകമനോവിച്ച് 2021ലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് സ്ഥാനം ഏറ്റെടുക്കുന്നത്. ആദ്യ സീസണിൽ തന്നെ മഞ്ഞപ്പടയെ ഐഎസ്എൽ ഫൈനൽ വരെ എത്തിക്കാൻ വുകമനോവിച്ചിന് സാധിച്ചിരുന്നു. 2021-22 സീസണിന്റെ ഫൈനലിൽ ഹൈദരാബാദ് എഫ്സിയോട് പെനാൽറ്റി ഷൂട്ട് ഔട്ടിൽ തോറ്റാണ് ബ്ലാസ്റ്റേഴ്‌സിന് കിരീടം നഷ്ടമായത്. തുടർന്ന് തുടർച്ചയായ മൂന്നു സീസണുകളിലും ബ്ലാസ്റ്റേഴ്സിനെ അദ്ദേഹം പ്ലേ ഓഫിൽ എത്തിച്ചിരുന്നു.
Read More » -
Crime
വഴി തെറ്റുന്ന യൗവനം: മദ്യലഹരിയിൽ കൊച്ചിയിൽ നൈറ്റ് കഫേ അടിച്ചുതകർത്ത യുവതിയും സംഘവും അറസ്റ്റിൽ
നമ്മുടെ യുവാക്കൾ എങ്ങോട്ടാണ് പോകുന്നത്…? മദ്യവും മയക്കുമരുന്നും, വഴി തെറ്റിയ ജീവിതവും ഒപ്പം ചില്ലറ അധോലോക ബന്ധങ്ങളും. ഇന്നലെ കൊച്ചിയിൽ അരങ്ങേറിയ അക്രമ സംഭവങ്ങൾ അതാണ് തെളിയിക്കുന്നത്. ചങ്ങനാശേരി സ്വദേശിയായ യുവതിയും കൂട്ടാളികളും ചേർന്ന് പനമ്പിള്ളിനഗറിലെ ഒരു നൈറ്റ് കഫേ അടിച്ചു തകർത്ത് ജീവനക്കാരെ പരുക്കേൽപിച്ചു. സാപിയൻസ് കഫറ്റീരിയയിൽ ആയുധങ്ങളുമായി എത്തി അക്രമം അഴിച്ചുവിട്ട ചങ്ങനാശേരി സ്വദേശിനി ലീന (26), കട്ടപ്പന മേപ്പാറ ഏഴാച്ചേരിൽ ജെനിറ്റ് (23), കൽപറ്റ മുണ്ടേരി പറമ്പിൽ ഹൗസിൽ മുഹമ്മദ് സിനാൻ (22), ചങ്ങനാശേരി നാലുകോടി ഇടശ്ശേരി ഹൗസിൽ ആദർശ് ദേവസ്യ (22) എന്നിവരെ സൗത്ത് പൊലീസ് അറസ്റ്റു ചെയ്തു. കണ്ടാലറിയാവുന്ന 4 പേർക്ക് എതിരെ കേസെടുത്തിട്ടുണ്ട്. കഫറ്റീരിയയിൽ ഭക്ഷണം കഴിക്കാനെത്തിയ ലീനയും മുൻസുഹൃത്തും തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയുമുണ്ടായി. മദ്യലഹരിയിലായിരുന്ന യുവതിയെ പിന്തിരിപ്പിക്കാനുള്ള ശ്രമം സംഘർഷത്തിൽ കലാശിക്കുകയും ഇവർ എത്തിയ കാറിന്റെ ചില്ല് ഒരാൾ പൊട്ടിക്കുകയും ചെയ്തു. തുടർന്നു ലീന പനമ്പിള്ളിനഗറിൽ തന്നെ ഉണ്ടായിരുന്ന…
Read More »