KeralaNEWS

ടൂറിസ്റ്റ് ബസ് മറിഞ്ഞ് കർണാടക സ്വദേശി മരിച്ചു, 18 പേർക്ക് പരിക്ക്; പുലര്‍ച്ചെ 2.30 ന് കോഴിക്കോട് ഫറോക്കിലാണു സംഭവം

      തിരുവനന്തപുരത്തുനിന്ന് ഉടുപ്പിയിലേക്കുപോയ ടൂറിസ്റ്റ് ബസ് കോഴിക്കോട് ഫറോക്കിൽ മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റു. കോഹിനൂര്‍ എന്നപേരില്‍ സര്‍വീസ് നടത്തുന്ന ബസ് കടലുണ്ടി മണ്ണൂർ പഴയ ബാങ്കിന് സമീപത്തെ വളവില്‍ ഇന്ന് (ശനി) പുലര്‍ച്ചെ 2.30-ഓടെയാണ് അപകടത്തില്‍പ്പെട്ടത്. മരിച്ച കര്‍ണാടക സ്വദേശിയെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ബസിൽ 27 യാത്രകാരും 3 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. പൊലീസും അഗ്നിരക്ഷാ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: