Month: April 2024

  • Kerala

    പത്തനംതിട്ടയിലും കോട്ടാങ്ങലും സിപിഎം ഭരണം എസ്ഡിപിഐക്കൊപ്പം

    പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചതിനെ വിമര്‍ശിച്ച സിപിഎം പത്തനംതിട്ടയില്‍ രണ്ടിടത്ത് എസ്ഡിപിഐ പിന്തുണയോടെ ഭരണം നടത്തുന്നു. പത്തനംതിട്ട നഗരസഭയിലും കോട്ടാങ്ങല്‍ പഞ്ചായത്തിലും ആണ് പരസ്പര സഹകരണത്തോടെ ഭരണം നടക്കുന്നത്. പത്തനംതിട്ട നഗരസഭയില്‍ എസ്ഡിപിഐക്ക് 3 അംഗങ്ങളുണ്ട്. എസ്.ഷമീര്‍, എസ്.ഷൈലജ, ഷീല സത്താര്‍ എന്നിവര്‍. കൂടാതെ എസ്ഡിപിഐ പിന്തുണയോടെ ജയിച്ച സ്വതന്ത്ര ആമിന ഹൈദരാലിയുമുണ്ട്. നഗരസഭ ഉപാധ്യക്ഷയായി ആമിന ഹൈദരാലിയെയും വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനായി എസ്.ഷമീറിനെയും ഉള്‍പ്പെടുത്തിയാണ് നഗരസഭയില്‍ എല്‍ഡിഎഫ് ഭരണം പിടിച്ചത്. സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം എസ്ഡിപിഐക്ക് ഉറപ്പാക്കിയാണ് വിവിധ കമ്മിറ്റികളിലേക്ക് അംഗങ്ങളെ നിശ്ചയിച്ചത്. ഭൂരിപക്ഷം കിട്ടാന്‍ എസ്ഡിപിഐയുടെ 3 പേരെയും ഇതിനായി വിദ്യാഭ്യാസ സ്ഥിരം സമിതിയില്‍ അംഗമാക്കി. കക്ഷിനില: കോണ്‍ഗ്രസ് 13, സിപിഎം 10, എസ്ഡിപിഐ 3, കേരള കോണ്‍ഗ്രസ് (എം) 2, സിപിഐ ഒന്ന്, എസ്ഡിപിഐ പിന്തുണയോടെ വിജയിച്ച ആമിന ഉള്‍പ്പെടെ സ്വതന്ത്രര്‍ 3. കോട്ടാങ്ങല്‍ പഞ്ചായത്തില്‍ സിപിഎം ഭരണമാണ്. പ്രസിഡന്റ്,…

    Read More »
  • Food

    ഒരു തവി രസത്തിലുണ്ട് ഏറെ ആരോഗ്യ രഹസ്യങ്ങൾ

    ശരീരത്തെ പുനരുജ്ജീവിപ്പിക്കുവാൻ ഏറ്റവും ഉത്തമമായ ഭക്ഷണമാണ് രസം. രോഗബാധിതരോ പനി ബാധിച്ചവരോ ആയ ആളുകള്‍ക്ക് വിറ്റാമിനുകളും പോഷകങ്ങളും എളുപ്പത്തില്‍ ലഭിക്കുന്നതിനായി രസം കുടിക്കാം. ഇതിൽ അടങ്ങിയിട്ടുള്ള പുളിയുടെ സത്ത്, മഞ്ഞള്‍, കുരുമുളക്, കടുക്, ജീരകം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ സാന്നിധ്യം രസത്തെ ഏറ്റവും പോഷകസാന്ദ്രതയുള്ള ഭക്ഷണങ്ങളില്‍ ഒന്നാക്കി മാറ്റുന്നു.മല്ലി, കായം, ഇഞ്ചി തുടങ്ങിയ പല ചേരുവകളും രസത്തിലുണ്ട്. ഇതെല്ലാം ഏറെ ആരോഗ്യകരമാണ്. പ്രോട്ടീനുകള്‍, വൈറ്റമിനുകള്‍ ആന്റിഓക്‌സിഡന്റുകള്‍, ധാതുക്കള്‍ എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. റൈബോഫ്‌ളേവിന്‍, നിയാസിന്‍, വൈറ്റമിന്‍ എ, സി, ഫോളിക് ആസിഡ്, തയാമിൻ, മഗ്നീഷ്യം, സിങ്ക്, സെലേനിയം, കോപ്പര്‍, കാല്‍സ്യം, അയേണ്‍, പൊട്ടാസ്യം തുടങ്ങിയ ധാതുക്കള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഫ്രീ റാഡിക്കല്‍ പ്രവർത്തനത്തെ തടയുന്ന ആന്റിഓക്‌സിഡന്റുകള്‍ രസത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. രസത്തില്‍ ചേർത്തിരിക്കുന്ന പുളിയില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തെ ചെറുപ്പവും സുന്ദരവുമായി നിലനിർത്താൻ സഹായിക്കുന്നു. ആൻറി ഓക്സിഡൻറുകളും വിറ്റാമിൻ സിയും അടങ്ങിയിരിക്കുന്ന തക്കാളി ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കും.

    Read More »
  • Crime

    ജനന സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി; ഞീഴൂര്‍ വില്ലേജ് ഓഫീസറെ വിജിലന്‍സ് പിടികൂടി

    കോട്ടയം: ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി കൊടുക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഞീഴൂര്‍ വില്ലേജ് ഓഫീസറെ വിജിലന്‍സ് പിടികൂടി. ഞീഴൂര്‍ വില്ലേജ് ഓഫീസര്‍ കടുത്തുരുത്തി മങ്ങാട് കുറുമുള്ളീല്‍ വീട്ടില്‍ ജോര്‍ജ് ജോണ്‍(52) ആണ് വിജിലന്‍സിന്റെ പിടിയിലായത്. പരാതിക്കാരന്റെ പ്രവാസിയായ സഹോദരന്റെ ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ആവശ്യത്തിനായി ആര്‍.ഡി.ഒ. ഓഫീസില്‍ റിപ്പോര്‍ട്ട് നല്‍കുവാനായി 1300 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വില്ലേജ് ഓഫീസറെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. വില്ലേജ് ഓഫീസിലെ വൈദ്യുതി ചാര്‍ജ് അടക്കാനുള്ള തുക എന്ന പേരിലാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.  

    Read More »
  • Sports

    നിര്‍ണായക വിജയവുമായി ചെന്നൈയിൻ; പ്ലേ ഓഫ് യോഗ്യതയ്ക്കരികിൽ 

    ചെന്നൈ:ഇന്ത്യൻ സൂപ്പർ ലീഗില്‍ നിർണായക വിജയവുമായി ചെന്നൈയിൻ എഫ് സി‌. ഇന്നലെ ജംഷദ്പൂർ എഫ് സിയെ നേരിട്ട ചെന്നൈയില്‍ തുടക്കത്തില്‍ ഒരു ഗോളിന് പിന്നില്‍ പോയ ശേഷം തിരിച്ചടിച്ച്‌ 2-1ന്റെ വിജയം സ്വന്തമാക്കി.  പ്ലേ ഓഫ് യോഗ്യത പോരാട്ടത്തില്‍ ഇനി ഒരു ടീമിന് മാത്രം സാധ്യത നിലനിൽക്കേ ചെന്നൈയിന്റെ നിർണായക വിജയമാണിത്.വിജയത്തോടെ ആറാം സ്ഥാനത്തേക്ക് മുന്നേറാൻ ചെന്നൈയിനായി. ഇതോടെ 24 പോയിന്റുള്ള ചെന്നൈയിൻ ബംഗളൂരുവിനെ മറികടന്ന് ആറാം സ്ഥാനത്തേക്ക് എത്തി. ചെന്നൈയിന് ഇനിയും രണ്ടു മത്സരങ്ങള്‍ ബാക്കിയുണ്ട്. അതുകൊണ്ടുതന്നെ ചെന്നൈയിനാണ് ആറാംസ്ഥാനത്ത് ഫിനിഷ് ചെയ്യാൻ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സാധ്യത നിലനിൽക്കുന്നത്. 21 പോയിന്റും ഒരു മത്സരവും മാത്രം ബാക്കിയുള്ള ജംഷദ്പൂരിന് അടുത്ത കളി വിജയിച്ചാലും ആറാം സ്ഥാനത്ത് എത്താൻ ആകില്ല.

    Read More »
  • Crime

    ദിനോസറുകള്‍ക്ക് വംശനാശം വന്നിട്ടില്ല, മറ്റ് ഗ്രഹങ്ങളിലേക്ക് മാറ്റിയതാണ്; ലാപ്ടോപ്പില്‍ വിചിത്രവിശ്വാസങ്ങളുടെ രേഖകള്‍

    തിരുവനന്തപുരം: അരുണാചലില്‍ ജീവനൊടുക്കിയ മലയാളികള്‍ക്ക് വിചിത്ര വിശ്വാസങ്ങള്‍ എന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ആര്യയുടെ ലാപ്ടോപ്പിലാണ് വിചിത്രവിശ്വാസങ്ങളുടെ രേഖയുള്ളത്. ദിനോസറുകള്‍ക്ക് വംശനാശം വന്നില്ലെന്നതുമുതല്‍ മനുഷ്യന്റെ ഭാവിയെ കുറിച്ചുവരെ ഇതില്‍ പറയുന്നു. ദിനോസറിനെ മറ്റ് ഗ്രഹങ്ങളിലേക്ക് മാറ്റിയതാണെന്നും ഭൂമിയിലെ 90 ശതമാനം മനുഷ്യരെയും മൃഗങ്ങളെയും രണ്ട് ഗ്രഹങ്ങളിലേക്ക് കൊണ്ടുപോകുമെന്നുമാണ് ഇവരുടെ വിശ്വാസം. ആന്‍ഡ്രോമീഡ ഗാലക്സിയില്‍ നിന്നുളള ‘മിതി’ എന്ന സാങ്കല്‍പ്പിക കഥാപാത്രവുമായാണ് സംഭാഷണം. വിചിത്രവിശ്വാസങ്ങളടങ്ങിയ 466 പേജുകളുടെ പകര്‍പ്പാണ് പുറത്തുവന്നത്. ഭുമിയില്‍ മാത്രമല്ല അന്യഗ്രഹത്തിലും ജീവനുണ്ടെന്നാണ് ഇവരുടെ വിശ്വാസം. ‘മിതി’ എന്ന സാങ്കല്‍പിക കഥാപാത്രം ഭൂമിയിലുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി എന്ന പറയുന്ന രീതിയിലാണ് കണ്ടെത്തിയ രേഖകളിലുള്ളത്. ഭൂമിയില്‍ മനുഷ്യവാസത്തിന് അവസാനമായെന്നും ഇവരുടെ ഇരുന്നൂറിലേറെ ചോദ്യങ്ങള്‍ക്ക് ശാസ്ത്രീയമായാണ് ‘മിതി’ മറുപടി നല്‍കുന്നത്. ഇതിനായി ഇവര്‍ പലതരം സൈന്റിഫിക് വാക്കുകളും ഉപയോഗിച്ചിട്ടുണ്ട്. ഇതാവാം ഇവരെ വിചിത്രവിശ്വസാത്തിലേക്ക് നയിച്ചതാവാമെന്നാണ് പൊലീസ് കരുതുന്നത്. സ്പേസ് ഷിപ്പുകളുടെ ഇന്ധനം ഉല്‍ക്കകളില്‍ നിന്നുള്ള ആന്റി കാര്‍ബണാണെന്നും ആന്റാര്‍ട്ടിക്കയില്‍ ഗവേഷണകേന്ദ്രവും സ്പേസ് ഷിപ്പുകള്‍…

    Read More »
  • India

    ചികിത്സ നിഷേധിച്ച യുവതി ആശുപത്രിക്ക് പുറത്തു പ്രസവിച്ചു; രാജസ്ഥാനില്‍ മൂന്നു ഡോക്ടര്‍മാരെ പിരിച്ചുവിട്ടു

    ജയ്പുര്‍: സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണി ആശുപത്രി കവാടത്തില്‍ പ്രസവിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് രാജസ്ഥാന്‍ സര്‍ക്കാര്‍. വിവേകശൂന്യമായി പെരുമാറിയെന്നും ഗുരുതരമായ അശ്രദ്ധ വരുത്തിയെന്നും ചൂണ്ടിക്കാണിച്ച് മൂന്നു ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. ജയ്പുര്‍ കാണ്‍വടിയ ആശുപത്രിയില്‍ ബുധനാഴ്ചയാണു സംഭവം. പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ ഗര്‍ഭിണിയെ പ്രവേശിപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ തയാറായില്ല. തുടര്‍ന്നു യുവതി ആംബുലന്‍സ് സൗകര്യം ആവശ്യപ്പെട്ടെങ്കിലും അതും നിഷേധിക്കപ്പെട്ടു. ഇവരെ സഹായിക്കാന്‍ ആശുപത്രി ജീവനക്കാര്‍പോലും തയാറായില്ലെന്നാണു വിവരം. തുടര്‍ന്ന് ഗേറ്റുവരെ നടന്നെത്തുമ്പോഴേക്കും പ്രസവവേദന മൂര്‍ച്ഛിച്ച ഇവര്‍ ഗേറ്റില്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കുകയായിരുന്നു. ഇവരെ പിന്നീട് ഇതേ ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ വകുപ്പ് അന്വേഷണ കമ്മിഷനെ നിയോഗിച്ചതായി അഡിഷണല്‍ ചീഫ് സെക്രട്ടറി ശുഭ്ര സിങ് അറിയിച്ചു. കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൃത്യവിലോപം നടത്തിയതായി കണ്ടെത്തിയ കുസും സെയ്‌നി, നേഹ രജാവത്, മനോജ് എന്നീ മൂന്നു ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. കണ്‍വടിയ ആശുപത്രി സൂപ്രണ്ട് ഡോ.…

    Read More »
  • Kerala

    തൃപ്പൂണിത്തുറയില്‍ യുവതി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ

    തൃപ്പൂണിത്തുറ: യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എരൂര്‍ അയ്യമ്ബിള്ളിക്കാവ് റോഡ് മനയപ്പാടത്ത് ബാബുവിന്റെയും ദേവിയുടെയും മകള്‍ കിങ്ങിണിയെയാണ് (29) വ്യാഴാഴ്ച്ച രാവിലെ എരൂര്‍ നായര്‍ സമാജത്തിന് സമീപത്തുള്ള വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം എറണാകുളം ഗവ.മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ഭര്‍ത്താവ്: നിതിന്‍, മകന്‍: ധ്യാന്‍. അതേസമയം ഗാര്‍ഹിക പീഡനമാണ് മരണകാരണമെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഹില്‍പാലസ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്.

    Read More »
  • Crime

    ഏറ്റുമാനൂരില്‍ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തിനുനേരെ പട്ടിയെ അഴിച്ചുവിട്ട പ്രതി പിടിയില്‍

    ഏറ്റുമാനൂര്‍: അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തിനുനേരെ പട്ടിയെ അഴിച്ചുവിട്ട വാറന്റ് കേസിലെ പ്രതി പിടിയില്‍. ഏറ്റുമാനൂര്‍ ചിറയില്‍ വീട്ടില്‍ നിധിന്‍ സി ബാബുവിനെയാണ് പിടികൂടിയത്. ക്രിമിനല്‍ കേസില്‍ പ്രതിയായ നിധിന്‍ ജാമ്യത്തില്‍ ഇറങ്ങിയശേഷം കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് കോടതി പ്രതിക്കെതിരെ വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. കോടതിയുടെ നിര്‍ദേശാനുസരണം നിധിനെ പിടികൂടാനെത്തിയ ഏറ്റുമാനൂര്‍ പോലീസിനു നേരെ പ്രതി വളര്‍ത്തു നായകളെ തുറന്നുവിട്ട് ആക്രമിക്കാന്‍ നോക്കുകയായിരുന്നു. പ്രതി താമസിക്കുന്ന ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജങ്ഷനിലെ മൂന്ന് നില കെട്ടിടത്തിലാണ് പോലീസ് സംഘം അറസ്റ്റ് ചെയ്യാന്‍ എത്തിയത്. പോലീസിനെ കണ്ടയുടനെ പ്രതി രണ്ട് നായകളെ അഴിച്ചുവിടുകയും കത്തി കാണിച്ച് പോലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടില്‍ കയറി കതക് അടച്ച പ്രതി അറസ്റ്റ് ചെയ്താല്‍ ആത്മഹത്യ ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പോലീസ് കെട്ടിടത്തിനു ചുറ്റും കാവല്‍ നിന്നു. തുടര്‍ന്ന് അഭിഭാഷകന്‍ സ്ഥലത്തെത്തിയതോടെ ഇയാള്‍ അറസ്റ്റിന് വഴങ്ങുകയായിരുന്നു.    

    Read More »
  • Kerala

    ഒരു ലിറ്റർ കഴുതപ്പാലിന് 6000 രൂപ വില

    കണ്ണൂർ: ആറായിരം രൂപയാണ് ഒരു ലിറ്റർ കഴുതപ്പാലിന് വില! ഇതു തിരിച്ചറിഞ്ഞ് കഴുതകളെ പോറ്റി ജീവിതം കരുപ്പിടിപ്പിക്കുകയാണ് ചൊക്ലി ഒളവിലത്തെ ബാലകമലത്തില്‍ യദുകൃഷ്ണൻ. കല്‍പ്പറ്റ മുണ്ടേരി വി.എച്ച്‌.എസ്.എസില്‍ ലൈവ് സ്റ്റോക്ക് ഡെയറി ഫാമിംഗ് പഠിച്ച ശേഷമാണ് കഴുത വളർത്തല്‍ ഹരമായത്. കർണ്ണാടക, ആന്ധ്ര സംസ്ഥാനങ്ങളിലെ കഴുത ഫാമുകള്‍ സന്ദർശിച്ചു. കഴുതകളെ വാങ്ങി യദുകൃഷ്ണ വീട്ടിലെത്തി. അച്ഛൻ ബാഷിന്റെ ഫാമിലെ 20 പശുക്കളില്‍ എട്ടെണ്ണത്തിനെ വിറ്റ കാശുമായാണ് മകൻ കഴുത ഫാം തുടങ്ങിയത്. അമ്മ ദീപ്തിയും സഹോദരി കൃഷ്ണപ്രിയയും യദുകൃഷ്ണന് സഹായിയായുണ്ട്.  കഴിഞ്ഞമാസം 24ന് മിറക്കിള്‍ ഡോങ്കീസ് എന്ന ഫാമിന് തുടക്കമിട്ടു. ഗ്രാമീണ്‍ ബാങ്കിന്റെ സഹായത്തോടെ. മലബാറിലെ ആദ്യത്തെ കഴുത ഫാം. ലക്ഷണമൊത്ത ഒരു ഡസൻ കഴുതകളുണ്ടിവിടെ. ‘കഴുതപ്പാല്‍ സുവർണ്ണ പാനീയം..’എന്നൊരു ബോർ‌ഡും യദു ഇവിടെ തൂക്കി. നാടൻ കഴുതയ്ക്ക് അറുപതിനായിരം രൂപ വില വരും. ഹൈ ബ്രീഡിന് ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ നല്‍കണം. കഴുതകള്‍ ഇന്ന് വംശനാശ ഭീഷണിയിലാണ്.…

    Read More »
  • Kerala

    ആദ്യ ഓട്ടത്തിനിടെ അപകടം; ആംബുലൻസ് ഡ്രൈവർ മരിച്ചു

    മലപ്പുറം: പയ്യനാട് ചോലക്കല്‍ അത്താണിയില്‍ ആംബുലൻസും കാറും കൂട്ടിയിടിച്ച്‌ ആംബുലൻസ് ഡ്രൈവർ മരിച്ചു. കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി ഭവനംപറമ്ബിലെ പൊട്ടൻചിറ മുഹമ്മദ് റഫീഖാണ് (36) മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് രോഗിയുമായി വരികയായിരുന്ന കരുവാരക്കുണ്ട് പാലിയേറ്റിവ് കെയറിന്റെ ആംബുലൻസും മഞ്ചേരിയില്‍നിന്ന് പാണ്ടിക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഓടിക്കൂടിയ നാട്ടുകാർ റഫീഖിനെ ഉടൻ പുറത്തെടുത്ത് മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കരുവാരക്കുണ്ട് പുന്നക്കാടിലെ ഓട്ടോ ഡ്രൈവറായിരുന്ന റഫീഖ് വ്യാഴാഴ്ചയാണ് പാലിയേറ്റീവ് കെയറിന്റെ ആംബുലൻസില്‍ ഡ്രൈവറായി ജോലിക്കുകയറിയത്. ആദ്യ ഓട്ടത്തിനിടെയാണ് അപകടം. പിതാവ്: സുലൈമാൻ. മാതാവ്: സുബൈദ. ഭാര്യ: സഹ്ല. മകള്‍: റിദ ഫാത്തിമ.

    Read More »
Back to top button
error: