KeralaNEWS

ആദ്യ ഓട്ടത്തിനിടെ അപകടം; ആംബുലൻസ് ഡ്രൈവർ മരിച്ചു

മലപ്പുറം: പയ്യനാട് ചോലക്കല്‍ അത്താണിയില്‍ ആംബുലൻസും കാറും കൂട്ടിയിടിച്ച്‌ ആംബുലൻസ് ഡ്രൈവർ മരിച്ചു. കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി ഭവനംപറമ്ബിലെ പൊട്ടൻചിറ മുഹമ്മദ് റഫീഖാണ് (36) മരിച്ചത്.

മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് രോഗിയുമായി വരികയായിരുന്ന കരുവാരക്കുണ്ട് പാലിയേറ്റിവ് കെയറിന്റെ ആംബുലൻസും മഞ്ചേരിയില്‍നിന്ന് പാണ്ടിക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഓടിക്കൂടിയ നാട്ടുകാർ റഫീഖിനെ ഉടൻ പുറത്തെടുത്ത് മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

Signature-ad

കരുവാരക്കുണ്ട് പുന്നക്കാടിലെ ഓട്ടോ ഡ്രൈവറായിരുന്ന റഫീഖ് വ്യാഴാഴ്ചയാണ് പാലിയേറ്റീവ് കെയറിന്റെ ആംബുലൻസില്‍ ഡ്രൈവറായി ജോലിക്കുകയറിയത്. ആദ്യ ഓട്ടത്തിനിടെയാണ് അപകടം. പിതാവ്: സുലൈമാൻ. മാതാവ്: സുബൈദ. ഭാര്യ: സഹ്ല. മകള്‍: റിദ ഫാത്തിമ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: