CrimeNEWS

ദിനോസറുകള്‍ക്ക് വംശനാശം വന്നിട്ടില്ല, മറ്റ് ഗ്രഹങ്ങളിലേക്ക് മാറ്റിയതാണ്; ലാപ്ടോപ്പില്‍ വിചിത്രവിശ്വാസങ്ങളുടെ രേഖകള്‍

തിരുവനന്തപുരം: അരുണാചലില്‍ ജീവനൊടുക്കിയ മലയാളികള്‍ക്ക് വിചിത്ര വിശ്വാസങ്ങള്‍ എന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ആര്യയുടെ ലാപ്ടോപ്പിലാണ് വിചിത്രവിശ്വാസങ്ങളുടെ രേഖയുള്ളത്. ദിനോസറുകള്‍ക്ക് വംശനാശം വന്നില്ലെന്നതുമുതല്‍ മനുഷ്യന്റെ ഭാവിയെ കുറിച്ചുവരെ ഇതില്‍ പറയുന്നു. ദിനോസറിനെ മറ്റ് ഗ്രഹങ്ങളിലേക്ക് മാറ്റിയതാണെന്നും ഭൂമിയിലെ 90 ശതമാനം മനുഷ്യരെയും മൃഗങ്ങളെയും രണ്ട് ഗ്രഹങ്ങളിലേക്ക് കൊണ്ടുപോകുമെന്നുമാണ് ഇവരുടെ വിശ്വാസം. ആന്‍ഡ്രോമീഡ ഗാലക്സിയില്‍ നിന്നുളള ‘മിതി’ എന്ന സാങ്കല്‍പ്പിക കഥാപാത്രവുമായാണ് സംഭാഷണം. വിചിത്രവിശ്വാസങ്ങളടങ്ങിയ 466 പേജുകളുടെ പകര്‍പ്പാണ് പുറത്തുവന്നത്.

ഭുമിയില്‍ മാത്രമല്ല അന്യഗ്രഹത്തിലും ജീവനുണ്ടെന്നാണ് ഇവരുടെ വിശ്വാസം. ‘മിതി’ എന്ന സാങ്കല്‍പിക കഥാപാത്രം ഭൂമിയിലുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി എന്ന പറയുന്ന രീതിയിലാണ് കണ്ടെത്തിയ രേഖകളിലുള്ളത്. ഭൂമിയില്‍ മനുഷ്യവാസത്തിന് അവസാനമായെന്നും ഇവരുടെ ഇരുന്നൂറിലേറെ ചോദ്യങ്ങള്‍ക്ക് ശാസ്ത്രീയമായാണ് ‘മിതി’ മറുപടി നല്‍കുന്നത്.

Signature-ad

ഇതിനായി ഇവര്‍ പലതരം സൈന്റിഫിക് വാക്കുകളും ഉപയോഗിച്ചിട്ടുണ്ട്. ഇതാവാം ഇവരെ വിചിത്രവിശ്വസാത്തിലേക്ക് നയിച്ചതാവാമെന്നാണ് പൊലീസ് കരുതുന്നത്. സ്പേസ് ഷിപ്പുകളുടെ ഇന്ധനം ഉല്‍ക്കകളില്‍ നിന്നുള്ള ആന്റി കാര്‍ബണാണെന്നും ആന്റാര്‍ട്ടിക്കയില്‍ ഗവേഷണകേന്ദ്രവും സ്പേസ് ഷിപ്പുകള്‍ ഉണ്ടെന്നും ഇവരുടെ വിചിത്രവിശ്വാസങ്ങളില്‍ ഉള്‍പ്പെടുന്നു.

മൂവരും വിചിത്ര വിശ്വാസങ്ങളിലേക്ക് എത്തിയത് എങ്ങനെയെന്ന് പൊലീസ് പരിശോധിക്കും. ഇവരുടെ മുറിയില്‍നിന്ന് കണ്ടെടുത്ത ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും പരിശോധനയ്ക്ക് അയയ്ക്കും. മരിച്ച നവീന്‍ തോമസും ഭാര്യ ദേവിയും സുഹൃത്ത് ആര്യയും തമ്മില്‍ ഇമെയില്‍ വഴി നടത്തിയ ആശയവിനിമയവും രഹസ്യഭാഷയിലൂടെയാണെന്നു പൊലീസ് പറയുന്നു.

2021 മുതലുള്ള ഇവരുടെ ഇമെയില്‍ പരിശോധിച്ചപ്പോള്‍ ഇതാണു മനസ്സിലാകുന്നത്. മരണത്തിനു ശേഷമുള്ള ജീവിതത്തെക്കുറിച്ചായിരുന്നു ചര്‍ച്ച. മരണത്തിന് അരുണാചല്‍ പ്രദേശിലെ സിറോ വാലി എന്ന സ്ഥലം തിരഞ്ഞെടുത്തതും വിചിത്രവിശ്വാസവും തമ്മില്‍ ബന്ധമുണ്ടോയെന്നു സംശയമുണ്ടെന്നും കേസന്വേഷണത്തിന്റെ ചുമതലയുള്ള ഡിസിപി പി നിധിന്‍ രാജ് പറഞ്ഞു. ഇവരെ വിശ്വാസത്തിലേക്ക് നയിച്ചത് ആരാണെന്നതുള്‍പ്പടെയുള്ള കാര്യങ്ങളും പൊലിസ് പരിശോധിക്കും.

 

Back to top button
error: