ഇതിൽ അടങ്ങിയിട്ടുള്ള പുളിയുടെ സത്ത്, മഞ്ഞള്‍, കുരുമുളക്, കടുക്, ജീരകം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ സാന്നിധ്യം രസത്തെ ഏറ്റവും പോഷകസാന്ദ്രതയുള്ള ഭക്ഷണങ്ങളില്‍ ഒന്നാക്കി മാറ്റുന്നു.മല്ലി, കായം, ഇഞ്ചി തുടങ്ങിയ പല ചേരുവകളും രസത്തിലുണ്ട്. ഇതെല്ലാം ഏറെ ആരോഗ്യകരമാണ്.
പ്രോട്ടീനുകള്‍, വൈറ്റമിനുകള്‍ ആന്റിഓക്‌സിഡന്റുകള്‍, ധാതുക്കള്‍ എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. റൈബോഫ്‌ളേവിന്‍, നിയാസിന്‍, വൈറ്റമിന്‍ എ, സി, ഫോളിക് ആസിഡ്, തയാമിൻ, മഗ്നീഷ്യം, സിങ്ക്, സെലേനിയം, കോപ്പര്‍, കാല്‍സ്യം, അയേണ്‍, പൊട്ടാസ്യം തുടങ്ങിയ ധാതുക്കള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.
ഫ്രീ റാഡിക്കല്‍ പ്രവർത്തനത്തെ തടയുന്ന ആന്റിഓക്‌സിഡന്റുകള്‍ രസത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. രസത്തില്‍ ചേർത്തിരിക്കുന്ന പുളിയില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തെ ചെറുപ്പവും സുന്ദരവുമായി നിലനിർത്താൻ സഹായിക്കുന്നു. ആൻറി ഓക്സിഡൻറുകളും വിറ്റാമിൻ സിയും അടങ്ങിയിരിക്കുന്ന തക്കാളി ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കും.