CrimeNEWS

ജനന സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി; ഞീഴൂര്‍ വില്ലേജ് ഓഫീസറെ വിജിലന്‍സ് പിടികൂടി

കോട്ടയം: ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി കൊടുക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഞീഴൂര്‍ വില്ലേജ് ഓഫീസറെ വിജിലന്‍സ് പിടികൂടി. ഞീഴൂര്‍ വില്ലേജ് ഓഫീസര്‍ കടുത്തുരുത്തി മങ്ങാട് കുറുമുള്ളീല്‍ വീട്ടില്‍ ജോര്‍ജ് ജോണ്‍(52) ആണ് വിജിലന്‍സിന്റെ പിടിയിലായത്.

പരാതിക്കാരന്റെ പ്രവാസിയായ സഹോദരന്റെ ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ആവശ്യത്തിനായി ആര്‍.ഡി.ഒ. ഓഫീസില്‍ റിപ്പോര്‍ട്ട് നല്‍കുവാനായി 1300 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വില്ലേജ് ഓഫീസറെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. വില്ലേജ് ഓഫീസിലെ വൈദ്യുതി ചാര്‍ജ് അടക്കാനുള്ള തുക എന്ന പേരിലാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Signature-ad

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: