Month: April 2024

  • NEWS

    ലുലുവിൽനിന്ന് ഒന്നര കോടി തട്ടി മുങ്ങിയ കണ്ണൂർ സ്വദേശി അറസ്റ്റിൽ

         യു.എ.ഇ: ലുലു ഗ്രൂപ്പിൽ നിന്നും ഒന്നര കോടിയോളം രൂപ അപഹരിച്ചു മുങ്ങിയ മലയാളിയെ അബുദബി പോലീസ് പിടികൂടി. കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പുതിയ പുരയിൽ മുഹമ്മദ് നിയാസി(38)നെയാണ് അബുദാബി പൊലീസ് അറസ്റ്റ് ചെയ്തത്. അബുദാബി  ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ്  ക്യാഷ് ഓഫിസ് ഇൻ ചാർജായി  ജോലി ചെയ്തുവരവെയാണ് ഇയാള്‍  ആറ് ലക്ഷം ദിർഹം അപഹരിച്ചത്. ലുലു ഗ്രൂപ്പ് അബുദാബി പൊലീസില്‍  നല്‍കിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. ഉടൻ തന്നെ അന്വേഷണം ആരംഭിച്ച പൊലീസ് വിവരങ്ങൾ ശേഖരിക്കുകയും പ്രതിയെ റെക്കോർഡ് സമയത്തിനുള്ളിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. നിയാസ് കഴിഞ്ഞ 15 വർഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്തിരുന്നത്. മാര്‍ച്ച് 25-ന് ഡ്യൂട്ടിക്ക് എത്തേണ്ടിയിരുന്ന നിയാസിന്റെ അസാന്നിധ്യത്തോടെയാണ് അധികൃതര്‍ അന്വേഷണം ആരംഭിച്ചത്. മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ക്യാഷ് ഓഫിസില്‍നിന്ന്…

    Read More »
  • Kerala

    രാഹുൽ ഗാന്ധിക്ക് 9.5 കോടി,  തരൂരും രാജീവ് ചന്ദ്രശേഖറും ശതകോടീശ്വരന്മാർ, സുരേഷ് ഗോപിക്ക് 12.66 കോടി, അനിൽ ആന്‍റണിക്ക് ഒരു കോടി, ഡോ. തോമസ് ഐസക്കിന് ആസ്തി 20000 പുസ്തകങ്ങൾ: പ്രധാന സ്ഥാനാര്‍ത്ഥികളുടെ ആസ്തി വിവരങ്ങൾ അറിയാം

          ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പ്രധാന സ്ഥാനാര്‍ത്ഥികളില്‍ ആസ്തികളില്‍ മുമ്പന്‍ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. തരൂരിന് ആകെ 56.06 കോടി രൂപ മൂല്യമുള്ള സ്വത്തു വകകളാണുള്ളത്. കട ബാധ്യതകളില്ല. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇത് വ്യക്തമാക്കിയിട്ടുള്ളത്.    എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്  ആകെ 23.65 കോടിയുടെ സ്വത്താണുള്ളത്. ആസ്തിയില്‍ മുന്നിലുള്ള മറ്റൊരു സ്ഥാനാര്‍ത്ഥി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും സിനിമാ നടനുമായ സുരേഷ് ഗോപിയാണ്. 12.66 കോടിയാണ് സുരേഷ് ഗോപിയുടെ ആകെ ആസ്തി. വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിക്ക് സ്വന്തമായി വാഹനമില്ല. കയ്യിലുള്ളത് 55,000 രൂപ. ഡെല്‍ഹിയിലെ രണ്ടു ബാങ്കുകളിലായി 26,25,157 രൂപയുടെ നിക്ഷേപമുണ്ട്. ഡെല്‍ഹി ഗുരുഗ്രാമില്‍ 5,838 ചതുരശ്ര അടിയുള്ള ഒരു വാടകക്കെട്ടിടവുമുണ്ട്. മ്യൂചല്‍ ഫണ്ട്, വിവിധ കംപനികളിലെ ഓഹരി നിക്ഷേപങ്ങള്‍ എന്നിവയുള്‍പ്പടെ 9,24,59,264 രൂപയുടെ ആസ്തിയുണ്ട്. സഹോദരി പ്രിയങ്കാ ഗാന്ധിക്കും പങ്കാളിത്തമുള്ള കൃഷിഭൂമികളും വാടകക്കെട്ടിടങ്ങളും അടക്കം 11,15,02,598…

    Read More »
  • Crime

    ഭാര്യയുടെ രഹസ്യ കാമുകനെ ഭർത്താവ് ഭാര്യയെക്കൊണ്ടു തന്നെ വിളിച്ചു വരുത്തിച്ചു, പിന്നെ കൊലപ്പെടുത്തി മൃതദേഹം വനത്തിൽ തള്ളി

          സ്വന്തം ഭാര്യയുമായി വഴിവിട്ട ബന്ധം പുലർത്തി വന്ന  യുവാവിനെ വീട്ടിലേക്കു വിളിച്ചുവരുത്തി കൊലപ്പെടുത്തി മൃതദേഹം ചാക്കിൽകെട്ടി വനത്തിൽ തള്ളി. മൃതദേഹം മറവു ചെയ്യാൻ കഥയിലെ നായികയായ ഭാര്യയും സഹായിച്ചു. സച്ചിൻ കുമാർ എന്ന 22 കാരനാണ് ന്യൂഡൽഹിയിൽ കൊല്ലപ്പെട്ടത്.  സച്ചിനെ കൊലപ്പെടുത്തിയ കേസിൽ ഹാഷിബ് ഖാനും മൃതദേഹം മറവു ചെയ്യാൻ സഹായിച്ച ഭാര്യ ഷബീന ബീഗവും  അറസ്റ്റിലായി. സച്ചിൻ ഡൽഹിയിലെ കോനാട്ട് പ്ലേസിലെ ഹോട്ടലിൽ വെയ്റ്ററാണ്. ഞായറാഴ്ച മുതൽ ഇയാളെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണു കൊലപാതക വിവരം പുറത്തറിയുന്നത്. സച്ചിന്റെ മൊബൈൽ ഫോൺ വിവരങ്ങൾ പരിശോധിച്ച പൊലീസ് ഇയാൾ, സംഗം വിഹാർ എന്ന സ്ഥലത്ത് എത്തിയിരുന്നതായി മനസ്സിലാക്കി. സംഗം വിഹാറിൽ ടീ–ഷർട്ട് നിർമാണ യൂണിറ്റ് നടത്തുന്ന ഹാഷിബ് ഖാൻ അവിടെ അടുത്താണ് താമസിച്ചിരുന്നത്. ഹാഷിബ് ഖാന്റെ മുൻ ജീവനക്കാരനാണു സച്ചിനെന്നു മനസ്സിലാക്കിയ പൊലീസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണു കൊലപതാക…

    Read More »
  • India

    ബി.ജെ.പിയ്ക്കെതിരേ വാഷിങ് മെഷീൻ പരസ്യവുമായി കോണ്‍ഗ്രസ്

    ന്യൂഡൽഹി: ബി.ജെ.പിയ്ക്കെതിരേ വാഷിങ് മെഷീൻ പരസ്യവുമായി കോണ്‍ഗ്രസ്. അഴിമതിക്കാരെ വെളുപ്പിച്ചെടുക്കുന്ന വാഷിങ് മെഷീനാണ് ബി.ജെ.പി എന്ന അർഥത്തിലാണ് കോണ്‍ഗ്രസ് പരസ്യം പുറത്തുവിട്ടിരിക്കുന്നത്. വാഷിങ് മെഷീന്റെ അകത്തുനിന്ന് പുറത്തുവരുന്ന ബി.ജെ.പി നേതാവിന്റെ ചിത്രമാണ് പരസ്യത്തില്‍. ദേശീയ ദിനപത്രങ്ങളിലാണ് പരസ്യം നല്‍കിയിരിക്കുന്നത്. പ്രതിപക്ഷത്തുള്ള നേതാക്കള്‍ ബി.ജെ.പി യിലേക്ക് കൂടുമാറിയതിന് പിന്നാലെ കേന്ദ്ര ഏജൻസികളുടെ നടപടികള്‍ നിർത്തിവെക്കുന്നതായി വിമർശനങ്ങളുണ്ടായിരുന്നു. ഇത് സംബന്ധിച്ച്‌ പല റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. 2014-ന് ശേഷം കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് വിധേയരായ പ്രതിപക്ഷത്തുള്ള 25 പ്രമുഖ നേതാക്കളില്‍ ബി.ജെ.പിയില്‍ ചേർന്നതിനു ശേഷം 23-പേർക്കെതിരേയുള്ള നടപടികള്‍ നിർത്തിവെച്ചതായി ഇന്ത്യൻ എക്സ്പ്രസാണ് റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് ബി.ജെ.പി യെ പരിഹസിച്ച്‌ കോണ്‍ഗ്രസ് പരസ്യം പുറത്തിറക്കിയത്.

    Read More »
  • India

    കഴിഞ്ഞ 10 വര്‍ഷം കണ്ടത് വരാനിരിക്കുന്ന വികസനത്തിന്റെ ട്രെയിലര്‍ മാത്രമെന്ന് മോദി

    പട്ന: കഴിഞ്ഞ 10 വർഷത്തില്‍ രാജ്യം കണ്ടത് വരാനിരിക്കുന്ന വമ്ബൻ വികസനത്തിന്റെ ‘ട്രെയിലർ’ മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത സർക്കാരില്‍ ഏറെ ജോലികള്‍ ചെയ്തു തീർക്കാനുണ്ടെന്നും ബിഹാറിലെ ജമുയിയില്‍ തിരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കവെ മോദി പറഞ്ഞു. കോണ്‍ഗ്രസിന്റെയും ആർജെഡിയുടെയും ഭരണം രാജ്യത്തിനുണ്ടാക്കിയത് ദുഷ്പേരാണെന്നും,റയില്‍വേ നിയമനങ്ങള്‍ക്കായി പാവപ്പെട്ടവരുടെ ഭൂമി പിടിച്ചുവാങ്ങിയ റയില്‍വേ മന്ത്രിയെ രാജ്യം കണ്ടെന്നും ലാലു പ്രസാദ് യാദവിനെ പരോക്ഷമായി ഉന്നം വെച്ചു മോദി കുറ്റപ്പെടുത്തി. പരസ്പരം അഴിമതിയാരോപണം നടത്തിയിരുന്ന കക്ഷികള്‍ ഇപ്പോള്‍ ബിജെപിക്കെതിരെ ഒത്തുചേർന്നെന്നും അഴിമതിക്കാർക്കെതിരെ കർശന നടപടിയെന്ന നയമാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയിലെ ശ്രീരാമ ക്ഷേത്ര നിർമാണം തടസ്സപ്പെടുത്താൻ ശ്രമിച്ചവരാണു കോണ്‍ഗ്രസും ആർജെഡിയുമെന്നു നരേന്ദ്ര മോദി കുറ്റപ്പെടുത്തി. എൻഡിഎ യുടെ ലക്ഷ്യമായ 400 സീറ്റ് നേട്ടത്തിനായി ബിഹാർ ജനത 40 സീറ്റ് സംഭാവന ചെയ്യാൻ തീരുമാനിച്ചു കഴിഞ്ഞെന്നും മോദി പ്രതീക്ഷയോടെ പറഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി, എല്‍ജെപി (റാം…

    Read More »
  • Kerala

    ഓട്ടോറിക്ഷ പെര്‍മിറ്റ് നിരക്ക് വധിപ്പിച്ചു എന്ന് വ്യാജവാർത്ത

    തിരുവനന്തപുരം:ഓട്ടോറിക്ഷ പെർമിറ്റ് പുതുക്കാനുള്ള നിരക്ക് 400 ല്‍ നിന്ന് 4300 ആക്കി വർധിപ്പിച്ചു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് വ്യാജ വാർത്ത. ഒരു മാധ്യമത്തിലും വരാത്ത വാർത്തയാണ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി അനേകം ജനങ്ങളിലെത്തിയത്. വിവിധ ഗ്രൂപ്പുകളിലും പേജുകളിലും വാർത്ത ഇപ്പോഴും പ്രചരിക്കുന്നുണ്ട്. ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം  നിലവില്‍ ഓട്ടോറിക്ഷകള്‍ക്ക് പെർമിറ്റ് പുതുക്കുന്നതിന് സർവീസ് ചാർജടക്കം 360 രൂപയാണ് ഈടാക്കുന്നത്. സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും വെബ്സൈറ്റുകളില്‍ പഴയ പെർമിറ്റ് തുക തന്നെയാണ് നല്‍കിയിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഭരണത്തെ കുറ്റപ്പെടുത്തിയാണ് പെർമിറ്റ് നിരക്ക് വധിപ്പിച്ചതായുള്ള വാർത്ത സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരിക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

    Read More »
  • Kerala

    കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയില്‍, കോട്ടയം ഞീഴൂർ വില്ലേജ് ഓഫിസർ ജോർജ് ജോണാണ് കുടുങ്ങിയത്

        കോട്ടയം ജില്ലയിലെ  ഞീഴൂർ വില്ലേജ് ഓഫിസറെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി. കടുത്തുരുത്തി അറുന്നൂറ്റിമംഗലം മങ്ങാട് കമ്പനിപ്പടി കുറുമുള്ളീല്‍ ജോർജ് ജോണിനെയാണ് (52) വിജിലൻസ് കോട്ടയം ഡിവൈ.എസ്.പി രവികുമാറും സംഘവും അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് കുറവിലങ്ങാട് സ്വദേശിയായ യുവാവില്‍നിന്ന് 1300 രൂപ കൈപ്പറ്റുന്നതിനിടെ വിജിലൻസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവാവ് കാനഡയില്‍ പോകുന്നതിന്‍റെ ഭാഗമായി പഞ്ചായത്തില്‍ ജനനം രജിസ്റ്റർ ചെയ്യുന്നതിന് പാലാ ആർ.ഡി.ഒ ഓഫിസില്‍ അപേക്ഷ നല്‍കിയിരുന്നു. ഇത് പരിശോധിച്ച്‌ റിപ്പോർട്ട് നല്‍കാൻ ആർ.ഡി.ഒ ഓഫിസില്‍ നിന്ന് ഞീഴൂർ വില്ലേജ് ഓഫിസർ ജോർജ് ജോണിന് കൈമാറി. ഇതില്‍ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഇയാള്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. വില്ലേജ് ഓഫിസിലെ വൈദ്യുതി ചാർജ് അടക്കാനെന്ന പേരിലാണ് പരാതിക്കാരനോട് 1300 രൂപ ആവശ്യപ്പെട്ടത്. പണം നല്‍കിയാലേ റിപ്പോർട്ട് ആർ.ഡി.ഒ ഓഫിസിലേക്ക് അയക്കൂ എന്നും വില്ലേജ് ഓഫിസർ പറഞ്ഞു. ഇതോടെ യുവാവ് കോട്ടയം വിജിലൻസ് ഓഫിസിലെത്തി പരാതി നല്‍കുകയായിരുന്നു.

    Read More »
  • Kerala

    എസ്‌എഫ്‌ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം നിതീഷ് നാരായണന് ഡോക്‌ടറേറ്റ്

    ന്യൂഡൽഹി: എസ്‌എഫ്‌ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം നിതീഷ് നാരായണന് ഡോക്‌ടറേറ്റ്. ഇരുപതാം നൂറ്റാണ്ടിലെ ഉത്തര മലബാറിലെ കർഷക പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ സംഘാടനത്തിന്റെ പശ്ചാത്തലത്തില്‍ ജാതിയെയും വർഗത്തെയും കുറിച്ചുള്ള പഠനം എന്ന വിഷയത്തിലാണ് ഡോക്‌ടറേറ്റ് ലഭിച്ചത്. ജവാഹർലാല്‍ നെഹ്‌റു സർവകലാശാലയില്‍ നിന്നാണ് ഡോക്‌ടറേറ്റ് കരസ്ഥമാക്കിയത്. ജെഎൻയുവിലെ വിദ്യാർഥിപോരാട്ടങ്ങളില്‍ നിറസാന്നിധ്യമായിരുന്നു നിതീഷ്.

    Read More »
  • Sports

    തുടര്‍ച്ചയായ മൂന്നാം തവണയും ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് ബെര്‍ത്ത് നേടിക്കൊടുത്ത് ഇവാൻ വുകമനോവിച്ച്‌ 

    സെര്‍ബിയക്കാരന്‍ ഇവാന്‍ വുകോമാനോവിച്ച്‌ മുഖ്യപരിശീലകനായ ശേഷം തുടര്‍ച്ചയായ മൂന്നാം തവണയും ബ്ലാസ്‌റ്റേഴ്‌സ് പ്ലേ ഓഫ് ബെര്‍ത്തിൽ കടന്നിരിക്കുകയാണ്. ഇതോടെ മറ്റ് ഒരു ഐഎസ്‌എല്‍ പരിശീലകനും സാധിക്കാത്ത നേട്ടമാണ് ആരാധകരുടെ പ്രിയപ്പെട്ട ആശാന്‍ സ്വന്തമാക്കിയിരിക്കുന്നത്. 2021 ജൂണ്‍ 21-ന് ക്ലബ്ബിനൊപ്പം ചേര്‍ന്ന ആശാന്‍ ആദ്യസീസണില്‍ തന്നെ ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിച്ചു. ഇതോടെ ആശാന്‍ വാഴ്ത്തപ്പെട്ടവനായി. ആരാധകര്‍ ആവേശത്തോടെ ആശാനെന്നു വിളിച്ചു. ആദ്യത്തേത് ഒരു വണ്‍ ടൈം വണ്ടറായിരുന്നില്ലെന്ന് തെളിയിച്ച്‌ രണ്ടാം സീസണില്‍ ടീമിനെ പ്ലേ ഓഫിലെത്തിച്ചു. സുനില്‍ ഛേത്രിയുടെ വിവാദഗോളിനെ തുടര്‍ന്ന് ബെംഗളൂരു എഫ്.ിക്കെതിരായ പ്ലേ ഓഫ് മത്സരം പാതിവഴിയില്‍ ടീം ബഹിഷ്‌കരിച്ചതിനെത്തുടര്‍ന്ന് വിവാദനായകനുമായി. എന്നാല്‍, അപ്പോഴും ആരാധകര്‍ ആശാനൊപ്പം ഉറച്ചുനിന്നു. കളി പോയാല്‍ പോട്ടെ, ആത്മാഭിമാനമാണ് വലുതെന്ന് പറഞ്ഞ് ആശാനൊപ്പം ആരാധകര്‍ കട്ടയ്ക്കു നിന്നു.. ഇത്തവണ മൂന്നാം സീസണില്‍ അഞ്ചാംസ്ഥാനക്കാരായി ടീം പ്ലേ ഓഫിലെത്തിയതോടെ ഐഎസ്‌എല്ലിലെ ഏറ്റവും സക്‌സസ്ഫുള്‍ പരിശീലകനായി അദ്ദേഹം മാറി. ബ്ലാസ്റ്റേഴ്‌സ് 2014-നുശേഷം ആദ്യമായി കരാര്‍ പുതുക്കിനല്‍കിയ ഏക പരിശീലകനാണ്…

    Read More »
  • LIFE

    കൂത്താടുന്ന പരിപാടിയൊന്നും നടക്കില്ലെന്ന് പറഞ്ഞു, ഒന്‍പതാം ക്ലാസില്‍ പഠനത്തിന് ‘പാക്ക്അപ്’ പറഞ്ഞ് ഉര്‍വശി !

    മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഉര്‍വ്വശി. ഉര്‍വ്വശി അഭിനയിച്ച സിനിമകള്‍ എല്ലാം മലയാളികള്‍ക്ക് അത്രയും പ്രിയപ്പെട്ട ചിത്രങ്ങളാണ്. മുന്താനൈ മുടിച്ച് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഉര്‍വ്വശി അഭിനയ ലോകത്തേക്ക് ചുവടുവെക്കുന്നത്. നടന്‍ ഭാഗ്യരാജിനൊപ്പമായിരുന്നു മുന്താനൈ മുടിച്ച് അഭിനയിച്ചത്. തന്റെ 14ാം വയസ്സിലാണ് ഉര്‍വ്വശി സിനിമയിലേക്ക് എത്തുന്നത്. മുന്താനൈ മുടിച്ച് എന്ന ചിത്രത്തിന് ശേഷം തമിഴിലും മലയാളത്തിലും ഒരുപോലെ തിളങ്ങുകയായിരുന്നു ഉര്‍വശി. ഇടക്കാലത്ത് മലയാള സിനിമയില്‍ നിന്ന് വിട്ടു നിന്നിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും സജീവമായ ഉര്‍വ്വശി തമിഴിലും മലയാളത്തിലും അഭിനയിക്കുന്നുണ്ട്. കാരക്ടര്‍ റോളുകളും കോമഡി വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യാന്‍ കഴിവുള്ള നടികൂടിയാണ് ഉര്‍വശി. ഇപ്പോഴിതാ ഉര്‍വ്വശിയോളം തന്നെ വലുതായിട്ടുണ്ട് കുഞ്ഞാറ്റ എന്ന് വിളിക്കുന്ന മകള്‍ തേജാ ലക്ഷ്മിയും. ഉര്‍വശിയ്ക്കും മനോജ് കെ ജയനുമുണ്ടായ കുഞ്ഞാണ് തേജ ലക്ഷ്മി. 2000ത്തിലാണ് ഇരുവരും വിവാഹം കഴിക്കുന്നത് എന്നാല്‍. അധികകാലം നീണ്ടുനില്‍ക്കാത്ത ദാമ്പത്യ ജീവിതം രണ്ട് പേരും 2008ല്‍ അവസാനിപ്പിച്ചു. പിന്നീട് 2013ല്‍ തമിഴ്നാട് സ്വദേശിയായ ശിവപ്രസാദിനെ…

    Read More »
Back to top button
error: