Month: April 2024

  • Crime

    കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനം; രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്ക്

    കണ്ണൂര്‍: പാനൂര്‍ മൂളിയാത്തോട് ബോംബ് സ്‌ഫോടനത്തില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്ക്. വിനീഷ് വലിയപറമ്പത്ത്, ഷെറിന്‍ കാട്ടിന്റവിട എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഒരാളുടെ കൈപ്പത്തി പൂര്‍ണമായും തകര്‍ന്നു. മറ്റൊരാളുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റു.ഇരുവരെയും കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനം ഉണ്ടായെന്നാണ് നിഗമനം. ഇന്നലെ രാത്രി ഒരുമണിയോടാണ് സംഭവം ഉണ്ടായത്. വിനീഷിന്റെ വീടിന്റെ അടുത്തുള്ള കട്ടക്കളത്തില്‍ വെച്ചാണ് സ്ഫോടനമുണ്ടായത്. വിനീഷിന്റെ രണ്ട് കൈപ്പത്തികളും പൂര്‍ണമായും അറ്റുപോയതാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. സ്ഫോടന ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തിയാണ് രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റ രണ്ടുപേരും നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറയുന്നു.

    Read More »
  • Crime

    ഫുട്ബോള്‍ കളിയിലെ തര്‍ക്കം സംഘര്‍ഷത്തിന്റെ തുടക്കം; മൂര്‍ക്കനാട് ഉത്സവത്തിനിടെ കത്തിക്കുത്ത്; മരണം രണ്ടായി

    തൃശ്ശൂര്‍: മൂര്‍ക്കനാട് ഉത്സവത്തിനിടെ നടന്ന കത്തിക്കുത്തില്‍ മരണം രണ്ടായി. ആനന്ദപുരം സ്വദേശി പൊന്നത്ത് വീട്ടില്‍ പ്രഭാകരന്റെ മകന്‍ സന്തോഷ് (40) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം ഉത്സവത്തിന്റെ ആറാട്ടിനോട് അനുബന്ധിച്ചുള്ള വെടിക്കെട്ടിനിടെയാണ് മൂര്‍ക്കനാട് ആലുംപറമ്പില്‍ വച്ച് സംഘര്‍ഷം നടന്നത്. മുന്‍പ് നടന്ന ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണെന്ന് പൊലീസ് പറഞ്ഞു. സംഘം ചേര്‍ന്ന് ചേരിതിരിഞ്ഞ് നടന്ന സംഘര്‍ഷത്തില്‍ ആറോളം പേര്‍ക്ക് കുത്തേറ്റിരുന്നു. ഇതില്‍ വെളുത്തൂര്‍ സ്വദേശി അക്ഷയ് (21) സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. നാല് പേര്‍ ഇപ്പോഴും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരുതര പരിക്കേറ്റ സന്തോഷ് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ഇയാളുടെ ആന്തരിക അവയവങ്ങള്‍ക്ക് കത്തി കുത്തില്‍ പരിക്കേറ്റിരുന്നു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ അടക്കം ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാന പ്രതികള്‍ ഇനിയും പിടിയിലായിട്ടില്ല. കൗമാരക്കാരനും കൊലക്കേസ് പ്രതി, ഉത്സവത്തിനിടെ കത്തിക്കുത്തിൽ…

    Read More »
  • Kerala

    കെ.എം.സി.ടി. ലോ കോളേജില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിയെ എസ്.എഫ്.ഐ.-എം.എസ്.എഫ്. പ്രവര്‍ത്തകര്‍ തടഞ്ഞു

    മലപ്പുറം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കുറ്റിപ്പുറം കെ.എം.സി.ടി. ലോ കോളേജ് കാമ്പസിലെത്തിയ പൊന്നാനി മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ഥിയെ ഒരു സംഘം വിദ്യാര്‍ഥികള്‍ തടഞ്ഞു. വ്യാഴാഴ്ച രാവിലെ പതിനൊന്നരയ്ക്കാണ് സ്ഥാനാര്‍ഥി അഡ്വ. നിവേദിത സുബ്രഹ്‌മണ്യന്‍ എന്‍.ഡി.എ. നേതാക്കള്‍ക്കൊപ്പം ലോ കോളേജില്‍ എത്തിയത്. കോളേജ് അധികൃതരെ അറിയിച്ച് അനുമതി വാങ്ങിയിരുന്നു. എന്നാല്‍, സംഘടിച്ചെത്തിയ എസ്.എഫ്.ഐ.-എം.എസ്.എഫ്. പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിക്കുനേരെ പാഞ്ഞടുത്തുവെന്ന് എന്‍.ഡി.എ. നേതാക്കള്‍ പറഞ്ഞു. പ്രതിഷേധം വകവെക്കാതെ മുന്നോട്ടുനീങ്ങിയപ്പോള്‍ വിദ്യാര്‍ഥികള്‍ അസഭ്യം പറഞ്ഞുവെന്ന് നിവേദിത പറഞ്ഞു. വിദ്യാര്‍ഥികള്‍ പ്രതിഷേധം തുടര്‍ന്നതോടെ സ്ഥാനാര്‍ഥിയും സംഘവും മടങ്ങി. എന്‍.ഡി.എ. സ്ഥാനാര്‍ഥി കാമ്പസില്‍ വന്നത് മാനേജ്‌മെന്റിന്റെ അനുമതിയോടെയാണെന്ന് പ്രിന്‍സിപ്പല്‍ സി.എസ്. ഷീന അറിയിച്ചു. എല്ലാ സ്ഥാനാര്‍ഥികള്‍ക്കും കാമ്പസിലേക്കു വരാമെന്നും ഒരുസംഘം വിദ്യാര്‍ഥികള്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിയോടും ഒപ്പമുണ്ടായിരുന്ന നേതാക്കളോടും അപമര്യാദയായി പെരുമാറിയ സംഭവം നിര്‍ഭാഗ്യകരമാണെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. മറ്റു പാര്‍ട്ടികള്‍ക്ക് ഇല്ലാത്ത സ്വാതന്ത്ര്യം ഒരു പാര്‍ട്ടിക്കു മാത്രം നല്‍കിയതിനെതിരേയുള്ള ജനാധിപത്യ വിശ്വാസികളായ വിദ്യാര്‍ഥികളുടെ പ്രതിഷേധമാണുണ്ടായതെന്ന് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് യാസിന്‍ പറഞ്ഞു.…

    Read More »
  • Kerala

    ബക്കറ്റിന്റെ മൂടിയെടുക്കാന്‍ കിണറ്റിലിറങ്ങി; യുവാവ് ശ്വാസംമുട്ടി മരിച്ചു

    തിരുവനന്തപുരം: ബക്കറ്റിന്റെ മൂടിയെടുക്കാനായി കിണറ്റിലിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു. അണ്ടൂര്‍ക്കോണം പള്ളിയാപറമ്പ് ക്ഷേത്രത്തിനു സമീപം അന്‍സര്‍ മന്‍സിലില്‍ അന്‍സര്‍ (31) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4 നാണ് സംഭവം. 65 അടിയോളം താഴ്ചയുള്ള കിണറ്റില്‍ 4 തൊടി എത്തുമ്പോഴേക്കും ശുദ്ധവായു കിട്ടാതെ അന്‍സര്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഭാര്യ സുറുമിയുടെ നിലവിളികേട്ട് സമീപവാസികള്‍ ഓടിയെത്തി. വിവരം അറിഞ്ഞ് കഴക്കൂട്ടത്തു നിന്നും അഗ്‌നിരക്ഷാ സേനയെത്തി. 2 മണിക്കൂര്‍ കഠിന പരിശ്രമത്തിലാണ് അന്‍സറിനെ പുറത്തെടുത്തത്. കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 3 സെന്റ് നിറഞ്ഞു നില്‍ക്കുന്ന വീടിന്റെ പിന്നിലാണ് കിണര്‍. സ്റ്റേഷന്‍ മാസ്റ്റര്‍ ഗോപകുമാര്‍, അസി.സ്റ്റേഷന്‍മാസ്റ്റര്‍ ജി.കെ ബൈജു, ഫയര്‍മാന്‍മാരായ സുബാഷ് , ഷൈന്‍ബോസ്, അരുണ്‍, ശ്രീജിത്ത്, ഡ്രൈവര്‍ വിപിന്‍, ഹോംഗാര്‍ഡ് സുരേഷ്‌കുമാര്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കുവൈറ്റില്‍ വിസിറ്റിങ് വിസയില്‍ ജോലിതേടി പോയ അന്‍സര്‍ ഒരുമാസം മുന്‍പാണ് നാട്ടിലെത്തിയത്. അതിനു മുന്‍പ് ടിപ്പര്‍ ലോറി ഡ്രൈവറായിരുന്നു. ഭാര്യ സുറുമി സ്വകാര്യ ആശുപത്രിയില്‍…

    Read More »
  • Kerala

    ചിതറി കിടക്കുന്ന രുചികളുടെ കലവറയാണ് വയനാട്; ഇതാ ചില വെറൈറ്റി ഫുഡുകൾ 

    കാണാനും അനുഭവിക്കാനും രുചിക്കാനും ഏറെയുള്ള നാടാണ് വയനാട്.ചിതറി കിടക്കുന്ന രുചികളുടെ കലവറയാണ് ഇവിടുത്തെ ഓരോ മുക്കും മൂലയും. ഓരോ ടൗണുകളുടെയും മുക്കിലും മൂലയിലും ഓരോ രുചികള്‍ ഒളിച്ചിരിപ്പുണ്ടാകും. വലിയ ആർഭാടങ്ങളോ ആരവങ്ങളോ ഇല്ലാത്ത പഴമയുടെ  പാരമ്ബര്യങ്ങളുള്ള രുചികള്‍ മുതൽ പുത്തൻ ഭക്ഷണത്തിന്റെ മണം വരെ ഇവിടെയുണ്ട്. ഓരോ നാടിനും ഓരോ രുചിയാണെന്നു പറയുന്നത് എത്ര ശരിയാണ്. കടുക് പൊട്ടിക്കുന്നത് മുതല്‍ കറി ഇളക്കി വാങ്ങുന്നത് വരെ ഓരോരുത്തർക്കും ഓരോ രീതികളാണ്.ഭക്ഷണ സംസ്ക്കാരം അതത് നാടിന്റെ കൂടി സംസ്കാരമാണ്.അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് വയനാട്. വയനാട്ടിലെ പ്രകൃതിഭംഗിയെയും വശ്യമായ സൗന്ദര്യത്തെയും കുറിച്ച് പലരും പലതും പറഞ്ഞിട്ടുണ്ട്. അത്രയൊന്നും കേള്‍ക്കാതെ പോയത് വയനാടന്‍ രുചികളെക്കുറിച്ചാണ്. മസാല മുട്ട വയനാടന്‍ചുരം പിന്നിടുന്ന സഞ്ചാരികള്‍ ഒരിക്കലെങ്കിലും നോക്കി വെള്ളമിറക്കിയ ഒരു വിഭവമുണ്ട്. മസാലമുട്ട. ചുരത്തില്‍ മാത്രം സുലഭമായി കിട്ടുന്ന ഒരഡാറ് ഐറ്റം.മേലാസകലം മസാല തേച്ച് ചില്ലുകൂട്ടില്‍ വിങ്ങിയിരുന്ന് വഴിയാത്രക്കാരെ കണ്ണിറുക്കിക്കാണിക്കുന്ന ഈ വിഭവത്തിന് ഇന്ന് ചുരത്തിലെ വ്യൂപോയന്റിനെക്കാളും…

    Read More »
  • Kerala

    സൂര്യാംശു: കേരളത്തിലെ ആദ്യ സൗരോർജ ടൂറിസ്റ്റ് വെസൽ

    കൊച്ചി:കേരളത്തിലെ ആദ്യ സൗരോർജ ടൂറിസ്റ്റ് വെസൽ “സൂര്യാംശു’ ഓളപ്പരപ്പിലിറങ്ങിയിരിക്കുകയാണ്. 3.95 കോടി രൂപ ചിലവ് വരുന്ന വെസലിൽ ഒരേസമയം 100 യാത്രക്കാർക്ക് സഞ്ചരിക്കാൻ സാധിക്കും. ശീതീകരിച്ച കോൺഫറൻസ് ഹാളും ഡിജെ പാർടി ഫ്ലോറും കഫെറ്റീരിയയുമുൾപ്പെടെയുള്ള സൗകര്യങ്ങൾ ഈ ഡബിൾ ഡക്കർ യാനത്തിൽ ഒരുക്കിയിട്ടുണ്ട്. കോർപറേഷൻ ലിമിറ്റഡ് പുറത്തിറക്കിയിരിക്കുന്ന യാനത്തിന് ജലത്തിലൂടെ വേഗത്തിലുള്ള ചലനം സാധ്യമാക്കാന്‍ ഇരട്ട ‘ഹള്‍’ ഉള്ള ആധുനിക കറ്റമരന്‍ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.  ഹൈക്കോടതി ജങ്ഷനിലെ കെഎസ്ഐഎന്‍സി ക്രൂസ് ടെര്‍മിനലില്‍നിന്ന് കടമക്കുടി വിനോദസഞ്ചാര കേന്ദ്രത്തിലേയ്ക്കും അവിടെ നിന്ന് തിരിച്ച് മറൈന്‍ ഡ്രൈവിലേയ്ക്കും പോകുന്ന വിധത്തിൽ 6 മണിക്കൂർ നീളുന്നതാണ് ഒരു പാക്കേജ്. മറ്റൊരു പാക്കേജ് 7 മണിക്കൂർ ദൈർഘ്യമുള്ളതും മറൈന്‍ ഡ്രൈവില്‍ നിന്ന് ആരംഭിച്ച് ഞാറക്കല്‍ വഴി അവിടെ നിന്ന് തിരിച്ച് ഹൈക്കോടതി ജങ്ഷനിലെ കെഎസ്ഐഎന്‍സി ക്രൂസ് ടെര്‍മിനലില്‍ വരെയുള്ളതുമായ യാത്രയാണ്.

    Read More »
  • Kerala

    എൻഡിഎ സ്ഥാനാര്‍ഥി കൃഷ്ണകുമാറിനൊപ്പം ക്രൈസ്തവ മേലധ്യക്ഷൻമാരും

    കൊല്ലം: കൊല്ലത്തെ എൻഡിഎ സ്ഥാനാര്‍ഥി കൃഷ്ണകുമാറിനൊപ്പം ക്രൈസ്തവ മേലധ്യക്ഷൻമാരും.കഴിഞ്ഞദിവസം നാമനിർദ്ദേശപത്രിക സമർപ്പിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. അതേസമയം ഇന്നലെ രാവിലെ പരവൂരില്‍ നിന്നാണ് സ്ഥാനാർഥിയുടെ പര്യടനം തുടങ്ങിയത്.പരവൂർ പുറ്റിംങ്ങല്‍ ക്ഷേത്രത്തില്‍ പാെങ്കാലയിടന്ന ഭക്തജനങ്ങളെ നേരില്‍ കണ്ട് വോട്ട് അഭ്യർഥിച്ചു. തുടർന്ന് കൊല്ലം മണ്ഡലത്തിലെ പര്യടനം തുടങ്ങി. നിശ്ചയിച്ചതിലും രണ്ട് മണിക്കൂർ വൈകിയാണ് കാെല്ലത്ത് പര്യടനം തുടങ്ങിയത് . എങ്കിലും സ്ഥാനാർഥിയെ കാണാൻ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേരാണ് കാത്തു നിന്നത്. കടപ്പാക്കട പട്ടത്താനം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിലെ വിളക്ക് പൂജയില്‍ പങ്കെടുത്തു. ക്ഷേത്രത്തില്‍ എത്തിയ സ്ഥാനാർഥിയെ ഭാരവാഹികളും ദക്ത ജനങ്ങളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് മുളങ്കാടകം ഏരിയയിലെ തിരുമുല്ലവാരം ക്ഷേത്രത്തില്‍ എത്തിയ സ്ഥാനാർഥി യെ ഏരിയ ഭാരവാഹികള്‍ ചേർന്ന് സ്വീകരിച്ചു. ക്ഷേത്രദർശനത്തിന് ശേഷം ഭക്തജനങ്ങളെയും പ്രദേശവാസികളെയും കണ്ട് വോട്ട് അഭ്യർഥിച്ചു. തുടർന്ന് പള്ളി കോളനി, മനയില്‍ കുളങ്ങര വനിത ഐ ടി ഐ , മാമൂട്ടില്‍ കടവ്, കുന്നുമ്മ ഴി കത്ത് ക്ഷേത്രം…

    Read More »
  • Kerala

    സ്റ്റേഷനില്‍ നിര്‍ത്താതെ പാഞ്ഞ് ഗുരുവായൂര്‍ പാസഞ്ച‍ര്‍; തെറ്റ് മനസിലായപ്പോള്‍ പാതിവഴിയില്‍ നിര്‍ത്തി റിവേഴ്സ് 

    ആലുവ: എറണാകുളം – ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിൻ സ്റ്റേഷനില്‍ നിര്‍ത്താതെ മുന്നോട്ട് പോയി. ഇന്നലെ രാത്രിയില്‍ ചൊവ്വര സ്റ്റേഷനിലിണ് ട്രെയിൻ നിര്‍ത്താതെ മുന്നോട്ട് പാഞ്ഞത്. സ്റ്റേഷനില്‍ ഇറങ്ങാൻ യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും ഇവര്‍ക്ക് ഇറങ്ങാനോ ചൊവ്വരയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ട്രെയിനില്‍ കയറാനോ കഴിഞ്ഞില്ല. സ്റ്റേഷനിലെ ജീവനക്കാരൻ ട്രെയിനിനു പിന്നിലെ ഗാർഡിനെ വിവരം ധരിപ്പിച്ച ശേഷമാണ് തെറ്റ് മനസിലായത്. ഇതോടെ ട്രെയിൻ പിന്നോട്ടെടുത്തു. ഇതിനിടെ അങ്കലാപ്പിലായ സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ കൂരിരുട്ടില്‍ ഒരു കിലോമീറ്റര്‍ ദൂരെ മാറി ട്രെയിനില്‍ നിന്ന് ഇറങ്ങുകയും ചെയ്തിരുന്നു. പിന്നീടാണ് ട്രെയിൻ പിന്നോട്ടെടുത്തത്. കൂരിരുട്ടില്‍ ദൂരെ ഇറങ്ങിയ യാത്രക്കാരില്‍ പലര്‍ക്കും ട്രെയിൻ പിന്നോട്ടെടുത്തപ്പോള്‍ തിരികെ കയറാനുമായില്ല. രാത്രി 8.25 ഓടെയാണ് പിന്നീട് ട്രെയിൻ സ്റ്റേഷനില്‍ എത്തിയത്.സംഭവത്തോടെ ട്രെയിൻ ഏകദേശം ഒരു മണിക്കൂറോളം വൈകുകയും ചെയ്തു.

    Read More »
  • Kerala

    മാസപ്പടി വിവാദത്തിൽ മലക്കം മറിഞ്ഞ് കുഴൽനാടൻ; ഏതെങ്കിലും ഒരു ആവശ്യത്തില്‍ ഉറച്ചുനില്‍ക്കാന്‍ കോടതി

    തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ എന്നിവര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയില്‍ നിലപാടു മാറ്റി കോണ്‍ഗ്രസ്‌ നേതാവും മൂവാറ്റുപുഴ എം.എല്‍.എയുമായ മാത്യു കുഴല്‍നാടന്‍. വിജിലന്‍സ്‌ അന്വേഷണത്തിനു ഉത്തരവിടണം എന്ന മുന്‍ ആവശ്യത്തിനു പകരം, കോടതി നേരിട്ടു കേസെടുത്താല്‍ മതിയെന്നാണു കുഴല്‍നാടന്റെ പുതിയ ആവശ്യം. അതേസമയം, ഏതെങ്കിലും ഒരു ആവശ്യത്തില്‍ ഉറച്ചുനില്‍ക്കാന്‍ തിരുവനന്തപുരം വിജിലന്‍സ്‌ കോടതി കുഴല്‍നാടനോടാവശ്യപ്പെട്ടു. കേസില്‍ 12-ന്‌ വിധിപറയും. അതേസമയം, ഹര്‍ജിക്കാരന്റെ നിലപാടു മാറ്റത്തിലൂടെ ഹര്‍ജി രാഷ്‌ട്രീയപ്രേരിതമാണെന്നു വ്യക്‌തമായിരിക്കുകയാണെന്നു വിജിലന്‍സിനായി ഹാജരായ പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നു കോടതി കേസില്‍ വിധിപറയുന്നത്‌ 12-ലേക്ക്‌ മാറ്റുകയായിരുന്നു.

    Read More »
  • India

    സമ്മേളനത്തിനിടെ ബിജെപി നേതാക്കളുടെ പോക്കറ്റടിച്ചു; 13 പേർ അറസ്റ്റില്‍

    മംഗളൂരു:  ബിജെപി പാർട്ടി പരിപാടിയില്‍ പ്രമുഖ നേതാക്കളുടെ പോക്കറ്റില്‍ നിന്നും പണം മോഷ്‌ടിച്ച പ്രതികള്‍ അറസ്റ്റില്‍.മടിക്കേരിയില്‍ നിന്നും കുശാല്‍നഗറില്‍ നിന്നും 27 ന് നടന്ന പരിപാടിക്കിടെയാണ് സംഭവം. മടിക്കേരി ക്രിസ്റ്റല്‍ കോർട്ട് ഹാളില്‍ നടന്ന ബിജെപി പാർട്ടി പരിപാടിയില്‍ പങ്കെടുത്ത മുൻ സ്പീക്കർ കെ.ജി. ബൊപ്പയ്യയുടെ പോക്കറ്റില്‍ നിന്ന് 17,000 രൂപയും കുശാല്‍നഗറിലെ പരിപാടിയില്‍ മറ്റ് നേതാക്കളുടെ ഉൾപ്പെടെ 1,96,300 രൂപ മോഷണം പോയതും വൻ വിവാദമായിരുന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ നടന്ന പോക്കറ്റടി ആസൂത്രിതമാണെന്ന് കാണിച്ച്‌ നേതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീച്ച്‌ ആള്‍ക്കൂട്ടത്തിനിടയില്‍ മോഷണം നടത്തിയ പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണസംഘം കണ്ടെത്തുകയായിരുന്നു. മോഷണത്തിനുശേഷം ഒളിവില്‍പോയ പ്രതികളുടെ മൊബൈല്‍ നമ്ബറുകള്‍ കേന്ദ്രീകരിച്ച്‌ പോലീസ് നടത്തിയ അന്വേഷണത്തിലാണ് 13 അംഗ സംഘത്തെ അറസ്റ്റ് ചെയ്തത്. ഷിമോഗ ഭദ്രാവതി സ്വദേശികളായ ജയണ്ണ – (ജയ – 38 ) , പുട്ടരാജു (പുട്ട- 39),നാഗരാജ (43) , വെങ്കിടേഷ് (44), രാമു…

    Read More »
Back to top button
error: