IndiaNEWS

ഗുജറാത്തിലേക്ക് കയറ്റിയയച്ച  24.63 മെട്രിക് ടണ്‍ കശുവണ്ടി പരിപ്പ് മഹാരാഷ്ട്രയിലെ പല്‍ഘർ ജില്ലയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു

മംഗളൂരു: ഉഡുപ്പിയില്‍നിന്ന് ഗുജറാത്തിലേക്ക് കയറ്റിയയച്ച്‌ വഴിയില്‍ കാണാതായ 24.63 മെട്രിക് ടണ്‍ കശുവണ്ടി പരിപ്പ് മഹാരാഷ്ട്രയിലെ പല്‍ഘർ ജില്ലയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു.

ഈ മാസം രണ്ടിനാണ് ഉഡുപ്പിയിലെ വ്യാപാരി 2469 പെട്ടികളില്‍ അടക്കം ചെയ്ത കശുവണ്ടി സൂറത്തിലും അഹ്മദാബാദിലും എത്തിക്കാൻ അയച്ചത്. നിശ്ചിത ദിവസം കഴിഞ്ഞിട്ടും ചരക്ക് ലക്ഷ്യത്തില്‍ എത്താത്തതിനാല്‍ ഉഡുപ്പി പൊലീസില്‍ പരാതി നല്‍കി.

Signature-ad

ചരക്ക് വാഹനം കടന്നുപോവേണ്ട സംസ്ഥാനങ്ങളിലെ പൊലീസുമായി സഹകരിച്ച്‌ കർണാടക പോലീസ് നടത്തിയ അന്വേഷണത്തില്‍ മഹാരാഷ്ട്ര നലസൊപാറയിലും നവി മുംബൈയിലും രണ്ട് ഗോഡൗണിലായി സൂക്ഷിച്ച നിലയില്‍ ചരക്ക് കണ്ടെത്തുകയായിരുന്നു. ഇതിന് 1.21 കോടി രൂപ വിലവരും

Back to top button
error: