മൂന്നു വയസുകാരിയുടെ കാലുകളും തലയും വെട്ടിമാറ്റി പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിച്ച യുവതി പിടിയിൽ.കുഞ്ഞിന്റെ അച്ഛന്റെ പെണ് സുഹൃത്താണ് പിടിയിലായ യുവതി.
ഛത്തീസ്ഗഢിലെ ബിലാസ്പൂരിലുള്ള ഒരു ഗ്രാമത്തിലെ തുറസായ പ്രദേശത്താണ് മൃതദേഹം ഉപേക്ഷിച്ചിരുന്നത്. 20-കാരിയായ യുവതിയെയാണ് പൊലീസ് പിടികൂടിയത്. ഇവർ പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ്. ഏപ്രില്‍ ഏഴിന് കുട്ടിയുടെ പിതാവ് ഡാനിഷ് മകളെ കാണാനില്ലെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഇന്ന് രാവിലെയാണ് മൃതദേഹം പ്രദേശത്ത് നിന്ന് കണ്ടെത്തുന്നത്. മൂന്നുവയസുകാരിയുടെ കാലുകള്‍ വെട്ടിമാറ്റപ്പെട്ടിട്ടുണ്ട്. ഛേദിച്ച തല പ്ലാസ്റ്റിക് കവറിലാക്കിയാണ് ഉപേക്ഷിച്ചിരുന്നത്. തെരുവ് നായ്ക്കളടക്കം അവയവങ്ങള്‍ കടിച്ചെടുത്തുകാെണ്ടു പോകാൻ ശ്രമിച്ചതിന്റെ പാടുകളുണ്ട്.
കുട്ടിയുടെ അമ്മ ഭർത്താവിന്റെ വിവാഹേതര ബന്ധത്തെക്കുറിച്ച് മനസിലാക്കുകയും ഇതിനെ തുടർന്ന് ഭർത്താവും യുവതിയും തമ്മില്‍ പ്രശ്നങ്ങള്‍ നടന്നിരുന്നതായി പോലീസ് പറഞ്ഞു.ഇതിന് പിന്നാലെയാണ് കുട്ടിയെ കാണാതായത്.