വയനാട്: കേരളാസ്റ്റോറി നടന്ന സംഭവമാണെന്നും അതുകൊണ്ട് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും ബിജെപി നേതാവ് കെ. സുരേന്ദ്രൻ.
തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
കേരളാ സ്റ്റോറി സിനിമാ പ്രദർശനവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്ക് പിന്നില്‍ സ്ഥാപിത താത്പര്യക്കാരാണെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കൂടിയായ കെ.സുരേന്ദ്രൻ ആരോപിച്ചു.
ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ആശങ്കകളാണ് പുറത്തുവരുന്നത്. എല്‍.ഡി.എഫും, യു .ഡി.എഫും ലൗ ജിഹാദും, ഇസ്ളാമിക് സ്റ്റേറ്റ് റിക്രൂട്ട്മെന്റും തമസ്കരിക്കുകയാണ്. മുസ്ളിംലീഗിന്റെയും, ജമാ അത്തെ ഇസ്ളാമിയുടെയും, പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദ്ദത്തിന് വഴങ്ങി വസ്തുതകളെ നിരാകരിക്കുകയാണ് മുഖ്യമന്ത്രിയും പ്രതിപക്ഷവും ചെയ്യുന്നത് – അദ്ദേഹം പറഞ്ഞു.