Month: March 2024
-
Kerala
ഏപ്രില്‍ 6 വരെ ഈ മാസത്തെ റേഷൻ വാങ്ങാം
തിരുവനന്തപുരം: മാർച്ച് മാസത്തിലെ റേഷൻ വിതരണം നീട്ടി.ഏപ്രില്‍ 6 വരെ ഈ മാസത്തെ റേഷൻ വാങ്ങാം. ഈപോസ് സെർവർ തകരാർ കാരണം റേഷൻ വിതരണം തടസപ്പെട്ടിരുന്നു ഈ കാരണം മുൻ നിർത്തിയാണ് റേഷൻ വിതരണം നീട്ടാൻ തീരുമാനം ആയത്.
Read More » -
Kerala
പത്ത് ലക്ഷത്തിലധികം രൂപ തട്ടി; ട്രാവല്‍ ഏജൻസി മാനേജർ അറസ്‌റ്റില്‍
കൊച്ചി: വിമാന ടിക്കറ്റ് ബുക്കിങ്ങിന്‍റെ മറവില്‍ ഇരുപതോളം പേരില്‍ നിന്ന് പത്ത് ലക്ഷത്തിലധികം രൂപ തട്ടിയെന്ന കേസില്‍ ട്രാവല്‍ ഏജൻസി മാനേജർ അറസ്‌റ്റില്‍. എളംകുളം മെട്രോ സ്‌റ്റേഷന് സമീപം പ്രവർത്തിക്കുന്ന സിറ ഇൻറർനാഷനല്‍ സ്ഥാപനത്തിന്റെ മാനേജർ നോർത്ത് പറവൂർ കൈതാരം സ്വദേശി ഉണ്ണിമായയെയാണ് (27) സൗത്ത് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഇവരുടെ ഭർത്താവും സ്ഥാപന ഉടമയുമായ ഷിനോയി ഒളിവിലാണ്. ഇയാള്‍ക്കായി സൗത്ത് പൊലീസ് തിരച്ചില്‍ ആരംഭിച്ചു. മാവേലിക്കര സ്വദേശിയില്‍ നിന്ന് 69,000 രൂപയും കൊല്ലം സ്വദേശിയില്‍ നിന്ന് 76,000 രൂപയും തട്ടിയെന്നാണ് കേസ്. ലണ്ടനിലേക്ക് പോകാനും തിരിച്ചുവരാനുമുള്ള ടിക്കറ്റെടുത്ത് നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്. യാത്രക്കാർ പറയുന്ന തിയതിയില്‍ നാലു ദിവസം മുമ്ബോ ശേഷമോ ടിക്കറ്റ് ബുക്ക് ചെയ്യും. ഇക്കാര്യം ചോദ്യം ചെയ്‌താല്‍ ടിക്കറ്റ് കാൻസല്‍ ചെയ്യേണ്ടി വരുമെന്ന് പറയും. കൊടുത്ത പണം ആവശ്യപ്പെട്ടാല്‍ കാൻസല്‍ ചെയ്‌ത് 70 ദിവസത്തിന് ശേഷമേ ലഭിക്കുകയുള്ളുവെന്നായിരിക്കും മറുപടിയെന്ന് പരാതിക്കാർ പറയുന്നു. അല്ലെങ്കില്‍…
Read More » -
Kerala
ഈസ്റ്റർ തിരക്ക്: താംബരം -കൊച്ചുവേളി റൂട്ടില്‍ പ്രത്യേക ട്രെയിൻ
തിരുവനന്തപുരം: ഈസ്റ്ററിലെ അധിക തിരക്ക് ഒഴിവാക്കുന്നതിന് താംബരം -കൊച്ചുവേളി റൂട്ടില്‍ പ്രത്യേക ട്രെയിൻ അനുവദിച്ച് റെയില്‍വേ. ഇന്ന് ഉച്ചക്ക് 2.15ന് (06043) താംബരത്തുനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.30ന് കൊച്ചുവേളിയിലെത്തും.തിരികെ ഏപ്രില്‍ ഒന്നിന് (06044) ഉച്ചക്ക് 2.30ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.55ന് താംബരത്ത് എത്തും. കേരളത്തില്‍ പാലക്കാട്, ഒറ്റപ്പാലം, തൃശൂർ, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.
Read More » -
Kerala
ആർഎസ്എസ് നേതാക്കളുടെ വീട്ടിൽനിന്ന് 770 കിലോയോളം വരുന്ന സ്‌ഫോടക വസ്തുക്കൾ പിടികൂടി
കണ്ണൂർ: ആർഎസ്എസ് നേതാക്കളുടെ വീട്ടിൽനിന്ന് 770 കിലോയോളം വരുന്ന സ്‌ഫോടക വസ്തുക്കൾ പിടികൂടി. കൊളവല്ലൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ സെന്‍ട്രല്‍ പൊയിലൂര്‍ വടക്കേയില്‍ പ്രമോദിന്റെയും ബന്ധു വടക്കേയില്‍ ശാന്തയുടെയും വീട്ടില്‍ നിന്നാണ് പോലിസ് സ്ഫോടകവസ്തു പിടികൂടിയത്. ഏതാനും മാസങ്ങള്‍ക്ക് മുമ്ബാണ് കാക്കയങ്ങാട് ആയിച്ചോത്ത് അമ്ബലമുക്ക് പന്നിയോട് മുക്കോലപറമ്ബത്ത് വീട്ടില്‍ നിര്‍മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ എ കെ സന്തോഷ്, ഭാര്യ ലസിത എന്നിവര്‍ക്ക് പരിക്കേറ്റത്. ഇതിന് മുമ്ബ് പയ്യന്നൂര്‍ പെരിങ്ങോത്തും നിര്‍മാണത്തിനിടെ ആര്‍എസ.എസ് നേതാവിന് സ്‌ഫോടനത്തില്‍ പരിക്കേറ്റിരുന്നു. മുഴപ്പിലങ്ങാട് വിവേകാനന്ദ നഗറില്‍ പരസ്യമായാണ് ബോംബ് നിര്‍മാണം നടത്തി പരീക്ഷണ സ്‌ഫോടനം നടത്തിയത്. ഇതൊക്കെ സമീപകാലത്ത് നടന്നതാണ്. ഇതിന് മുമ്ബും സമാനമായ സഭവം ഉണ്ടായിരുന്നു. അതേസമയം ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്‌ഫോടക വസ്തു ശേഖരിച്ചുവച്ചത് അധികൃതര്‍ ഗൗരവത്തോടെ കാണണമെന്നും 770 കിലോയോളം വരുന്ന സ്‌ഫോടക വസ്തുക്കള്‍ ലഭ്യമാക്കാനും അത് പൊയിലൂരില്‍ എത്തിക്കാനും രഹസ്യമായി സൂക്ഷിക്കാനും സഹായം ചെയ്തവരെ കൂടി അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്നും…
Read More » -
Kerala
ബിജെപിയുടെ കർണാടക പ്രചരണ പോസ്റ്ററില്‍ കേരളത്തിലെ ഇടതുമുന്നണി നേതാക്കള്‍
ബംഗളൂരു: ബിജെപിയുടെ കർണാടക പ്രചരണ പോസ്റ്ററില്‍ കേരളത്തിലെ ഇടതുമുന്നണി നേതാക്കള്‍. കേരളത്തിലെ ഘടകകക്ഷിയായ ജെഡിഎസ് നേതാക്കളായ ചിറ്റൂർ എംഎല്‍എയും മന്ത്രിയുമായ കൃഷ്ണൻകുട്ടിയും തിരുവല്ല എംഎല്‍എയും ജെഡിഎസ് സംസ്ഥാന പ്രസിഡൻ്റ് മാത്യു ടി തോമസുമാണ് ആണ് ബിജെപി യുടെ പോസ്റ്ററില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച ബംഗളുരുവിലെ റെയില്‍വേ ലേ ഔട്ടില്‍ നടത്തിയ പരിപാടിയുടെ പോസ്റ്ററില്‍ ആയിരുന്നു കേരളത്തിലെ ജെഡിഎസ് നേതാക്കളുടെ ചിത്രങ്ങള്‍ ഉണ്ടായിരുന്നത്. ഇത് സേവാദള്‍ സ്വന്തം നിലയ്ക്ക് ഇറക്കിയ പോസ്റ്റർ ആണെന്നും പാർട്ടിക്ക് ബന്ധമില്ലെന്നുമാണ് ബിജെപി പ്രതികരിച്ചത്. അതേസമയം, കേരളത്തിലെ ജെഡിഎസ് നേതൃത്വവും ഇതിനെപ്പറ്റി പ്രതികരിച്ചിട്ടില്ല. ബംഗളുരു റൂറലില്‍ ബിജെപി സ്ഥാനാർഥിയായ ദേവഗൗഡയുടെ മരുമകൻ ഡോ. മഞ്ജുനാഥയ്ക്ക് സ്വീകരണം നല്‍കുന്നുവെന്ന പോസ്റ്ററിലാണ് ഇടതു മുന്നണി നേതാക്കളുടെ ചിത്രങ്ങളുളളത്. ജെഡിഎസ്സിന്റെ സേവാദള്‍ നേതാവ് ബസവരാജാണ് പോസ്റ്റർ ഇറക്കിയിരിക്കുന്നത്. ജെഡിഎസ് ദേശീയ തലത്തില്‍ എൻഡിഎക്ക് ഒപ്പമാണെങ്കിലും കേരളത്തില്‍ എല്‍ഡിഎഫിനൊപ്പമാണെന്നാണ് അവകാശവാദം. എന്നാല്‍ ഇതുവരെ ദേശീയ നേതൃത്വം ഇത് അംഗീകരിച്ചിട്ടില്ല. എംഎല്‍എ സ്ഥാനം കൂറുമാറ്റ നിയമപ്രകാരം നഷ്ടപ്പെടുമെന്നതിനാല്‍…
Read More » -
Sports
കൊമ്പൊടിഞ്ഞ കൊമ്പന്മാർ; ജംഷഡ്‌പൂരിനോടും സമനില; അവസാന ആറിൽ എന്ന് കയറും ?
ജംഷെദ്പുര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്താനാകാതെ കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്നലെ നടന്ന മത്സരത്തില്‍ ജംഷെദ്പുര്‍ എഫ്‌സിയോട്(1-1) സമനില വഴങ്ങിയതോടെ അവസാന ആറിൽ കടക്കാനുള്ള ബ്ലാസ്റ്റേഴ്സിന്റെ കാത്തിരിപ്പ് വീണ്ടും നീളുകയാണ്. 23-ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമന്റക്കോസ് നേടിയ ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സാണ് ആദ്യം മുന്നിലെത്തിയത്.ദിമിയുടെ ലീഗിലെ 13ആം ഗോളാണിത്. ഈ ഗോളോടെ ദിമി ഈ സീസണില്‍ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി മാറി.എന്നാല്‍ ഈ സന്തോഷത്തിന് 22 മിനിറ്റ് മാത്രമായിരുന്നു ആയുസ്. 45-ാം മിനിറ്റില്‍ ജാവിയര്‍ സിവേരിയോയിലൂടെയായിരുന്നു ജംഷെദ്പുരിന്റെ മറുപടി ഗോൾ.ഇതോടെ മത്സരം സമനിലയിൽ പിരിഞ്ഞു. സീസണിന്റെ ആദ്യഘട്ടത്തില്‍ ലീഗില്‍ ഒന്നാം സ്ഥാനത്തായിരുന്ന ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. രണ്ടാംഘട്ടത്തിലെ ഏഴ് കളികളില്‍ അഞ്ചിലും തോറ്റു. ഒരു വിജയം കൊണ്ട് മാത്രം പ്ലേ ഓഫില്‍ എത്താൻ സാധിക്കും എന്നിരിക്കെയാണിത്.ഇന്നലത്തെ മത്സരത്തിൽ ജംഷെദ്പുരിനോട് സമനിലയിൽ തിരിഞ്ഞതോടെ ആരാധകരുടെ കാത്തിരിപ്പ് ഇനിയും നീളുകയാണ്. 19കളിയില്‍ 30 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് നിലവില്‍ ബ്ലാസ്റ്റേഴ്സ്. ആറാം…
Read More » -
NEWS
ഇന്ന് ഈസ്റ്റര്‍: സ്നേഹത്തിന്റെയും പ്രത്യാശയുടെയും തിരുനാള്‍, അറിയുക ഈ ദിനത്തിൻ്റെ ചരിത്രവും പ്രാധാന്യവും
യേശുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മ കൊണ്ടാടുന്ന ദിനമാണ് ഈസ്റ്റർ അഥവാ ഉയിർപ്പ് തിരുനാൾ. ലോകത്തിന്റെ പാപങ്ങള്‍ ചുമലിലേറ്റി കുരിശിലേറിയ യേശുദേവന്‍ മരണത്തെ തോല്‍പ്പിച്ച് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേതിന്റെ ഓര്‍മദിനം. സ്നേഹത്തിന്റെയും പ്രത്യാശയുടെയും തിരുനാള്‍ കൂടിയാണ് ഈസ്റ്റര്‍. വിശ്വാസികള്‍ 51 ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെയാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ഈ ദിനത്തില്‍, ക്രിസ്ത്യാനികള്‍ യേശുക്രിസ്തുവിന്റെ പീഡാനുഭവത്തെ അനുസ്മരിക്കാനും അതില്‍ പങ്കുചേരാനും ഒത്തുകൂടുന്നു. റോമന്‍ ചക്രവര്‍ത്തിയായ പോണ്ടിയസ് പീലാത്തോസാണ് യേശുവിനെ വധശിക്ഷയ്ക്ക് വിധിച്ചു കുരിശിലേറ്റിയത്. ഈ ദിവസം ദേവാലയങ്ങളില്‍ ശുശ്രൂഷകള്‍, ദിവ്യബലി, കുര്‍ബാന, തിരുകര്‍മങ്ങള്‍ എന്നിവ നടത്തും. ജീവിതത്തില്‍ നിരവധിയായ പ്രശ്‌നങ്ങള്‍ നേരിടുമ്പോഴും ദു:ഖ സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോഴും ആത്മവിശ്വാസവും പ്രത്യാശയും പകരുന്നതാണ് യേശുവിന്റെ പുനരുത്ഥാനം. ഈസ്റ്റര്‍ എപ്പോഴും പെസഹാ പൗര്‍ണമിക്ക് ശേഷമുള്ള ആദ്യ ഞായറാഴ്ചയാണ് എത്തുന്നത്. ഇത് വടക്കന്‍ അര്‍ധഗോളത്തിലെ വസന്തത്തിന്റെ തുടക്കത്തെയും സൂചിപ്പിക്കുന്നു. മാത്രമല്ല വിശുദ്ധ വാരത്തിന്റെ അവസാന ദിവസമാണത്. ക്രിസ്ത്യാനികള്‍ ഈസ്റ്റര്‍ വളരെ ആഡംബരത്തോടെയും ആവേശത്തോടെയും ആഘോഷിക്കുന്നു. യേശുക്രിസ്തു ചെയ്ത ത്യാഗങ്ങളെ ഓര്‍മിപ്പിക്കാനാണ്…
Read More » -
Fiction
അധികാരത്തോടു ചേർന്നു നിൽക്കുന്ന സ്തുതി പാഠകരെ വിശ്വസിക്കരുത്, അധികാരം നഷ്ടപ്പെടുമ്പോൾ അവസാനിക്കും ഈ സ്തുതിവചനങ്ങളും
വെളിച്ചം തൻ്റെ കമ്പനി മുതലാളി ചെയ്യുന്ന പല കാര്യങ്ങളിലും അദ്ദേഹത്തിന്റെ സെക്രട്ടറിക്ക് എതിര്‍പ്പുണ്ടായിരുന്നു. പക്ഷേ, സ്വന്തം നിലനില്‍പ്പോര്‍ത്ത് ആ എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ അയാള്‍ മുതിര്‍ന്നില്ല. കുറെ നാള്‍ കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് വല്ലാത്ത മടുപ്പ് അനുഭവപ്പെട്ടു. ജോലി ഉപേക്ഷിച്ച് തന്റെ പ്രിയപ്പെട്ട പുല്ലാങ്കുഴലുമായി കൂടുതല്‍ ചങ്ങാത്തത്തിലായി. കാലങ്ങള്‍ കടന്നുപോയി. അയാള്‍ ഒരു പുല്ലാങ്കുഴല്‍ വിദഗ്ദനായി മാറി. ഒരു ദിവസം ചെറിയൊരു സദസ്സില്‍ കൂട്ടുകാര്‍ക്കൊത്ത് അയാള്‍ പുല്ലാങ്കുഴല്‍ വായിക്കുകയായിരുന്നു. അപ്പോഴാണ് പഴയ മുതലാളി കടന്നുവന്നത്. മുതലാളിയെ കണ്ടിട്ടും അയാള്‍ തന്റെ പുല്ലാങ്കുഴല്‍ വാദനം തുടര്‍ന്നു. ഇത് കണ്ട് ദേഷ്യംവന്ന മുതലാളി അയാളോട് ചോദിച്ചു: “തനിക്കെന്താണ് എന്നോട് ഒരു ബഹുമാനവും ഇല്ലാത്തത്…? ഒരിക്കല്‍ നീയെന്റെ പെർസണൽ സെക്രട്ടറിയായിരുന്നു.” അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: “അന്ന് ഞാന്‍ താങ്കളുടെ സെക്രട്ടറിയായിരുന്നു. അന്ന് എന്റെ നിലനില്‍പ്പോര്‍ത്താണ് ഞാന്‍ താങ്കളെ സഹിച്ചത്. ഇന്ന് ഞാന്‍ താങ്കളുടെ സെക്രട്ടറിയല്ല. എനിക്ക് താങ്കളില്‍ നിന്നും ഒന്നും നേടാനുമില്ല.” അയാള്‍ തന്റെ പുല്ലാങ്കുഴല്‍…
Read More » -
Kerala
കൃഷ്ണകുമാറിനെ കൊല്ലത്തെ ബി.ജെ.പിക്കാർ തഴയുന്നു, പ്രചരണം മന്ദഗതിയിൽ; പോസ്റ്ററുകൾ കെട്ടികിടക്കുന്നു, പാർട്ടിക്ക് പരാതി നൽകി സ്ഥാനാർത്ഥി
കൊല്ലം പാർലമെൻ്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുടെ പോസ്റ്ററുകൾ കെട്ടികിടക്കുന്നതയി പരാതി.സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ തന്നെ ബിജെപി സംസ്ഥാന നേതൃത്വത്തിന് ഇത് സംബന്ധിച്ച് പരാതി നൽകിയതായാണ് വിവരം. പ്രചരണ സാമഗ്രികൾ ഒന്നും തന്നെ ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്നില്ല.സ്ഥാനാർത്ഥിയുടെ ഇടപെടലിനെ തുടർന്നാണ് പോസ്റ്ററുകൾ എത്തിയത്.കൂടാതെ സ്ഥാനാർത്ഥി നേരിട്ടും പോസ്റ്ററുകൾ തയ്യാറാക്കി.എന്നാൽ ഇത് ജില്ലാ നേതൃത്വം ഇടപെട്ട് തടഞ്ഞതായി പരാതി ഉണ്ട്. പുതിയ പ്രിൻറിംഗ് ഓഡറുകൾ നൽകിയിട്ടുമില്ല. പ്രചാരണ രംഗത്ത് ആകെ അരക്ഷിതാവസ്ഥയാണന്ന് സ്ഥാനാർത്ഥി തന്നെ പരാതിപ്പെട്ടതായാണ് പുറത്ത് വരുന്ന വാർത്തകൾ. മണ്ഡലത്തിൻ്റെ പല ഭാഗത്തും പോസ്റ്ററുകൾ ഇനിയും എത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി അച്ചടിച്ച പോസ്റ്ററുകൾ ബി ജെ പി ജില്ലാ നേതൃത്വത്തിൻ്റെ ഉദാസീനത കാരണമാണ് കെട്ടി കിടക്കുന്നത് എന്നാണ് സംസ്ഥാന നേതൃത്വത്തോട് സ്ഥാനാർത്ഥി പരാതിപ്പെട്ടിട്ടുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ജില്ലാ പ്രസിഡൻ്റ് ആയിരിക്കും സ്ഥാനാർത്ഥി എന്നായിരുന്നു ആദ്യം പുറത്ത് വന്ന ധാരണ.എന്നാൽ ഇതിനെ വെട്ടിയാണ് പാർട്ടി നേതൃത്വം നടൻ കൂടിയായ ജി കൃഷ്ണകുമാറിൻ്റെ…
Read More »