Month: March 2024

  • Social Media

    നമ്മുടെ ഇന്റർനെറ്റ് ഡാറ്റ കൂടുതൽ വലിക്കുന്നത് ഫേസ്ബുക്കാണ്; എങ്ങനെ നിയന്ത്രിക്കാം

    ഒരു ദിവസത്തിൽ ഫേസ്ബുക്ക് ആപ്പ് നമ്മൾ എത്ര തവണ ഓപ്പൺ ചെയ്യാറുണ്ട്… ? ദിവസത്തിലെ വലിയൊരു സമയവും നമ്മൾ ഫേസ്ബുക്കിൽ ചിലവഴിക്കുന്നുണ്ടെന്നതാണ് വാസ്തവം.ഇത് ഫേസ്ബുക്ക് ഉപയോക്താക്കളായ എല്ലാവരുടെയും കാര്യമാണ്. ഈ കാര്യം ആർക്കും നിരസിക്കാൻ സാധിക്കില്ല.കാരണം അതിന് തെളിവ് തന്നെയാണ് ഫേസ്ബുക്കിന്റെ ഉപയോക്താക്കളുടെ വളർച്ചാ നിരക്ക്.2004ൽ ആരംഭിച്ച ഫേസ്‌ബുക്ക് ഗൂഗിൾ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ആൾക്കാർ ഉപയോഗിക്കുന്ന ജാലിക ആണിന്ന്. ഇന്ത്യയിൽ ഇതിന് രണ്ടാം സ്ഥാനമാണുള്ളത്. ഫേസ്ബുക്കിൽ ന്യൂസ്ഫീഡിന്റെ അനന്തമായ സർഫിംഗിലൂടെ നമുക്ക് നഷ്ടപ്പെടുന്നത് സമയം മാത്രമല്ല, ധാരാളം ഡാറ്റയും ഇത്തരത്തിൽ ഫേസ്ബുക്ക് ഉപയോഗത്തിലൂടെ നമ്മൾ ചിലവഴിക്കുന്നുണ്ട്. ഓരോ തവണ ഓപ്പൺ ചെയ്യുമ്പോഴും നമ്മൾ എത്ര ഫീഡുകളാണ് കാണാറുള്ളത്. ഇത്തരത്തിൽ നമ്മുടെ ഇന്റർനെറ്റ് ഡാറ്റ വൻതോതിൽ ഉപയോഗിക്കുന്ന ഫേസ്ബുക്കിന്റെ ഡാറ്റ ഉപഭോഗം നിയന്ത്രിക്കാനുള്ള വഴികൾ നോക്കാം.  സ്മാർട്ട്‌ഫോണിൽ നിന്ന് ഫേസ്ബുക്കിലേക്ക്  അപ്‌ലോഡുചെയ്യുന്ന ചിത്രങ്ങളുടെയും വീഡിയോകളുടെയും ഗുണനിലവാരം നിയന്ത്രിക്കാനും അതിനൊപ്പം നിങ്ങളുടെ ഫേസ്ബുക്ക് ന്യൂസ് ഫീഡിൽ കാണുന്ന വീഡിയോകൾ പ്ലേ ചെയ്യുമ്പോൾ അവയുടെ ക്വാളിറ്റി  നിയന്ത്രിക്കാനും മാറ്റം വരുത്താനും ഫേസ്ബുക്കിന്റെ…

    Read More »
  • Sports

    തോൽവിയോടെ തോൽവി; ഇന്ത്യക്ക്‌ ഫിഫാ റാങ്കിങ്ങിൽ വീണ്ടും തിരിച്ചടി

    ഏഷ്യന്‍ മേഖലാ ലോകകപ്പ്‌ യോഗ്യതാ റൗണ്ടില്‍ അഫ്‌ഗാനിസ്‌ഥാനോടു തോറ്റതോടെ ഇന്ത്യക്ക്‌ ഫിഫാ റാങ്കിങ്ങിൽ വീണ്ടും തിരിച്ചടി. അഫ്‌ഗാനിസ്‌താനെതിരേ രണ്ട്‌ മത്സരങ്ങള്‍ കളിച്ച ഇന്ത്യ ഒരു സമനില വഴങ്ങുകയും ഒന്നിൽ തോല്‍ക്കുകയുമാണുണ്ടായത്‌. രണ്ട്‌ മത്സരങ്ങളിലും ജയിക്കാനാകാത്തതാണ് ഇന്ത്യക്ക്‌ ഫിഫാ റാങ്കിങ്ങളില്‍ തിരിച്ചടിയാകുന്നത്.പുതിയ റാങ്കിങ്ങ്‌ വരുമ്ബോള്‍ 117-ാം സ്‌ഥാനത്തുനിന്ന്‌ ഇന്ത്യ 121-ാം സ്‌ഥാനത്തേക്ക്‌ താഴും.  ഏഷ്യന്‍ കപ്പ്‌ മുതല്‍ നടത്തി വരുന്ന മോശം പ്രകടനങ്ങളാണ്‌ ഇന്ത്യയെ ബാധിക്കുന്നത്‌.ഏഷ്യൻ കപ്പിന് മുൻപ് ഇന്ത്യ 99-ാം സ്ഥാനത്തായിരുന്നു. അതേസമയം ലോകകപ്പ്‌ യോഗ്യതാ റൗണ്ടില്‍ അഫ്‌ഗാനിസ്‌ഥാനോടു തോറ്റതോടെ ഇന്ത്യയുടെ മൂന്നാം റൗണ്ടിലേക്കുള്ള മുന്നേറ്റം ഏറെക്കുറെ അസാധ്യമായിരിക്കുകയാണ്.എന്നിരിക്കെയും ഗ്രൂപ്പില്‍ ഇന്ത്യ രണ്ടാംസ്‌ഥാനത്തു തുടരുകയാണ്‌. നാല്‌ കളികളില്‍നിന്ന്‌ ഒരു ജയം മാത്രം നേടിയ ഇന്ത്യക്ക്‌ നാല്‌ പോയിന്റുമുണ്ട്‌. അഫ്‌ഗാനും നാല്‌ പോയിന്റാണെങ്കിലും ഗോള്‍ ശരാശരിയില്‍ ഇന്ത്യക്കു പിന്നിലാണ്‌. കുവൈറ്റ്‌, ഖത്തര്‍ ടീമുകള്‍ക്കെതിരായാണ് ഇന്ത്യയുടെ അടുത്ത മത്സരങ്ങള്‍. 2026ലെ ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 48 ആക്കിയപ്പോള്‍ ഏറെ സന്തോഷിച്ചവരാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരും…

    Read More »
  • Social Media

    ക്രെഡിറ്റ് കാര്‍ഡ് നിയമങ്ങളിൽ മാറ്റം; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

    ഏപ്രിൽ 1 മുതൽ ക്രെഡിറ്റ് കാര്‍ഡ് നിയമങ്ങളിൽ മാറ്റം.എസ്ബിഐ കാർഡ്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, യെസ് ബാങ്ക് എന്നിവ താങ്ങളുടെ ക്രെഡിറ്റ് കാർഡ് നിയമങ്ങള്‍ പുതുക്കിയിട്ടുണ്ട്. എസ്ബിഐ ക്രെഡിറ്റ് കാർഡ്: 2024 ഏപ്രില്‍ 1 മുതല്‍ ചില ക്രെഡിറ്റ് കാർഡുകള്‍ക്ക് വാടക പേയ്‌മെൻ്റ് ഇടപാടുകളിലെ റിവാർഡ് പോയിന്റുകള്‍ നല്‍കുന്നത് എസ്ബിഐ കാർഡ് അവസാനിപ്പിച്ചിട്ടുണ്ട്. ഇവയില്‍ എസ്ബിഐ കാർഡ് എലൈറ്റ്, എസ്ബിഐ കാർഡ് എലൈറ്റ് അഡ്വാൻറ്റേജ്, എസ്ബിഐ കാർഡ് പ്‌ളസ് കൂടാതെ എസ്ബിഐ കാർഡ് എന്നിവ ഉള്‍പ്പെടും. യെസ് ബാങ്ക് ക്രെഡിറ്റ് കാർഡ്: ഒരു കലണ്ടർ പാദത്തില്‍ ₹10,000-മോ അതില്‍ കൂടുതലോ ചെലവഴിക്കുന്ന യെസ് ബാങ്ക് ക്രെഡിറ്റ് കാർഡുകള്‍ക്ക് കോംപ്ലിമെൻ്ററി ഗാർഹിക ലോഞ്ച് പ്രവേശനത്തിന് അർഹതയുണ്ട്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ്: ഐസിഐസിഐ ബാങ്ക് വെബ്‌സൈറ്റ് പറയുന്നത് പ്രകാരം, “2024 ഏപ്രില്‍ 01 മുതല്‍, ഉപയോക്താവിന് ഒരു കോംപ്ലിമെൻ്ററി എയർപോർട്ട് ലോഞ്ച് ആക്‌സസ് ആസ്വദിക്കാം. ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് : ഇന്ധനം, ഇൻഷുറൻസ്, സ്വർണം/ആഭരണങ്ങള്‍ എന്നിവയ്‌ക്കായുള്ള…

    Read More »
  • Social Media

    അറിഞ്ഞുകൊണ്ട് ഈ‌ വിഷം വാങ്ങി കുടിക്കരുത്

    പെപ്‌സി, കോള മുതലായ കാര്‍ബോണേറ്റഡ് ഡ്രിങ്ക്‌സ് ഇഷ്ടമില്ലാത്തവരായി നമ്മളില്‍ ആരുമില്ല.ഹോട്ടലിൽ പോയി എന്തെങ്കിലും ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ ഒരു ബോട്ടില്‍ പെപ്‌സിയോ കോളയോ നമുക്ക് നിര്‍ബന്ധമാണ്.ചൂടുകാലമായാൽപ്പിന്നെ വീട്ടിലെ കാര്യവും വ്യത്യസ്തമല്ല. എന്നാല്‍ ഇത്തരം കാര്‍ബോണേറ്റഡ് ഡ്രിങ്ക്‌സ് അമിതമായി കുടിക്കുന്നത് ആരോഗ്യത്തെ എത്രത്തോളം ദോഷമായി ബാധിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ? അമിതവണ്ണം, പ്രമേഹം, കുടവയര്‍ തുടങ്ങി നിരവധി ജീവിതശൈലി പ്രശ്‌നങ്ങള്‍ക്ക് ഇവ കാരണമാകുന്നു. പല്ലുകളുടെ കാവിറ്റിയെ ഇത് സാരമായി ബാധിക്കും. സ്ഥിരമായി കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ കുടിക്കുന്നവരുടെ പല്ലുകളില്‍ വേഗം മഞ്ഞ നിറം വരുന്നത് കാണാം.തന്നെയുമല്ല, പല്ലുകൾ കാലക്രമേണ പൊടിഞ്ഞും പോകും. കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ വയറിനുള്ളില്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ഗ്യാസ് നിറയ്ക്കുന്നു. ഇത് പല ഉദരപ്രശ്‌നങ്ങള്‍ക്കും കാരണമാകും. നെഞ്ചെരിച്ചില്‍, ഗ്യാസ് പ്രശ്‌നം എന്നിവയിലേക്കും ഇത് നയിക്കും.കിഡ്നികളെയും ലിവറിനെയും വരെ ഇത് ബാധിക്കും. കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ സ്ഥിരമായി കുടിക്കുമ്പോള്‍ അമിതമായ കലോറി അകത്തേക്ക് എത്തുകയും ഇതിലൂടെ അമിതവണ്ണം, പൊണ്ണത്തടി, കുടവയര്‍ എന്നിവ ഉണ്ടാകുകയും ചെയ്യുന്നു. പ്രോട്ടീന്‍, സ്റ്റാര്‍ച്ച്, ഫൈബര്‍,…

    Read More »
  • Kerala

    കലാമണ്ഡലം സത്യഭാമക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

    തിരുവനന്തപുരം: കലാഭവൻ മണിയുടെ സഹോദരനും മോഹിനിയാട്ടം കലാകാരനുമായ ആർഎല്‍വി രാമകൃഷ്ണൻ നല്‍കിയ പരാതിയില്‍ കലാമണ്ഡലം സത്യഭാമക്കെതിരെ പോലീസ് കേസെടുത്തു. എസ്‌ഇഎസ്ടി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പാണ് സത്യഭാമയ്ക്കെതിരെ ചുമത്തിയത്. യൂട്യൂബ് പരാമർശത്തിലൂടെ തന്നെ വ്യക്തിപരമായി അപമാനിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അഭിമുഖം നല്‍കിയ യൂട്യൂബ് ചാനലിനെതിരെയും നടപടി വേണമെന്നു പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചാലക്കുടി ഡിവൈഎസ്പിക്കാണ് രാമകൃഷ്ണൻ പരാതി നല്‍കിയത്. തുടർ നടപടിക്കായി പരാതി തിരുവനന്തപുരം പോലീസിന് കൈമാറുകയായിരുന്നു.

    Read More »
  • India

    ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു, യുവതിക്കും മൂന്ന് കുട്ടികള്‍ക്കും ദാരുണാന്ത്യം

    ലഖ്നൗ: ഉത്തർപ്രദേശിലെ ദേവ്റിയ ജില്ലയില്‍ ശനിയാഴ്ച സിലിണ്ടർ പൊട്ടിത്തെറിച്ച്‌ ഒരു സ്ത്രീയും മൂന്ന് കുട്ടികളും കൊല്ലപ്പെട്ടു.ദേവ്‌റിയ ജില്ലയിലെ ദുമ്രി ഗ്രാമത്തിലാണ് സംഭവം. രാവിലെ ഭക്ഷണമുണ്ടാക്കുന്ന സമയത്താണ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്നും യുവതിയും കുട്ടികളും സംഭവ സ്ഥലത്തുവെച്ച്‌ തന്നെ മരിച്ചെന്നും ദേവ്‌റിയ പോലീസ് സൂപ്രണ്ട് പറഞ്ഞു. ആര്‍തി ദേവി(35) ഇവരുടെ 14, 15, വയസുള്ള കുട്ടികളും 11 മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞുമാണ് മരിച്ചത്. ഗ്യാസ് സിലിണ്ടർ രാവിലെ ഭക്ഷണമുണ്ടാക്കുന്ന സമയത്ത് പൊട്ടിത്തെറിക്കുകയും പിന്നാലെ തീപിടിത്തമുണ്ടാവുകയുമായിരുന്നു. സംഭവസ്ഥലത്തുവച്ചു തന്നെ നാല് പേരും മരണപ്പെട്ടു. കുട്ടികള്‍ അപകടസമയത്ത് ഉറക്കത്തിലായിരുന്നുവെന്നാണ് വിവരം. അഗ്നിശമനസേന എത്തിയാണ് തീയണച്ചത്.

    Read More »
  • India

    പിറന്നാള്‍ ദിനത്തില്‍ ഓണ്‍ലെെനില്‍ നിന്ന് വാങ്ങിയ കേക്ക് കഴിച്ച് 10വയസുകാരിക്ക് ദാരുണാന്ത്യം

    ചണ്ഡീഗഡ്: പിറന്നാള്‍ ദിനത്തില്‍ ഓണ്‍ലെെനില്‍ നിന്ന് വാങ്ങിയ കേക്ക് കഴിച്ച് 10വയസുകാരിക്ക് ദാരുണാന്ത്യം.പഞ്ചാബ് സ്വദേശിനിയായ മാൻവിയാണ്(10) മരിച്ചത്. മാൻവിയുടെ പിറന്നാളിന് പട്യാലയിലെ ഒരു ബേക്കറിയില്‍ നിന്ന് ഓണ്‍ലെെനായാണ് കേക്ക് വാങ്ങിയത്. ഇത് കഴിച്ചതിന് പിന്നാലെ കുടുംബാംഗങ്ങള്‍ക്ക് ആരോഗ്യ പ്രശ്നം ഉണ്ടായതായി കുട്ടിയുടെ മുത്തച്ഛൻ പറഞ്ഞു. ഏഴ് മണിക്കാണ് കുട്ടി കേക്ക് മുറിക്കുന്നത്. രാത്രി 10 മണിയോടെ കുടുംബത്തിലെ എല്ലാവർക്കും ഛർദിയും ദാഹവും അനുഭവപ്പെട്ടു. പിന്നാലെ മാൻവി വെള്ളം കുടിച്ച ശേഷം ഉറങ്ങാൻ പോയി. രാവിലെ ആയപ്പോള്‍ കുട്ടിയുടെ ആരോഗ്യനില വഷളാകുകയായിരുന്നു. തുടർന്ന് ബന്ധുക്കള്‍ മാൻവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് മുത്തച്ഛൻ പറഞ്ഞു. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുൻപ് മാൻവി കേക്ക് മുറിക്കുന്ന ചിത്രങ്ങളും വീഡിയോയും ബന്ധുക്കള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഓണ്‍ലെെനില്‍ നിന്ന് വാങ്ങിയ ചോക്ലേറ്റ് കേക്കില്‍ വിഷാംശം അടങ്ങിയിരുന്നതായി കുടുംബം ആരോപിക്കുന്നു. കുടുംബത്തിന്റെ പരാതിയില്‍ ബേക്കറി ഉടമയ്ക്ക് എതിരെ എഫ്‌ഐആർ ഫയല്‍ ചെയ്തിട്ടുണ്ട്. കേക്കിന്റെ സാമ്ബിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും…

    Read More »
  • Kerala

    ഒന്നാം സമ്മാനം 12 കോടി; വിഷു ബമ്ബർ നറുക്കെടുപ്പ് മെയ് 29-ന്

    തിരുവനന്തപുരം: വിഷു ബമ്പർ ലോട്ടറി നാളെ മുതൽ വിപണിയിലെത്തും.ഒന്നാം സമ്മാനം നേടുന്നയാള്‍ക്ക് 12 കോടിയും രണ്ടാം സമ്മാനം നേടുന്ന ആറു പേർക്ക് ഒരു കോടി രൂപവീതവും ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം വീതം ആറുപേർക്കാണ് കിട്ടുക. നാലാം സമ്മാനം അഞ്ചുലക്ഷം വീതം ആറു പേർക്കും ലഭിക്കും. അഞ്ചാം സമ്മാനം 5000, മറ്റുള്ള സമ്മാനങ്ങള്‍ യഥാക്രമം 2000, 1000, 500 എന്നിങ്ങനെയുമായിരിക്കും. വിഷു ബമ്ബർ നറുക്കെടുപ്പ് മെയ് 29-നായിരിക്കും.ആറ് സീരിസുകളിലായി മൊത്തം 54 ലക്ഷം ടിക്കറ്റുകളാണ്  വില്‍പ്പനയ്ക്കെത്തുക. ഒന്നാം സമ്മാനം 12 കോടി രൂപയ്ക്ക് പുറമെ, രണ്ടുമുതല്‍ നാലുവരെയുള്ള സമ്മാനങ്ങള്‍ എല്ലാ സീരിസിലും ലഭിക്കും. 300 രൂപയാണ് ലോട്ടറി ടിക്കറ്റ് വില.

    Read More »
  • Social Media

    സുരേഷ് ഗോപിയുടെ ക്രൈസ്തവ പ്രേമം പൊളിച്ചടുക്കി സോഷ്യൽ മീഡിയ 

    ലൂര്‍ദ്ദ് മാതാവിന് സുരേഷ്‌ ഗോപി പൊന്നിൻ കിരീടം സമര്‍പ്പിച്ചത് അടുത്തിടെ വാർത്തയായിരുന്നു. കുടുംബത്തോടൊപ്പം തൃശൂര്‍ ലൂര്‍ദ്ദ് കത്തോലിക്കാ കത്തീഡ്രല്‍ പള്ളിയില്‍ എത്തിയാണ് നടൻ സുരേഷ് ഗോപി മാതാവിന് സ്വര്‍ണക്കിരീടം സമ്മാനിച്ചത്. മകളുടെ കല്യാണത്തിന് മുൻപ് സമര്‍പ്പിക്കണമെന്നുള്ള നേര്‍ച്ചയാണ് നടത്തിയതെന്നാണ് വിശദീകരണം.ആ കുടുംബത്തിന്റെ നേര്‍ച്ച അവര്‍ നിര്‍വഹിച്ചതിന് കുറ്റം പറയേണ്ട കാര്യമില്ല. പക്ഷെ, സുരേഷ് ഗോപിയ്ക്ക് തൃശൂര്‍ കത്തോലിക്കാ ദേവാലയങ്ങളില്‍ മാത്രമേ ഈ നേര്‍ച്ചയുള്ളോ? മറ്റൊരു ക്രൈസ്തവ ദേവാലയങ്ങളിലും സുരേഷ് ഗോപി ഇത്തരത്തിൽ ഏതെങ്കിലുമൊരു നേര്‍ച്ച നേരുന്നത് കണ്ടിട്ടില്ലെന്ന് സോഷ്യൽ മീഡിയ കുറ്റപ്പെടുത്തുന്നു. സുരേഷ് ഗോപിയുടെ ജന്മനാട് കൊല്ലം ആണ് .മകളെ കെട്ടിച്ചയക്കുന്നത് ആലപ്പുഴ ജില്ലയിൽപ്പെട്ട മാവേലിക്കരയിലും. അവിടെയൊന്നും സുരേഷ് ഗോപിയ്ക്ക് ക്രിസ്ത്യാനികളോട് ഇത്രയൊന്നും സ്നേഹം ഉണ്ടായതായി കണ്ടിട്ടില്ല. മണിപ്പൂരില്‍ ക്രിസ്ത്യൻ ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായപ്പോള്‍ അവിടെ വര്‍ഗ്ഗീയ വാദികള്‍ ക്രിസ്ത്യാനികളെ കൊന്നൊടുക്കിയപ്പോള്‍ മുൻ എം.പി എന്ന നിലയില്‍ സുരേഷ് ഗോപിയ്ക്ക് ക്രിസ്ത്യാനികളോടുള്ള സ്നേഹം എവിടെയായിരുന്നു എന്ന് ആരെയെങ്കിലും സംശയം ചോദിച്ചാൽ അവരെ…

    Read More »
  • Food

    വളരെയെളുപ്പം; ഈസ്റ്ററിന് ബ്രോസ്റ്റഡ് ചിക്കൻ വീട്ടില്‍ ഉണ്ടാക്കാം

    ബിരിയാണിയും മാഗി നൂഡിൽസും കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന  ഒരു ഭക്ഷ്യവസ്തു ബ്രോസ്റ്റഡ് ചിക്കൻ ആണ്. കേരളത്തിലെ കാര്യവും വ്യത്യസ്തമല്ല.നമ്മൂടെ ഓരോ മുക്കിലും മൂലയിലും  പൊരിച്ച കോഴിയുടെ ഏതുതരം ബ്രാൻഡുകളും ലഭ്യമാണ്.ഏത് കഴിക്കണം എന്ന ആശയക്കുഴപ്പമേയുള്ളൂ.   എന്നാൽ ഇതിലൊരു  അപകടം ഒളിച്ചിരിപ്പുണ്ട്. ഉപയോഗിക്കുന്ന ചിക്കന്റെ കാലപ്പഴക്കം മുതൽ ആവർത്തിച്ചുപയോഗിക്കുന്ന എണ്ണയിലും രുചി കൂട്ടാൻ ഉപയോഗിക്കുന്ന അസംസ്കൃത പദാർഥങ്ങൾ സമ്മാനിക്കുന്ന രോഗങ്ങളിലും വരെ നാം ജാഗരൂകരായി ഇരിക്കേണ്ടി വരും.അതിലുപരി ഉണ്ടാക്കുന്ന ബംഗാളിയുടെ ‘പാചകവൃത്തി’യേയും ഭയപ്പെടാതെ തരമില്ല. അൽപ്പം മിനക്കെടാമെങ്കിൽ നമുക്കിതെല്ലാം തന്നെ വീട്ടിൽ ഉണ്ടാക്കാവുന്നതേയുള്ളൂ.തെറ്റിപ്പോകുമെന്ന പേടി വേണ്ട,ഒന്നിൽ പിഴച്ചാൽ മൂന്നിൽ ശരിയാക്കാം.അപ്പോൾ തുടങ്ങിക്കോളൂ ആവശ്യമുള്ള ചേരുവകള്‍ ചിക്കൻ -ഒരു കിലോ കോണ്‍ഫ്ലവർ പൗഡർ -ഒരു കപ്പ് വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് -രണ്ട് ടീസ്‌പൂണ്‍ കശ്മീരി ചില്ലി പൗഡർ -രണ്ട് ടീസ്‌പൂണ്‍ നാരങ്ങനീര് -ഒരു ടീസ്‌പൂണ്‍ മുട്ട -രണ്ടെണ്ണം ഉപ്പ് -ആവശ്യത്തിന് ഗരം മസാല -ഒരു ടീസ്‌പൂണ്‍ ഓട്സ് -200 ഗ്രാം മൈദ -250…

    Read More »
Back to top button
error: