Month: March 2024
-
Crime
ഓട്ടിസം ബാധിച്ച 16 കാരന് ക്രൂരമര്‍ദനം; വെള്ളറട സ്പെഷല്‍ സ്‌കൂളിനെതിരെ പരാതി
തിരുവനന്തപുരം: ഓട്ടിസം ബാധിച്ച പതിനാറുകാരന് സ്പെഷല്‍ സ്‌കൂളില്‍ ക്രൂരമര്‍ദനം. തിരുവനന്തപുരം വെള്ളറട സ്നേഹഭവന്‍ സ്പെഷല്‍ സ്‌കൂളിനെതിരെയാണ് പരാതി. പതിനാറുകാരന്റെ ശരീരമാസകലം മര്‍ദനമേറ്റ പാടുകള്‍ ഉണ്ട്. പൊലീസിനും ചൈല്‍ഡ് ലൈനിനും പരാതി നല്‍കി. ജൂണ്‍ 23 നാണ് ഈ കുട്ടിയെ വെള്ളറടയിലെ സ്‌പെഷല്‍ സ്‌കൂളില്‍ താമസിപ്പിച്ചത്. മാര്‍ച്ച് 7 ആം തിയതി വീണ്ടും മര്‍ദനമേറ്റതായി കുട്ടിയുടെ അമ്മ പറയുന്നു. ആദ്യം ഇവര്‍ പരാതി നല്‍കിയിരുന്നില്ല. ഗള്‍ഫിലുള്ള പിതാവിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് പരാതി നല്‍കിയത്. പത്തനംതിട്ടയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്. നേരത്തെ കുട്ടി സ്‌കൂളില്‍ നിന്ന് ഇറങ്ങിപ്പോയെന്നും കള്ളനാണെന്ന് ധരിച്ച് മര്‍ദനമേറ്റെന്നും സ്‌കൂള്‍ അധികൃതര്‍ വിളിച്ചു പറഞ്ഞതായി കുട്ടിയുടെ അമ്മ പറഞ്ഞു. പിന്നീടാണ് മാര്‍ച്ച് മാസത്തില്‍ വീണ്ടും മര്‍ദനമേറ്റത് ശ്രദ്ധയില്‍പ്പെടുന്നത്. സ്‌കൂളില്‍ വിളിച്ചപ്പോള്‍ മൂന്ന് പേര്‍ വന്ന് വീട്ടില്‍ വന്ന് സംഭവിച്ചതിന് മാപ്പ് പറഞ്ഞെന്നും മാതാവ് പറയുന്നു. ഇതേത്തുടര്‍ന്നാണ് പരാതി നല്‍കിയത്.
Read More » -
Kerala
റിയാസ് മൗലവി വധക്കേസ്; വിദ്വേഷം പ്രചരിപ്പിച്ചാല്‍ നടപടിയെന്ന് പോലീസ്, 24 മണിക്കൂറും സൈബര്‍ പട്രോളിങ്
തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വിദ്വേഷപ്രചാരണം നടത്തുന്നവര്‍ക്കും പങ്കുവയ്ക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ്. ഇത്തരം സന്ദേശങ്ങള്‍ കണ്ടെത്തുന്നതിനായി സാമൂഹ്യമാധ്യമങ്ങളില്‍ 24 മണിക്കൂറും സൈബര്‍ പട്രോളിങ് നടത്തുമെന്നും പോലീസ് അറിയിച്ചു. കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന മുഹമ്മദ് റിയാസ് മൗലവി(27)യെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളെയും ശനിയാഴ്ച കോടതി വെറുതെവിട്ടിരുന്നു. ആര്‍.എസ്.എസ്. പ്രവര്‍ത്തകരായ കേളുഗുഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, അഖിലേഷ് എന്നിവരെയാണ് കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെവിട്ടത്. 2017 മാര്‍ച്ച് 21-ന് പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. റിയാസ് മൗലവിയെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ച് കയറിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ജാമ്യം ലഭിക്കാതിരുന്ന പ്രതികള്‍ ഇതുവരെ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. കേസിന്റെ വിചാരണയ്ക്കിടെ പ്രോസിക്യൂഷന്‍ 97 പേരെയും പ്രതിഭാഗം ഒരാളെയും കോടതിയില്‍ വിസ്തരിച്ചു. രണ്ടുമാസം മുന്‍പ് കേസിന്റെ വിചാരണ പൂര്‍ത്തിയായെങ്കിലും വിധി പറയുന്നത് പലതവണ മാറ്റിവെയ്ക്കുകയായിരുന്നു.
Read More » -
India
മുന്‍ ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിന്റെ മരുമകള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
മുംബൈ: മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ മുന്‍ സ്പീക്കറുമായ ശിവരാജ് പാട്ടീലിന്റെ മകന്റെ ഭാര്യ അര്‍ച്ചന പാട്ടീല്‍ ചകുര്‍കര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഉദ്ഗിറിലെ ലൈഫ്‌കെയര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ചെയര്‍പേഴ്‌സണ്‍ കൂടിയാണ് അര്‍ച്ചന. ഇവരുടെ ഭര്‍ത്താവ് ശൈലേഷ് പാട്ടീല്‍ ചകുര്‍കര്‍ മഹാരാഷ്ട്ര കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയാണ്. രാഷ്ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കാനാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് അംഗത്വം സ്വീകരിച്ച ശേഷം അര്‍ച്ചന പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാരീശക്തി വന്ദന്‍ അധിനിയം ഏറെ സ്വാധീനിച്ചു. ലാത്തൂരില്‍ ഏറ്റവും താഴെത്തട്ടില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബി.ജെ.പിയ്‌ക്കൊപ്പവും താഴെത്തട്ടില്‍ പ്രവര്‍ത്തിക്കും. ഒരിക്കലും ഔദ്യോഗികമായി കോണ്‍ഗ്രസിന്റെ ഭാഗമായിരുന്നില്ല. ബി.ജെ.പിയുടെ പ്രത്യയശാസ്ത്രം സ്വാധീനിച്ചതിനാലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്, അവര്‍ കൂട്ടിച്ചേര്‍ത്തു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മഹാരാഷ്ട്ര ബി.ജെ.പി. അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവാന്‍കുലെ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് അര്‍ച്ചന ബി.ജെ.പി. അംഗത്വം സ്വീകരിച്ചത്. വെള്ളിയാഴ്ച ഫഡ്‌നാവിസുമായി അര്‍ച്ചന കൂടിക്കാഴ്ച നടത്തിയിരുന്നു. സൗത്ത് മുംബൈയിലെ അദ്ദഹത്തിന്റെ വസതിയായ സാഗറില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച. ഒന്നാം യു.പി.എ. സര്‍ക്കാരിന്റെ കാലത്ത്…
Read More » -
Crime
സ്മൃതികുടീരം വികൃതമാക്കിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍; രാഷ്ട്രീയം ഇല്ല, ഒഴിച്ചത് ശീതള പാനീയം
കണ്ണൂര്‍: പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതികുടീരം വികൃതമാക്കിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ബീച്ചില്‍ കുപ്പി പെറുക്കുന്ന ചാല പടിഞ്ഞാറേക്കര ഷാജി അണയാട്ടാണ് അറസ്റ്റിലായത്. ഇയാള്‍ ബീച്ചില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളാണ്. ഒഴിച്ചത് രാസ വസ്തുവല്ലെന്നും ശീതള പാനീയമാണ് ഒഴിച്ചതെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും പൊലീസ് പറയുന്നു. കസ്റ്റഡിയിലെടുത്ത ഷാജിയെ എസിപിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പെറുക്കിയെടുത്ത കുപ്പികളില്‍ ബാക്കിയുണ്ടായിരുന്ന ശീതള പാനീയമാണ് ഇയാള്‍ സ്മൃതി കുടീരത്തില്‍ ഒഴിച്ചത്. പയ്യാമ്പലത്തെ സിപിഎം നേതാക്കളുടെ സ്മൃതി കുടീരത്തിലും സ്തൂപത്തിലുമാണ് ശീതള പാനീയം ഒഴിച്ച് വികൃതമാക്കിയത്. കോടിയേരി ബാലകൃഷ്ണന്റെ സ്മൃതികുടീരത്തില്‍ സ്ഥാപിച്ച ഫോട്ടോ, മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്‍, മുന്‍ മുഖ്യമന്ത്രി ഇകെ നായനാര്‍, ഒ ഭരതന്‍ എന്നിവരുടെ സ്മൃതികുടീരത്തിലും ദ്രാവകം ഒഴിച്ചിരുന്നു.
Read More » -
Local
തോമസ് ചാഴികാടന്റെ പ്രചരണത്തിന് മുഖ്യമന്ത്രിയെത്തും; പങ്കെടുക്കുന്നത് മൂന്നു യോഗങ്ങളില്‍
കോട്ടയം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ആവേശം പകര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഏപ്രില്‍ അഞ്ചിന് ജില്ലയിലെത്തും. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ തലയോലപറമ്പ്, പാലാ, കോട്ടയം എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രി പ്രസംഗിക്കുക. അഞ്ചിന് രാവിലെ 10ന് തലയോലപറമ്പിലും മൂന്നിന് പാലായിലും അഞ്ചിന് കോട്ടയത്തും മുഖ്യമന്ത്രി പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ നടക്കും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരന്‍, കേരളാ കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ. മാണി എംപി, എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം വിവിധ യോഗങ്ങളില്‍ പങ്കെടുക്കും.
Read More » -
Local
വൈക്കം സത്യാഗ്രഹം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് പുതിയ മാനം നല്‍കി: വി.ഡി സതീശന്‍
കോട്ടയം: വൈക്കം സത്യാഗ്രഹം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് പുതിയ മാനം നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് വി .ഡി സതീശന്‍. കെ.പി.സി.സി.യുടെ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ കമ്മിറ്റി നടത്തിയ സത്യാഗ്രഹത്തിന്റെ 100-ാം വാര്‍ഷിക സമ്മേളനം ടി.കെ മാധവന്‍ നഗറില്‍ (വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ ഹാള്‍ ) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യത്തില്‍ ആര്‍ക്കും ചിന്തിക്കാന്‍ കൂടി കഴിയാത്ത രാഷ്ട്രീയ നിലപാടുകളാണ് വൈക്കം സത്യാഗ്രഹ സമയത്ത് കൈക്കൊണ്ടത് .വൈക്കത്ത് നിന്നും തലസ്ഥാന നഗരിയായ തിരുവനന്തപുരത്തേക്ക് മന്നത്ത് പദ്മനാഭന്‍ നടത്തിയ സവര്‍ണജാഥ വിപ്ലകരമായ മാറ്റം സൃഷ്ടിച്ചു. ടി.കെ.മാധവന്റെയും കെ.പി.കേശവമേനോന്റെയും നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ നടത്തിയ സത്യാഗ്രഹം ചരിത്രത്തില്‍ നാഴികക്കല്ലായി മാറി. രാജ്യത്തെ സമര ചരിത്രം മാറ്റിയെഴുതിയ വൈക്കം സത്യാഗ്രഹം വിമോചനത്തിനു വേണ്ടി പോരാടുന്ന മനുഷ്യര്‍ക്ക് നല്‍കിയ ആത്മവിശ്വാസം എടുത്തുപറയത്തക്കതാണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി വൈസ് പ്രസിഡണ്ട് മുന്‍ എംഎല്‍എ വി.പി സജീന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ യുഡിഎഫ് സ്ഥാനാര്‍ഥി…
Read More » -
Local
സൗഹൃദ സന്ദര്‍ശനം മൂന്ന് വട്ടം പൂര്‍ത്തിയാക്കി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍
കോട്ടയം: ലോക്‌സഭാ മണ്ഡലത്തിലെ ഏഴു നിയോജക മണ്ഡലങ്ങളിലും മൂന്നു വട്ടം സൗഹൃദ സന്ദര്‍ശനം പൂര്‍ത്തിയാക്കി എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍. ആറു മാസങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ സൗഹൃദ സന്ദര്‍ശനത്തിലൂടെ പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനായിരുന്നു തീരുമാനം. ആദ്യ ഘട്ടം മൂന്നു മാസം കൊണ്ടാണ് ഒരു തവണ മണ്ഡലത്തില്‍ സൗഹ്യദങ്ങള്‍ പുതുക്കിയും വോട്ടര്‍മാരുടെ മനസറിഞ്ഞും യാത്ര നടത്തിയത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ അടുത്ത ഘട്ടം പൂര്‍ത്തിയാക്കി. ഇന്നലെ കോട്ടയം മണ്ഡലത്തില്‍ സൗഹൃദ സന്ദര്‍ശനം പൂര്‍ത്തിയായതോടെ മൂന്ന് തവണയാണ് സ്ഥാനാര്‍ത്ഥി ഒരു നിയോജക മണ്ഡലത്തിലെ വ്യക്തിപരമായ സന്ദര്‍ശനം നടത്തിയത്. ഇന്നലെ രാവിലെ കോട്ടയത്ത് പ്രമുഖ വ്യക്തികളെ കണ്ടായിരുന്നു പര്യടനത്തിന് തുടക്കമിട്ടത്. പിന്നീട് ആരാധനാലയങ്ങളും സമുദായ സംഘടന നേതാക്കളെയും കണ്ട് പിന്തുണ തേടി. ഇതിനിടെ ചില സ്വകാര്യ ചടങ്ങുകളിലും സ്ഥാനാര്‍ത്ഥിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഈസ്റ്റര്‍ ദിവസത്തിലും സൗഹ്യദ സന്ദര്‍ശനം തുടരും.
Read More » -
Kerala
ബി.ജെ.പി പ്രകടനപത്രിക സമിതിയില്‍ അംഗമായി അനില്‍ ആന്റണി; കേരളത്തില്‍ നിന്ന് ഒരാള്‍ മാത്രം
ന്യൂഡല്‍ഹി: പത്തനംതിട്ടയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി അനില്‍ കെ. ആന്റണി ബി.ജെ.പിയുടെ പ്രകടനപത്രിക സമിതിയില്‍. കേരളത്തില്‍ നിന്നുള്ള ഏക അംഗമാണ് അനില്‍ ആന്റണി. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയാണ് പേരുകള്‍ പ്രഖ്യാപിച്ചത്. രാജ്നാഥ് സിങ്ങാണ് 27 അംഗ സമിതിയുടെ അധ്യക്ഷന്‍. കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, പിയൂഷ് ഗോയല്‍, നിര്‍മലാ സീതാരാമന്‍, അര്‍ജുന്‍ മുണ്ടെ എന്നിവരും സമിതിയിലെ അംഗങ്ങളാണ്. കൂടാതെ, മധ്യപ്രദേശ്, അസം, ഛത്തീസ്ഗഢ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സമിതിയിലുണ്ട്. തിരുവനന്തപുരത്തെ എന്‍.ഡി.എ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറും സമിതിയില്‍ അംഗമാണ്. കര്‍ണാടകയില്‍ നിന്നുള്ള അംഗമാണ് രാജീവ്. 2023 ഏപ്രില്‍ ആറിനായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകന്‍ അനില്‍ കെ. ആന്റണി ബി.ജെ.പി.യില്‍ ചേരുന്നത്. എ.ഐ.സി.സി.യുടെ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ ദേശീയ കോ-ഓര്‍ഡിനേറ്ററായിരുന്ന അനില്‍, അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്നാണ് കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചത്.
Read More » -
NEWS
സന്ദര്‍ശക വിസയിലെത്തി ഭിക്ഷാടനം; ദുബായില്‍ പിടിയിലായത് 202 യാചകര്‍
ദുബായ്: ഭിക്ഷാടന വിരുദ്ധ കാമ്പയിന്റെ ഭാഗമായുള്ള പരിശോധനയില്‍ 202 യാചകരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. പിടിക്കപ്പെട്ടവരില്‍ 112 പുരുഷന്മാരും 90 സ്ത്രീകളുമാണ് ഉള്‍പ്പെടുന്നത്. ഭിക്ഷാടനം തടയുകയാണ് കാമ്പയിന്‍ ലക്ഷ്യമിടുന്നത്. അറസ്റ്റിലായവരില്‍ ഭൂരിഭാഗവും വിസിറ്റ് വിസയിലെത്തിയവരും റംസാന്‍ മാസത്തിലെ സാമൂഹ്യ സേവനം ചൂഷണം ചെയ്യുന്നവരുമാണെന്ന് ദുബായ് പൊലീസിലെ സസ്‌പെക്ട്സ് ആന്‍ഡ് ക്രിമിനല്‍ ഫിനോമിന ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗ് അലി സലേം അല്‍ ഷംസി പറഞ്ഞു. ഭിക്ഷാടനം, മോഷണം, കവര്‍ച്ച തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ദുര്‍ബലരായ വിഭാഗത്തെ ചൂഷണം ചെയ്യുന്നതും അദ്ദേഹം പറഞ്ഞു. ഭിക്ഷാടന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും അതില്‍ ഏര്‍പ്പെടാന്‍ വിദേശത്ത് നിന്ന് വ്യക്തികളെ കൊണ്ടുവരുകയും ചെയ്യുന്നവര്‍ക്ക് ആറ് മാസത്തില്‍ കുറയാത്ത തടവും 100,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയുമാണ് ശിക്ഷ. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളോ ഭിക്ഷാടനമോ കണ്ടാല്‍ 901 എന്ന നമ്പറില്‍ വിളിച്ചോ ദുബായ് പൊലീസിന്റെ സ്മാര്‍ട്ട് ആപ്പിലെ ‘പൊലീസ് ഐ’ സേവനം ഉപയോഗിച്ചോ റിപ്പോര്‍ട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
Read More » -
Crime
മക്കളുടെ മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊന്നു; ഗൃഹനാഥന് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ
തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. അവിണിശ്ശേരി മാമ്പിള്ളിവീട്ടില്‍ ജിതീഷി(47)നെയാണ് തൃശ്ശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജി കെ.ഇ. സാലിഹ് ശിക്ഷിച്ചത്. 2017 മെയ് മൂന്നിന് രാത്രി 11.30-ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി മദ്യപിച്ചെത്തിയ ജിതീഷ് ഭാര്യ സന്ധ്യയെ മര്‍ദിക്കുകയും ടോര്‍ച്ച് കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. പിന്നാലെ മക്കളുടെ മുന്നില്‍വെച്ച് ഭാര്യയുടെ നെഞ്ചിലും വയറിലും കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ സന്ധ്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read More »